ഖസാക്കിന്റെ ഇതിഹാസം വെള്ളിത്തിരയിലേക്ക്

ഖസാക്കിന്റെ ഇതിഹാസം വെള്ളിത്തിരയിലേക്ക്

മലയാളത്തിന്റെ നോവല്‍ സങ്കല്പങ്ങളെ മാറ്റിമറിച്ച ഒവി വിജയന്‍ നോവല്‍ ഖസാക്കിന്റെ ഇതിഹാസം വെള്ളിത്തിരയില്‍ എത്തുന്നു. പ്രശസ്ത സംവിധായകന്‍ രഞ്ജിത് ദൃശ്യഭാഷ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥാ രചന പൂര്‍ത്തിയായി. ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഖസാക്ക് എന്ന ഗ്രാമവും അവിടുത്തെ ഏകാദ്ധ്യാപക വിദ്യാലയത്തില്‍ അദ്ധ്യാപകനായി എത്തുന്ന രവി എന്ന ചെറുപ്പക്കാരനും അയാള്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും മിത്തുകളും അച്ഛന്റെ ഓര്‍മകളും തുടങ്ങി ഖസാക്കിലെ കരിമ്ബനക്കാടുകള്‍ വരെ എന്നും മലയാളി ജീവിതത്തിന്റെ ഭാഗമാണ്. നോവലിലെ പ്രശസ്ത കഥാപാത്രങ്ങളായ രവിയും […]

‘സാക്ഷി’ആദരം നാളെ:പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

‘സാക്ഷി’ആദരം നാളെ:പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: പി.വി കൃഷ്ണന്‍മാഷിന് കാസര്‍കോട് പൗരാവലിയുടെ ആദരം നാളെ. നാളെ വൈകിട്ട് നാലു മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ ആദര സമര്‍പ്പണം നടത്തും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എ.മാരായ കെ. കുഞ്ഞിരാമന്‍, പി.ബി അബ്ദുല്‍ റസാഖ് മുഖ്യാതിഥികളാകും. സുവനീര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറിന് നല്‍കി നോവലിസ്റ്റ് സി.വി ബാലകൃഷ്ണനും ‘സാക്ഷി വരയുടെ ലോകം’ പുസ്തക പ്രകാശനം […]

‘കാസ്‌ട്രോയടെ നാട്ടില്‍’ പുസ്തകം പ്രകാശനം ചെയ്യ്തു

‘കാസ്‌ട്രോയടെ നാട്ടില്‍’ പുസ്തകം പ്രകാശനം ചെയ്യ്തു

കാഞ്ഞങ്ങാട്:ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി മലബാര്‍ പുസ്തകോത്സവത്തില്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യാ മുന്‍ അഖിലേന്ത്യാ പ്രസിഡണ്ട് എ.കെ.രമേശന്‍ രചിച്ച കാസ്‌ട്രോയടെ നാട്ടില്‍ പുസ്തകത്തിന്റെ പ്രകാശനം അഡ്വ.പി.അപ്പുക്കുട്ടന്‍ കെ.സബീഷിന് നല്‍കി നിര്‍വ്വഹിക്കുന്നു. അഡ്വ.കെ.രാജ്‌മോഹനന്‍ അധ്യക്ഷനായി.പി.കെ.നിഷാന്ത്.കെ.വി.വിശ്വനാഥന്‍,രതീഷ് നെല്ലിക്കാട്ട് എന്നിവര്‍ സംസാരിച്ചു.

കമല സുരയ്യ അനുസ്മരണത്തിന് എഴുത്തുകാരികള്‍ നീര്‍മാതളത്തണലില്‍ ഒത്തുചേരുന്നു

കമല സുരയ്യ അനുസ്മരണത്തിന് എഴുത്തുകാരികള്‍ നീര്‍മാതളത്തണലില്‍ ഒത്തുചേരുന്നു

തൃശൂര്‍: മാധവിക്കുട്ടിയെ അനുസ്മരിക്കാന്‍ എഴുത്തുകാരികള്‍ പുന്നയൂര്‍ക്കുളത്തെ നീര്‍മാതളത്തണലില്‍ ഒത്തുചേരുന്നു. കേരള സാഹിത്യ അക്കാദമി ഈ മാസം ഒമ്പത്, 10 തീയ്യതികളില്‍ കമല സുരയ്യ സ്മാരകത്തിലാണ് ഒത്തുചേരല്‍ ഒരുക്കുന്നത്. ഒമ്പതിന് രാവിലെ 10ന് ജ്ഞാനപീഠ ജേതാവ് പ്രതിഭാ റായ് സംഗമം ഉദ്ഘാടനം ചെയ്യും. സാറാ ജോസഫ് അധ്യക്ഷത വഹിക്കും. ഹിന്ദി എഴുത്തുകാരി മൃദുല ഗാര്‍ഗ് മുഖ്യപ്രഭാഷണം നടത്തും. ജ്യോതിഭായ് പരിയാടത്തിന്റെ കവിതാലാപനത്തോടെയാണ് തുടക്കം. കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉപഹാര സമര്‍പ്പണം നടത്തും. ഉദ്ഘാടന സമ്മേളനത്തില്‍ മ്യൂസ് മേരി […]

കൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരേക്കാള്‍ ദീര്‍ഘായുസ്സ്: കെ.ആര്‍. മീര

കൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരേക്കാള്‍ ദീര്‍ഘായുസ്സ്: കെ.ആര്‍. മീര

വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാല്‍ അവരുടെ ശബ്ദം നിലയ്ക്കുമോ? അവര്‍ പറഞ്ഞ വാക്കുകളും അവയുടെ അര്‍ത്ഥങ്ങളും ഇല്ലാതാകുമോ? ഹിന്ദുത്വവാദികള്‍ വെടിവെച്ചുകൊന്ന മാധ്യമപ്രവര്‍ത്തകയായ ഗൌരി ലങ്കേഷിന്റെ വാക്കും പ്രവര്‍ത്തനവും ഇല്ലാതാക്കന്‍ കഴിയില്ലെന്ന് പറയുകയാണ് എഴുത്തുകാരി കെ ആര്‍ മീര കൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരേക്കാള്‍ ദീര്‍ഘായുസ്സ്. അവര്‍ പിന്നെയും പിന്നെയും ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുമെന്നും തന്റെ ഫേസ്ബുക് പോസ്റ്റില്‍ കെ ആര്‍ മീര പറഞ്ഞു. പോസ്റ്റ് ചുവടെ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ എത്ര വ്യര്‍ത്ഥവും നിഷ്ഫലവുമായിത്തീര്‍ന്നിരിക്കുന്നു എന്നു വിളിച്ചു പറയുന്ന ഒരു രാത്രിയാണിത്. ‘ഭഗവാന്റെ […]

‘ചൈല്‍ഡ് ജീനിയസ്’ മത്സരത്തില്‍ ഇന്ത്യന്‍ വംശജന് കിരീടം

‘ചൈല്‍ഡ് ജീനിയസ്’ മത്സരത്തില്‍ ഇന്ത്യന്‍ വംശജന് കിരീടം

ലണ്ടന്‍: ചാനല്‍ 4 സംഘടിപ്പിച്ച ‘ചൈല്‍ഡ് ജീനിയസ്’ മത്സരത്തില്‍ ലണ്ടനില്‍ താമസമാക്കിയ ഇന്ത്യന്‍ ബാലന് കിരീടം. രാഹുല്‍ ദോഷി എന്ന 12 വയസുകാരനാണ് ഈ വര്‍ഷത്തെ ചൈല്‍ഡ് ജീനിയസ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. 162 ആണ് രാഹുലിന്റെ ഐക്യു. ഇത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്‍,സ്റ്റീഫന്‍ ഹോക്കിങ് എന്നിവരേക്കാള്‍ കൂടുതലാണ്. പത്ത് വയസുകാരനായ റോണനെ പരാജയപ്പെടുത്തിയാണ് രാഹുല്‍ വിജയിച്ചത്. കണക്ക്, ഇംഗ്ലീഷ്, സ്‌പെല്ലിങ്, ചരിത്രം, ഓര്‍മശക്തി എന്നിവയാണ് മത്സരത്തില്‍ പരീക്ഷിച്ചത്. വാക്കുകളുടെ സ്‌പെല്ലിങ് തെറ്റാതെ പറഞ്ഞും സങ്കീര്‍ണമായ ഗണിത പ്രശ്‌നങ്ങള്‍ക്ക് സെക്കന്റുകള്‍ക്കുള്ളില്‍ […]

നരേന്ദ്രമോദിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചു: കലാകാരന് വധശിക്ഷ

നരേന്ദ്രമോദിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചു: കലാകാരന് വധശിക്ഷ

ഗുവാഹട്ടി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച കലാകാരന് വധഭീഷണി. അസം സ്വദേശിയായ നിതുപര്‍ണ രാജ്‌ബോംഗ്ഷിക്ക് നേരെയാണ് വധഭീഷണി ഉയര്‍ന്നിരിക്കുന്നത്. വധഭീഷണി ഉയര്‍ന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെയാണ് നിതുപര്‍ണ വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെടുത്തിയാണ് നിതുപര്‍ണ പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്. കോര്‍പ്പറേറ്റുകള്‍ നല്‍കുന്ന ഓക്‌സിജന്‍ മോഡിയും പശുവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശ്വസിക്കുന്നതായായിരുന്നു കാര്‍ട്ടൂണ്‍ ചിത്രീകരിച്ചിരുന്നത്. സ്വാതന്ത്യ്ര ദിനത്തോടനുബന്ധിച്ചായിരുന്നു നിതുപര്‍ണയുടെ കാര്‍ട്ടൂണ്‍. ദേശീയ പതാകയ്ക്ക് പകരം കൊടിമരത്തില്‍ ശിശുവിന്റെയും മറ്റെരാളുടെ മൃതദേഹവും […]

