ഈ വര്‍ഷത്തെ ശിശുദിനത്തോടനുബന്ധിച്ച് പോലീസ് പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുതിനായി വിവിധ പരിപാടികള്‍ സംസ്ഥാനത്താകെ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ‘പോലീസിനൊപ്പം ഒരു ദിനം’ എന്ന പേരിലുള്ള ഈ കാമ്പയിന് കാര്‍ക്കശ്യവും ഉപദേശക സ്വഭാവവും പുലര്‍ത്തുന്ന നിയമപാലകരെ നിലയ്ക്കപ്പുറം കുട്ടികള്‍ തങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്ന സുഹൃത്തുക്കളായി പോലീസിനെ അറിയുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും പോലീസ് സ്റ്റേഷന്, ജില്ലാ പോലീസ് ഓഫീസുകള്‍, ബറ്റാലിയനുകള്‍, ക്യാമ്പുകള്‍ എന്നിവ സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള പോലീസ് എക്സ്കര്ഷന് […]
കോഴിക്കോട്: കൊണ്ടോട്ടിയില്‍ ബാങ്കില്‍ മാറാന്‍ കൊണ്ടുവന്ന കള്ളനോട്ടുകള്‍ പിടികൂടി. കൊണ്ടോട്ടി എസ്ബിഐ ശാഖയിലാണ് സംഭവം. പണം നിക്ഷേപിക്കാനെത്തിയ സ്ത്രീയില്‍ നിന്ന് 37,000 രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. അസാധവുവായ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ മറിയുമ്മ (65) എന്ന സ്ത്രീയാണ് പോലീസ് പിടിയിലായത്. നാല്‍പ്പത്തയ്യായിരം രൂപയാണ് മറിയുമ്മ ബാങ്കില്‍ നിക്ഷേപിക്കാനായി കൊണ്ടുവന്നത്. ആയിരം രൂപ നോട്ടുകളായിരുന്നു ഇവരുടെ കൈവശമുണ്ടായിരുന്നത്. മറിയുമ്മ നല്കിയ നോട്ടുകള്‍ കള്ളനോട്ടാണെന്ന് ആദ്യം സംശയം പ്രകടിപ്പിച്ചത് കൗണ്ടറിലിരുന്ന ഉദ്യോഗസ്ഥനാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 37,000 രൂപ വ്യാജ […]
കൊച്ചി: സിനിമാ താരം സരയു വിവാഹിതയായി. അസിസ്റ്റന്റ് ഡയറക്ടര്‍ സനല്‍.വി.ദേവാണ് വരന്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധങ്ങളുടെയും സാന്നിധ്യത്തില്‍ എറണാകുളത്ത്വെച്ചായിരുന്നു വിവാഹം. വര്‍ഷം സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് സരയുവും സനലും പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് കടക്കുകയായിരുന്നു. ഏപ്രിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. കഴിഞ്ഞ ദിവസം ഫേയ്സ് ബുക്കിലൂടെയാണ് സരയു വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ഞാനും സനലും ഏറെക്കാലമായി സുഹൃത്തുക്കളാണ്. ബെസ്റ്റ് ഫ്രണ്ട്സ്. അങ്ങനെയൊരാള്‍ വിവാഹം കഴിക്കാം എന്നു പറയുമ്പോള്‍ ആലോചിക്കേണ്ട കാര്യമില്ലല്ലോ. അമ്മയോടാണ് ഇതുനെപെറ്റി […]
രാജപുരം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ പൈനിക്കര പാലത്തിനു ശാപമോക്ഷമാകുന്നു. പുതിയ പാലത്തിന്റെ പണി രണ്ടാഴ്ച്ചക്കകം ആരംഭിക്കും. പ്രഭാകരന് കമ്മീഷന് നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാസര്‍കോട് പാക്കേജില്‍പെടുത്തി 2.9 കോടി രൂപ ചെലവിലാണ് പാലം പുനര്‍നിര്‍മ്മിക്കുന്നത്. പണി പൂര്‍ത്തിയാകുന്നതുവരെ പാലത്തിനോട് ചേര്‍ന്ന് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ താത്കാലിക റോഡ് നിര്‍മ്മിക്കും. ഇതിന്റെ ഭാഗമായി അവസാനഘട്ട സര്‍വേ ഞായറാഴ്ച്ച പൂര്‍ത്തിയാക്കി. രണ്ടാഴ്ച്ചക്കകം പണി ആരംഭിക്കുന്ന പാലം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനാണ് തീരുമാനം. താലൂക്ക് സര്‍വേ വിഭാഗം […]
കണ്ണൂര്‍: ചാലാട് ബേങ്കുകള്‍ക്ക് മുമ്പില്‍ ഇന്നു കാലത്ത് 7 മണി മുതല്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്ന നാട്ടുകാര്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കിയാണ് ചാലാട് ശാഖാ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത്. സമ്മേളന തിരക്കിനിടയിലും ജനങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ പ്രവര്‍ത്തകരെ നാട്ടുകാര്‍ അഭിനന്ദിച്ചു.
