ലോ അക്കാഡമി സമരം: ബിജെപി നടത്തിയത് കോ.ലീ.ബി സഖ്യം വളര്‍ത്താനുള്ള ശ്രമം

ലോ അക്കാഡമി സമരം: ബിജെപി നടത്തിയത് കോ.ലീ.ബി സഖ്യം വളര്‍ത്താനുള്ള ശ്രമം

തിരുവനന്തപുരം: ലോ അക്കാഡമി സമരവുമായി ബന്ധപ്പെട്ട് ബിജെപി, കോണ്‍ഗ്രസ്, എന്നീ പാര്‍ട്ടികളെ പ്രത്യക്ഷമായും സിപിഐയെ പരോക്ഷമായും വിമര്‍ശിച്ച് സിപിഎംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സമരത്തിന്റെ മറവില്‍ കോ ലീ ബി സഖ്യമുണ്ടാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും ബിജെപിയുടെ കെണിയില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ വീണു പോയെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി. ദേശീയ തലത്തില്‍ ഇടത് ഐക്യം ശക്തമാകുന്ന അവസരത്തില്‍ അതിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതിനെ ചെറുക്കുമെന്ന് കോടിയേരി വ്യക്തമാക്കുന്നു. അതേസമയം, ലോ അക്കാഡമി […]

ജിഷാ കേസ് വിചാരണകോടതി ഇന്ന് പരിഗണിക്കും

ജിഷാ കേസ് വിചാരണകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ജിഷാ കേസ് ഇന്ന് വിചാരണകോടതി പരിഗണിക്കും. സാക്ഷിവിസ്താരം എന്ന് തുടങ്ങണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. വിചാരണ ചോദ്യം ചെയ്ത്, പ്രതി അമീര്‍ ഉള്‍ ഇസ്ലാമും, ജിഷയുടെ അച്ചന്‍ പാപ്പുവും ഹൈക്കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയതിനെ തുടര്‍ന്നാണ് സാക്ഷിവിസ്താരം നീണ്ടത്. ഇരുവരും നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു.കേസ് സിബിഐക്ക് വിടണമെന്നായിരുന്നു പാപ്പുവിന്റെ അവശ്യം. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് അമീര്‍ കോടതിയെ സമീപിച്ചത്.അമീറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പാറ്റൂര്‍ ഭൂമിഇടപാട്: വിജിലന്‍സിന് വീണ്ടും വിജിലന്‍സ് കോടതി വിമര്‍ശനം

പാറ്റൂര്‍ ഭൂമിഇടപാട്: വിജിലന്‍സിന് വീണ്ടും വിജിലന്‍സ് കോടതി വിമര്‍ശനം

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ വിജിലന്‍സ് കോടതി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുന്നതിന് ഇന്നു തന്നെ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ കോടതി നിര്‍ദേശം. തെളിവുണ്ടായിട്ടും കേസ് എടുക്കാത്ത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കേസില്‍ ദ്രുതപരിശോധന നടക്കുകയാണെന്നും ചില ഫയലുകള്‍ ലോകായുക്തയുടെ കൈവശമായതിനാലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് നേരത്തെ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുന്‍ […]

