വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോമിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോമിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സ്‌കൂള്‍ തുറന്നാലും പുത്തന്‍ യൂണിഫോം കിട്ടില്ലെന്ന സങ്കടം മാറ്റാനാണ് ഇക്കുറി സര്‍ക്കാരിന്റെ തീരുമാനം. സ്‌കൂള്‍ തുറക്കാന്‍ ഇനിയും ദിവസങ്ങള്‍ നില്‍ക്കവെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോമുകള്‍ വിതരണം ചെയ്യുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായുള്ള യൂണിഫോമുകളാണ് ഇന്ന് മുതല്‍ വിതരണം ചെയ്ത് തുടങ്ങുക. സൗജന്യ കൈത്തറി യൂണിഫോമിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാനത്തെ രണ്ട് ലക്ഷം കുട്ടികള്‍ക്ക് രണ്ട് ജോഡി വീതം യൂണിഫോമുകളാണ് […]

കാറുകള്‍ വാടകക്ക് നല്‍കുന്നതിന് നിയന്ത്രണം വരുന്നു

കാറുകള്‍ വാടകക്ക് നല്‍കുന്നതിന് നിയന്ത്രണം വരുന്നു

കണ്ണൂര്‍: കാറുകള്‍ വാടകക്ക് നല്‍കുന്നതിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ദിവസങ്ങളും മാസങ്ങളും കാറുകള്‍ വാടകക്ക് നല്‍കുന്നതിനാണ് നിയന്ത്രണം വരിക. ഇങ്ങനെ വാടകക്കെടുക്കുന്ന വാഹനങ്ങള്‍ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ നടത്തുന്നത് വര്‍ധിച്ചതോടെയാണ് ഈ നടപടി. ആദ്യഘട്ടമെന്ന നിലയില്‍ കണ്ണൂര്‍ ജില്ലയില്‍ നിയന്ത്രണത്തിന് തുടക്കം കുറിച്ചു. രാമന്തളി കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കാറുകള്‍ വാടകക്ക് നല്‍കുന്ന ഉടമകള്‍ ആര്‍ക്കാണ് നല്‍കുന്നത്, എത്ര ദിവസത്തേക്കാണ് നല്‍കുന്നത് തുടങ്ങിയ വിവര ങ്ങള്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കണം. വിവരം നല്‍കാത്ത വാഹനങ്ങള്‍ പൊലീസ് പിടിച്ചു […]

ഈനാംപേച്ചി പോയാല്‍ മരപ്പട്ടി ഭരണത്തില്‍ വരുമെന്ന സ്ഥിതിയാണ് കേരളത്തില്‍; ശ്രീനിവാസന്‍

ഈനാംപേച്ചി പോയാല്‍ മരപ്പട്ടി ഭരണത്തില്‍ വരുമെന്ന സ്ഥിതിയാണ് കേരളത്തില്‍; ശ്രീനിവാസന്‍

കോഴിക്കോട്: ഭരണകാര്യത്തില്‍ ഒരു രാഷ്ട്രീയ കക്ഷി മറ്റേതിനെക്കാള്‍ നല്ലതെന്ന് തോന്നുന്നില്ലെന്ന് നടന്‍ ശ്രീനിവാസന്‍. രാഷ്ട്രീയത്തില്‍ ഉത്തരേന്ത്യക്കാര്‍ക്ക് വിവരമില്ലാത്തതാണ് പ്രശ്നം. എന്നാല്‍ മലയാളികള്‍ക്ക് വിവരമുണ്ടെങ്കിലും തെരഞ്ഞെടുക്കാന്‍ പറ്റിയ കക്ഷികളില്ല. ഈനാംപേച്ചി പോയാല്‍ മരപ്പട്ടി ഭരണത്തില്‍ വരുമെന്ന സ്ഥിതിയാണ് കേരളത്തിലെന്നും ശ്രീനിവാസന്‍ പറഞ്ഞു. കോഴിക്കോട് നടന്ന പരസ്ഥിതിയെ സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി പ്രശ്‌നങ്ങള്‍ അടക്കം പരിഹരിക്കാന്‍ സര്‍ക്കാരുകളോട് അപേക്ഷിച്ചിട്ട് കാര്യമില്ല. പകരം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഭരണം പിടിച്ചെടുക്കണം. അവരിലേക്ക് അധികാരം വരികയാണ് വേണ്ടത്. അങ്ങനെയുളള […]

