ചേതന്‍ ഭഗത്തിന്റെ വണ്‍ ഇന്ത്യന്‍ ഗേള്‍ മോഷണമാണെന്ന് ആരോപണം

ചേതന്‍ ഭഗത്തിന്റെ വണ്‍ ഇന്ത്യന്‍ ഗേള്‍ മോഷണമാണെന്ന് ആരോപണം

എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ വണ്‍ ഇന്ത്യന്‍ ഗേള്‍ മോഷണമാണെന്ന് ആരോപിച്ച് എഴുത്തുകാരി രംഗത്തെത്തിയതിനെ തുടര്‍ന്ന് വണ്‍ ഗേളിന്റെ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ബംഗളുരു കോടതി വിധിച്ചു. ചേതന്‍ ഭഗതിന്റെ ‘വണ്‍ ഇന്‍ഡ്യന്‍ ഗേള്‍’ തന്റെ പുസ്തകത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണമുയര്‍ത്തി നിയമ നടപടിക്കൊരുങ്ങിയത് അന്‍വിത ബാജ്പേയി എന്ന എഴുത്തുകാരിയാണ്. വണ്‍ ഇന്‍ഡ്യന്‍ ഗേള്‍ എന്ന ചേതന്റെ പുസ്തകം വില്‍ക്കാന്‍ പാടില്ലെന്ന് ബംഗളൂരു കോടതി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചതായി അന്‍വിത ഫേസ്ബുക്കിലൂടെയാണ് വ്യക്തമാക്കിയത്. തന്റെ പുസ്തകമായ ലൈഫ്- ഓഡ്സ്, […]

അറബിയുടെ അടിമയായി ജീവിച്ച ഒരു പാവം മനുഷ്യന്റെ ചോരവീണ കഥ

അറബിയുടെ അടിമയായി ജീവിച്ച ഒരു പാവം മനുഷ്യന്റെ ചോരവീണ കഥ

‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്…’ ശരിയാണ്… വെള്ളം കുടിക്കാനില്ലാത്ത, കുളിക്കാനാവാത്ത, വിശപ്പുള്ളവന്റെ കഥകള്‍. നമുക്കെന്നും കെട്ടുകഥകള്‍ മാത്രമായിരുന്നു. നൂറു കണക്കിനു മലയാളികള്‍ ഗള്‍ഫില്‍ ജീവിക്കുന്നു, ലക്ഷങ്ങള്‍ ജീവിച്ചു തിരിച്ചു പോയിരിക്കുന്നു. ഇതില്‍ എത്ര പേര്‍ മരുഭൂമിയുടെ തീക്ഷ്ണത സത്യമായും അനുഭവിച്ചിട്ടുണ്ട്. ആ തീക്ഷ്ണത തൊട്ടറിഞ്ഞ, അഥവാ മണല്‍പരപ്പിലെ ജീവിതം ചുട്ടുപൊള്ളിച്ച നജീബ് എന്നയാളുടെ അനുഭവമാണ് ആടുജീവിതത്തിനു പ്രേരണയായതെന്ന് നോവലിസ്റ്റ് ബെന്യാമിന്‍ പറയുന്നു. പ്രവാസജീവിതത്തിലെ തികച്ചും വ്യത്യസ്തമായ ഒരേടാണ് ആടുജീവിതം. ആടുജീവിതം ഒരു വെറും […]

അട്ടിമറിക്കപ്പെട്ട ചാരക്കേസ്

അട്ടിമറിക്കപ്പെട്ട ചാരക്കേസ്

കേരളത്തെ പിടിച്ചുലച്ച വാര്‍ത്തകളില്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസുമുണ്ടായിരുന്നു. 1990കളില്‍ രാഷ്ട്രീയ-ഭരണരംഗത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഈ കേസിന് എന്തുസംഭവിച്ചുവെന്ന് സമഗ്രമായി അന്വേഷിക്കാന്‍ പിന്നീട് മാധ്യമങ്ങള്‍ തയാറായില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ കോടതി വെറുതെവിട്ടു. ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരായ നമ്പി നാരായണനെയും ശശികുമാറിനെയും അന്യായമായാണ് കേസില്‍ ഉള്‍പ്പെടുത്തിയതെന്നും അവരെ വേട്ടയാടുകയായിരുന്നുവെന്നുമാണ് പിന്നീടുണ്ടായ പ്രചാരണം. മാലി വനിതകളായ മറിയം റഷീദയും ഫൗസിയയുമായിരുന്നു ഇതിലെ പ്രധാന പ്രതികള്‍. കേസില്‍ ആരോപണവിധേയനായ ഡി.ഐ.ജി രമണ്‍ ശ്രീവാസ്തയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞാണ് കെ. കരുണാകരന്റെ മുഖ്യമന്ത്രിസ്ഥാനം തെറിപ്പിച്ചത്. ഇതില്‍ അന്നത്തെ […]

