വരാപ്പുഴയില്‍ കസ്റ്റഡി മരണം; ശ്രീജിത്തിനെ പരിശോധിച്ച ഡോക്ടര്‍ക്കെതിരെ ഭാര്യ അഖില

വരാപ്പുഴയില്‍ കസ്റ്റഡി മരണം; ശ്രീജിത്തിനെ പരിശോധിച്ച ഡോക്ടര്‍ക്കെതിരെ ഭാര്യ അഖില

വാരാപ്പുഴ: വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന് മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരെ ഭാര്യ അഖില. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍, ശ്രീജിത്തിനെ പരിശോധിച്ചില്ലെന്നാണ് അഖില പറയുന്നത്. മജിസ്ട്രേറ്റിന് മുമ്പില്‍ പൊലീസിന് അനുകൂലമായ മൊഴിയാണ് ഡോക്ടര്‍ നല്‍കിയതെന്നും അഖില പറഞ്ഞു. മുമ്ബ് ഉണ്ടായ പരുക്കാണെന്ന തരത്തിലായിരുന്നു ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും, ശരിയായ രീതിയില്‍ ശ്രീജിത്തിനെ ലേഡി ഡോക്ടര്‍ പരിശോധിച്ചിരുന്നില്ലെന്നും, പരിശോധിച്ചിരുന്നെങ്കില്‍ ശ്രീജിത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നെന്നും അഖില വ്യക്തമാക്കി. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നും അഖില ആവശ്യപ്പെട്ടു.

കൊച്ചി മറൈന്‍ഡ്രൈവില്‍ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി

കൊച്ചി മറൈന്‍ഡ്രൈവില്‍ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി

കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവില്‍ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ആന്ധ്ര പ്രദേശില്‍ നിന്നു കൊണ്ടുവന്ന കഞ്ചാവ് കൊച്ചിയിലെ ഏജന്റിന് കൈമാറാന്‍ ശ്രമിക്കവെയാണ് പിടികൂടിയത്.

ട്രാക്കില്‍ നിര്‍മാണം:നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമെന്ന് റെയില്‍വെ

ട്രാക്കില്‍ നിര്‍മാണം:നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമെന്ന് റെയില്‍വെ

കോട്ടയം: ശാസ്താംകോട്ടയ്ക്കും പെരിനാടിനും മധ്യേ ട്രാക്കില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചു. നാളെ കോട്ടയം വഴിയുള്ള 56391 എറണാകുളം- കൊല്ലം പാസഞ്ചര്‍ കായംകുളത്തു യാത്ര അവസാനിപ്പിക്കും. ആലപ്പുഴ വഴിയുള്ള 66309 എറണാകുളം-കൊല്ലം മെമു കായംകുളത്ത് യാത്ര അവസാനിപ്പിക്കും 56394 കൊല്ലം-കോട്ടയം പാസഞ്ചര്‍ ചൊവ്വാഴ്ച രാവിലെ 9.30നു കായംകുളത്തുനിന്നാകും യാത്ര തുടങ്ങുക 16343 തിരുവനന്തപുരം സെന്‍ട്രല്‍-മധുര ജംക്ഷന്‍ അമൃതാ എക്സ്പ്രസ് 20 മിനിറ്റ് പെരിനാട് സ്റ്റേഷനില്‍ പിടിച്ചിടും 19260 ഭാവ്നഗര്‍-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് […]

മലപ്പുറത്ത് ആസിഡാക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ആസിഡാക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറത്ത് ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മധ്യവയസ്‌കന്‍ മരിച്ചു. കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി ബഷീറാണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. മലപ്പുറം ഉണ്ടുപറമ്പിലെ വാടകവീട്ടിലെത്തിയ അക്രമികള്‍ വാതില്‍തട്ടി. വാതില്‍ തുറന്നപാടേ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരന്നു. മുഖത്തും നെഞ്ചിലുമായി 80 ശതമാനം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നുമരണം. മലപ്പുറം പോലിസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണമാരംഭിച്ചു. ബഷീര്‍ നടത്തിയിരുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് കേന്ദ്രീകരിച്ചാണ് അന്വേഷണം.

തിരുവനന്തപുരത്ത് ശക്തമായ കടലാക്രമണം ; പത്തിലധികം വീടുകള്‍ തകര്‍ന്നു

തിരുവനന്തപുരത്ത് ശക്തമായ കടലാക്രമണം ; പത്തിലധികം വീടുകള്‍ തകര്‍ന്നു

തിരുവനന്തപുരം: വലിയതുറ, ശംഖുംമുഖം തീരത്ത് ശക്തമായ കടലാക്രമണം. കടലാക്രമണത്തില്‍ പത്തിലധികം വീടുകള്‍ തകര്‍ന്നു. മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ തിരയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പടിഞ്ഞാറന്‍ തീരത്തും തമിഴ്നാടിന്റെ തെക്കന്‍ തീരത്തും ലക്ഷ്വദ്വീപിലും വ്യാപകമായി കടല്‍ക്ഷോഭമുണ്ടാകുമെന്നും അതിനാല്‍ തീരപ്രദേശത്തുള്ളവരും മീന്‍ പിടിത്തക്കാരും ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ ദിവസം കാലാവസ്ഥാ നീരക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തെക്കുറിച്ച് ഡോക്യുമെന്ററി; പൂര്‍ത്തീകരിച്ച് റസൂല്‍ പൂക്കുട്ടി

