യു.എ.ഇയില്‍ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

യു.എ.ഇയില്‍ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇയില്‍ പൊതുമേഖലയ്ക്കുള്ള പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 2017 ഡിസംബര്‍ 31 (ഞായര്‍), 2018 ജനുവരി 1 (തിങ്കള്‍) ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ മനുഷ്യവിഭവശേഷി ഫെഡറല്‍ അതോറിറ്റി അറിയിച്ചു. ദൈര്‍ഘ്യമേറിയ ഒരു വാരാന്ത്യത്തോടെയാണ് പുതുവര്‍ഷത്തിന്റെ തുടക്കം. വെള്ളി, ശനി വാരാന്ത അവധി കൂടി കണക്കിലെടുത്താല്‍ തുടര്‍ച്ചായി നാല് ദിവസം അവധി ലഭിക്കും. ജനുവരി 2 ന് ജോലികള്‍ പുനരാരംഭിക്കും.

ജോലിക്കെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചു: സ്‌പോണ്‍സര്‍ അറസ്റ്റില്‍

ജോലിക്കെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചു: സ്‌പോണ്‍സര്‍ അറസ്റ്റില്‍

അന്‍പത്തിരണ്ടുകാരിയെ പീഡിപ്പിച്ച അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. യുഎഇയില്‍ ജോലിക്കെത്തിയ വിദേശ വനിതയെയാണ് സ്വദേശിയായ സ്‌പോണ്‍സര്‍ പീഡിപ്പിച്ചത്. സ്‌പോണ്‍സര്‍ തന്നെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചുമാണ് മാനഭംഗപ്പെടുത്തിയതെന്ന് ഫിലിപ്പിന്‍ സ്വദേശിയായ വീട്ടുജോലിക്കാരി പരാതി നല്‍കി. കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് സ്ത്രീ പരാതി നല്‍കിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലാണ് കേസ് നടക്കുന്നത്. 2016 സെപ്റ്റംബറിലാണ് താന്‍ ജോലിക്കായി യുഎഇയില്‍ എത്തിയതെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പീഡനം നേരിടേണ്ടി വന്നെന്നും പരാതിയില്‍ പറയുന്നു. എതിര്‍ക്കുകയാണെങ്കില്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണിപ്പെടുത്തി. ഫ്‌ലാറ്റില്‍ ആരും ഇല്ലാതായ സമയത്താണ് […]

പ്രധാനമന്ത്രിയുള്‍പ്പെടെ 16 അംഗ മന്ത്രിസഭയ്ക്ക് അംഗീകാരം നല്‍കി കുവൈറ്റ്

പ്രധാനമന്ത്രിയുള്‍പ്പെടെ 16 അംഗ മന്ത്രിസഭയ്ക്ക് അംഗീകാരം നല്‍കി കുവൈറ്റ്

കുവൈറ്റ്: പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാരക് അല്‍ ഹാമദ് അല്‍ സബ സമര്‍പ്പിച്ച പ്രധാനമന്ത്രിയുള്‍പ്പെടെ 16 അംഗ മന്ത്രിസഭയ്ക്ക് അംഗീകാരം നല്‍കി കുവൈറ്റ് അമീര്‍ ശൈഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ. തിങ്കളാഴ്ച ഉച്ചയോടെ കുവൈറ്റിലെ സേഫ് കൊട്ടാരത്തിലെത്തിയായിരുന്നു നിയുക്ത പ്രധാനമന്ത്രിയായ ശൈഖ് ജാബിര്‍ അല്‍ മുബാരക് അല്‍ ഹാമദ് അല്‍ സബ, അമീര്‍ ശൈഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയ്ക്ക് മന്ത്രിമാരുടെ പട്ടിക സമര്‍പ്പിച്ചത്. പുതിയതായെത്തുന്ന […]

