പെമ്പിളൈ ഒരുമൈ നടത്തിവന്ന നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക്, രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി

പെമ്പിളൈ ഒരുമൈ നടത്തിവന്ന നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക്, രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി

മൂന്നാര്‍: വൈദ്യുതി മന്ത്രി എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നടത്തിവന്ന നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ സമരക്കാരുടെ ആരോഗ്യനില മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായി നിരാഹാരസമരത്തില്‍ നടത്തിയിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് ഇവരുമായി ചര്‍ച്ച നടത്തിയശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മറ്റു സമരക്കാരായ ഗോമതിയും, കൗസല്യയും അഞ്ചാം ദിവസവും സമരപന്തലില്‍ ഇപ്പോഴും നിരാഹാരസമരം തുടരുന്നു. ആശുപത്രിയിലേക്ക് മാറണമെന്ന പോലീസിന്റെ അഭ്യര്‍ത്ഥന ഇവര്‍ തള്ളി. ബലമായി അറസ്റ്റ് ചെയ്തു മാറ്റില്ലെന്നാണ് ലഭിക്കുന്ന വിവരം. […]

പുനര്‍നിയമനം വൈകുന്നു: അതൃപ്തിയറിയിച്ച് ടി.പി സെന്‍കുമാര്‍

പുനര്‍നിയമനം വൈകുന്നു: അതൃപ്തിയറിയിച്ച് ടി.പി സെന്‍കുമാര്‍

തിരുവന്തപുരം: സുപ്രീംകോടതിയില്‍ അനുകൂല വിധിയുണ്ടായതിന് ശേഷവും ഡി.ജി.പി സ്ഥാനത്ത് തന്നെ പുനര്‍നിയമിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ ടി.പി സെന്‍കുമാര്‍ അതൃപ്തിയറിയിച്ചു. ഡി.ജി.പി സ്ഥാനത്ത് നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്‌ലെന്നും, ഉചിതമായ സമയത്ത് ഉചിതമായത് ചെയ്യുമെന്നും, ഭാവികാര്യങ്ങള്‍ വക്കീലുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു. അതേ സമയം, സര്‍ക്കാര്‍ നടപടിക്കെതിരെ സെന്‍കുമാര്‍ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. സുപ്രീം കോടതി വിധി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നായിരുന്നു നിയമ സെക്രട്ടറി സര്‍ക്കാറിന് നല്‍കിയ നിയമോപദേശം. എന്നാല്‍ നിയമോപദേശം അവഗണിച്ച് കേസിലെ പുന:പരിശോധന സാധ്യതകള്‍ […]

തിരൂരില്‍ പുലി ഇറങ്ങി; സ്ഥലത്ത് ജാഗ്രത

തിരൂരില്‍ പുലി ഇറങ്ങി; സ്ഥലത്ത് ജാഗ്രത

കണ്ണൂര്‍: ഇരിക്കൂറിനടുത്ത് തിരൂരില്‍ പുലിയിറങ്ങി. ഇന്ന് രാവിലെ ആറു മണിയോടെയാണ് നാട്ടുകാര്‍ പുലിയെ കണ്ടത്.  ഇവിടെയുള്ള പൊട്ടക്കിണറ്റില്‍ പുലി വീണെന്നറിഞ്ഞ് വനം വകുപ്പും പൊലീസും കൂട്, വല അടക്കമുള്ള സന്നാഹങ്ങളുമായെത്തി പരിശോധന നടത്തിയെങ്കിലും കിണറ്റില്‍ പുലിയെ കണ്ടെത്താനായില്ല. അധികം ആഴമില്ലാത്ത പൊട്ടക്കിണറില്‍ നിന്നു പുലി രക്ഷപ്പെട്ടിരിക്കാമെന്നു നിഗമനം. കിണറ്റില്‍ പുലി വീണതിന്റെ അടയാളങ്ങള്‍ ഉണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.

തളിപ്പറമ്പില്‍ ഓമ്നി വാനും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

തളിപ്പറമ്പില്‍ ഓമ്നി വാനും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

തളിപ്പറമ്പ്: ഓമ്നി വാനും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഓമ്നി വാനില്‍ സഞ്ചരിച്ച യാത്രക്കാരന്‍ മരിച്ചു. പാലാവയലിലെ കരീക്കുന്നേല്‍(ചിറക്കല്‍) ബെന്നി-ലിസി ദമ്പതികളുടെ മകന്‍ അജല്‍ ബെന്നി(13)ആണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കേറ്റു. മരിച്ച അജല്‍ ബെന്നിയുടെ സഹോദരന്‍ അമല്‍ ബെന്നി(19)ക്ക് ഗുരുതരമായി പരിക്കേറ്റു. ടിപ്പര്‍ ലോറിയിലുണ്ടായിരുന്ന നിഷാദ്, ആസാം സ്വദേശികളായ സാജന്‍, കാര്‍ലോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അമലിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ മൂന്നരയോടെ തളിപ്പറമ്പ് ആലക്കോട് സംസ്ഥാന പാതയില്‍ നാടുകാണി കിന്‍ഫ്ര ടെക്സ്‌റ്റൈല്‍ പാര്‍ക്കിന് മുന്നിലായിരുന്നു […]

