പുതിയ പൈനിക്കരപാലം വരുന്നതോടെ സംസ്ഥാന പാതയില്‍ ബ്രിട്ടിഷുകാര്‍ നിര്‍മ്മിച്ച അവസാന പാലവും ഓര്‍മ്മയാകും

പുതിയ പൈനിക്കരപാലം വരുന്നതോടെ സംസ്ഥാന പാതയില്‍ ബ്രിട്ടിഷുകാര്‍ നിര്‍മ്മിച്ച അവസാന പാലവും ഓര്‍മ്മയാകും

രാജപുരം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ പൈനിക്കര പാലത്തിനു ശാപമോക്ഷമാകുന്നു. പുതിയ പാലത്തിന്റെ പണി രണ്ടാഴ്ച്ചക്കകം ആരംഭിക്കും. പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാസര്‍കോട് പാക്കേജില്‍പെടുത്തി 2.9 കോടി രൂപ ചെലവിലാണ് പാലം പുനര്‍നിര്‍മ്മിക്കുന്നത്. പണി പൂര്‍ത്തിയാകുന്നതുവരെ പാലത്തിനോട് ചേര്‍ന്ന് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ താത്കാലിക റോഡ് നിര്‍മ്മിക്കും. ഇതിന്റെ ഭാഗമായി അവസാനഘട്ട സര്‍വേ ഞായറാഴ്ച്ച പൂര്‍ത്തിയാക്കി. രണ്ടാഴ്ച്ചക്കകം പണി ആരംഭിക്കുന്ന പാലം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനാണ് തീരുമാനം. താലൂക്ക് സര്‍വേ വിഭാഗം […]

സമ്മേളനത്തിരക്കിനിടയിലും ബാങ്കിലെത്തിയവരെ സഹായിച്ച് യൂത്തലീഗ് പ്രവര്‍ത്തകര്‍

സമ്മേളനത്തിരക്കിനിടയിലും ബാങ്കിലെത്തിയവരെ സഹായിച്ച് യൂത്തലീഗ് പ്രവര്‍ത്തകര്‍

കണ്ണൂര്‍: ചാലാട് ബേങ്കുകള്‍ക്ക് മുമ്പില്‍ ഇന്നു കാലത്ത് 7 മണി മുതല്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്ന നാട്ടുകാര്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കിയാണ് ചാലാട് ശാഖാ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത്. സമ്മേളന തിരക്കിനിടയിലും ജനങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ പ്രവര്‍ത്തകരെ നാട്ടുകാര്‍ അഭിനന്ദിച്ചു.

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് നശിപ്പിച്ചു

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് നശിപ്പിച്ചു

വലിയന്നൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് നശിപ്പിച്ചു. പറമ്പില്‍ ഹൗസില്‍ എം.കെ.നിധിന്റെ ബൈക്കാണ് സാമൂഹ്യ വിരുദ്ധര്‍ ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1 മണിക്കാണ് സംഭവം. പെട്രോളിന്റെ മണം വ്യാപിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ബൈക്കിന് പുറമെ പൈപ്പും, മോട്ടോറും നശിപ്പിച്ചത് കണ്ടത്. ബൈക്കിന്റെ സീറ്റ് മുഴുവനായും കീറി നശിപ്പിച്ചു. സി.പി.എം വലിയന്നൂര്‍ നോര്‍ത്ത് ബ്രാഞ്ചംഗമായ നിധിന്‍ ദേശാഭിമാനി ഏജന്റ് കൂടിയാണ്. ചക്കരക്കല്‍ പൊലീസില്‍ പരാതി നല്‍കി.

ജസ്റ്റിസ് കട്ജു തന്റെ ഫേസ്ബുക്ക്‌പോസ്റ്റ് പിന്‍വലിച്ചു

ജസ്റ്റിസ് കട്ജു തന്റെ ഫേസ്ബുക്ക്‌പോസ്റ്റ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഇന്നലെ സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഹാജരായപ്പോള്‍ തനിക്കുണ്ടായ അനുഭവം സംബന്ധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു പിന്‍വലിച്ചു. കോടതിയില്‍ നടന്നത് കരുതിക്കൂട്ടിയുള്ള നാടകമായിരുന്നുവെന്നും കേസ് പരിഗണിച്ച ജസ്റ്റീസ് ഗൊഗോയില്‍ നിന്ന് തനിക്ക് കടുത്ത അവഗണനയാണ് ഏല്‍ക്കേണ്ടി വന്നതെന്നും കട്ജു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നിലവിലെ നിലപാടുകള്‍ തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്ന് ജസ്റ്റീസ് ഗൊഗോയ് പറഞ്ഞെന്നും പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് കട്ജു പോസ്റ്റ് പിന്‍വലിച്ചത്. വാദത്തിനു 20 മിനിറ്റുമാത്രമേ മാത്രമേ അനുവദിക്കൂ […]

