കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു

കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു

മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിലീഗ് പ്രതിനിധി പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 നായിരുന്നു ചടങ്ങ്. ലോക്സഭ സെക്രട്ടറി സത്യവാചകം ചൊല്ലികൊടുത്തു. ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മലപ്പുറത്തു നിന്നാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങോടു കൂടിയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായത്.

സ്വാശ്രയ മെഡിക്കല്‍ കോളേജ്: സര്‍ക്കാരിന് ആശ്വാസമായി, മാനേജ്‌മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

സ്വാശ്രയ മെഡിക്കല്‍ കോളേജ്: സര്‍ക്കാരിന് ആശ്വാസമായി, മാനേജ്‌മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സ്വാശ്രയമെഡിക്കല്‍ കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. നിലവിലുള്ള ഫീസ് ഘടനയില്‍ പ്രവേശനം തുടരാമെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഓര്‍ഡിനന്‍സ് ഇറക്കാന്‍ വൈകിയതില്‍ സര്‍ക്കാരിനോടുളള അതൃപ്തി പ്രകടിപ്പിച്ചാണ് കോടതി ഹര്‍ജി തളളിയത്. അലോട്ട്മെന്റ് നടപടികള്‍ തുടരാമെന്നും നിലവിലെ ഫീസില്‍ മാറ്റം വരുമെന്ന കാര്യം വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഓര്‍ഡിനന്‍സിനെതിരെ ഇനി സുപ്രീംകോടതിയെ സമീപിക്കുമെന്ന് മെഡിക്കല്‍ മാനെജ്മെന്റ് […]

കര്‍ക്കിടകം പിറന്നു, കര്‍ക്കിടക്കഞ്ഞിക്കൂട്ട് പരിചയപ്പെടാം…

കര്‍ക്കിടകം പിറന്നു, കര്‍ക്കിടക്കഞ്ഞിക്കൂട്ട് പരിചയപ്പെടാം…

രോഗങ്ങളെ അകറ്റി ശരീരത്തെ പുഷ്ടിപ്പെടുത്താന്‍ അനുയോജ്യമായ സമയമാണ് കര്‍ക്കടകം. പണ്ടു മതലേ കര്‍ക്കടകത്തില്‍ പച്ചില മരന്നുകളും ആയുര്‍വേദ മരുന്നുകളും ഉള്‍പ്പെടുത്തി പല വിധത്തിലുള്ള മരുന്നുകളും നടുവേദന, സന്ധിവേദന തുടങ്ങിയ സാരീരിക അസ്വസ്ഥതകളുടെ ശമനത്തിനായി സുഖചികിത്സയും ചെയ്യാറുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് മരന്നുകഞ്ഞി. പച്ചമരുന്നുകള്‍ വളരെയധികം ചേര്‍ത്തുണ്ടാക്കുന്ന മരുന്നുകഞ്ഞി ഉണ്ടാക്കുന്ന വിധം പരിചയപ്പെടാം… ആവശ്യമുള്ള സാധനങ്ങള്‍ 1അഞ്ചു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഞവര അരി 2 തേങ്ങാപ്പാല്‍ 3 പച്ചമരുന്നുകള്‍ ഇടിച്ചുപിഴിഞ്ഞ നീര് 4 ഉലുവ 5 ചതകുപ്പ […]

ദിലീപിന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി; നടന്‍ മലയാളി ക്രിമിനലെന്ന് ഗൂഗിള്‍

ദിലീപിന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി; നടന്‍ മലയാളി ക്രിമിനലെന്ന് ഗൂഗിള്‍

