58-ാമത് സ്‌കൂള്‍ യുവജനോത്സവം: പന്തല്‍ കാല്‍നാട്ടുകര്‍മ്മം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു

58-ാമത് സ്‌കൂള്‍ യുവജനോത്സവം: പന്തല്‍ കാല്‍നാട്ടുകര്‍മ്മം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു

തൃശൂര്‍: 58-ാമത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. തേക്കിന്‍കാട് പൂരം പ്രദര്‍ശന നഗരിയിലാണ് കാല്‍നാട്ടുകര്‍മ്മം നടന്നത്. ഇത്തവണത്തെ സംസ്ഥാന യുവജനോത്സവം അവിസ്മരണിയമാക്കണം. തൃശൂര്‍ ജനത യുവജനോത്സവം ഏറ്റെടുത്തു കഴിഞ്ഞുവെന്നും സുനില്‍കുമാര്‍ പറഞ്ഞു.എം.എല്‍.എമാരായ കെ.വി. അബ്ദുല്‍ ഖാദര്‍, മുരളി പെരുനെല്ലി, കെ. രാജന്‍, അനില്‍ അക്കര, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ എം.എല്‍ റോസി, ലാലി ജയിംസ്, […]

കലയെ പേടിപ്പിച്ച് നിര്‍ത്താന്‍ ആര്‍ക്കുമാവില്ല -പാര്‍വതി

കലയെ പേടിപ്പിച്ച് നിര്‍ത്താന്‍ ആര്‍ക്കുമാവില്ല -പാര്‍വതി

തിരുവനന്തപുരം: കല അടക്കം ഒന്നിനെയും പേടിപ്പിച്ച് നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്ന് പാര്‍വതി. വിശ്വാസത്തിന്റെയും ചിന്താഗതിയുടെയും പേരില്‍ കലയെ തടത്തു നിര്‍ത്തുക. കലാകാരന്മാരെ തടഞ്ഞു നിര്‍ത്താന്‍ സാധിച്ചാലും കലയെ തടസപ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ല. ഏതു രീതിയിലൂടെയും തടസങ്ങളില്‍ നിന്ന് പുറത്തുവരാന്‍ കല ഒരു വഴി കണ്ടെത്തുമെന്നും ‘പത്മാവതി’ക്കെതിരായ ഭീഷണിയെ കുറിച്ച് പാര്‍വതി പ്രതികരിച്ചു. ഒരു സിനിമയെ പേടിക്കുക എന്നത് ചിരി വരുന്ന കാര്യമാണെന്ന് പാര്‍വതി ചൂണ്ടിക്കാട്ടി. എത്ര തടഞ്ഞാലും പത്മാവതി എന്ന ചിത്രം പുറത്തുവരും. പത്മാവതി എന്ന സിനിമയെയും […]

ഗുരുവായൂര്‍ അമ്പലത്തില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു

ഗുരുവായൂര്‍ അമ്പലത്തില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു

തൃശൂര്‍ : ഗുരൂവായൂര്‍ അമ്പലത്തില്‍ വിരണ്ടോടിയ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. ശ്രീകൃഷ്ണന്‍ എന്ന കൊമ്പന്റെ കുത്തേറ്റ പാപ്പാന്‍ പെരിങ്ങോട് കോതച്ചിറ വെളുത്തേടത്ത് സുഭാഷ് (37) ആണ് മരിച്ചത്. രാവിലെ ശീവേലിക്കിടെയാണ് മുന്ന് ആനകള്‍ ഇടഞ്ഞത്. ശ്രീകൃഷ്ണന്‍ എന്ന കൊമ്പനാണ് ആദ്യം ഇടഞ്ഞത്. ഏഴേകാലോടെ ശീവേലി എഴുന്നള്ളിപ്പിന്റെ രണ്ടാമത്തെ പ്രദക്ഷിണം അയ്യപ്പന്റെ അമ്പലത്തിനു സമീപം എത്തിയപ്പോള്‍ ആന പാപ്പാനെ കുത്തുകയായിരുന്നു. ഗുരുതര പരുക്കുകളേറ്റ സുഭാഷിനെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നിലുണ്ടായിരുന്ന അയ്യപ്പന്മാര്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ആനയിടഞ്ഞതെന്നാണു […]

