തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

കൊച്ചി: തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് 50 പവന്‍ സ്വര്‍ണം കവര്‍ന്നു. ഇതര സംസ്ഥാനക്കാരായ സംഘത്തെയാണ് സംശയിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് എറണാകുളം നഗരമധ്യത്തില്‍ കവര്‍ച്ച നടക്കുന്നത്. പത്തംഗ സംഘത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥന് ഗുരുതര പരിക്കേറ്റു. എറണാകുളം എരൂര്‍ സൗത്തിലാണ് വന്‍കവര്‍ച്ച നടന്നത്. ജനല്‍ തകര്‍ത്ത് വീടിന് അകത്ത് കയറിയ സംഘം ഗൃഗനാഥനെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് വീട്ടിലുള്ള മറ്റാളുകളെ കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. വലിയ പുരയിടത്തിലെ ഒറ്റ വീടായതിനാല്‍ രാത്രി നടന്ന അക്രമണം പുറലോകമറിയാന്‍ രാവിലെയാവേണ്ടി […]

ഓഖി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്

ഓഖി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്

തിരുവനന്തപുരം: ഓഖി ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ എത്തുമെന്നാണ് കേന്ദ്രം സംസ്ഥാനത്തിനെ അറിയിച്ചിരിക്കുന്നത്. ആദ്യം പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദര്‍ശിക്കും. ഇതിനുശേഷമായിരിക്കും കേരളത്തിലേക്ക് എത്തുന്നത്.

ഓഖി ദുരന്തം: മൃതദേഹങ്ങള്‍ നിറഞ്ഞ് കോഴിക്കോട് മോര്‍ച്ചറി

ഓഖി ദുരന്തം: മൃതദേഹങ്ങള്‍ നിറഞ്ഞ് കോഴിക്കോട് മോര്‍ച്ചറി

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ കൂടുതല്‍ മൃതദേഹങ്ങള്‍ എത്തിത്തുടങ്ങിയതോടെ കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഇടമില്ലാതാവുന്നു. ഇതുവരെ 19 മൃതദേഹങ്ങളാണ് കോഴിക്കോട് മോര്‍ച്ചറിയില്‍ എത്തിയത്. ആകെ 25 ഫ്രീസറുകളാണ് ഇവിടെയുള്ളത്. ഇനിയും മൃതദേഹങ്ങള്‍ കൂടുതലായി എത്തിയാല്‍ ഇവിടെ സൗകര്യങ്ങള്‍ തികയാതെ വരും. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതിനാലാണ് മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വരുന്നത്. ഇവയുടെ ഡിഎന്‍എ പരിശോധന നടത്തിയ ശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കൂ. ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതും ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കുന്നതുമായ […]

തിരുവനന്തപുരത്ത് എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരത്ത് എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലാ ആസ്ഥാനത്തേക്ക് തള്ളിക്കയറി. നോക്കി നിന്ന പൊലീസിന് വിദ്യാര്‍ത്ഥികളെ തടയാന്‍ ആയില്ല. പൊലീസ് ജല പീരങ്കി പ്രയോഗിച്ചു

പ്രചരണത്തിന് ആംബുലന്‍സ് ഉപയോഗിച്ച സംഭവം വിവാദമാകുന്നു

പ്രചരണത്തിന് ആംബുലന്‍സ് ഉപയോഗിച്ച സംഭവം വിവാദമാകുന്നു

കണ്ണൂര്‍: സിപിഐഎം പാനൂര്‍ ഏരിയാ സമ്മേളനത്തിന്റെ പ്രചരണപരിപാടിക്ക് ആംബുലന്‍സ് ഉപയോഗിച്ച സംഭവം വിവാദമാകുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്ന് തുടങ്ങുന്ന സിപിഐഎം പാനൂര്‍ ഏരിയാ സമ്മേളനത്തിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച റോഡ് ഷോയിലാണ് ആംബുലന്‍സ് ഉപയോഗിച്ചത്. വാഹനത്തിന്റെ നാലുവശവും ബോര്‍ഡുകള്‍ ഉപയോഗിച്ച് മറച്ചിരുന്നു. എന്നാല്‍ മുകളിലും വശങ്ങളിലും ആംബുലന്‍സ് എന്നെഴുതിയത് വ്യക്തമായി കാണാം. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ചമ്ബാട് നിന്നും ആരംഭിച്ച് പാനൂര്‍ ഏരിയയിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് സമ്മേളന […]

പടയൊരുക്കം കഴിഞ്ഞ് പോയ കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി ; രണ്ടു പേര്‍ക്ക് പരിക്ക്

