ഔറംഗബാദിലെത്തിയ തസ്ലീമ നസ്രീനെ് പൊലീസ് തിരിച്ചയച്ചു

ഔറംഗബാദിലെത്തിയ തസ്ലീമ നസ്രീനെ് പൊലീസ് തിരിച്ചയച്ചു

ഔറംഗബാദ്: ചരിത്ര സ്മാരകം കാണാനായി ഔറംഗബാദിലെത്തിയ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീനെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചയച്ചു. പ്രതിഷേധം മൂലം തസ്ലീമക്ക് എയര്‍പോര്‍ട്ടിന് പുറത്തേക്ക് വരാന്‍ പോലുമായില്ല. ഞായറാഴ്ച വൈകുന്നേരമാണ് ബംഗ്ലാദേശ് എഴുത്തുകാരി ചിക്കാല്‍ത്താന എയര്‍പോര്‍ട്ടില്‍ എത്തിയത്. ‘ഗോ ബാക്ക് തസ്ലീമ’ എന്ന മുദ്രാവാക്യവുമുയര്‍ത്തി പ്രതിഷേധക്കാര്‍ എയര്‍പോര്‍ട്ടിനു മുന്നിലും തസ്ലീമക്ക് താമസിക്കാനൊരുക്കിയ വീടിനു മുന്നിലും എത്തി. ഇതോടെ മറ്റൊരു ഫ്‌ളൈറ്റില്‍ പൊലീസ് തസ്ലീമയെ മുംബൈയിലേക്ക് തിരിച്ചയക്കുകയായിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് തസ്ലീമ ഔറംഗാബാദില്‍ എത്തിയത്. അജന്ത എല്ലോറ […]

അരുന്ധതി റോയി വീണ്ടും ബുക്കര്‍ സാധ്യതാ പട്ടികയില്‍

അരുന്ധതി റോയി വീണ്ടും ബുക്കര്‍ സാധ്യതാ പട്ടികയില്‍

ന്യൂഡല്‍ഹി: 1997ല്‍ ആദ്യ നോവലായ ഗോഡ് ഓഫ് സ്മോള്‍ തിംഗ്സിലൂടെ ബുക്കര്‍ പുരസ്‌കാരം നേടിയ അരുന്ധതി റോയി വീണ്ടും ബുക്കര്‍ സാധ്യതാ പട്ടികയില്‍ ഇടം നേടി. പട്ടികയിലുള്ള എഴുത്തുകാരില്‍ മുമ്പ് പുരസ്‌കാരം നേടിയിട്ടുള്ളത് അരുന്ധതി മാത്രമാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അരുന്ധതി റോയി എഴുതിയ നോവലായ ഒരു ഇന്ത്യന്‍ ട്രാന്‍സ് ജെന്‍ഡറിന്റെ കഥപറയുന്ന ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ എന്ന നോവലാണ് അരുന്ധതിയെ രണ്ടാമതും ബുക്കര്‍ പട്ടികയില്‍ ഇടം നേടാന്‍ സഹായിച്ചത്. 50,000 ബ്രിട്ടീഷ് പൗണ്ട് […]

പുത്തന്‍ കവിതകളുടെ ആവിഷ്‌കരണ വേദിയായി കവിയരങ്ങ്

പുത്തന്‍ കവിതകളുടെ ആവിഷ്‌കരണ വേദിയായി കവിയരങ്ങ്

കാഞ്ഞങ്ങാട്: വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാതല വായനാപക്ഷാചരണ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കവിയരങ്ങ് പുത്തന്‍കവിതകളുടെ ആവിഷ്‌കരണ വേദിയായി. നവീനമലയാള കവിതകളുടെ ആവിഷ്‌കാരത്തിലൂടെ യുവകവികള്‍ ആസ്വാദകരുടെ ഹൃദയം കീഴടക്കി. കാഞ്ഞങ്ങാട് മഹാകവി പി സ്മാരക മന്ദിരത്തില്‍ നടന്ന കവിയരങ്ങ് കേന്ദ്രസര്‍വ്വകലാശാല മലയാള വിഭാഗം അസി. പ്രൊഫസ്സര്‍ ഡോ. ആര്‍ ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. കവിത കാലാതീതവര്‍ത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുതാണ് നവീനകവിതകളുടെ സവിശേഷത. ആശയ ഗാംഭീര്യത്തിന്റെ ഉള്‍ക്കാമ്പ് നിറഞ്ഞതാണ് ചെറുതെങ്കിലും ഈ കവിതകളെന്ന് അദ്ദേഹം […]

പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതും പത്രവായനയും ശീലമാക്കണം: കടകംപളളി സുരേന്ദ്രന്‍

പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതും പത്രവായനയും ശീലമാക്കണം: കടകംപളളി സുരേന്ദ്രന്‍