മഴപെയ്യാതെ മഴക്കാലം: വയനാട് ആശങ്കയുടെ നിഴലില്‍

മഴപെയ്യാതെ മഴക്കാലം: വയനാട് ആശങ്കയുടെ നിഴലില്‍

കല്‍പ്പറ്റ: വയനാടിന്റെ ഓര്‍മ്മകളിലൊന്നുമില്ലാത്തവിധം മഴ ജില്ലയെ കൈയ്യാഴിയുന്നു.കോരിച്ചൊരിയുന്ന മഴ പെയ്യേണ്ട കാലത്ത് വെയില്‍ പരന്ന കാഴ്ച ഈ നാടിനെ ആശങ്കയിലാഴ്ത്തുകയാണ്. ഇനിയും ഉറവെയടുക്കാത്ത കിണറുകളും ജലാശയങ്ങളും മഴക്കാലത്തെ വേറിട്ട കാഴ്ചയായി. കടുത്ത വര്‍ളച്ചയെ പിന്നിട്ടെത്തിയ മഴക്കാലത്തും മഴ ശക്തിപ്രാപിക്കാത്തതിനാല്‍ കിണറുകളില്‍ പോലും വെള്ളമില്ലൊണ് മിക്ക ഗ്രാമങ്ങളിലെയും പരാതി. പുഴകളിലും തോടുകളിലും നീരൊഴുക്ക് വേണ്ടവിധം ഇനിയുമായിട്ടില്ല. മലനിരകളില്‍ നിന്നുമുള്ള കാട്ടരുവികളുടെ ഒഴുക്കും കുറഞ്ഞതോടെ ശേഷിക്കുന്ന വെള്ളമെല്ലാം വലിഞ്ഞുപോകാന്‍ ദിവസങ്ങള്‍ മതിയാകും. തുലാമഴയും ഈ നാട്ടില്‍ പെയ്തില്ല.നെല്‍കര്‍ഷകരുടെ ദുരിതമാണ് ഇരട്ടിക്കുന്നത്. […]

വിസാ തട്ടിപ്പു കേസ് കണ്ണൂര്‍ സ്വദേശിപിടിയില്‍

വിസാ തട്ടിപ്പു കേസ് കണ്ണൂര്‍ സ്വദേശിപിടിയില്‍

കല്‍പ്പററ.മൗറീഷ്യസ്സില്‍ ജോലിക്കു വിസ വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നും പണം തട്ടിയ കേസിലെ പ്രതിയെ ബാംഗ്ലൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തു കണ്ണൂര്‍ പാളയം സ്വദേശിയായ നന്ദാവനം ബാബു (52) നെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയിലെടുത്തത് മൗറീഷ്യസ്സില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപവരെ പ്രതിഫലം പറഞ്ഞുറപ്പിച്ച് പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതാണ് പ്രതിയുടെ രീതി .കുറഞ്ഞ തുകയായത് കൊണ്ട് പണം നഷ്ടപ്പെട്ട പലരും പോലീസില്‍ പരാതിപ്പെടാത്തത് സൗകര്യമായി കണ്ട് തട്ടിപ്പ് കേരളത്തിലും,തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുകയായിരുന്നു .2011 […]

ഭാര്യയെ വെട്ടിയതിനുശേഷം ഭര്‍ത്താവ് വിഷം കഴിച്ചു

ഭാര്യയെ വെട്ടിയതിനുശേഷം ഭര്‍ത്താവ് വിഷം കഴിച്ചു

മുള്ളേരിയ: ഐത്തനടുക്കയിലെ സുധാകരനെ (40) യാണ് ഫ്യൂരിഡന്‍ കീടനാശിനി കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഭാര്യയെ വെട്ടിയ ശേഷം ഇയാള്‍ തൊട്ടടുത്ത മലമുകളില്‍ ചെന്ന് കീടനാശിനി കഴിക്കുകയായിരുന്നുവെന്നാണ് സൂചന. പിഞ്ചു മക്കളുടെ മുന്നില്‍ വെച്ച് വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് സുധാകരന്‍ ഭാര്യ മമത(30)യെ വെട്ടിപ്പരിക്കേല്‍പിച്ചത്. കഴുത്തിന് വെട്ടേറ്റ മമത മംഗളൂരു യുണൈറ്റഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. നാട്ടുകാരാണ് സുധാകരനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാല്‍ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. […]