മൂന്നാറില്‍ സി.പി.ഐ ഓഫിസിന്റെ അധികഭൂമി ഏറ്റെടുക്കാന്‍ എട്ടുവര്‍ഷത്തിനു ശേഷവും നടപടിയില്ല

മൂന്നാറില്‍ സി.പി.ഐ ഓഫിസിന്റെ അധികഭൂമി ഏറ്റെടുക്കാന്‍ എട്ടുവര്‍ഷത്തിനു ശേഷവും നടപടിയില്ല

തൊടുപുഴ: മൂന്നാറിലെ കൈയേറ്റത്തിനെതിരേ മുഖംനോക്കാതെ നടപടിയെന്ന് സി.പി.ഐയും റവന്യു മന്ത്രിയും ആവര്‍ത്തിക്കുമ്പോഴും മൂന്നാര്‍ പാര്‍ട്ടി ഓഫിസിന്റെ അധികഭൂമി ഏറ്റെടുക്കാത്തത് സി.പി.ഐ നിലപാടിന് കളങ്കമാകുന്നു. സി.പി.ഐ ഓഫിസിന്റെ പക്കല്‍ അധികമുണ്ടെന്നു കണ്ടെത്തിയ 9.73 സെന്റ് സ്ഥലം വീണ്ടെടുക്കാന്‍ എട്ട് വര്‍ഷത്തിനു ശേഷവും നടപടിയില്ല. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും ഏറ്റുമുട്ടല്‍ തുടരവെ, വിഷയത്തില്‍ സി.പി.ഐയുടെ ആത്മാര്‍ഥത ചോദ്യംചെയ്യപ്പെടുകയാണ്. മൂന്നാര്‍ ടൗണിലെ ഭൂമിവില എറണാകുളം മറൈന്‍ഡ്രൈവിലേതിനേക്കാള്‍ അധികമാണ്. 2008 ജൂണ്‍ ഏഴിനാണു സി.പി.ഐ ഓഫിസ് മന്ദിരഭൂമിയില്‍ അധികസ്ഥലമുണ്ടെന്നു ദേവികുളം […]

പൂട്ടിച്ച ബീവറേജസ് ഔട്ട്ലെറ്റ് വീണ്ടും തുറക്കാന്‍ ശ്രമം;നാട്ടുകാര്‍ പഞ്ചായത്തോഫീസ് വളഞ്ഞു

പൂട്ടിച്ച ബീവറേജസ് ഔട്ട്ലെറ്റ് വീണ്ടും തുറക്കാന്‍ ശ്രമം;നാട്ടുകാര്‍ പഞ്ചായത്തോഫീസ് വളഞ്ഞു

കൊല്ലം: കരുനാഗപ്പള്ളിയില്‍ എം.എല്‍.എ ഇടപ്പെട്ട് പൂട്ടിച്ച ബീവറേജസ് ഔട്ട്ലെറ്റ് പഞ്ചായത്ത് കമ്മിറ്റി കൂടി വീണ്ടും തുറക്കാന്‍ ശ്രമം. ഇതറിഞ്ഞ നാട്ടുകാരും സമരസമിതിയും തൊടിയൂര്‍ ഗ്രാമ പഞ്ചായത്തോഫീസ് വളഞ്ഞു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പുരുഷന്മാരും പ്രതിഷേധ പ്രകടനമായിട്ടാണ് പഞ്ചായത്ത് വളഞ്ഞത്. ‘ഞങ്ങളുടെ ശവത്തില്‍ ചവിട്ടിവേണം മദ്യവില്‍പ്പനശാല തുറപ്പിക്കാന്‍’ എന്നു ആക്രാശിച്ചാണ് പല സ്ത്രീകളും രംഗത്തിറങ്ങിയത്. സമരസമതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് കമ്മിറ്റിക്കും പരാതി നല്‍കിയാണ് പ്രതിഷേധ സമരം അവസാനിപ്പിച്ചത്. ആക്ഷണ്‍ കൗണ്‍സില്‍ നേതാക്കളായ ജലാലുദ്ദീന്‍ കുഞ്ഞ്, സുഗുണന്‍, […]

കരിപ്പൂരില്‍ രൂപം മാറ്റി കടത്താന്‍ ശ്രമിച്ച 1.81 കിലോഗ്രാം സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ രൂപം മാറ്റി കടത്താന്‍ ശ്രമിച്ച 1.81 കിലോഗ്രാം സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂരില്‍ രൂപം മാറ്റി കടത്താന്‍ ശ്രമിച്ച 1.81 കിലോഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ തൃശൂര്‍ എരുമപ്പെട്ടി സ്വദേശി നിസാമുദ്ദീന്‍(31) എന്ന യാത്രക്കാരനില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് 52 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചത്. ഇന്നലെ പുലര്‍ച്ചെ ദുബായില്‍ നിന്നുളള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. ബാഗിനകത്തുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കിയുടെ അകത്തും സ്പീക്കറിന്റെ ഹാന്‍ഡിലിന്റെ രൂപത്തിലുമായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് പരിശോധനയില്‍ തിരിച്ചറിയാതിരിക്കാന്‍ സ്പീക്കറിന്റെ പുറത്ത് കറുത്ത പെയിന്റ് അടി?ച്ചിരുന്നു.

