വിസാ തട്ടിപ്പു കേസ് കണ്ണൂര്‍ സ്വദേശിപിടിയില്‍

വിസാ തട്ടിപ്പു കേസ് കണ്ണൂര്‍ സ്വദേശിപിടിയില്‍

കല്‍പ്പററ.മൗറീഷ്യസ്സില്‍ ജോലിക്കു വിസ വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നും പണം തട്ടിയ കേസിലെ പ്രതിയെ ബാംഗ്ലൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തു കണ്ണൂര്‍ പാളയം സ്വദേശിയായ നന്ദാവനം ബാബു (52) നെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയിലെടുത്തത് മൗറീഷ്യസ്സില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപവരെ പ്രതിഫലം പറഞ്ഞുറപ്പിച്ച് പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതാണ് പ്രതിയുടെ രീതി .കുറഞ്ഞ തുകയായത് കൊണ്ട് പണം നഷ്ടപ്പെട്ട പലരും പോലീസില്‍ പരാതിപ്പെടാത്തത് സൗകര്യമായി കണ്ട് തട്ടിപ്പ് കേരളത്തിലും,തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുകയായിരുന്നു .2011 […]

പുതിയ വരുമാനസ്രോതസ്സ് കണ്ടെത്തല്‍: ബഹ്‌റൈനില്‍നിന്ന് അയക്കുന്ന പണത്തിന് ഫീസ്

പുതിയ വരുമാനസ്രോതസ്സ് കണ്ടെത്തല്‍: ബഹ്‌റൈനില്‍നിന്ന് അയക്കുന്ന പണത്തിന് ഫീസ്

മനാമ: ബഹ്‌റൈനില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഒരു ശതമാനംവരെ ഫീസ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം എംപിമാര്‍ അംഗീകരിച്ചു. നിര്‍ദേശം അംഗീകാരത്തിനായി ശൂറ കൌണ്‍സിലിന് സമര്‍പ്പിച്ചു. ബഹ്‌റൈനിലുള്ള ആറു ലക്ഷത്തിലധികം പ്രവാസികള്‍ അയക്കുന്ന പണത്തിന് ഫീസ് ചുമത്തി പുതിയ വരുമാനസ്രോതസ്സ് കണ്ടെത്തുകയാണ് ലക്ഷ്യം. ബഹറിനില്‍ നിന്ന് പുറത്തേക്ക് അയക്കുന്ന പണത്തില്‍നിന്ന് ചെറിയൊരു ശതമാനം ഫീസായി ഈടാക്കാമെന്ന നിര്‍ദേശം ധന സാമ്പത്തികകാര്യ സമിതി നേരത്തെ അംഗീകരിച്ചിരുന്നു. ഫീസോ നിയന്ത്രണങ്ങളോ ഇല്ലാത്ത സ്വതന്ത്ര സമ്പദ് വ്യവസ്ഥ എന്ന നയം ഇതിലൂടെ ലംഘിക്കപ്പെടുമെന്നു […]

നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള തീരുമാനം: പ്രവാസികള്‍ ആശങ്കയില്‍

നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള തീരുമാനം: പ്രവാസികള്‍ ആശങ്കയില്‍

ദുബായ്:1000,500 രൂപ കറന്‍സികള്‍ അസാധുവാക്കിയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വലയ്ക്കുന്നത് പ്രവാസികളായ ഇന്ത്യക്കാരേയും. ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറിയെടുക്കാമെങ്കിലും അതിനു മുമ്പ് നാട്ടില്‍ പോകാത്ത പ്രവാസികള്‍ കയ്യിലുള്ള കറന്‍സികള്‍ എങ്ങനെ മാറ്റിയെടുക്കുമെന്ന ആശങ്കയിലാണ്. നിലവിലെ നിയമമനുസരിച്ച് പ്രവാസികള്‍ക്ക് ഇന്ത്യക്ക് പുറത്തുപോകുമ്പോള്‍ 25,000 രൂപവരെ കൈയില്‍വെക്കാം. തിരിച്ചുപോകുമ്പോഴും ഇതേ തുക സൂക്ഷിക്കാം. നാട്ടില്‍ ചെല്ലുമ്പോഴുള്ള യാത്ര ഉള്‍പ്പെടെയുള്ള അത്യാവശ്യകാര്യങ്ങള്‍ക്കായി പ്രവാസികള്‍ ഇന്ത്യന്‍ രൂപ കൈവശം വെക്കുന്ന പതിവുണ്ട്. എന്നാല്‍ ഇപ്പോള്‍ കയ്യിലുള്ള കറന്‍സികള്‍ എന്തുചെയ്യണമെന്നറിയാതെ കുഴപ്പത്തിലായിരിക്കുകയാണ് പ്രവാസികള്‍. ധനവിനിമയ […]

സോണിയുടെ നാലാമത് ആഗോള ഗണിത മത്സരത്തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സോണിയുടെ നാലാമത് ആഗോള ഗണിത മത്സരത്തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

