മെകുനു ചുഴലിക്കാറ്റിലും മഴയിലും പതിനൊന്ന് പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം

മെകുനു ചുഴലിക്കാറ്റിലും മഴയിലും പതിനൊന്ന് പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം

മസ്‌കറ്റ്: ഒമാനിലെ സലാലയില്‍ രൂപംകൊണ്ട മെകുനു ചുഴലിക്കാറ്റിലും മഴയിലും പതിനൊന്ന് പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. വെള്ളപ്പാച്ചിലില്‍ ഒരു മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാരെ കാണാതായിരുന്നു. ഇതില്‍ ബിഹാര്‍ സ്വദേശി ഷംസീറി(30)ന്റെ മൃതദേഹം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഹാഫ കടല്‍ത്തീരത്തുനിന്നാണ് ഷംസീറിന്റെ മൃതദേഹം കണ്ടെത്തിയത്. സൈനിക ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു. കണ്ണൂര്‍ പാലയോട് സ്വദേശി മധുവിനായുള്ള തിരച്ചില്‍ തുടരുകയാണ്. സലാലയിലെ റൈസൂത്തിലെ വെള്ളപ്പാച്ചിലില്‍പെട്ടാണ് ഇവരെ കാണാതായത്.

തെരുവത്ത് നജാത്തുല്‍ ഇസ്ലാം സ്വാലാത്ത് മജ്‌ലിസ് ബൗഷര്‍ പ്രകാശനം ചെയ്തു

തെരുവത്ത് നജാത്തുല്‍ ഇസ്ലാം സ്വാലാത്ത് മജ്‌ലിസ് ബൗഷര്‍ പ്രകാശനം ചെയ്തു

ദുബായ്: കാസര്‍കോട് തെരുവത്ത് ദുബൈ നജാത്തുല്‍ ഇസ്ലാം സ്വലാത്ത് മജ്ലിസിന്റെ എഴാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ആഷിഖിലിന്റെ തിരുമുറ്റത്ത് നിന്ന് ഹബീബിന്റെ ലോകത്തേക്ക് ഒരു പ്രയാണം” സ്വലാത്ത് മജ്ലിസിന്റെ ബൗഷര്‍ സയ്യദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രകാശനം ചെയ്തു. അടുത്ത മാസം 8 (റമദാന്‍ 23) വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് ദെര ബനിയാസ് മെട്രോ സ്റ്റേഷന്‍ന്റെ അടുത്തുള്ള ഫ്‌ലോറ സിറ്റി ഹോട്ടല്‍ ഓഡിറ്റോറിയറ്റില്‍ നടത്തപെടുന്നു. മജ്സിലില്‍ സയ്യിദുമാരും പണ്ടിതമാരും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ചടങ്ങില്‍ ഷാനിദ് […]

നമ്മുക്ക് കരണീയം പ്രാര്‍ത്ഥന മാത്രം : കെ.പി.മുഹമ്മദ് കുട്ടി

നമ്മുക്ക് കരണീയം പ്രാര്‍ത്ഥന മാത്രം : കെ.പി.മുഹമ്മദ് കുട്ടി

ജിദ്ദ : പ്രവാസികളായ നാം നമ്മുടെ തൊഴില്‍ മേഖലയിലും മറ്റും ഗുരുതരമായ പ്രതിസന്ധികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ തന്നെ നമ്മുടെ നാട്ടിലും മാരകമായ പുതിയ പകര്‍ച്ച വ്യാധിയുടെ ഭീഷണയിലും പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുണ്ണ്യമാസത്തില്‍ നാഥനോട് നമുക്ക് പ്രാര്‍ത്ഥിക്കുക മാത്രമേ കരണീയമായിട്ടുള്ളു എന്ന് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി.മുഹമ്മദ് കുട്ടി പറഞ്ഞു. കെഎംസിസി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി ഇമ്പാല ഗാര്‍ഡനില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹസ്സന്‍ […]