നവീകരിച്ച ആരിക്കാടി പുല്‍മേട് മൈതാനം നാടിന് സമര്‍പ്പിച്ചു

നവീകരിച്ച ആരിക്കാടി പുല്‍മേട് മൈതാനം നാടിന് സമര്‍പ്പിച്ചു

ആരിക്കാടി: ഹെല്‍പ്പ് ലൈന്‍ എന്ന പേരില്‍ ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പ് കൂട്ടായ്മ നവീകരിച്ച ആരിക്കാടി പുല്‍മേട് മൈതാനം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം വിജയ് ഭരദ്വാജ് നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫുട്ബോള്‍ താരം ടി.പി രഹനേശ് മുഖ്യാതിഥിയായിരുന്നു.                 തുടര്‍ന്ന് നടന്ന പ്രദര്‍ശന ഫുട്ബോള്‍ മത്സരത്തില്‍ ഐ.എസ്.എല്‍ താരങ്ങളായ മുഹമ്മദ് […]

ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കിനെതിരെ പരസ്യ പ്രതിഷേധവുമായി ചലച്ചിത്ര താരം സുരഭി

ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കിനെതിരെ പരസ്യ പ്രതിഷേധവുമായി ചലച്ചിത്ര താരം സുരഭി

തൃശൂര്‍: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കിനെതിരെ പരസ്യ പ്രതിഷേധവുമായി ചലച്ചിത്ര താരം സുരഭി ലക്ഷ്മി. ഇന്ന് രാത്രി എട്ടരയോടെ ടോള്‍ പ്ലാസയിലെത്തി സുരഭി ടോള്‍ ഗേറ്റില്‍ വാഹനം നിര്‍ത്തിയിട്ടാണ് പ്രതിഷേധിച്ചത്. ആശുപത്രിയിലേക്ക് പോകാനുള്ളതടക്കം ഒട്ടേറെ വാഹനങ്ങള്‍ കുരുങ്ങിക്കിടന്നിട്ടും ടോള്‍ പിരിവ് അവസാനിപ്പിച്ച് വാഹനം തുറന്ന് വിടാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമായത്. നടിയോട് ടോള്‍ കമ്പനി ജീവനക്കാര്‍ തട്ടിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്. തട്ടിക്കയറിയ ടോള്‍ ജീവനക്കാരനെ പരസ്യമായി ചൂണ്ടിക്കാട്ടി രോഷം കൊള്ളുകയും ചെയ്യുന്നുണ്ട് സുരഭി. സുരഭിക്ക് പിന്തുണയുമായി മറ്റുവാഹനങ്ങളിലെ […]

ബൈന്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ് നിര്‍ത്തി

ബൈന്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ് നിര്‍ത്തി

കാസര്‍േകാഡ്: ബൈന്തൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ് നിര്‍ത്തിയതോടെ വൈകീട്ട് മംഗലാപുരത്തുനിന്നുള്ള ട്രെയിനുകളില്‍ വന്‍ തിരക്ക്. കണ്ണൂര്‍ പാസഞ്ചര്‍, മാവേലി എക്‌സ്പ്രസ്, മലബാര്‍ എക്സ്പ്രസ് എന്നിവയില്‍ കാലുകുത്താന്‍പോലും സാധിക്കാതെയായി. കണ്ണൂര്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള സീസണ്‍ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മഞ്ചേശ്വരം, കുമ്പള, ഉപ്പള, കാസര്‍കോട്, കളനാട്,കോട്ടിക്കുളം, ബേക്കല്‍ ഫോര്‍ട്ട് സ്റ്റേഷന്‍, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, ചന്തേര, തൃക്കരിപ്പൂര്‍ സ്റ്റേഷനുകളില്‍നിന്നുള്ള യാത്രക്കാര്‍ തിരക്കില്‍പെട്ട് വലയുകയാണ്. ഉദ്യോഗസ്ഥര്‍, ചെറുകിട കച്ചവടക്കാര്‍, മറ്റു സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്നവര്‍, മൂകാംബിക, മുരുടേശ്വരം തീര്‍ഥാടകര്‍, […]

സെന്‍കുമാറിന്റെ വിവാദ സ്ഥലംമാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു

സെന്‍കുമാറിന്റെ വിവാദ സ്ഥലംമാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു

തിരുവനന്തപുരം: ഡിജിപി: ടി.പി.സെന്‍കുമാര്‍ പൊലീസ് ആസ്ഥാനത്തു നടപ്പാക്കിയ വിവാദ സ്ഥലംമാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. സര്‍ക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിനില്ലെന്നു പറഞ്ഞതിനു പിന്നാലെ ആദ്യ ഉത്തരവില്‍ മാറ്റി നിയമിച്ച രണ്ടു ജൂനിയര്‍ സൂപ്രണ്ടുമാരെ ഇന്നലെ വീണ്ടും പൊലീസ് ആസ്ഥാനത്തു സെന്‍കുമാര്‍ മാറ്റി നിയമിച്ചിരുന്നു. ഇതോടെയാണ് ഇദ്ദേഹം 11 ദിവസം മുന്‍പിറക്കിയ രണ്ടു സ്ഥലംമാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചു സര്‍ക്കാര്‍ ശക്തമായ സന്ദേശം നല്‍കിയത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ കസേരയില്‍ എത്തിയാലും സര്‍ക്കാരുമായി ആലോചിച്ചു മാത്രമേ ഇത്തരം നടപടി […]

ജിഎസ്ടി കേന്ദ്ര – സംസ്ഥാന വരുമാനത്തില്‍ കുറവുണ്ടാക്കും : ധനമന്ത്രി

ജിഎസ്ടി കേന്ദ്ര – സംസ്ഥാന വരുമാനത്തില്‍ കുറവുണ്ടാക്കും : ധനമന്ത്രി

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി ഇപ്പോഴത്തെ നിലയ്ക്കു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഓരോ ചരക്ക് ഇനങ്ങളുടേയും മേല്‍ ഇപ്പോഴുള്ള നികുതികളും അവയുടെ പരമാവധി വില്‍പ്പന വിലയും പട്ടികയാക്കി പ്രസിദ്ധപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീനഗറില്‍ നടന്ന ചരക്കു സേവന നികുതി കൗണ്‍സില്‍ യോഗത്തിനു ശേഷം ന്യൂഡല്‍ഹി കേരള ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ധനമന്ത്രി. ജിഎസ്ടി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇതുവരെ നാലിനം […]

പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിക്കുന്നു

പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിക്കുന്നു

തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 പ്രകാരം തയ്യാറാക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിക്കുന്നു. കൊല്ലം ജില്ലയില്‍ മെയ് 22നും മറ്റ് ജില്ലകളില്‍ ജൂണ്‍ ഒന്നിനുമാണ് തുടങ്ങുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഏകദേശം എണ്‍പതു ലക്ഷത്തിലധികം റേഷന്‍കാര്‍ഡുകള്‍ നാല് വിഭാഗത്തിനായി നാല് നിറങ്ങളിലാണ് തയ്യാറാക്കിയിരിക്കുന്നത്. എ.എ.വൈ വിഭാഗത്തിന് മഞ്ഞയും, മുന്‍ഗണനാ വിഭാഗത്തിന് പിങ്കും, സ്റ്റേറ്റ് സബ്സിഡി വിഭാഗത്തിന് നീലയും പൊതുവിഭാഗം കാര്‍ഡിന് വെള്ള നിറവുമാണ്. കാര്‍ഡുകള്‍ അതത് […]

ഫണ്ട് വിനിയോഗിക്കുന്നതിന് തടസം എന്ത് എന്ന് വ്യക്തമാക്കണം; സുരേഷ് ഗോപിക്കെതിരെ മുഖ്യമന്ത്രി

ഫണ്ട് വിനിയോഗിക്കുന്നതിന് തടസം എന്ത് എന്ന് വ്യക്തമാക്കണം; സുരേഷ് ഗോപിക്കെതിരെ മുഖ്യമന്ത്രി

കോഴിക്കോട്: രാജ്യസഭ എം.പിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടത്-വലത് മുന്നണികള്‍ എം.പി ഫണ്ട് വിനിയോഗിക്കുന്നതിന് തടസം നില്‍ക്കുകയാണെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ ഫേസ്ബുക്കിലൂടെയാണ് പിണറായി വിജയന്‍ രംഗത്തെത്തിയിരിക്കുന്നത്. മുംബൈയില്‍ സുരേഷ് ഗോപി നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എം.പി ഫണ്ട് വിനിയോഗിക്കാന്‍ എന്ത് തടസമാണ് അദ്ദേഹം നേരിട്ടത്. അതുമൂലം ഏത് പദ്ധതിയാണ് മുടങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. എം പി ഫണ്ട് വിനിയോഗിക്കാന്‍ ഏതു തടസ്സമുണ്ടായാലും അത് പരിഹരിച്ച് വികസന […]