ഓഖി ദുരന്തം: കടലില്‍ കുടുങ്ങിയ 185 പേര്‍ കൂടി തീരത്തേക്ക്

ഓഖി ദുരന്തം: കടലില്‍ കുടുങ്ങിയ 185 പേര്‍ കൂടി തീരത്തേക്ക്

കൊച്ചി: ഓഖി ദുരന്തത്തില്‍പ്പെട്ട് കടലില്‍ കാണാതായ 185 മത്സ്യത്തൊഴിലാളികള്‍ കൂടി തീരത്തെത്തി. ലക്ഷദ്വീപില്‍ നിന്ന് ഏഴ് ബോട്ടുകളിലായാണ് ഇവരെ കൊച്ചിയിലെത്തിയത്. ഇവരില്‍ ഭൂരിഭാഗം പേരും ചുഴലിക്കാറ്റില്‍ പെട്ട് ലക്ഷദ്വീപില്‍ അഭയം തമിഴ്നാട് സ്വദേശികളാണ്. തിരിച്ചെത്തിയവരില്‍ 26 മലയാളികളും ഉള്‍പ്പെടുന്നു. ഇതില്‍ അവശരായ ഒന്‍പതുപേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ സഹായം ലഭ്യമാക്കിയതിന് ശേഷം തമിഴ്നാട്ടിലേയ്ക്ക് മടങ്ങാനുള്ള സംവിധാനങ്ങളൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ പതിനൊന്നാം ദിവസവും തുടരുന്നു. മല്‍സ്യത്തൊഴിലാളികളുമായി […]

അയ്യപ്പദര്‍ശനത്തിനെത്തിയ ഭക്തന്‍ കുഴഞ്ഞ് വീണു മരിച്ചു

അയ്യപ്പദര്‍ശനത്തിനെത്തിയ ഭക്തന്‍ കുഴഞ്ഞ് വീണു മരിച്ചു

ശബരിമല: മണ്ഡലകാലത്തെ ഏറ്റവും വലിയ ഭക്തജനത്തിരക്കിനാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. രണ്ടു ദിവസമായി മണിക്കുറുകളോളം കാത്ത് നിന്നാണ് ഓരോ അയ്യപ്പഭക്തനും ദര്‍ശനം നടത്തുന്നത്. തുടര്‍ച്ചയായ അവധി ദിവസങ്ങളും ക്രിസ്മസ് പരീക്ഷകള്‍ക്ക് മുന്‍പുള്ള ആഴ്ചയാണെന്നതുമാണ് തിരക്കുകൂടാന്‍ കാരണം. വെള്ളിയാഴ്ച രാവിലെ മുതല്‍ പമ്പയില്‍ നിന്ന് വടം കെട്ടി നിയന്ത്രിച്ചാണ് ഭക്തജനങ്ങളെ കടത്തിവിട്ടത് എന്നിട്ടും മരക്കൂട്ടത്തിലും ശരംകുത്തിയിലും മണിക്കൂറുകളോളമാണ് അയ്യപ്പന്‍മാര്‍ ക്യുവില്‍ നില്‍ക്കേണ്ടി വന്നത്. സന്നിധാനത്ത തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ഏറെ പാടുപ്പെട്ടു. തിരക്ക് കൂടിയതോടെ മരക്കൂട്ടത്തു നിന്ന് ചന്ദ്രാനന്ദന്‍ റോഡ് […]