യുഎഇയില്‍ കാലാവസ്ഥാ മാറ്റം ; മഴയ്ക്ക് സാധ്യത

യുഎഇയില്‍ കാലാവസ്ഥാ മാറ്റം ; മഴയ്ക്ക് സാധ്യത

യുഎഇ: യുഎഇയില്‍ കാലാവസ്ഥാ മാറ്റം മഴയ്ക്ക് സാധ്യത. അറേബ്യന്‍ കടലില്‍ നേരിയ മര്‍ദ്ദത്തിലെ കാലാവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ തെക്കുപടിഞ്ഞാന്‍ അറേബ്യന്‍ കടലില്‍ ഇടിയോടുകൂടിയ കൊടുങ്കാറ്റിന് സാധ്യതയുണ്ട്. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനാണ് മുന്നറിയിപ്പ് നല്‍കിയത്. ഇവര്‍ നല്‍കിയ വിവരപ്രകാരം സലാലയില്‍ നിന്ന് 1,000 കിലോമീറ്റര്‍ അകലെ തെക്കുപടിഞ്ഞാന്‍ അറേബ്യന്‍ കടലിലാണ് കൊടുങ്കാറ്റിന് സാധ്യത. എന്നാല്‍ യുഎഇയില്‍ തെളിഞ്ഞ കാലാവസ്ഥയാണ് ഉള്ളത്. മിനിമം താപനില 20.2°C ആണ്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഇതില്‍ മാറ്റം വന്നേക്കാം. മേഘം […]

സൗദിയില്‍ വാഹനാപകടകത്തില്‍ മൂന്നു മലയാളികളടക്കം ഏഴുപേര്‍ മരിച്ചു

സൗദിയില്‍ വാഹനാപകടകത്തില്‍ മൂന്നു മലയാളികളടക്കം ഏഴുപേര്‍ മരിച്ചു

മനാമ : സൗദിയില്‍ രണ്ടിടത്ത് വാഹാനപകടങ്ങളില്‍ പിതാവും മകനുമടക്കം മൂന്നു മലയാളികളുള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. റിയാദ്മക്ക ഹൈവേയിലെ സാദിഖില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് കൊല്ലം റോഡുവിള സ്വദേശികളായ പാരവിള പുത്തന്‍ വീട്ടില്‍ മുഹമ്മദ് ഹനീഫ സൈനുദ്ദീന്‍ (58), മകന്‍ സൈനുദ്ദീന്‍ നാജി (23) എന്നിവരും ജിദ്ദ ലൈത്ത് റോഡ് ചെക്ക് പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ട്രെയിലറിനു പിന്നില്‍ വാഹനം ഇടിച്ചു ചങ്ങരംകുളം കോക്കൂര്‍ സ്വദേശി സഹീര്‍ കോട്ടിരിഞ്ഞാലിലും (42) മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് […]

ജോലിസ്ഥലത്ത് നിന്ന് എഴുപത് ലക്ഷത്തിലേറെ രൂപയുമായി കടന്നുകളഞ്ഞ യുവാവ് ദുബായില്‍ പിടിയില്‍

ജോലിസ്ഥലത്ത് നിന്ന് എഴുപത് ലക്ഷത്തിലേറെ രൂപയുമായി കടന്നുകളഞ്ഞ യുവാവ് ദുബായില്‍ പിടിയില്‍

ദുബായ്: ജോലിസ്ഥലത്ത് നിന്നും 407,550 ദിര്‍ഹവുമായി കടന്നുകളഞ്ഞ യുവാവ് ദുബായില്‍ വിചാരണ നേരിടുന്നു. യുഎഇ വിദേശകാര്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന 38 കാരനാണ് പണവുമായി കടന്നുകളഞ്ഞത്. 407,550 ദിര്‍ഹം വിലവരുന്ന 228 അറ്റസ്റ്റേഷന്‍ സ്റ്റിക്കറുകള്‍ മോഷ്ടിച്ച് മറിച്ച് വില്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. കൂടെ ജോലി ചെയ്യുന്ന മറ്റൊരാളുടെ വിവരങ്ങള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് സിസ്റ്റത്തിലൂടെയാണ് ഇയാള്‍ മോഷണം നടത്തിയത്. ഇലക്ട്രോണിക് സിസ്റ്റത്തില്‍ അനുവാദമില്ലാതെ നുഴഞ്ഞുകയറിയതിനും പൊതുമുതല്‍ മോഷ്ടിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം താന്‍ 60 സ്റ്റിക്കറുകള്‍ മാത്രമാണ് മോഷ്ടിച്ചതെന്ന് […]

