ചാര്‍ലിയുടെ മറാത്തി പതിപ്പ് ഉടന്‍

ചാര്‍ലിയുടെ മറാത്തി പതിപ്പ് ഉടന്‍

‘ചാര്‍ലി’യായി ദുല്‍ഖര്‍ സല്‍മാനും ടെസ്സയായി പാര്‍വതിയും എത്തിയ ചാര്‍ലി മലയാളി പ്രേഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ചാര്‍ലിക്ക് മറാത്തി പതിപ്പ് ഒരുങ്ങുകയാണ്. ‘ദേവാ ചി മായ ദേവാ ഏക് അത്രാങ്കി’ എന്ന് പേരിട്ടിരിക്കുന്ന മറാത്തിപ്പതിപ്പിലെ വീഡിയോ ഗാനം പുറത്തെത്തി. മുരളി നല്ലപ്പ സംവിധാനം ചെയ്ത ചിത്രത്തില്‍ അങ്കുഷ് ചൗധരിയാണ് ചാര്‍ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തേജസ്വിനി പണ്ഡിറ്റാണ് പാര്‍വതി അവതരിപ്പിച്ച ടെസ്സയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. തമിഴ്, ബംഗാളി, മറാത്തി ഭാഷകളില്‍ ചാര്‍ലി എത്തുമെന്ന് […]

ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും ബോംമ്പുകള്‍ പിടികൂടി

ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും ബോംമ്പുകള്‍ പിടികൂടി

കണ്ണൂര്‍: തൊക്കിലങ്ങാടിയില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും ബോംമ്പുകള്‍ പിടികൂടി. കഴിഞ്ഞ ദിവസം ബോംമ്പ് സ്‌ഫോടനത്തില്‍ തകര്‍ന്ന കാര്യാലയത്തില്‍ നിന്നാണ് ഉഗ്രശേഷിയുള്ള ബോംമ്പുകള്‍ പിടികൂടിയത്. ബോംമ്പ് കടത്തുമ്പോള്‍ ഉണ്ടായ സ്‌ഫോടനത്തിലാണ് കാര്യാലയം തകര്‍ന്നത്. അത് അന്നേ നാട്ടുകാര്‍ പറഞ്ഞിരുന്നു.എന്നിട്ടും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള നുണപ്രചരണമാണ് ആര്‍എസ്എസ് ബിജെപി നേതൃത്വം നടത്തിയത്. സ്‌ഫോടനം നടന്നത് മറയ്ക്കാന്‍ സമീപത്തെ ശ്രീനാരായണ മഠവും തകര്‍ക്കുകയായിരുന്നു. ബോംമ്പ് സ്‌ഫോടനം നടന്നയിടത്ത് പൊലീസും ബോംമ്പ് സ്‌ക്വാഡും പരിശോധിച്ചപ്പോഴാണ് രണ്ട് പ്‌ളാസ്റ്റിക് ഭരണിയില്‍ […]

ചിന്നാര്‍ പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ചിന്നാര്‍ പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ചിന്നാര്‍: ഇടുക്കിയിലെ ചിന്നാര്‍ പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മരിച്ചതാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ചപ്പാത്തിന് സമീപം നാലാം മൈലിലാണ് പുഴയില്‍ മൃതദേഹം ഒഴുകി നടക്കുന്ന നിലയില്‍ കണ്ടത്. മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

കായല്‍ കയ്യേറ്റ വിവാദം: പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി

കായല്‍ കയ്യേറ്റ വിവാദം: പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതി പരാമര്‍ശത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തുമടങ്ങിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതി പരാമര്‍ശത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തുമടങ്ങിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ചടങ്ങില്‍ സംസാരിച്ച […]

നോട്ട് നിരോധനം; കേരളത്തിന് താങ്ങായത് പ്രവാസികളുടെ പണം

നോട്ട് നിരോധനം; കേരളത്തിന് താങ്ങായത് പ്രവാസികളുടെ പണം

തിരുവനന്തപുരം: നോട്ട് നിരോധനം ഏല്‍പ്പിച്ച ആഘാതത്തില്‍ കേരളത്തിന് താങ്ങായത് പ്രവാസികളുടെ പണം. പണച്ചുരുക്കത്തില്‍ നട്ടം തിരിഞ്ഞ വിപണിക്ക് ഇത് ആശ്വാസം പകര്‍ന്നു. സമ്ബദ്ഘടനയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ പ്രവാസികള്‍ അയച്ച പണം സഹായകമായെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു. നോട്ട് നിരോധനം പ്രഖ്യാപിച്ച ആദ്യദിനങ്ങളില്‍ പ്രവാസി പണം കേരളത്തിലേക്ക് വരുന്നതില്‍ കുറവുണ്ടായി. ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിലെ ആശയകുഴപ്പവും ഇതിനു കാരണമായി. പിന്നീട് ബാങ്കുകളില്‍ പ്രവാസി നിക്ഷേപം വര്‍ധിക്കുകയായിരുന്നു. വിപണിയെയും നിര്‍മാണ മേഖലയെയും ഇതു സജീവമാക്കി. 2016 ജൂണ്‍ 30ലെ കണക്കു […]

