പിണറായി വിചാരിച്ചാല്‍ പോലും ചെമ്മീന്‍ സിനിമയുടെ 50-ാം വാര്‍ഷികാഘോഷം നടക്കില്ല- ധീവരസഭ

പിണറായി വിചാരിച്ചാല്‍ പോലും ചെമ്മീന്‍ സിനിമയുടെ 50-ാം വാര്‍ഷികാഘോഷം നടക്കില്ല- ധീവരസഭ

അമ്പലപ്പുഴ: മലയാള സിനിമയിലെ ഏക്കാലത്തേയും മികച്ച ചിത്രം ചെമ്മീനിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി അഖിലകേരള ധീവരസഭ. മത്സ്യത്തൊഴിലാളി സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന ചിത്രമാണ് ചെമ്മീനെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ വി.ദിനകരന്‍ പറഞ്ഞു. സിനിമയുടെ പേരില്‍ മത്സ്യത്തൊഴിലാളികളുടെ വീട്ടിലെ കുട്ടികള്‍പോലും ഇന്ന് അപമാനിതരാകുന്നു. വള്ളം ചരിച്ചുവെച്ച് സിനിമയില്‍ കാണിക്കുന്ന പ്രണയരംഗങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം തടയും. കേരളത്തിലെ ഏത് തീരദേശത്ത് ആഘോഷം സംഘടിപ്പിച്ചാലും ശക്തമായി എതിര്‍ക്കും. മുഖ്യമന്ത്രി പിണറായി […]

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം വൈകുമെന്ന് കേന്ദ്രമന്ത്രി

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം വൈകുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ വൈകുമെന്ന് കേന്ദ്രമന്ത്രി അനില്‍ മാധവ് ദവേ ആന്റോ ആന്റണി എം.പിയെ അറിയിച്ചു. കരട് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുന്പ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തമിഴ്‌നാട് സര്‍വേ നടപടികള്‍ പൂര്‍ത്തിയാവാത്ത സാഹചര്യത്തിലാണ് വിജ്ഞാപനം വൈകുമെന്ന് അറിയിച്ചത്. ഇതോടെ മാര്‍ച്ച് നാലിന് അവസാനിക്കുന്ന ഇടക്കാല വിജ്ഞാപനത്തിന്റെ കാലാവധി നീട്ടാനും സാധ്യതയുണ്ട്.

ജിഷ്ണുവിന്റെ മരണം പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ജിഷ്ണുവിന്റെ മരണം പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസിറക്കാന്‍ തീരുമാനം. ഒളവിലുള്ള അഞ്ചു പ്രതികളെ കണ്ടെത്താനാണ് നോട്ടീസ് ഇറക്കുന്നത്. ഇവര്‍ക്കായി വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കും. ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു നെഹ്‌റു കോളേജ് മുന്‍ചെയര്‍മാന്‍ പി.കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. കൃഷ്ണദാസാണു കേസിലെ ഒന്നാംപ്രതി. നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. ശക്തിവേല്‍, കോളജ് ആഭ്യന്തര ഇന്‍വിജിലേറ്റര്‍ അസിസ്റ്റന്റ് പ്രഫസര്‍ സി.പി.പ്രവീണ്‍, പി.ആര്‍.ഒ സഞ്ജിത് […]

സൗജന്യ ധനസഹായ പദ്ധതികളായ കാരുണ്യ, സുകൃതം പദ്ധതി നിര്‍ത്തലാക്കില്ലെന്ന് തോമസ് ഐസക്

സൗജന്യ ധനസഹായ പദ്ധതികളായ കാരുണ്യ, സുകൃതം പദ്ധതി നിര്‍ത്തലാക്കില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ധനസഹായ പദ്ധതികളായ കാരുണ്യ, സുകൃതം തുടങ്ങി ഒമ്പത് പദ്ധതി നിര്‍ത്തലാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പണമില്ലെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കുമെന്നും തോമസ് ഐസക് പറഞ്ഞു. സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ ആശ്രയമായിരുന്ന വിവിധ സൗജന്യ ധനസഹായ ചികിത്സാ പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നുവെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ക്യാന്‍സര്‍, ഹൃദയസംബന്ധ രോഗങ്ങള്‍, തലച്ചോര്‍, കരള്‍ ശസ്ത്രക്രിയകള്‍, വൃക്ക രോഗങ്ങള്‍(ഡയാലിസിസ്), തുടര്‍ ചികിത്സ, പെരിറ്റോണിയല്‍ ഡയാലിസിസ്, ഹീമോഫീലിയ (ഓരോ രോഗബാധിതനും മൂന്ന് […]

