ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: പ്രധാനമന്ത്രി ജപ്പാനില്‍ എത്തി

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: പ്രധാനമന്ത്രി ജപ്പാനില്‍ എത്തി

ജപ്പാന്‍: ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍ എത്തി. തായ്‌ലന്റിലെ ബാങ്കോക്കില്‍ എത്തിയ മോദി തായ് രാജാവ് ഭൂമിബോല്‍ അതുല്യദേജിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഇവിടെ നിന്നാണ് മൂന്നാം വാര്‍ഷിക ഉച്ചകോടിക്ക് മോദി ടോക്കിയോയില്‍ എത്തിയിരിക്കുന്നത്. ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോ, പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. സൈനികേതര ആണവ കരാറുകളും ദക്ഷിണ ചൈനാ കടലിലെ തര്‍ക്കങ്ങളും മോദി – ആബെ കൂടിക്കാഴ്ചയില്‍ വിഷയമാകും.

സൗമ്യ വധം ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും

സൗമ്യ വധം ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും

ന്യൂഡല്‍ഹി: സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയതില്‍ കോടതിക്ക് വീഴ്ചപറ്റിയെന്ന് പറഞ്ഞ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും. സുപ്രീംകോടതിയുടെ വിധിനിര്‍ണ്ണയത്തില്‍ പിഴവുണ്ടെന്ന് കട്ജു പറഞ്ഞതിനെ തുടര്‍ന്നാണ് നേരിട്ടെത്തി പോരായ്മകള്‍ ചൂണ്ടികാണിക്കാന്‍ കോടതി കട്ജുവിനോടാവശ്യപ്പെട്ടത്. സൗമ്യകൊലക്കേസില്‍ പ്രതിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയതില്‍ സമൂഹത്തിന്റെ നാനാഭാഗത്തുനിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ കോടതിയെ ബോധിപ്പിക്കാന്‍ പോലീസിനും സാധിച്ചില്ല എന്ന ആക്ഷേപവും പൊതുസമൂഹത്തിനുണ്ടായിരുന്നു. അത്തരം സാഹചര്യത്തില്‍ കട്ജുവിന്റെ വെളിപ്പെടുത്തല്‍ സമൂഹമനസാക്ഷിക്ക് ആശ്വാസമായിരുന്നു പകര്‍ന്നു നല്‍കിയത്. കോടതി […]

എ.ഐ.എഫ്.ഇ.ഇ ദേശീയ പൊതുസമ്മേളനം സുധാകര്‍ റെഡ്ഢി ഉദ്ഘാടനം ചെയ്യും

എ.ഐ.എഫ്.ഇ.ഇ ദേശീയ പൊതുസമ്മേളനം സുധാകര്‍ റെഡ്ഢി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഇന്ത്യന്‍ വൈദ്യുതി മേഖലയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ആള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് (എ.ഐ.എഫ്.ഇ.ഇ)പതിനഞ്ചാം ദേശീയ സമ്മേളനത്തിന് ഇന്ന് കൊടിയുയരും. കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്ക് (ജെ ചിത്തരഞ്ജന്‍ നഗര്‍), ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ ഒളിമ്പിയ ചേമ്പേഴ്‌സ് (എ.ബി.ബര്‍ധന്‍ നഗര്‍), വി.ജെ.ടി ഹാള്‍ എന്നിവിടങ്ങളിലായി നടക്കുന്ന സമ്മേളനം വൈകുന്നേരം മൂന്നു മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ എം.ബി.എസ് യൂത്ത് ക്വയര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന സംഘഗാനാഞ്ജലിയോടെ ആരംഭിക്കും. തുടര്‍ന്ന് നാല് മണിക്ക് പാളയം രക്തസാക്ഷി […]

വെട്ടിക്കുറച്ച കേന്ദ്രനികുതിവിഹിതം പുനഃസ്ഥാപിക്കണം- കേന്ദ്രത്തിനു ധനമന്ത്രിയുടെ കത്ത്

വെട്ടിക്കുറച്ച കേന്ദ്രനികുതിവിഹിതം പുനഃസ്ഥാപിക്കണം- കേന്ദ്രത്തിനു ധനമന്ത്രിയുടെ കത്ത്