ചില്ലറനോട്ടുകള്‍ ഇല്ല; പ്രശ്‌നം ചില്ലറയല്ല

ചില്ലറനോട്ടുകള്‍ ഇല്ല; പ്രശ്‌നം ചില്ലറയല്ല

പെട്രോള്‍ പമ്പുകള്‍ ഉച്ചയ്ക്കുശേഷം അടച്ചിടും കള്ളപ്പണം കണ്ടെത്തുന്നതിനായി ആദായനികുതിവകുപ്പ് നടത്തുന്ന റെയ്ഡ് ഇന്നും തുടരും. അസാധുവാക്കിയ 500, 1000 നോട്ടുകള്‍ കെ.എസ്.ആര്‍.ടി.സി, റയില്‍വേ, സര്‍ക്കാര്‍ ആശുപത്രികള്‍, പാല്‍ ബൂത്ത്, ഫാര്‍മസികള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ അത്യാവശ്യ സേവനങ്ങള്‍ക്ക് തിങ്കളാഴ്ച്ച അര്‍ധരാത്രിവരെ ഉപയോഗിക്കാന്‍ ആര്‍.ബി.ഐ അനുമതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം: ചെറിയ തുകയ്ക്കുള്ള നോട്ടുകള്‍ കിട്ടിയില്ലെങ്കില്‍ ഉച്ചയ്ക്കുശേഷം പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകള്‍. അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ഇനിയും ചെറിയ നോട്ടുകള്‍ ലഭ്യമാക്കിയില്ലെങ്കില്‍ പമ്പുകള്‍ അടച്ചിടുമെന്ന് […]

കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടു: ജേക്കബ് തോമസിനെതിരെ നടപടി ഉണ്ടായേക്കും

കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടു: ജേക്കബ്  തോമസിനെതിരെ നടപടി ഉണ്ടായേക്കും

സര്‍ക്കാര്‍ പദവിയില്‍ ഇരിക്കെ സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയതുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെതിരായ നടപടി സര്‍ക്കാര്‍ അവസാനിപ്പിച്ചതിനെ കുറിച്ച് കേന്ദ്രം വിശദീകരണം തേടി. ചട്ടലംഘനം നടത്തിയതില്‍ നടപടി അവസാനിപ്പിക്കാനുണ്ടായ സാഹചര്യം, അതുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ ഹാജരാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. കണ്ണൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സത്യന്‍ നരവൂര്‍ നല്‍കിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഈ നടപടി. ജോലിയിലിരിക്കെയാണ് ജേക്കബ് തോമസ് അവധിയെടുത്ത് സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയത്. ഇത് ചട്ടലംഘനമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് […]

സര്‍ക്കാരിന്റെ ഇടപെട്ടു: ബാങ്കുനിയന്ത്രണം വലച്ച കായികതാരങ്ങള്‍ക്കു പണം എത്തിച്ചു

സര്‍ക്കാരിന്റെ ഇടപെട്ടു: ബാങ്കുനിയന്ത്രണം വലച്ച കായികതാരങ്ങള്‍ക്കു പണം എത്തിച്ചു

തിരുവനന്തപുരം: ദേശീയ അത്‌ലിറ്റിക് ചാമ്പ്യന്‍ഷിപ്പിനു കേരളത്തില്‍ നിന്നുപോയ കായികതാരങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചെലവിന് അനുവദിച്ച പണം ബാങ്കില്‍നിന്നു പിന്‍വലിക്കാന്‍ കഴിയാത്തതിനാല്‍ ഉണ്ടായ പ്രതിസന്ധി സംസ്ഥാനസര്‍ക്കാര്‍ ഇടപെട്ട് അടിയന്തരമായി പരിഹരിച്ചു. കറന്‍സി നിരോധത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് കായികതാരങ്ങളെ വലച്ചത്. അവര്‍ക്ക് ആവശ്യമായ തുക മത്സരം നടക്കുന്ന കോയമ്പത്തൂരില്‍ പ്രത്യേക പണംകൈമാറല്‍ സംവിധാനത്തിലൂടെ എത്തിക്കുകയായിരുന്നു. കായികതാരങ്ങളുടെ പ്രതിസന്ധി അറിഞ്ഞയുടന്‍ ധനമന്ത്രി തോമസ് ഐസക്ക് ഇടപെടുകയും പ്രശ്‌നം പരിഹരിക്കാന്‍ ധനവകുപ്പുദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അഞ്ചുലക്ഷം രൂപ […]