കൂട്ടപ്പരിച്ചുവിടല്‍; ഐ.ടി. മേഖലയില്‍ ആശങ്കകള്‍ തീരുന്നില്ല

കൂട്ടപ്പരിച്ചുവിടല്‍; ഐ.ടി. മേഖലയില്‍ ആശങ്കകള്‍ തീരുന്നില്ല

ബെംഗളൂരു: കൂട്ടപ്പരിച്ചുവിടലിനെത്തുടര്‍ന്നുള്ള ഐ.ടി. മേഖലയിലെ ആശങ്ക അകലുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിടെ ആറ് പ്രമുഖ ഐ.ടി. കമ്പനികളില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ടത് 4157 പേര്‍ക്കാണ്. കഴിഞ്ഞ ഏപ്രില്‍മുതല്‍ സെപ്റ്റംബര്‍വരെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 60,000-ത്തോളം പേര്‍ക്ക് പുതുതായി ജോലിലഭിച്ച സാഹചര്യത്തിലാണിത്. ഐ.ടി. വ്യവസായ കൂട്ടായ്മയായ നാസ്‌കോം നടപ്പുസാമ്ബത്തികവര്‍ഷം ഒന്നരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും കണക്കുകള്‍ ആശങ്കനിറഞ്ഞതാണെന്ന് ഐ.ടി. രംഗത്തുള്ളവര്‍ പറയുന്നു. കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണി ഐ.ടി. ഹബ്ബായ ബെംഗളൂരുവിനെയാണ് കൂടുതലായും ബാധിച്ചത്. കര്‍ണാടകത്തില്‍ ഐ.ടി. മേഖലയില്‍ 40 […]

മന്തി തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയോ എന്ന് ഹൈക്കോടതി

മന്തി തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയോ എന്ന് ഹൈക്കോടതി

കൊച്ചി: തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ കേസില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയാണോ സര്‍ക്കാര്‍ നല്‍കുന്നതെന്ന് ചോദിച്ച കോടതി, സാധാരണക്കാരന്‍ ഭൂമി കൈയേറിയാല്‍ ഇതേ നിലപാടാണോ സ്വീകരിക്കുന്നതെന്നും ആരാഞ്ഞു. തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.

ഗെയ്ല്‍ സമരം തുടരാനുറച്ച് സമര സമിതി; മുക്കത്ത് പ്രതിരോധ തന്ത്രങ്ങളുമായി സിപിഎം

ഗെയ്ല്‍ സമരം തുടരാനുറച്ച് സമര സമിതി; മുക്കത്ത് പ്രതിരോധ തന്ത്രങ്ങളുമായി സിപിഎം

കോഴിക്കോട്: ഗെയില്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് സമരസമിതി. മുക്കത്ത് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് എതിരെ മുന്നോട്ടുള്ള ദിവസങ്ങളിലും ശക്തമായ പ്രതിഷേധം തുടരാന്‍ തന്നെയാണ് സമരസമിതിയുടെ തീരുമാനം. സമരം തുടരണമോ എന്ന കാര്യത്തില്‍ ഉണ്ടായിരുന്ന ആശങ്ക സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷിയോഗം പരാജയപ്പെട്ടതോടെ തീര്‍ന്നു. സമരസമിതി മുന്നോട്ട് വെച്ച ആവശ്യങ്ങളൊന്നും പരിഗണിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സര്‍വ്വ കക്ഷിയോഗത്തില്‍ കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ സമരം അവസാനിപ്പിക്കേണ്ടതില്ല എന്നാണ് സമരസമിതിയുടെ തീരുമാനം. അതേസമയം ഗെയില്‍ സമരം തുടരുന്ന […]

നിലപാട് മയപ്പെടുത്തി: സോളാറില്‍ പൊതു അന്വേഷണം മാത്രം

നിലപാട് മയപ്പെടുത്തി: സോളാറില്‍ പൊതു അന്വേഷണം മാത്രം

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊതു അന്വേഷണം മാത്രം. ഏതൊക്കെ കേസില്‍ അന്വേഷണം വേണമെന്ന് പ്രത്യേകം എടുത്തു പറയില്ല. സരിത നായരെ ലൈംഗികമായി ഉപയോഗിച്ചെന്ന് പരാതിയിലും കേസ് എടുക്കുന്നത് വൈകും. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കുകയുള്ളൂ. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് പൊതു അന്വേഷണം എന്ന നിലപാടിലേക്ക് എത്തിയത്. നിയമപരമായി എല്ലാ പഴുതുകളും അടച്ച് മുന്നോട്ട് പോകാനുള്ള തീരുമാനമാണ് മന്ത്രിസഭാ യോഗം കൈക്കൊണ്ടത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ […]

മകളെ കാണാതായിട്ട് ഒന്നര വര്‍ഷം കഴിയുന്നു; നിമിഷ ഫാത്തിമയുടെ അമ്മ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ കണ്ടു

മകളെ കാണാതായിട്ട് ഒന്നര വര്‍ഷം കഴിയുന്നു; നിമിഷ ഫാത്തിമയുടെ അമ്മ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ കണ്ടു

തിരുവനന്തപുരം: ഐഎസില്‍ ചേരാനായി രാജ്യം വിട്ട തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയെ കണ്ടു. നിമിഷയെ കാണാതായതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും വിശദീകരിച്ചു കൊണ്ടുള്ള പരാതി ബിന്ദു വനിതാ കമ്മീഷന് കൈമാറി. കഴിഞ്ഞ ഒന്നരവര്‍ഷമായി മകളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അവര്‍ പരാതിയില്‍ പറയുന്നു. താനൊരു പാര്‍ട്ടിയുടേയും മെമ്ബര്‍ഷിപ്പ് എടുത്തിട്ടില്ലെന്നും തനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ടെന്നും കാണാതായ മകളേയും മരുമകനേയും പേരക്കുട്ടിയേയും ദൈവം തിരിച്ചു തരുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. […]