കേന്ദ്രനികുതിയുടെ പ്രതിമാസവിഹിതം വെട്ടിക്കുറച്ച നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ധനമന്ത്രി ഡോ: റ്റി.എം. തോമസ് ഐസക്ക് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് അദ്ദേഹം കത്തയച്ചു. കേരളത്തിനു പതിനാലാം ധനക്കമ്മിഷന്‍ അനുവദിച്ച കേന്ദ്രനികുതിവിഹിതം 2.526 ശതമാനമാണ്. കേന്ദ്രബജറ്റിലൂടെ അനുവദിച്ച മൊത്തം തുക 14,282 കോടിരൂപയും. ഇതുപ്രകാരം സംസ്ഥാനത്തിനു നല്‍കിവന്ന പ്രതിമാസവിഹിതം 1020.16 കോടി രൂപയാണ്. എന്നാല്‍ ഈ മാസം 566.89 കോടിരൂപയേ അനുവദിച്ചുള്ളൂ. കുറവുവരുന്നത് 44 ശതമാനമാണ്. വെട്ടിച്ചുരുക്കിയ ഈ 453.27 കോടി രൂപയുടെ […]

ക്ഷേമനിധിപ്പെന്‍ഷന്‍ വാങ്ങുന്നവര്‍ വിവരങ്ങള്‍ നല്‍കണം

ക്ഷേമനിധിപ്പെന്‍ഷന്‍ വാങ്ങുന്നവര്‍ വിവരങ്ങള്‍ നല്‍കണം

സംസ്ഥാനത്ത് ക്ഷേമനിധിബോര്‍ഡുകളുടെ പെന്‍ഷന്‍ വാങ്ങുന്ന മുഴുവന്‍ പേരും പേര്, വ്യക്തമായ വിലാസം, തദ്ദേശഭരണസ്ഥാപനത്തിന്റെ പേര്, വാര്‍ഡ് നമ്പര്‍, ആധര്‍ നമ്പര്‍ എന്നിവ നവംബര്‍ 22നുമുമ്പ് അതതു ക്ഷേമനിധിയോഫീസുകളില്‍ നല്‍കണം. ക്ഷേമനിധിയോഫീസുമായി ബന്ധപ്പെട്ട് അവിടെനിന്നു ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചുവേണം വിവരങ്ങള്‍ നല്‍കാന്‍. ക്ഷേമനിധിപ്പെന്‍ഷനുകളുടെ വിതരണം കൂടുതല്‍ മെച്ചപ്പെടുത്താനും തുക ഏറ്റവും വേഗം ഗുണഭോക്താക്കളില്‍ എത്തിക്കാനുമായി തദ്ദേശഭരണസ്ഥാപനങ്ങളുടെ തലത്തില്‍ വിതരണം ക്രമീകരിക്കാനാണിത്.

നവകേരള മിഷന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വികസന മാതൃക -ഗവര്‍ണര്‍

നവകേരള മിഷന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വികസന മാതൃക -ഗവര്‍ണര്‍

നവകേരളമിഷന്‍ വികസനകാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെ് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. നവകേരളമിഷന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുു അദ്ദേഹം. ആരോഗ്യസംരക്ഷണ, വിദ്യാഭ്യാസ, ഭവനനിര്‍മാണ പദ്ധതികളുടെ നേട്ടങ്ങള്‍ വികസനകാര്യത്തില്‍ കേരളത്തിന് ഏറെ അംഗീകാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ദേശീയതലത്തില്‍തന്നെ ഇത്തരം കേരളമോഡലുകള്‍ വികസനമാതൃകകളാണ്. വജ്രജൂബിലി ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ പുതിയ കേരളം സൃഷ്ടിക്കാന്‍ വികസനകാര്യങ്ങളില്‍ പരമാവധി മേഖലകളില്‍ നാഴികക്കല്ലുകള്‍ സൃഷ്ടിക്കാനാകണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയാലേ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച ഫലം ലഭിക്കൂ. വികേന്ദ്രീകൃത ഭരണത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താനായ കേരളത്തിന് […]

നോട്ടുകള്‍ നിരോധിച്ചെങ്കിലും ക്രിയാത്മകമായ പരിഹാരം കാണാനാകാതെ സര്‍ക്കാര്‍

നോട്ടുകള്‍ നിരോധിച്ചെങ്കിലും ക്രിയാത്മകമായ പരിഹാരം കാണാനാകാതെ സര്‍ക്കാര്‍

റിസര്‍വ്വ് ബാങ്കിന്റെ അറിയിപ്പു പ്രകാരം ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നിരോധിച്ച നോട്ടുകള്‍ അവരുടെ അംഗങ്ങളായ ഉപഭോക്താക്കളില്‍നിന്ന് അവരെ തിരിച്ചറിയാന്‍ കഴിയുന്ന (KYC compliant) അക്കൗണ്ടുകളില്‍ സ്വീകരിക്കാം. പ്രാഥമികസഹകരണസംഘങ്ങള്‍ക്കും ഈ നോട്ടുകള്‍ അവരുടെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനായി സ്വീകരിക്കാം. മുന്‍കൂര്‍ അറിയിപ്പോടെ ഈ കറന്‍സികള്‍ ഈ സ്ഥാപനങ്ങള്‍ക്ക് അവരുടെ ബാങ്കുകളില്‍ നിക്ഷേപിക്കുകയും ചെയ്യാം. എന്നാല്‍, ഈ നോട്ടുകള്‍ മാറ്റി വേറെ തുകയുടെ നോട്ടുകള്‍ നല്‍കാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് അനുമതിയില്ലെന്നു റിസര്‍വ്വ് ബാങ്കിന്റെ അറിയിപ്പില്‍ വ്യക്തമാക്കി. നിരോധിച്ച നോട്ടുകള്‍ മാറ്റിനല്‍കാന്‍ […]