കാസര്‍കോടേക്ക് വന്നാല്‍ കാണാം, മസ്ജിദിലെത്തിയ വിഷ്ണുമൂര്‍ത്തിയെ

കാസര്‍കോടേക്ക് വന്നാല്‍ കാണാം, മസ്ജിദിലെത്തിയ വിഷ്ണുമൂര്‍ത്തിയെ

മൂന്ന് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന കളിയാട്ടത്തിന്റെ ഭാഗമായുള്ള പരദേവതയാണ് പെരുമ്പട്ട ജുമാ മസ്ജിദിലേക്ക് എഴുന്നളളിയത്. കാസര്‍കോട്: വര്‍ഷത്തിലധികമായി കര്‍മ്മങ്ങളില്ലാതെ കിടന്ന ക്ഷേത്രം ആറ് വര്‍ഷം മുമ്പാണ് പുതുക്കിപ്പണിതത്. തുടര്‍ന്ന് നടത്തിയ സ്വര്‍ണപ്രശ്നത്തിലാണ്, മസ്ജിദില്‍ വിഷ്ണുമൂര്‍ത്തി സന്ദര്‍ശിക്കുന്ന ചടങ്ങ് നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ നടന്നുവന്നിരുന്നുവെന്ന് കണ്ടെത്തിയത്. പുതിയ ക്ഷേത്രത്തിലെ തെയ്യാട്ടത്തിനിടയില്‍, തെയ്യക്കാരന്റെ അരുളിപ്പാട് പോലെ വേണമെങ്കില്‍ സന്ദര്‍ശനമാകാമെന്നായിരുന്നു സ്വര്‍ണപ്രശ്നത്തിലെ നിര്‍ദേശം. തെയ്യമെന്നാല്‍ ദൈവത്തിന്റെ കെട്ടിയാട്ടമെന്നാണ് വിശ്വാസം. അതിനാല്‍ പോകണോ വേണ്ടയോ എന്ന് ദൈവം തീരുമാനിക്കണമെന്ന് ചുരുക്കം. കഴിഞ്ഞ […]

മതനിരപേക്ഷ സംസ്‌കാരം വളരാന്‍ പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടണം- വിദ്യാഭ്യാസ മന്ത്രി

മതനിരപേക്ഷ സംസ്‌കാരം വളരാന്‍ പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടണം- വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസരംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് സര്‍ക്കാരിന്റെ താത്പര്യമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് പറഞ്ഞു. മതനിരപേക്ഷമായ ഒരു സംസ്‌കാരം ലഭ്യമാകണമെങ്കില്‍ എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസം ലഭ്യമാകണം. സ്വകാര്യ വിദ്യാഭ്യാസം മാത്രമുള്ള രാജ്യങ്ങളില്‍ സമ്പൂര്‍ണ സാക്ഷരത പോലും സാധ്യമല്ല. എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസം ലഭ്യമാകണമെങ്കില്‍ പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാപ്പേടി കുറയ്ക്കാനും മാനസികസമ്മര്‍ദ്ദമകറ്റാനും തൈക്കാട് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌കോള്‍ കേരള സംഘടിപ്പിച്ച വിജയം സുനിശ്ചിതം എന്ന കൗണ്‍സലിംഗ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം […]

മാര്‍ച്ച് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതിയെന്ന് മുഖ്യമന്ത്രി

മാര്‍ച്ച് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 2017 മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാനാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഗുണമേന്മയുള്ള വൈദ്യുതി എന്ന പ്രഖ്യാപിതലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അന്താരാഷ്ട്ര വൈദ്യുത സുരക്ഷാ ശില്‍പശാല ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് സംഘടിപ്പിച്ച ശില്‍പശാലയില്‍ വൈദ്യുതമന്ത്രി എം എം മണി അധ്യക്ഷനായി. വര്‍ദ്ധിച്ചു വരുന്ന ഉപഭോഗത്തിനൊപ്പം വൈദ്യുതിയുടെ ഗുണമേന്മയും ഉറപ്പാക്കണമെങ്കില്‍ ഉല്പാദനത്തിലും ആനുപാതികമായ വര്‍ദ്ധനവുണ്ടാകണം. ആഭ്യന്തരമായി വൈദ്യുതി […]