വലിയന്നൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് നശിപ്പിച്ചു. പറമ്പില്‍ ഹൗസില്‍ എം.കെ.നിധിന്റെ ബൈക്കാണ് സാമൂഹ്യ വിരുദ്ധര്‍ ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1 മണിക്കാണ് സംഭവം. പെട്രോളിന്റെ മണം വ്യാപിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ബൈക്കിന് പുറമെ പൈപ്പും, മോട്ടോറും നശിപ്പിച്ചത് കണ്ടത്. ബൈക്കിന്റെ സീറ്റ് മുഴുവനായും കീറി നശിപ്പിച്ചു. സി.പി.എം വലിയന്നൂര്‍ നോര്‍ത്ത് ബ്രാഞ്ചംഗമായ നിധിന് ദേശാഭിമാനി ഏജന്റ് കൂടിയാണ്. ചക്കരക്കല്‍ പൊലീസില്‍ പരാതി നല്കി.
ന്യൂഡല്‍ഹി: ഇന്നലെ സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഹാജരായപ്പോള്‍ തനിക്കുണ്ടായ അനുഭവം സംബന്ധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു പിന്‍വലിച്ചു. കോടതിയില്‍ നടന്നത് കരുതിക്കൂട്ടിയുള്ള നാടകമായിരുന്നുവെന്നും കേസ് പരിഗണിച്ച ജസ്റ്റീസ് ഗൊഗോയില്‍ നിന്ന് തനിക്ക് കടുത്ത അവഗണനയാണ് ഏല്‍ക്കേണ്ടി വന്നതെന്നും കട്ജു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നിലവിലെ നിലപാടുകള്‍ തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്ന് ജസ്റ്റീസ് ഗൊഗോയ് പറഞ്ഞെന്നും പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് കട്ജു പോസ്റ്റ് പിന്‍വലിച്ചത്. വാദത്തിനു 20 മിനിറ്റുമാത്രമേ മാത്രമേ അനുവദിക്കൂ […]
കല്‍പ്പറ്റ: വയനാടിന്റെ ഓര്‍മ്മകളിലൊന്നുമില്ലാത്തവിധം മഴ ജില്ലയെ കൈയ്യാഴിയുന്നു.കോരിച്ചൊരിയുന്ന മഴ പെയ്യേണ്ട കാലത്ത് വെയില് പരന്ന കാഴ്ച ഈ നാടിനെ ആശങ്കയിലാഴ്ത്തുകയാണ്. ഇനിയും ഉറവെയടുക്കാത്ത കിണറുകളും ജലാശയങ്ങളും മഴക്കാലത്തെ വേറിട്ട കാഴ്ചയായി. കടുത്ത വര്‍ളച്ചയെ പിന്നിട്ടെത്തിയ മഴക്കാലത്തും മഴ ശക്തിപ്രാപിക്കാത്തതിനാല്‍ കിണറുകളില്‍ പോലും വെള്ളമില്ലൊണ് മിക്ക ഗ്രാമങ്ങളിലെയും പരാതി. പുഴകളിലും തോടുകളിലും നീരൊഴുക്ക് വേണ്ടവിധം ഇനിയുമായിട്ടില്ല. മലനിരകളില്‍ നിന്നുമുള്ള കാട്ടരുവികളുടെ ഒഴുക്കും കുറഞ്ഞതോടെ ശേഷിക്കുന്ന വെള്ളമെല്ലാം വലിഞ്ഞുപോകാന്‍ ദിവസങ്ങള്‍ മതിയാകും. തുലാമഴയും ഈ നാട്ടില്‍ പെയ്തില്ല.നെല്‍കര്‍ഷകരുടെ ദുരിതമാണ് ഇരട്ടിക്കുന്നത്. […]
കല്‍പ്പററ.മൗറീഷ്യസ്സില്‍ ജോലിക്കു വിസ വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നും പണം തട്ടിയ കേസിലെ പ്രതിയെ ബാംഗ്ലൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തു കണ്ണൂര്‍ പാളയം സ്വദേശിയായ നന്ദാവനം ബാബു (52) നെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയിലെടുത്തത് മൗറീഷ്യസ്സില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപവരെ പ്രതിഫലം പറഞ്ഞുറപ്പിച്ച് പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതാണ് പ്രതിയുടെ രീതി .കുറഞ്ഞ തുകയായത് കൊണ്ട് പണം നഷ്ടപ്പെട്ട പലരും പോലീസില്‍ പരാതിപ്പെടാത്തത് സൗകര്യമായി കണ്ട് തട്ടിപ്പ് കേരളത്തിലും,തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കുകയായിരുന്നു .2011 […]
മുള്ളേരിയ: ഐത്തനടുക്കയിലെ സുധാകരനെ (40) യാണ് ഫ്യൂരിഡന്‍ കീടനാശിനി കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഭാര്യയെ വെട്ടിയ ശേഷം ഇയാള്‍ തൊട്ടടുത്ത മലമുകളില്‍ ചെന്ന് കീടനാശിനി കഴിക്കുകയായിരുന്നുവെന്നാണ് സൂചന. പിഞ്ചു മക്കളുടെ മുന്നില്‍ വെച്ച് വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് സുധാകരന് ഭാര്യ മമത(30)യെ വെട്ടിപ്പരിക്കേല്പിച്ചത്. കഴുത്തിന് വെട്ടേറ്റ മമത മംഗളൂരു യുണൈറ്റഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. നാട്ടുകാരാണ് സുധാകരനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാല്‍ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. […]