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ മലയാളം ക്രിമിനല്‍ എന്നു വിശേഷിപ്പിച്ച് ഗൂഗിള്‍. ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ദിലീപ് ഓണ്‍ലൈനിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളം ക്രിമിനലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നായിരുന്നു വിശേഷണം. ഇത് വാര്‍ത്തയായതിനു പിന്നാലെ വെബ്‌സൈറ്റ് അപ്രത്യക്ഷമായിട്ടുണ്ട്. നേരത്തേ, ജനങ്ങള്‍ക്കിടയിലെ ദിലീപിന്റെ പ്രതിഛായ തിരിച്ചു പിടിക്കുന്നതിന് പിആര്‍ ഏജന്‍സികള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ആലുവ സബ് ജയിലിലാണ് ദിലീപിപ്പോള്‍. ദിലീപിന്റെ അഭിഭാഷകര്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ഈഴവ ശാന്തിക്ക് നിയമനം നിഷേധിച്ചു

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ഈഴവ ശാന്തിക്ക് നിയമനം നിഷേധിച്ചു

കായംകുളം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ സംഘ്പരിവാര്‍ സംഘടനകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഈഴവനായ കീഴ്ശാന്തിക്ക് നിയമനം നിഷേധിച്ചത് വിവാദത്തിലേക്ക്. ചേരാവള്ളി പാലാഴിയില്‍ സുധികുമാറിനാണ് (36) ബ്രാഹ്മണനല്ലെന്ന കാരണത്താല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. നിലവില്‍ കായംകുളം പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കീഴ്ശാന്തിയാണ്. പൊതു സ്ഥലംമാറ്റത്തിലാണ് ചെട്ടികുളങ്ങരക്ക് നിയമിച്ചത്. എന്നാല്‍, സംഘ്പരിവാര്‍ സംഘടനകള്‍ക്ക് സ്വാധീനമുള്ള ക്ഷേത്രഭരണസമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ തല്‍ക്കാലം ചെട്ടികുളങ്ങരക്ക് പോകേണ്ടതില്ലെന്ന് ദേവസ്വം അധികൃതര്‍ അറിയിക്കുകയായിരുന്നു. ഈഴവനായ ശാന്തി ചെട്ടികുളങ്ങരയില്‍ വേണ്ടെന്ന് […]

കുടുംബ വഴക്കിനെ തുടര്‍ന്ന് അച്ഛന്‍ മകനെ വെടി വെച്ചു

കുടുംബ വഴക്കിനെ തുടര്‍ന്ന് അച്ഛന്‍ മകനെ വെടി വെച്ചു

ഇടുക്കി: കുടുംബ വഴക്കിനെ തുടര്‍ന്ന് അച്ഛന്‍ മകനെ വെടി വെച്ചു. സൂര്യനെല്ലി സ്വദേശി അച്ചന്‍കുഞ്ഞാണ് സ്വന്തം മകന്‍ ബിനുവിനെ വെടിവെച്ചത്. വെടിയേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ തോക്കിന് ലൈസന്‍സ് ഇല്ലെന്നാണ് പ്രാഥമിക വിവരം.

തിരൂരില്‍ 22ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

തിരൂരില്‍ 22ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

മലപ്പുറം: തിരൂരില്‍ 22 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി ബീരാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണു പിടികൂടിയതില്‍ ഭൂരിഭാഗവും. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണു പണം പിടികൂടിയത്. തിരൂരില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന പണമാണിതെന്നു പൊലീസ് പറഞ്ഞു.