നാലാമത് ആഗോള ഗണിത മത്സരത്തിനായുള്ള സൗജന്യ രജിസ്‌ട്രേഷന്‍ സോണി ആരംഭിച്ചു. ഗണിത പ്രേമികള്‍ക്കായി 17,18, 19 തിയതികളില്‍ ഓണ്‍ലൈനില്‍ നടത്തുന്ന ഈ മത്സരത്തിന് പ്രായപരിധി ഇല്ല. ഗണിത പ്രശ്നങ്ങള്‍ യുക്തി പൂര്‍വം നേരിടുന്നത് വഴി ബുദ്ധിക്കു പുത്തനുണര്‍വ് നല്‍കാന്‍ ഈ മത്സരം സഹായിക്കും. പ്രശ്ന ലഘൂകരണത്തിനു ഫോര്‍മുലകളെയും കണക്കുകൂട്ടലുകളെയും ആശ്രയിക്കാതെ യുക്തിസഹമായി ഉത്തരം കണ്ടെത്തുകയാണ് ആഗോള ഗണിത മത്സരം ഉദ്ദേശിക്കുന്നത്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ലോകമെമ്പാടുമായി 3 തവണ ആഗോള ഗണിത മത്സരം സംഘടിപ്പിച്ചിരുന്നു. 85 രാജ്യങ്ങളില്‍ നിന്നായി […]

ഏഴ് ഇന്ത്യന്‍ എംബസി വെബ്‌സൈറ്റികള്‍ ഹാക്ക് ചെയ്യപ്പെട്ടു

ഏഴ് ഇന്ത്യന്‍ എംബസി വെബ്‌സൈറ്റികള്‍ ഹാക്ക് ചെയ്യപ്പെട്ടു

ഇന്ത്യയുടെ ഏഴ് എംബസ്സികള്‍ ഹാക്ക് ചെയ്യപ്പെട്ടതായി നെതര്‍ലാന്റിലെ രണ്ട് ഹാക്കര്‍മാര്‍ അവകാശപ്പെട്ടു. സൗത്ത് ആഫ്രിക്ക, ലിബിയ, ഇറ്റലി, സ്വിറ്റ്‌സര്‍ലാന്റ് , മലായി, മാലി, റൊമാനിയ എന്നിവിടങ്ങളിലെ എംബസിസൈറ്റുകളാണ് ഹാക്ക് ചെയ്യ്തതായി അവകാശപ്പെടുന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകളുടെ ലോഗ് ഇന്‍ വിവരങ്ങള്‍, പ്രവാസികളുടെ പേര്, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, ഇ-മെയില്‍ വിവരങ്ങള്‍, ഫോണ്‍ നംമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ചോര്‍ന്നതായി സംശയിക്കുന്നു. ഹാക്കേര്‍സ് ആണെന്നുകരുതുന്ന കാപുസ്ട്ക്‌സി, കാസിമിയേഴ്‌സ് എന്നിവര്‍ ട്വിറ്ററിലൂടെയാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ജെറ്റ് എയര്‍വേയ്‌സ് ഇനിമുതല്‍ ബംങ്കളുരു തൊട്ട് സിങ്കപ്പൂര്‍ വരെ

ജെറ്റ് എയര്‍വേയ്‌സ് ഇനിമുതല്‍ ബംങ്കളുരു തൊട്ട് സിങ്കപ്പൂര്‍ വരെ

ഡിസംബര്‍ 14മുതല്‍ ജെറ്റ് എയര്‍വേയ്‌സിന്റെ സര്‍വീസ് ബംങ്കളുരു തൊട്ട് സിങ്കപ്പൂര്‍ വരെ ദിവസേന നടത്തും. പ്രമുഖ സ്വകാര്യ വിമാനകമ്പനിയായ ജെറ്റ് എയര്‍വേസ് എഷ്യന്‍ രാജ്യങ്ങളിലെ സര്‍വീസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഹൈദരാബാദ്, കൊയമ്പത്തൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലും സിങ്കപ്പൂര്‍വരെയുള്ള പുതിയ വിമാനങ്ങള്‍ അനുവദിക്കുമെന്നും കമ്പനിവൃത്തങ്ങള്‍ അറിയിച്ചു.

വൃദ്ധസദനങ്ങള്‍ ആര്‍ക്കു വേണ്ടി

വൃദ്ധസദനങ്ങള്‍ ആര്‍ക്കു വേണ്ടി

  ഒരു വയോജനദിനം കൂടി കടന്നു പോയി. പ്രവാസലോകത്തു നിന്നും ശരാശരി മലയാളി മനസുകളിലെ ഉത്കണ്ഠയാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. നൊന്തു പെറ്റ വയറിന്റെ രോദനം, ഒരു പുരുഷായുസ്സു മുഴുവന്‍ ഹോമിക്കപ്പെട്ടവന്റെ നെഞ്ചിടിപ്പ്, ഇതൊന്നും കേള്‍ക്കാനോ മനസിലാക്കാനോ ബുദ്ധിവികാസം വരാത്ത ഒരു തലമുറയിലൂടെയാണ് നാം കടന്നു പോകുന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജയും സങ്കടവുമല്ല, മറിച്ച് വല്ലാത്തൊരു ഭീതിയാണ് മനസില്‍. നാം, നമ്മുടെ തലമുറ എന്താണ് ലക്ഷ്യമിടുന്നത്? പണവും പദവിയും വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തില്‍ ജീവന്‍ നല്‍കി ഉശിരും ഉയിരും പ്രദാനം ചെയ്ത […]

1 12 13 14