വനിതാരത്‌നം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

വനിതാരത്‌നം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കു സ്ത്രീകളുടെ നേട്ടങ്ങള്‍ക്കുളള അംഗീകാരമായി വനിതാരത്‌നം പുരസ്‌കാരം എന്ന പേരില്‍ എട്ട് അവാര്‍ഡുകള്‍ കേരള സര്‍ക്കാര്‍ നല്‍കി വരുന്നു. തങ്ങളുടെ ത്യാഗത്തിന്റെയും ധൈര്യത്തിന്റെയും സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും പേരില്‍ കേരള ചരിത്രത്തില്‍ തനതായ വ്യക്തിമുദ്ര പതിച്ച റാണി ഗൗരി ലക്ഷ്മിഭായി, അക്കമ്മ ചെറിയാന്‍, ക്യാപ്റ്റന്‍ ലക്ഷ്മി എന്‍ മേനേ#ാന്‍, കമല സുരയ്യ, ജസ്റ്റിസ് ഫാത്തിമ ബീബി എന്നിവരുടെ പേരിലാണ് ഈ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുത്. ഈ വിഭാഗങ്ങളില്‍ സ്ത്രീകള്‍ മാത്രമെ അപേക്ഷിക്കുവാന്‍ പാടുളളൂ. ഉജ്ജ്വലമായ ഭരണ നൈപുണ്യം, […]

നവകേരള മിഷന്‍- കേരള നിര്‍മാണത്തിന്റെ പുതിയ ഊര്‍ജ്ജം

നവകേരള മിഷന്‍- കേരള നിര്‍മാണത്തിന്റെ പുതിയ ഊര്‍ജ്ജം

നവകേരള മിഷന്‍ മുന്നോട്ടുവയ്ക്കുന്ന വികസന സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ പദ്ധതികളെ പരിചയപ്പെടുത്തി. ജനങ്ങളും ഉദ്ധ്യോഗസ്ഥരും ഒന്നിച്ചാല്‍ കേരളം നല്ലൊരു മാറ്റത്തിന് വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ഗണനാടിസ്ഥാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആറ് മേഖലകളിലായി നാല്മിഷനുകളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വ്യാമോഹങ്ങള്‍ സൃഷ്ടിക്കാതെ സകല സാധ്യതകളും മനസ്സിലാക്കി ചിട്ടയായി രൂപപ്പെടുത്തിയ, സമയബന്ധിതമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന, ജനങ്ങളെ അണിനിരത്തി ഒരു ജനകീയ വികസന നയങ്ങളുടെ ആവിഷ്‌ക്കാരം കൂടിയാണ് ഈ മിഷനുകളെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒരു നല്ല തുടക്കത്തിന്റെ വിജയകരമായ തുടര്‍ച്ചയാണ് […]

അംഗത്വവിതരണ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

അംഗത്വവിതരണ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

മലബാര്‍ മേഖല അണ്‍ എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്‍ അംഗത്വ വിതരണ ക്യാമ്പയിന്‍ കേരള ഫോക്ലോര്‍ അക്കാദമി മുന്‍സെക്രട്ടറിയും പയ്യന്നൂര്‍ ചാച്ചാ സ്‌കൂള്‍ മാനേജരുമായ എം.പ്രദീപ്കുമാര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഉദിനൂര്‍ സുകുമാരന് അംഗത്വഅപേക്ഷ കൈമാറി ഉദ്ഘാടനം ചെയ്യുന്നു നീലേശ്വരം: മലബാര്‍ മേഖല അണ്‍എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്‍ അംഗത്വ വിതരണ ക്യാമ്പയിന്‍ ആരംഭിച്ചു. കേരള ഫോക്ലോര്‍ അക്കാദമി മുന്‍ സെക്രട്ടറിയും ചാച്ചാ ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ മാനേജരുമായ എം.പ്രദീപ്കുമാര്‍ അംഗത്വ അപേക്ഷ അണ്‍എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഉദിനൂര്‍ സുകുമാരന് […]