കാഞ്ഞങ്ങാട്: ജില്ലാതല വായനാപക്ഷാചരണവും പി എന്‍ പണിക്കര്‍ അനുസ്മരണ സമ്മേളനവും സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭയിലെ മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി സ്‌കൂളിലായിരുന്നു ഉദ്ഘാടന പരിപാടികള്‍ നടന്നത്. വായനശാലകളില്‍ പോയി പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതും പത്രവായനയും ശീലമാക്കണമെന്നും മന്ത്രി പറഞ്ഞു. പുസ്തകവായനയിലൂടെ അറിവ് ലഭിക്കും. അറിവ് ഉദ്യോഗം നേടുന്നതിനും മികച്ച ജീവിതത്തിനും സഹായിക്കുമെന്ന് മന്ത്രി കുട്ടികളോട് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ […]

വായനാ ദിനം ഇനി ദേശീയ ദിനമാകും

വായനാ ദിനം ഇനി ദേശീയ ദിനമാകും

കൊച്ചി: കേരളത്തിന്റെ ഗ്രന്ഥശാല – സാക്ഷരതാ പ്രസ്ഥാനങ്ങളുടെ പിതാവിനെ രാജ്യം മുഴുവന്‍ ആദരിക്കുന്നു. മലയാളത്തിന്റെ പ്രസക്തി രാജ്യമാകെ പടരുമ്പോള്‍, പി.എന്‍ പണിക്കരുടെ ഓര്‍മ്മയ്ക്കായി കേരളം ആചരിച്ചിരുന്ന വായനാദിനം രാജ്യം ഏറ്റെടുക്കുന്നു. ഇനി മുതല്‍ ജൂണ്‍ 19 ദേശീയവായനദിനം. ഓരോ മലയാളിക്കും കേവലം 51 അക്ഷരങ്ങള്‍ക്കപ്പുറത്തെ ആഹ്ലാദവും അഭിമാനവുമാണ്. ഇരുപത്തൊന്നുവര്‍ഷമായി പി.എന്‍.പണിക്കരുടെ ചരമദിനം കേരളം വായനാദിനമായി ആചരിച്ചുതുടങ്ങിയിട്ട്. ദേശീയ വായനാദിനമായി ഇന്ത്യ ഏറ്റെടുക്കുമ്പോള്‍ രാജ്യം വായനാമാസമായാണ് ഇത് ആചരിക്കുന്നത്. 21 സംസ്ഥാനങ്ങളില്‍ വായനദിനം ആചരിക്കാനാണ് ദേശീയ വായനമിഷന്‍ തീരുമാനം, […]

രമ്യയുടെ കവിതകള്‍, ആത്മപ്രതിരോധത്തിനുള്ള ആയുധങ്ങള്‍

രമ്യയുടെ കവിതകള്‍, ആത്മപ്രതിരോധത്തിനുള്ള ആയുധങ്ങള്‍

കാസര്‍കോട് : പുരോഗമനകലാസാഹിത്യ സംഘം കാസര്‍കോട് ഏരിയ കമ്മിറ്റിയും നുള്ളിപ്പാടി ഇഎംഎസ് ഗ്രന്ഥാലയവും ചേര്‍ന്ന് നടത്തിവരുന്ന പ്രതിമാസ സാഹിത്യസംവാദമായ ‘വായനാസന്ധ്യ’യില്‍ യുവകവയിത്രി രമ്യ കെ പുളിന്തോട്ടിയുടെ ‘ഭുമിയെ തൊട്ടു നിലാവിന്റെ വേരാല്‍’ എന്ന കവിതാസമാഹാരത്തെ കുറിച്ച് ചര്‍ച്ച നടത്തി. വര്‍ത്തമാനകാല സമസ്യകളെ ശക്തമായ ഭാഷയില്‍ അവതരിപ്പിക്കുക വഴി ആത്മപ്രതിരോധത്തിനുള്ള ആയുധങ്ങളാണ് രമ്യയുടെ കവിതകളെന്ന് സംവാദം അഭിപ്രായപ്പെട്ടു. എഴുത്തുകാരനും തളങ്കര ദഖീറത്ത് സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ ആര്‍ എസ് രാജേഷ്‌കുമാര്‍ വിഷയം അവതരിപ്പിച്ചു. പുകസ ഏരിയ പ്രസിഡന്റ് അഡ്വ .പിവി […]

ജേക്കബ് തോമസിന്റെ ആത്മകഥ “സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍” പ്രകാശനം ഇന്ന്

ജേക്കബ് തോമസിന്റെ ആത്മകഥ “സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍” പ്രകാശനം ഇന്ന്

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്റെ ആത്മകഥ “സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍” ഇന്ന് പ്രകാശനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകപ്രകാശനം നടത്തുന്നത്. പുറത്തിറങ്ങും മുമ്പേ വിവാദമായ പുസ്തകം കറന്റ് ബുക്‌സാണ് പുറത്തിറക്കുന്നത്. തിരുവനന്തപുരം പ്രസ് ക്ലബില്‍ വൈകീട്ട് അഞ്ചിനാണ് പുസ്തക പ്രകാശന ചടങ്ങ്. കേരളത്തിലെ ഏക ആദിവാസി ഗോത്രവര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ പ്രസിഡന്റ് വി ഗോവിന്ദരാജ് മുഖ്യമന്ത്രിയില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങും.                   30 വര്‍ഷം നീണ്ട […]