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തെക്കുറിച്ച് ഡോക്യുമെന്ററി; പൂര്‍ത്തീകരിച്ച് റസൂല്‍ പൂക്കുട്ടി

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തെക്കുറിച്ച് റസൂല്‍ പൂക്കുട്ടി ഒരുക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം നടന്നു. രണ്ട് വര്‍ഷം കൊണ്ടാണ് ഡോക്യുമെന്ററിയുടെ ചിത്രീകരണം റസൂല്‍ പൂക്കുട്ടി പൂര്‍ത്തിയാക്കിയത്. റസൂല്‍ പൂക്കുട്ടിക്കൊപ്പം തൃശൂര്‍ പൂരത്തില്‍ ഒരു യാത്ര എന്ന പ്രമേയത്തോടെയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. തൃശൂര്‍ പൂരത്തിന്റെ ഐതീഹ്യത്തെ കുറിച്ച് വ്യക്തമാക്കുന്ന ഡോക്യുമെന്ററി 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശബ്ദ, വര്‍ണ വിസ്മയം ഉള്‍ക്കൊള്ളുന്നതാണ്. നൂറോളം ക്യാമറകള്‍ ഉപയോഗിച്ചാണ് പൂരം ചിത്രീകരിച്ചിരിക്കുന്നത്. നാലു മണിക്കൂറാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം.

അപ്രഖ്യാപിത ഹര്‍ത്താലിനെ പിന്തുണച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

അപ്രഖ്യാപിത ഹര്‍ത്താലിനെ പിന്തുണച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കോഴിക്കോട്: സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത് നടത്തിയ ഹര്‍ത്താലിന് അനുകൂലമായി പ്രചാരണം നടത്തിയതിന് പൊലീസുകാരന് സസ്പെന്‍ഷന്‍. കോഴിക്കോട് റൂറല്‍ എസ്.പി പുഷ്‌ക്കരന്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് നാദാപുരം കണ്‍ട്രോള്‍ റൂമിലെ ഡ്രൈവറായ അഷ്റഫിനെ സസ്പെന്റ് ചെയ്തത്. രാഷ്ട്രീയ കാര്യങ്ങളില്‍ പൊലീസ് അഭിപ്രായം പറയരുതെന്ന നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. നാദാപുരം ഏരിയയിലെ പൊലീസുകാരുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഹര്‍ത്താലിന് തലേദിവസം ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ഇദ്ദേഹം മെസേജ് അയച്ചിരുന്നു. കത്വ സംഭവത്തിലെ പ്രതിഷേധക്കുറിപ്പും അഷ്റഫ് ഈ ഗ്രൂപ്പിലേക്ക് […]

കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വിഷം കഴിച്ച് മരിച്ച നിലയില്‍

കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വിഷം കഴിച്ച് മരിച്ച നിലയില്‍

കോതമംഗലം: കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വിഷം കഴിച്ച് മരിച്ച നിലയില്‍. കാക്കുന്നേല്‍ വീട്ടില്‍ ശശിയേയും ഭാര്യയെയും മകനെയുമാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വരാപ്പുഴ കസ്റ്റഡി മരണം; എഎസ്ഐ ജയാനന്ദനെ ചോദ്യം ചെയ്യുന്നു

വരാപ്പുഴ കസ്റ്റഡി മരണം; എഎസ്ഐ ജയാനന്ദനെ ചോദ്യം ചെയ്യുന്നു

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വരാപ്പുഴ എഎസ്ഐ ജയാനന്ദനെ ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുന്നത്. കേസില്‍ മറ്റ് പ്രതികളുണ്ടാകുമോ എന്ന കാര്യം ചോദ്യം ചെയ്യലിനു ശേഷമായിരിക്കും തീരുമാനിക്കുക. കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ജയാനന്ദന്‍ ഉള്‍പ്പടെയുള്ളവരെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശ്രീജിത്തിനെ പിടികൂടി വരാപ്പുഴ സ്റ്റേഷനിലെത്തിക്കുമ്പോള്‍ എസ്ഐ അവധിയിലായിരുന്നതിനാല്‍ എഎസ്ഐ ജയാനന്ദനായിരുന്നു സ്റ്റേഷന്റെ ചുമതല. ഈ സാഹചര്യത്തിലാണ് എഎസ്ഐയെ ചോദ്യം ചെയ്യലിന് വിധേയനാക്കുന്നത്. ശ്രീജിത്തടക്കമുള്ളവരെ ആര്‍ടിഎഫുകാര്‍ സ്റ്റേഷനിലെത്തിച്ചതു മുതല്‍ എസ്ഐ ദീപക് എത്തുന്നതു […]

ചര്‍ച്ച പരാജയം: നഴ്‌സുമാര്‍ 24 മുതല്‍ അനിശ്ചിതകാല സമരത്തിന്

ചര്‍ച്ച പരാജയം: നഴ്‌സുമാര്‍ 24 മുതല്‍ അനിശ്ചിതകാല സമരത്തിന്

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ലേബര്‍ കമീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിന്. ശമ്പളപരിഷ്‌കരണ വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ലേബര്‍ കമീഷണറുമായി യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.എ) ശനിയാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഇനി സര്‍ക്കാറുമായി ചര്‍ച്ചക്കില്ലെന്ന് കമീഷണറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ വ്യക്തമാക്കി. ആവശ്യങ്ങള്‍ പരിശോധിക്കാന്‍ ഒരുമാസത്തെ സമയം വേണമെന്നാണ് […]