ദയാഭായിയുടെ ജീവിതം സിനിമയാകുന്നു

ദയാഭായിയുടെ ജീവിതം സിനിമയാകുന്നു

പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായിയുടെ ജീവിതം സിനിമയാകുന്നു. ചിത്രത്തിന്റെ ആദ്യഘട്ടം മധ്യപ്രദേശില്‍ ചിത്രീകരിച്ചു കഴിഞ്ഞു. ആലപ്പുഴ സ്വദേശിയായ ശ്രീവരുണാണ് സംവിധായകന്‍. വര്‍ണവിവേചനവും പരിസ്ഥിതിയും ആദിവാസിപ്രശ്നങ്ങളുമാണ് ചിത്രത്തില്‍ പ്രമേയമാകും. ദയാബായി താമസിക്കുന്ന മദ്ധ്യപ്രദേശിലെ ചിന്ദാവാര ജില്ലയിലെ ബറുല്‍ ഗ്രാമത്തിലും മുംബൈ, കൊല്‍ക്കത്ത, ജന്മദേശമായ കോട്ടത്തത്തുമായാണ് സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നത്. ഹിന്ദിയിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബംഗാളി നടിയും മോഡലുമായ ബിദിത ബാഗ് ആണ് ദയാബായിയുടെ ചെറുപ്പകാലം അഭിനയിക്കുന്നത്. ദയാബായി എന്ന പേരില്‍ തന്നെയാകും ചിത്രം പ്രദര്‍ശനത്തിനെത്തുക. കോട്ടയം ജില്ലയില്‍ പാലായ്ക്കു […]

വരുന്നൂ സൂപ്പര്‍ കൊതുകുകള്‍ ഇനി ഡെങ്കിയെ പേടിക്കേണ്ടാ….!!

വരുന്നൂ സൂപ്പര്‍ കൊതുകുകള്‍ ഇനി ഡെങ്കിയെ പേടിക്കേണ്ടാ….!!

കൊച്ചി: മഴ തിമര്‍ത്തു തുടങ്ങിയതോടെ പനിക്കാലം കടുത്തു. പനികളില്‍ ഭീതി പടര്‍ത്തി ഡെങ്കിപ്പനി വ്യാപിക്കുമ്പോള്‍, പഠിച്ച പണി പതിനെട്ടും നോക്കുകയാണ് സര്‍ക്കാരും ആരോഗ്യവകുപ്പും. നാള്‍ക്കുനാള്‍ കൂടുതല്‍ ഡെങ്കി കേസുകള്‍ പുതിയതായി വരുന്നുണ്ട്. എന്നാല്‍ ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ ഡെങ്കിപ്പനിയെ നേരിടാന്‍ ഒരുങ്ങുകയാണ്, വെബ് ലോകത്തെ അതികായരായ ഗൂഗിള്‍. കൊതുകിനെ കൊല്ലാന്‍ മറ്റൊരു കൊതുക് എന്ന ആശയമാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമാണ് ആല്‍ഫബറ്റ് മുന്നോട്ടുവെക്കുന്നത്. അതും ഒന്നും രണ്ടുമല്ല 20 മില്ല്യണ്‍ പ്രതിരോധകൊതുകുകളെയാണ് ഇത്തരത്തില്‍ രംഗത്തിറക്കുന്നത്. ആരോഗ്യരംഗത്ത് വലിയ പ്രതീക്ഷകളുമായാണ് […]

പനി 22019 പേര്‍ ചികിത്സ തേടി, ആറ് മരണം

പനി 22019 പേര്‍ ചികിത്സ തേടി, ആറ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് 22019 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. തിരുവനന്തപുരത്ത് മൂന്നും മലപ്പുറത്ത് രണ്ടും പാലക്കാട് ഒന്നും പനി മരണം റിപ്പോര്‍ട്ട് ചെയ്തു. 899 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 185 പേര്‍ക്ക് ഡെങ്കിപ്പനിയും ഏഴുപേര്‍ക്ക് എലിപ്പനിയും 26 പേര്‍ക്ക് എച്ച് 1 എന്‍1 ഉം സ്ഥിരീകരിച്ചു. ജില്ല, പനിക്ക് ചികിത്സ തേടിയവര്‍, ഡെങ്കിപ്പനി സംശയിക്കുന്നവര്‍, സ്ഥിരീകരിച്ചവര്‍, എലിപ്പനി സംശയിക്കുന്നവര്‍ സ്ഥിരീകരിച്ചവര്‍, എച്ച് 1 എന്‍ 1 സംശയിക്കുന്നവര്‍, സ്ഥിരീകരിച്ചവര്‍ എന്ന ക്രമത്തില്‍… […]