ജോലിഭാരം: ജിയോ ടെക്‌നീഷ്യന്മാര്‍ മാര്‍ച്ച് ഒന്നുമുതല്‍ പണിമുടക്കിലേക്ക്

ജോലിഭാരം: ജിയോ ടെക്‌നീഷ്യന്മാര്‍ മാര്‍ച്ച് ഒന്നുമുതല്‍ പണിമുടക്കിലേക്ക്

കോഴിക്കോട്: കേരളത്തിലെ ജിയോ ടെക്‌നീഷ്യന്മാര്‍ മാര്‍ച്ച് ഒന്നുമുതല്‍ പണി മുടക്കുന്നു. തൊഴിലാളികള്‍ക്ക് ന്യായമായ ശമ്പളമോ അവധിയോ മറ്റ് ആനുകൂല്യങ്ങളോ വിശ്രമിക്കാന്‍ പോലും അനുവധിക്കാതെ 24 മണിക്കൂറും ജോലി ചെയ്യിക്കുകയാണ് കമ്പനികളെന്ന് ടെക്‌നീഷ്യന്മാര്‍ പരാതിപെട്ടു. തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കമ്പനി അംഗീകരിക്കാത്തതാണ് തൊഴിലാളികളെ സമരത്തിലേക്ക് നയിച്ചതായി പറയുന്നത്. ചൊവ്വാഴ്ച കോഴിക്കോട് ചേര്‍ന്ന കേരള സംസ്ഥാന മൊബൈല്‍ ഫോണ്‍ ടവര്‍ എംപ്ലോയിസ് യൂണിയന്‍ (CITU) യോഗത്തിലാണ് പണിമുടക്കിലേക്കു ജീവനക്കാര്‍ പോകാന്‍ തീരുമാനിച്ചത്. പ്രസിഡന്റ് കെ.കെ.ദിവാകരന്‍, സെക്രട്ടറി മനോഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാലും പതയ്ക്കുന്നു: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ ധാരണ

പാലും പതയ്ക്കുന്നു: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ ധാരണ

ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ ധാരണയായി. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. മില്‍മ നല്‍കിയ ശുപാര്‍ശയ്ക്ക് മന്ത്രിതല ചര്‍ച്ചയില്‍ അനുമതി ലഭിച്ചു. ക്ഷീര കര്‍ഷകര്‍ക്കുണ്ടാവുന്ന നഷ്ടം നികത്താനാണ് വില വര്‍ദ്ധിപ്പിക്കുന്നത്. കൂട്ടുന്ന നാല് രൂപയില്‍ 3.35 രൂപ കര്‍ഷകന് നല്‍കാനാണ് ധാരണ. ഇത് സംബന്ധിച്ച അന്തിമതീരുമാനം അല്‍പസമയത്തിനകം ചേരുന്ന മില്‍മ ഡയറക്ടര്‍ബോര്‍ഡ് യോഗത്തിലുണ്ടാവും.

ഹോട്ടലും ബാങ്കും ഒഴിപ്പിക്കും; ലോ അക്കാദമിയുടെ ആധികഭൂമി തിരിച്ചെടുക്കുമെന്ന് റവന്യൂ റിപ്പോര്‍ട്ട്

ഹോട്ടലും ബാങ്കും ഒഴിപ്പിക്കും; ലോ അക്കാദമിയുടെ ആധികഭൂമി തിരിച്ചെടുക്കുമെന്ന് റവന്യൂ റിപ്പോര്‍ട്ട്

നടപടി വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍. തിരുവനന്തപുരം: ലോ അക്കാദമിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി സര്‍ക്കാരിന് തിരിച്ചെടുക്കാമെന്ന് റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. അക്കാദമിക്ക് അകത്തുള്ള ഹോട്ടല്‍, ബാങ്ക് എന്നിവ ഒഴിപ്പിക്കണമെന്നും കെട്ടിടങ്ങള്‍ കളക്ടര്‍ ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമവകുപ്പുമായി ആലോചിച്ച ശേഷമായിരിക്കണം നടപടിയെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് അക്കാദമിയുടെ ഭൂമി സംബന്ധിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തിയത്. അക്കാദമിയുടെ ഭൂമി സംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്ന് […]

ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ആനുകൂല്യം നിഷേധിക്കില്ല- ധനമന്ത്രി

ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ആനുകൂല്യം നിഷേധിക്കില്ല- ധനമന്ത്രി