പടയൊരുക്കം കഴിഞ്ഞ് പോയ കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി ; രണ്ടു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി. രണ്ടു പേര്‍ക്ക് കുത്തേറ്റതായി സൂചന. ജില്ലാ സെക്രട്ടറി ആദേഷിനു കുത്തേറ്റു. പ്രവര്‍ത്തകനായ നജീമിനു തലയ്ക്കടിയേറ്റു. ഫെയ്‌സ്ബുക്കില്‍ കമന്റിട്ടതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി നബീലാണ് കുത്തിയതെന്നാണു പരാതി. ഗ്രൂപ്പു തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് കരുതപ്പെടുന്നു.പരുക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഓഖി ദുരന്തം: ഗവര്‍ണറുടെ സംഭാവന കൈമാറി

ഓഖി ദുരന്തം: ഗവര്‍ണറുടെ സംഭാവന കൈമാറി

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ സംഭാവനയായ ഒരു മാസത്തെ ശമ്പളത്തിന്റെ ചെക്ക് ഗവര്‍ണറുടെ സെക്രട്ടറി ഡോ ദേവേന്ദ്രകുമാര്‍ ധോദാവത് ചീഫ് സെക്രട്ടറി ഡോ കെ എം എബ്രഹാമിന് കൈമാറി. തന്റെ ഒരു മാസത്തെ ശമ്പ്‌ളം ഫണ്ടിലേക്ക് നല്‍കുമെന്ന് ഗവര്‍ണര്‍ ഡിസംബര്‍ ഒന്‍പതാം തീയതി അറിയിച്ചിരുന്നു. ഓഖി ചുഴലികൊടുങ്കാറ്റിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പരമാവധി ധനസഹായം നല്‍കാന്‍ വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ജീവനക്കാരുടെ സംഘടനകളുടെ യോഗത്തിലും തീരുമാനമായിരുന്നു. […]

അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ

അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ

കൊച്ചി: അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ. അമീറിന് വധ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം. പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്‍ പ്രതികരിിച്ചു.എന്നാല്‍ പ്രതിയുടെ പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. അമീറിനെതിരെ കൊലപാതകം, ബലാല്‍സംഗം, ഭവനഭേദനം തുടങ്ങി 5 കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി ഇന്നലെ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദവും കേട്ട ശേഷമാണ് ശിക്ഷ പ്രഖ്യാപിക്കുന്നതിന് കേസ് ഇന്നത്തേക്ക് മാറ്റിയത്. നിരായുധയായ ഒരു പെണ്‍കുട്ടിയെ പ്രതി കൊലപ്പെടുത്തി എന്ന് […]

ഡിജിപി ശ്രീലേഖയ്ക്ക് വാഹനാപകടത്തില്‍ പരുക്കേറ്റു

ഡിജിപി ശ്രീലേഖയ്ക്ക് വാഹനാപകടത്തില്‍ പരുക്കേറ്റു

ചേര്‍ത്തല: ഡിജിപി ആര്‍ ശ്രീലേഖ സഞ്ചരിച്ച ഔദ്യോഗിക വാഹനത്തില്‍ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് ഡിജിപിക്ക് നിസാര പരുക്ക്. ചേര്‍ത്തലയ്ക്ക് സമീപം ദേശീയ പാതയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. ഇടിച്ച പെട്ടിഓട്ടോ നിര്‍ത്താതെ പോയി. നിസാര പരുക്കേറ്റ ഡിജിപി സമീപത്തെ ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇപ്പോള്‍ ജയില്‍വകുപ്പ് മേധാവിയാണ് ശ്രീലേഖ. ഈ വര്‍ഷം സെപ്റ്റംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഡിജിപി റാങ്ക് അനുവദിച്ചതോടെ കേരളത്തിലെ ആദ്യ വനിതാ ഡിജിപിയായിരിക്കുകയാണ് 1987 -ലെ ഐപിഎസ് ബാച്ചുകാരിയായ ശ്രീലേഖ.

ജിഷ വധം; വിധി ഇന്ന്

ജിഷ വധം; വിധി ഇന്ന്

പെരുമ്പാവൂര്‍: ജിഷ വധകേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനുള്ള ശിക്ഷ ഇന്ന് പ്രസ്താവിക്കും. രാവിലെ പതിനൊന്ന് മണിക്ക് എറണാകുളം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. അമീറിന് വധ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. എന്നാല്‍ പ്രതിയുടെ പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. അമീറിനെതിരെ കൊലപാതകം, ബലാല്‍സംഗം, ഭവനഭേദനം തുടങ്ങി 5 കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി ഇന്നലെ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദവും കേട്ട ശേഷമാണ് […]

1 2 3 331