മൂന്നാറിലെ കൈയേറ്റക്കാര്‍ക്ക് രാഷ്ട്രീയക്കാരുടെ ഒത്താശയുണ്ട് വി.എസ്

മൂന്നാറിലെ കൈയേറ്റക്കാര്‍ക്ക് രാഷ്ട്രീയക്കാരുടെ ഒത്താശയുണ്ട് വി.എസ്

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റക്കാര്‍ക്ക് രാഷ്ട്രീയക്കാരുടെ ഒത്താശയുണ്ടെന്ന് വി.എസ് അച്യുതാന്ദന്‍. മുന്നാറില്‍ കൈയേറ്റക്കാര്‍ തടിച്ചുകൊഴുക്കുകയാണ്. ജാതി, മതം, വിശ്വാസം എന്നിവയുടെ പേരില്‍ കൈയേറ്റങ്ങള്‍ അനുവദിക്കരുതെന്നും വി.എസ് പറഞ്ഞു. കാല്‍ നൂറ്റാണ്ട് മുമ്പ് തന്നെപ്പോലുള്ളവര്‍ കൈയേറ്റത്തിനെതിരെ രംഗത്തെത്തിയപ്പോള്‍ വെട്ടിനിരത്തലുകാര്‍ എന്ന് പറഞ്ഞ് അധിക്ഷേപിക്കാനാണ് പലരും ശ്രമിച്ചതെന്നും വി.എസ് പറഞ്ഞു. ലക്കും ലഗാനുമില്ലാത്ത കൈയേറ്റം മൂന്നാറിനെ മൂന്നാറല്ലാതാക്കി മാറ്റുകയാണ്. ആദിവാസികളും ദളിതരും ഭൂമിയില്ലാതെ കഷ്ടപ്പെടുമ്പോഴാണ് പണാധിപത്യത്തിന്റെ മുഷ്‌കില്‍ കൈയേറ്റം നടക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി.

നിയമനം വൈകുന്നു; ടി.പി. സെന്‍കുമാര്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്

നിയമനം വൈകുന്നു; ടി.പി. സെന്‍കുമാര്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന വിധി നടപ്പാക്കുന്നത് സര്‍ക്കാര്‍ വൈകിപ്പിക്കുന്നതിനെതിരെ ഡിജിപി: ടി.പി.സെന്‍കുമാര്‍ സുപ്രീം കോടതിയിലേക്ക്. സുപ്രീം കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടി ഉണ്ടാകാത്തതിനാലാണ് തീരുമാനം. തിങ്കളാഴ്ച സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കും. സെന്‍കുമാറിനെ പൊലീസ് മേധാവിയായി വീണ്ടും നിയമിക്കണമെന്നു തിങ്കളാഴ്ചയാണു സുപ്രീംകോടതി വിധിച്ചത്. അടുത്ത ദിവസം തന്നെ വിധിയുടെ പകര്‍പ്പും തന്നെ ഉടന്‍ നിയമിക്കണമെന്ന കത്തും സെന്‍കുമാര്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കു കൈമാറി. എന്നാല്‍ സുപ്രീം കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെയും നിയമ […]

അണ്ടര്‍ 17 ലോകകപ്പ്: നിര്‍മാണ ജോലി മെയ് 15നകം തീര്‍ക്കുമെന്ന് മുഖ്യമന്ത്രി

അണ്ടര്‍ 17 ലോകകപ്പ്: നിര്‍മാണ ജോലി മെയ് 15നകം തീര്‍ക്കുമെന്ന് മുഖ്യമന്ത്രി

ആലുവ: അണ്ടര്‍ പതിനേഴ് ലോകകപ്പിന്റെ ഭാഗമായിട്ടുള്ള സ്‌റ്റേഡിയത്തിന്റെ നിര്‍മാണ ജോലി മെയ് 15നകം തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലുവ പാലസില്‍ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് സ്?റ്റേഡിയത്തിന്റെ പണി ഇനിയും തീര്‍ക്കാത്തതില്‍ കേന്ദ്രമന്ത്രി അസംതൃപ്?തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മത്സരത്തിന്റെ സെമീഫൈനലോ ഫൈനലോ കേരളത്തില്‍ നടത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന പരിഗണിക്കാമെന്നും തലശ്ശേരി ബ്രണ്ണന്‍ കോളജ് സ്‌റ്റേഡിയം നവീകരിക്കാന്‍ ധനസഹായം നല്‍കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.