സൗദിയില്‍ സിനിമ തിയേറ്ററുകള്‍ തുറക്കുന്നു

സൗദിയില്‍ സിനിമ തിയേറ്ററുകള്‍ തുറക്കുന്നു

റിയാദ്: സൗദി അറേബ്യയയില്‍ സിനിമ തിയേറ്ററുകള്‍ തുറക്കുന്നു. 2018 മാര്‍ച്ചില്‍ സിനിമ തിയേറ്ററുകള്‍ തുറക്കാനാണ് സൗദി ഭരണകൂടം തീരുമാനം. സിനിമ തിയേറ്ററുകള്‍ തുറക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജകമാകുമെന്ന് വാര്‍ത്ത വിതരണ സാംസ്‌കാരിക മന്ത്രി അവാദ് ബിന്‍ സാലെ അലവാദ് പറഞ്ഞു. സാംസ്‌കാരിക മേഖല വികസിപ്പിക്കുന്നതിലൂടെ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ഇതിലൂടെ രാജ്യത്തെ ടൂറിസം മേഖല മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും അലവാദ് പറഞ്ഞു. 2030തോടെ 300 തിയേറ്ററുകളിലായി 2,000 സ്‌ക്രീനുകള്‍ നിര്‍മിക്കുവാനാണ് സൗദി പദ്ധതിയിടുന്നത്. ഇതിനായി 9,000 […]

പുതുവര്‍ഷം ദുബായിലാണോ? ഇക്കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കണം

പുതുവര്‍ഷം ദുബായിലാണോ? ഇക്കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കണം

ദുബായില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ഒരുക്കങ്ങള്‍ നടത്തി ദുബായ് പോലീസ്. ആഘോഷങ്ങളുടെ ഭാഗമായുള്ള സുരക്ഷാ നിര്‍ദേശങ്ങളും പോലീസ് പുറപ്പെടുവിച്ചു. പുതുവര്‍ഷം ആഘോഷിക്കാന്‍ ബുര്‍ജ് ഖലീഫ പരിസരത്തെത്തുന്നവര്‍ ബാഗുകള്‍ വഹിക്കരുതെന്നു ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. കനത്തസുരക്ഷ ഏര്‍പ്പെടുത്തുന്നതിനാല്‍ ബാഗുകളും മറ്റും വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരും. ഇത് ആളുകളുടെ ഒഴുക്കിനു തടസം നേരിടും. ഡിസംബര്‍ 31നു വൈകിട്ട് നാലോടെ തന്നെ ഈ ഭാഗത്തു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ദുബായ് പോലീസ് സുരക്ഷാ വിഭാഗം മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല അലി […]

പ്രവാസിയം : ലോഗോ പ്രകാശനം ചെയ്തു

പ്രവാസിയം : ലോഗോ പ്രകാശനം ചെയ്തു

ജിദ്ദ : കെ എം സി സി ജിദ്ദ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 23 മുതല്‍ 2018 ജനുവരി 5 വരെ നടത്തപ്പെടുന്ന പ്രവാസിയം 2018ന്റെ ലോഗോ മുസ്ലിം ലീഗ് നേതാവ് ചെര്‍ക്കളം അബ്ദുള്ള പ്രകാശനം ചെയ്തു. ജിദ്ദ ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ കെ എം സി സി ജില്ലാ പ്രസിഡന്റ് ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു, കെ പി മുഹമ്മദ് കുട്ടി പരിപാടി ഉല്‍ഘാടനം ചെയ്തു. അബൂബക്കര്‍ അരിമ്പ്ര, അഹമ്മദ് […]