യഥാര്‍ഥ കാശ്മീരിലെ നിഴല്‍വീണ രാത്രികള്‍

യഥാര്‍ഥ കാശ്മീരിലെ നിഴല്‍വീണ രാത്രികള്‍

മുഖ്യധാരമാധ്യമങ്ങള്‍ തിരശ്ശീലയ്ക്കു പിന്നില്‍ നിര്‍ത്തിയിരിക്കുന്ന യഥാര്‍ഥ കാശ്മീര്‍ എന്തെന്ന് കാണിച്ചുതരുന്ന പുസ്തകമാണ് ബഷാരത്ത് പീറിന്റെ ‘കര്‍ഫ്യൂഡ് നൈറ്റ്’. ക്രോസ്വേര്‍ഡ് നോണ്‍ഫിക്ഷന്‍ പുരസ്‌കാരം നേടിയ ഈ പുസ്തകത്തിന്റെ മലയാളപരിഭാഷയാണ്  ‘നിഴല്‍വീണ രാത്രികള്‍’. ‘ഇന്ത്യയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഞാന്‍ പലകാര്യങ്ങളെക്കുറച്ചും ചിന്തിക്കുന്നു. എല്ലാത്തിനും ഉപരി ഹിമാലയത്തെക്കുറിച്ച്.. മഞ്ഞുമൂടിയ ശിഖരങ്ങളുള്ള ഹിമാലയത്തെക്കുറിച്ച്.. അല്ലെങ്കില് വസന്തത്തിന്റെ പുതുപുഷ്പങ്ങള്‍ നിറഞ്ഞുനില്ക്കുന്ന കാശ്മീരിലെ ഏതെങ്കിലും താഴ്വരയെക്കുറിച്ച്.. അവിടെ ഒരരുവി പതഞ്ഞൊഴുകും’ ജവഹര്‌ലാല്‌നെഹ്‌റു എഴുതിയ വാക്കുകളാണിത്.. ഭൂമിമിലെ ഈ സ്വര്ഗ്ഗം ഇന്ന് രക്തപങ്കിലമായ ഒരു താഴ്വരയായി മാറിയിരിക്കുന്നു. എപ്പോള് […]

ആരാണ് ഈ ഒറോത? അറിഞ്ഞില്ലെങ്കില്‍ ഇനിയെങ്കിലും ആ ധീരവനിതയെക്കുറിച്ച് അറിഞ്ഞോളൂ

ആരാണ് ഈ ഒറോത?  അറിഞ്ഞില്ലെങ്കില്‍ ഇനിയെങ്കിലും ആ ധീരവനിതയെക്കുറിച്ച് അറിഞ്ഞോളൂ

ഒറോതയെ കണ്ടുമുട്ടി, കാക്കനാടന്റെ ഒറോതയെ..ആരാണ് ഈ ഒറോത…ഒറോതയെ ചിലര്‍ക്കെങ്കിലും അറിയാമായിരിക്കാം. അറിഞ്ഞില്ലെങ്കില്‍ ഇനിയെങ്കിലും ആ ധീരവനിതയെക്കുറിച്ച് അറിഞ്ഞോളൂ…വഴിയമ്പലത്തില്‍ കണ്ടുമുട്ടിയ ഒറോതയെക്കുറിച്ച് പറയാതിരിക്കാനാവില്ല. ഒറോതയെ ഓര്‍ക്കുമ്പോള്‍ കണ്ണുനിറയുന്നു. ഒറോതയെ ഓര്‍ക്കുമ്പോള്‍ കരയാതിരിക്കാനാവില്ല, ഒറോതയെ ഓര്‍ക്കാതിരിക്കാനും ആവില്ല. മൂടല്‍മഞ്ഞിന്റെ പുതപ്പിന്‍കീഴില്‍ മലകളുടെ അടിവാരത്തില്‍ പുഴയുടെ തീരങ്ങളില്‍ വന്യമൃഗങ്ങള്‍ ഇരതേടിയലഞ്ഞിരുന്ന ചെമ്പേരിയില്‍ പ്രകാശം പരന്നതിന്റെ കഥയാണ് ഒറോത എന്ന നോവലിലൂടെ വായിച്ചറിയുന്നത്.ചുറ്റിലും പച്ചപിടിച്ച വനങ്ങള്‍, മലകള്‍, അവയ്ക്കുമീതെ ആകാശം, കിളികളുടെ കുരവകളുടെ അകമ്പടികള്‍ ഇങ്ങനെ പ്രകൃതിഭംഗിയുടെ ഒരു ദൃശ്യവിരുന്നുതന്നെ ഈ കഥയില്‍ […]

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി

‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’. മിത്തും ചരിത്രവും ഒപ്പം ടി.ഡി.രാമചന്ദ്രന്‍ എന്ന എഴുത്തുകാരന്റെ അസാമാന്യ ഭാവനയും വായനക്കാരനെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടെത്തിക്കുന്നു. ആഖ്യാനശൈലി കൊണ്ടും പ്രമേയവൈവിധ്യം കൊണ്ടും രാഷ്ട്രീയ തീവ്രത കൊണ്ടും ‘സുഗന്ധി” വായനക്കാരന്റെ മനസ്സില്‍ ഇടം നേടുന്നു. വിപ്ലവത്തിന്റെയും ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും വികസനത്തിന്റെയുമെല്ലാം കുപ്പായമിട്ടു വരുന്ന ഫാസിസത്തിന്റെ മുന്നില്‍ നിസ്സഹായരായിപ്പോയ ഒരു ജനതയുടെ കഥ പറയുകയാണ് ഇവിടെ എഴുത്തുകാരന്‍. സമകാലികതയില്‍ നിന്ന് ഭൂതകാലത്തേക്കും ചരിത്രത്തില്‍ നിന്ന് മിത്തുകളിലേക്കും വ്യക്തിത്വാനുഭവങ്ങളില്‍ നിന്ന് സംഘാനുഭവങ്ങളിലേക്കും ശരീരങ്ങളില്‍ നിന്ന് ആത്മാക്കളിലേക്കും […]