രാജപുരത്തും, ചെറുവത്തൂരും ആഘോഷം നേര്‍ക്കാഴ്ച്ചകള്‍…

രാജപുരത്തും, ചെറുവത്തൂരും ആഘോഷം നേര്‍ക്കാഴ്ച്ചകള്‍…

1839 ആഗസ്റ്റ 19നാണ് ആദ്യ ഫോട്ടോയുടെ പിറവിയെന്നതാണ് ചരിത്രം. ഫ്രാന്‍സിലാണിതിന്റെ പിറവി. ഇന്ന് പോക്കറ്റിലിട്ടു നടക്കുന്ന, കുളിമുറിയില്‍ മാത്രമല്ല, കീശയിലിരിക്കുന്ന പേനത്തുമ്പില്‍ വരെ ക്യാമറകള്‍. എത്ര വേഗതയിലായിരുന്നു വളര്‍ച്ച. ആദ്യമൊക്കെ ഇരുട്ടു മുറികളായിരുന്നു പഥ്യം. പിന്നീട് വെളിച്ചത്തിലേക്കു വന്നു തുടങ്ങി. അഭ്രപാളിയില്‍ നിന്നും സെല്ലിലോയ്ഡിലേക്കും, ക്രോമാറ്റിക്കില്‍ നിന്നും പാന്‍ ക്രമാറ്റിലേക്കുമായി അടുത്ത വളര്‍ച്ച. പിന്നീടാണ് ഷീറ്റ് ഫിലിം വന്നത്. അവിടുന്നുള്ള ചാട്ടമാണ് റോള്‍ ഫിലിം. അടുത്തു തന്നെ ലായനിയില്‍ നിന്നും മുക്തി നേടി ഇലക്രോട്ടിക്ക് പാത വഴി […]

രണ്ടാംഘട്ട പാഠപുസ്തകവിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

രണ്ടാംഘട്ട പാഠപുസ്തകവിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളിലായി പരിഷ്‌കരിച്ച സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ രണ്ടാംഘട്ട വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പാഠപുസ്തകങ്ങളുടെ ഭാരം ലഘൂകരിക്കുന്നതിനു വേണ്ടിയാണ് ഈ വര്‍ഷം മുതല്‍ മൂന്നു വോള്യങ്ങളിലായി പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് തന്നെ ഒന്നാംഘട്ടം വിതരണം പൂര്‍ത്തിയാക്കിയിരുന്നു. ഓണപ്പരീക്ഷക്ക് മുമ്പ് തന്നെ രണ്ടാം ഘട്ട വിതരണം പൂര്‍ത്തിയാക്കുന്നതിനുവേണ്ടിയാണ് തിങ്കളാഴ്ച മുതല്‍ തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. മൂന്നാംഘട്ട പാഠപുസ്തകങ്ങള്‍ ക്രിസ്തുമസ് പരീക്ഷക്ക് മുമ്പ് തന്നെ വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളും […]

ശാസ്ത്ര കേരളം വിശേഷാല്‍ പതിപ്പ് പ്രകാശനം ചെയ്തു

ശാസ്ത്ര കേരളം വിശേഷാല്‍ പതിപ്പ് പ്രകാശനം ചെയ്തു

രാജപുരം: ശാസ്ത്രസാഹിത്യ പരിഷത്ത് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര കേരളം മാസികയുടെ ആഗസ്റ്റ് ലക്കം വിശേഷാല്‍ പതിപ്പിന്റെ പ്രകാശനം കാലച്ചാനടുക്കം ഗവ.ഹൈസ്‌കൂളില്‍ ശാസ്ത്ര കേരളം പത്രാധിപ സമിതി അംഗം പ്രൊഫസര്‍.എം.ഗോപാലന്‍ നിര്‍വ്വഹിച്ചു. ശാസ്ത്രം ജീവിതമാണ് എന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് നല്‍കിയ മാഡം ക്യൂറിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അവരുടെ ജീവിതവും ശാസ്ത്ര മേഖലയിലെ അവരുടെ സംഭാവനയുമാണ് ഈ വിശേഷാല്‍ പതിപ്പിന്റെ മുഖ്യ പ്രമേയം. ഹെഡ്മാസ്റ്റര്‍ കെ.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രകാശന ചടങ്ങില്‍ […]