സൗജന്യ ചികിത്സ പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു

സൗജന്യ ചികിത്സ പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു

തിരുവനന്തപുരം: സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ ആശ്രയമായിരുന്ന വിവിധ സൗജന്യ ധനസഹായ ചികിത്സാ പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. കാരുണ്യ, സുകൃതം തുടങ്ങി ഒമ്പത് സൗജന്യ ചികിത്സാ പദ്ധതികളാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നത്. പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി തുടങ്ങുമെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. സൗജന്യ ചികിത്സാ പദ്ധതിയിലൂടെ 900 കോടിയുടെ കുടിശ്ശികയാണ് ഉള്ളത്. കാരുണ്യ പദ്ധതിയില്‍ 854.65 കോടിയുടെയും സുകൃതം പദ്ധതിയില്‍ 18 കോടിയുടെയും കുടിസികയാണ് ഉള്ളത്. ഈ കുടിശിക എങ്ങനെ തീര്‍ക്കുമെന്ന് സര്‍ക്കാരിന് വ്യക്തമല്ല. അതിനിടെ, സൗജന്യ ചികിത്സാ പദ്ധതികള്‍ […]

കേരളത്തിലെ ഉച്ചഭക്ഷണപരിപാടിക്ക് കേന്ദ്രത്തിന്റെ പ്രശംസ

കേരളത്തിലെ ഉച്ചഭക്ഷണപരിപാടിക്ക് കേന്ദ്രത്തിന്റെ പ്രശംസ

ന്യൂഡല്‍ഹി: കേരളത്തിലെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പരിപാടിയുടെ മികവ് പരിഗണിച്ച് 13 കോടി രൂപ കൂടുതലായി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ദൈനംദിന ചെലവുകള്‍ക്കുള്ളതാണ് ഈ തുക. ഇതിനുപുറമേ പാചകപ്പുരകളുടെ നിര്‍മാണത്തിനായി 109 കോടി രൂപയും അനുവദിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതംകൂടി ചേരുമ്പോള്‍ 183 കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ 3031 വിദ്യാലയങ്ങളില്‍ പുതിയ പാചകപ്പുരകള്‍ നിര്‍മിക്കാനാകും. സംസ്ഥാനം ആവശ്യപ്പെട്ട മുഴുവന്‍ തുകയും അനുവദിച്ച മന്ത്രാലയം കേരളത്തിലെ ഉച്ചഭക്ഷണ പരിപാടിയുടെ നടത്തിപ്പിനെ പ്രശംസിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ […]

നെഹ്‌റു കോളേജ് വീണ്ടും തുറന്നു; കുറ്റാരോപിതര്‍ കോളേജില്‍ പ്രവേശിക്കില്ല

നെഹ്‌റു കോളേജ് വീണ്ടും തുറന്നു; കുറ്റാരോപിതര്‍ കോളേജില്‍ പ്രവേശിക്കില്ല

തൃശൂര്‍: പാമ്പാടി നെഹ്റു കോളേജ് വീണ്ടു പ്രവര്‍ത്തനം ആരംഭിച്ചു. ഒരുമാസത്തിലേറെയായി തുറന്ന പ്രവര്‍ത്തിക്കാതിരുന്ന കോളേജില്‍ ഇന്നാണ് ക്ലാസുകള്‍ പുനരാരംഭിച്ചത്. കഴിഞ്ഞ ആഴ്ച കോളേജ് തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അടച്ചിടുകയായിരുന്നു. കോളേജ് അധികൃതര്‍ കോപ്പിയടിച്ചെന്നാരോപിച്ച് പീഡിപ്പിച്ച വിദ്യര്‍ത്ഥി ജിഷ്ണു പ്രണോയ്യുടെ മരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കോളേജ് അടച്ചിടാന്‍ കാരണം. മരണത്തിന് ഉത്തരവാദികളെന്ന് പറയപ്പെടുന്ന പ്രിന്‍സിപ്പല്‍, അദ്ധ്യാപകര്‍ തുടങ്ങിയവരെ കോളേജില്‍പ്രവേശിപ്പിക്കില്ലെന്ന് മനേജ്‌മെന്റ് വ്യക്തമാക്കി. അതേസമയം പാമ്പാടി നെഹ്റു കോളേജിലെ പി.ആര്‍.ഒ യുടെ മുറിയില്‍ നിന്നടക്കം രക്തക്കറ കണ്ടെത്തിയത് […]