പ്രകാശ് കാരാട്ട് ബി ജെ പിയുടെ ഏജന്റ്: എം ഐ ഷാനവാസ് എം പി

പ്രകാശ് കാരാട്ട് ബി ജെ പിയുടെ ഏജന്റ്: എം ഐ ഷാനവാസ് എം പി

ഇന്ത്യന്‍ ഇടതുപക്ഷത്തിനകത്തു നിന്ന് ബിജെപിയുടെ ഏജന്റ് ആയി പ്രവര്‍ത്തിക്കുകയാണ് പ്രകാശ് കാരാട്ട് എന്ന് എം ഐ ഷാനവാസ് എം പി ആരോപിച്ചു. പഴകിത്തേഞ്ഞ സിദ്ധാന്ത മര്‍ക്കടമുഷ്ടിയുമായി യാഥാര്‍ഥ്യങ്ങള്‍ക്കു പുറം തിരിഞ്ഞു നില്‍ക്കുന്ന പ്രകാശ് കാരാട്ട് ബിജെപി എന്ന രാക്ഷസീയ വര്‍ഗീയ ശക്തിക്ക് വെഞ്ചാമരം വീശി നില്‍ക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുന്ന രാഷ്ട്രീയ വൈകല്യമാണെന്നും ഷാനവാസ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്സ് മാത്രം ആണ് ഗുജറാത്തിലും രാജ്യം ഒട്ടാകെയും ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റു രാഷ്ട്രീയത്തിനെതിരെ ശക്തമായ മുന്നേറ്റവും നേതൃത്വവും കൊടുക്കുന്നത്, അല്ലാതെ സി.പി.എം […]

ഓഖി ദുരിതാശ്വാസ നിധി: എ.കെ ആന്റണി 50,000 രൂപ സംഭാവന നല്‍കി

ഓഖി ദുരിതാശ്വാസ നിധി: എ.കെ ആന്റണി 50,000 രൂപ സംഭാവന നല്‍കി

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി 50,000 രൂപ സംഭാവന നല്‍കി. ഡല്‍ഹിയിലെ വസതിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് 50,000 രൂപയുടെ ചെക്ക് ആന്റണി കൈമാറിയത്. അസുഖ ബാധിതനായി വീട്ടില്‍ വിശ്രമിക്കുന്ന ആന്റണിയെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടൊപ്പമാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. ദുരിതാശ്വസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും ആന്റണി ഉറപ്പ് നല്‍കി.

ഓഖി ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ഓഖി ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

കൊച്ചി: ഓഖി ദുരന്തത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തെരച്ചിലില്‍ വൈപ്പിനില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവര്‍ക്ക് വേണ്ടി വിവിധ വകുപ്പുകള്‍ തെരച്ചില്‍ തുടരുകയാണ്. ഇതോടെ ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 41 ആയി. ഇതില്‍ 33 പേരുടെ മൃതദേഹങ്ങള്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ.

ഓഖി കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച: മനുഷ്യാവകാശ കമീഷന്‍

ഓഖി കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച: മനുഷ്യാവകാശ കമീഷന്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ച കണ്ടെത്തണം. ജീവിക്കാനുള്ള അവകാശത്തെന്റെ ലംഘനമാണിത്. കടലോരത്ത് മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നത് പോലെയാണ് മനുഷ്യര്‍ മരിച്ചത്. കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ കുറ്റം പറഞ്ഞിട്ടില്ലെന്ന് കാര്യമില്ലെന്നും മനുഷ്യാവകാശ കമീഷന്‍ ചൂണ്ടിക്കാട്ടി.

കോന്നിയില്‍ മാര്‍ത്തോമ പള്ളി സെക്രട്ടറിക്ക് വെട്ടേറ്റു

കോന്നിയില്‍ മാര്‍ത്തോമ പള്ളി സെക്രട്ടറിക്ക് വെട്ടേറ്റു

പത്തനംതിട്ട: കോന്നി പൂവന്‍പാറ ശാലേം മാര്‍ത്തോമ പള്ളി സെക്രട്ടറി നിഖില്‍ ചെറിയാന് പള്ളി വളപ്പില്‍ വെട്ടേറ്റു. അഴിമതി ആരോപണ വിധേയനായ പള്ളി വികാരിയെ സസ്പെന്റ് ചെയ്തു കൊണ്ടുള്ള മെത്രാപൊലീത്തയുടെ കല്‍പ്പന പള്ളിയില്‍ വായിച്ച് പുറത്തിറങ്ങുമ്പോഴാണ് സംഭവം. ഇടവക അംഗമാണ് വെട്ടിയത്. നിഖില്‍ ചെറിയാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.