ഒരിടവേളക്ക് ശേഷം പുതിയ നോവലുമായി അരുന്ധതി റോയ്

ഒരിടവേളക്ക് ശേഷം പുതിയ നോവലുമായി അരുന്ധതി റോയ്

ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിന് സൂക്ഷ്മാംശങ്ങളുടെ രാഷ്ട്രീയഭംഗി പരിചയപ്പെടുത്തിയ എഴുത്തുകാരിയാണ് അരുന്ധതി റോയ്. ഗോഡ് ഓഫ് സ്മോള്‍ തിങ്സ് എഴുതി ലോകത്തെ ഞെട്ടിച്ച ശേഷം മൂര്‍ച്ചയുള്ള നോണ്‍ ഫിക്ഷന്‍ എഴുത്തിലൂടെ സജീവമായി. കശ്മീര്‍, മാവോയിസ്റ്റ് അനുകൂല നിലപാടുകള്‍ കാരണം നിരന്തരം ചോദ്യം ചെയ്യപ്പെട്ടു. ഇപ്പോള്‍ ഒരിടവേളക്ക് ശേഷം പുതിയ നോവലുമായി അരുന്ധതി റോയ് എത്തുകയാണ്. ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ് എന്നാണ് പുതിയ നോവലിന്റെ പേര്.   ‘വെറ്ററിനറി ഡോക്ടറുടെയടുത്ത് കൊണ്ടുവന്ന പട്ടിയെപ്പോലെ തോന്നുന്നു” പുസ്തകം സൈന്‍ […]

പൂര്‍ണവളര്‍ച്ചയെത്തുംമുമ്പ് മരിച്ചു പോവുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യന്‍

പൂര്‍ണവളര്‍ച്ചയെത്തുംമുമ്പ് മരിച്ചു പോവുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യന്‍

പഠനത്തിനും ജോലിതേടലിനും വിവാഹത്തിനും വീടുണ്ടാക്കലിനുമപ്പുറത്ത് മറ്റൊന്നും ചെയ്യാനില്ലാത്ത ഒരു പുരുഷായുസ്സില്‍ കുടുങ്ങി, പലതരം ഭോഗങ്ങള്‍ സ്വപ്നം കണ്ട് ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ട മനുഷ്യന് ഒരു ആമുഖം. അര്‍ഥരഹിതമായ കാമനകള്‍ക്കു വേണ്ടി ജീവിതമെന്ന വ്യര്‍ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങള്‍ക്കും ഒരു ആമുഖം. ഭീരുവും പരതന്ത്രനും ഷണ്ഡനുമായി കാലം ചെലവിട്ട് തീര്‍ത്തും സാധാരണമായി ഒടുങ്ങുന്ന ആധുനികമലയാളിജീവിതത്തെ ധര്‍മാര്‍ഥകാമമോക്ഷങ്ങളാകുന്ന പുരുഷാര്‍ഥദര്‍ശനത്തിലൂടെ പുനരാഖ്യാനം ചെയ്യുകയാണിവിടെ. തച്ചനക്കരയിലെ അയ്യാട്ടുമ്പിള്ളിയെന്ന നായര്‍ തറവാട്ടിലെ ഇളമുറക്കാരനായ ജിതേന്ദ്രന്റെ സ്വഗതാഖ്യാനമായാണ് മനുഷ്യന് ഒരു ആമുഖം വികസിക്കുന്നത്. ജിതേന്ദ്രന്‍, അയാളുടെ […]

കടലിന് കറുത്ത നിറമായിരുന്നു

കടലിന് കറുത്ത നിറമായിരുന്നു

തകരുന്ന തറവാടുകളുടെ തേങ്ങലുകളുടെയും ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെടുന്ന മനുഷ്യന്റെ നെടുവീര്‍പ്പുകളുടെയും എക്കാലത്തേയും മികച്ച കാഥികനാണ് മലയാളത്തിന്റെ പ്രിയപ്പെട്ട എം .ടി. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിക്കാവുന്ന രണ്ടാമൂഴവും ഒരു തറവാടിന്റെ തകര്‍ച്ചയുടെ കഥയാണ്- കടലിന് കറുത്ത നിറമായിരുന്നു എന്ന് തുടങ്ങുന്ന ഈ ഇതിഹാസം ദശാബ്ദങ്ങള്‍ നീണ്ട കുടുംബകലഹം തകര്‍ക്കുന്ന കുരുവംശം എന്ന തറവാടിന്റെ കഥ.ആ കഥ പറയാന്‍ അദ്ദേഹം തിരഞ്ഞെടുകുന്നതാകട്ടെ ആത്മനൊമ്പരങ്ങള്‍ ഉള്ളിലൊതുക്കുന്ന ഭീമന്‍ എന്ന യോദ്ധാവിനെയും. ”സൂതരെ, മാഗതരെ, അതുകൊണ്ട് കുരുവംശത്തിന്റെ ഗാഥകള്‍ നമ്മുക്കിനിയും പാടാം. കുരുവിനെയും […]