തിരുവനന്തപുരം: ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ആനുകൂല്യം നിഷേധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനം സംസ്ഥാന ബജറ്റില്‍ ഉണ്ടാകുമെന്നും ഒരുകാരണവശാലും പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. സാധാരണക്കാരന് ബാധ്യതയാകുന്ന അധിക നികുതി നിര്‍ദ്ദേശങ്ങള്‍ ഇത്തവണത്തെ ബജറ്റിലുണ്ടാകില്ല. ഇരട്ടപെന്‍ഷന്‍ വാങ്ങുന്നവരുടെ പേരുവെട്ടി ക്ഷേമപെന്‍ഷന്‍ പട്ടിക ചുരുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുകയാണ്. ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്ന ആര്‍ക്കും നിലവിലെ ആനുകൂല്യം നിഷേധിക്കില്ല. പകരം ചില നിബന്ധനകള്‍ കൊണ്ടുവരുമെന്നും തോമസ് ഐസക് പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന […]

സി.പി.ഐ കൂടെ നിന്ന് ആനുകൂല്യങ്ങള്‍ നേടി തോളിലിരുന്നു ചെവി കടിക്കുന്നു-എം.എം.മണി

സി.പി.ഐ കൂടെ നിന്ന് ആനുകൂല്യങ്ങള്‍ നേടി തോളിലിരുന്നു ചെവി കടിക്കുന്നു-എം.എം.മണി

കുലംകുത്തികള്‍ക്കൊപ്പം ചേര്‍ന്നു നമ്മുടെ കൂട്ടത്തിലെ ചിലര്‍ സമരം നടത്തുന്നുവെന്നും മന്ത്രി തിരുവനന്തപുരം: കൂടെ നിന്ന് ആനുകൂല്യങ്ങള്‍ നേടി ശേഷം തോളിലിരുന്നു ചെവി കടിക്കുന്ന പണിയാണു സി.പി.ഐ കാട്ടുന്നതെന്നു മന്ത്രി എം.എം.മണി പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി ഡി.സോമനാഥന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിവിധ വിഷയങ്ങളില്‍ തങ്ങള്‍ വലിയ കേമന്മാരാണെന്നു കാട്ടാനായി കുലംകുത്തികള്‍ക്കൊപ്പം ചേര്‍ന്നു നമ്മുടെ കൂട്ടത്തിലെ ചിലര്‍ സമരം നടത്തുകയാണ് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

നെഹ്‌റു കോളേജിലെ സമരം: വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തു

നെഹ്‌റു കോളേജിലെ സമരം: വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തു

തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജില്‍ സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തു. നെഹ്‌റുകോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്ണുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് കോളേജിലുണ്ടായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നാല് വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്റ് ചെയ്തത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരം ആരംഭിച്ചു. മാനേജ്‌മെന്റും കോളേജ് അധികൃതരും പ്രതികാര നടപടി സ്വീകരിക്കുന്നെന്ന് ആരോപിച്ചായിരുന്നു സമരം.

73 ലക്ഷം കുട്ടികള്‍ക്ക് വിരബാധക്കെതിരെ ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും- കെ.കെ.ശൈലജ ടീച്ചര്‍

73 ലക്ഷം കുട്ടികള്‍ക്ക് വിരബാധക്കെതിരെ ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും- കെ.കെ.ശൈലജ ടീച്ചര്‍

വിരവിമുക്തദിനം നാളെ. പാലക്കാട് ജില്ല ഒഴിച്ചുള്ള 13 ജില്ലകളിലാണ് പരിപാടി നടക്കുന്നത്. ദേശീയ വിരവിമുക്ത ദിനമായ ഫെബ്രുവരി 10 ന് സംസ്ഥാനത്തെ ഒന്ന് മുതല്‍ പത്തൊമ്പത് വയസ്സുവരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിരബാധക്കെതിരെ ആല്‍ബന്‍ഡസോള്‍ ഗുളിക വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ല ഒഴിച്ചുള്ള 13 ജില്ലകളിലാണ് പരിപാടി നടക്കുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പുകളുടെയും […]