ക്യാമ്പസ് വിസ്ത – 2018; ലോഗോ പ്രകാശനം ചെയ്തു

ക്യാമ്പസ് വിസ്ത – 2018; ലോഗോ പ്രകാശനം ചെയ്തു

ദുബൈ : മഹത്മാ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ക്യാമ്പസ് വിസ്ത 2018 ജനുവരി 12 ന് ദുബൈ സബീല്‍ പാര്‍ക്കില്‍ അതിവിഭുലമായി സംഘടിപ്പിക്കും. കുമ്പള മഹാത്മാ കോളേജിന്റെ പ്രഥമ ബാച്ച് മുതല്‍ അടുത്ത കാലയളവുകളിലായ് പഠിച്ചു പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒരുമിച്ച് കലാലയ ഓര്‍മ്മകള്‍ പങ്ക് വെക്കുന്ന സംഗമമാണ് ക്യാമ്പസ് വിസ്ത കലാലയ ജീവിതത്തിലെ മധുരിക്കുന്ന കഥകള്‍ അയവിറക്കി പറന്നുയരുന്ന കുരുവിയെ സാദൃശ്യപ്പെടുത്തി തയ്യാറാക്കിയ ലോഗോയുടെ പ്രകാശനം യുവ വ്യവസായി ശംസുല്‍ ഹാരിസ് പാരഗണ്‍ യുവ […]

എന്റെ തളങ്കര; ലോഗോ പ്രകാശനം ചെയ്തു

എന്റെ തളങ്കര; ലോഗോ പ്രകാശനം ചെയ്തു

അബുദാബി: അബുദാബി – കാസറഗോഡ് തളങ്കര മുസ്ലിം ജമാഅത്ത് 2018 ജനുവരി ഒന്നിന് അബുദാബി ഹെരിട്ടേജ് പാര്‍ക്കില്‍ വെച്ച് സംഘടിപ്പിക്കുന്ന മൂന്നാമത്തെ ‘എന്റെ തളങ്കര’ കുടുംബ സംഗമത്തിന്റെ ലോഗോ ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് ബാഷ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് ഊദ് ഖാസിലേന് നല്‍കി നിര്‍വ്വഹിച്ചു. യോഗം പരിപാടിക്ക് അന്തിമരൂപം നല്‍കി. പരിപാടിയില്‍ നാട്ടില്‍ അന്യം നിന്ന് പോകുന്ന വിവിധ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ബാഷയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തെ സെക്രട്ടറി, എന്‍ എം […]

വിസ നല്‍കുന്നതില്‍ പുതിയ തീരുമാനവുമായി സൗദി

വിസ നല്‍കുന്നതില്‍ പുതിയ തീരുമാനവുമായി സൗദി

റിയാദ്: അടുത്ത വര്‍ഷം മുതല്‍ സൗദിയില്‍ ടൂറിസ്റ്റ് വിസ അനുവദിക്കും. വിനോദസഞ്ചാരപൈതൃക ദേശീയ കമ്മിഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതിലൂടെ രാജ്യത്ത് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കിവരികയാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. ഇനി മുതല്‍ വിനോദ സഞ്ചാരികള്‍ക്കു വേഗം വിസ ലഭിക്കാനായി ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കാനും കമ്മിഷന്‍ തീരുമാനിച്ചു. ഇതു വഴി സഞ്ചാരികള്‍ക്കു വിസയ്ക്കു വേണ്ടി വിദേശരാജ്യങ്ങളിലെ എംബസികളെ സമീപിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നു സഞ്ചാരപൈതൃക ദേശീയ കമ്മിഷന്‍ പ്രസിഡന്റ് പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ […]

യുഎഇയില്‍ സ്വകാര്യമേഖലയ്ക്ക് മൂന്ന് ദിവസം അവധി

യുഎഇയില്‍ സ്വകാര്യമേഖലയ്ക്ക് മൂന്ന് ദിവസം അവധി

ദുബായ്: ദേശീയ ദിനം പ്രമാണിച്ച് യുഎഇയില്‍ സ്വകാര്യമേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. നവംമ്പര്‍ മുപ്പതു മുതല്‍ ഡിസംബര്‍ രണ്ടുവരെയാണ് അവധി. ഡിസംബര്‍ മൂന്നു മുതല്‍ പതിവുപോലെ പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് എമിറ്റേസ് മനുഷ്യവിഭവശേഷി മന്ത്രാലയം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നന്നു.

1 2 3 19