യു.എ.ഇയില്‍ വ്യാപക പൊടിക്കാറ്റ് ; ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യു.എ.ഇയില്‍ വ്യാപക പൊടിക്കാറ്റ് ; ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബൈ: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക പൊടിക്കാറ്റ്. വാഹനയാത്രികരും കടലില്‍ പോകുന്നവരും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച കാറ്റ് വാഹന ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയും അല്‍ഖൈല്‍ റോഡില്‍ ഒരു അപകടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ദുബൈ വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങളെല്ലാം സമയം പാലിച്ച് പറന്നതായാണ് റിപ്പോര്‍ട്ട്. തീരമേഖലകളില്‍ കാറ്റ് കൂടുതല്‍ ശക്തമാണ്. 2000 മീറ്ററില്‍ താഴെയാണ് കാഴ്ച പരിധി.

റിയാദിനെ ലക്ഷ്യമാക്കിയുള്ള ഹൂതികളുടെ മിസൈല്‍ ആക്രമണം സൗദി തകര്‍ത്തു

റിയാദിനെ ലക്ഷ്യമാക്കിയുള്ള ഹൂതികളുടെ മിസൈല്‍ ആക്രമണം സൗദി തകര്‍ത്തു

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണം സൗദി വ്യോമസേന തകര്‍ത്തു. ഇന്ന് രാവിലെയായിരുന്നു ആക്രമണം. യമനിലെ സആദയില്‍ നിന്നും രാവിലെ രണ്ട് തവണയാണ് റിയാദിനെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നത്. ഇരു ആക്രമണങ്ങളും റിയാദ് ആകാശത്ത് വച്ചുതന്നെ സൗദി വ്യോമസന തകര്‍ക്കുകയായിരുന്നു ആളപായമോ മറ്റോ റിപ്പാര്‍ട്ട് ചെയ്തിട്ടില്ല. ആകാശത്ത് വന്‍ സ്ഫോടന ശബ്ധം കേട്ടതായി മലയാളികളടക്കമുള്ള ദൃക്സാക്ഷികള്‍ പറഞ്ഞു.

ദുബായിലെ ഇഫ്താര്‍ വിരുന്ന് : ഇക്കാര്യത്തിന് കര്‍ശന നിരോധനം

ദുബായിലെ ഇഫ്താര്‍ വിരുന്ന് : ഇക്കാര്യത്തിന് കര്‍ശന നിരോധനം

ദുബായ് : ദുബായില്‍ ഇഫ്താര്‍ വിരുന്ന് നടക്കുന്ന റമദാന്‍ ടെന്റുകളില്‍ ഇക്കാര്യത്തിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി. ഇഫ്താര്‍ വിരുന്ന് നടക്കുന്ന ടെന്റുകളില്‍ നിന്ന് ശീഷ കര്‍ശനമായി നിരോധിച്ചു. ദുബായ് മുനിസിപാലിറ്റിയാണ് ശീഷയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുണികൊണ്ടുള്ള ടെന്റുകള്‍ക്ക് എളുപ്പത്തില്‍ തീ പിടിയ്ക്കും എന്നുള്ളതുകൊണ്ടാണ് ശീഷ നിരോധിച്ചതെന്ന് മുനിസിപാലിറ്റി അധികൃതര്‍ അറിയിച്ചു. മാത്രമല്ല കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ഗര്‍ഭിണികള്‍ക്കും ഇതിന്റെ പുക തട്ടുന്നതും ആരോഗ്യത്തിന് ദോഷകരമാണെന്നും മുനിസിപാലിറ്റി അധികൃതര്‍ പറഞ്ഞു. നിലവില്‍ ഇഫ്താര്‍ വിരുന്ന നടക്കുന്ന ദുബായിലെ ടെന്റുകള്‍ അധികൃതര്‍ പരിശോധിച്ച് […]

വനിതാ സെക്രട്ടറിക്കു നേരെ ലൈംഗികാതിക്രമം: ദുബായില്‍ എന്‍ജിനീയര്‍ പിടിയില്‍

വനിതാ സെക്രട്ടറിക്കു നേരെ ലൈംഗികാതിക്രമം: ദുബായില്‍ എന്‍ജിനീയര്‍ പിടിയില്‍

ദുബായ് : മുപ്പത്തിമുന്നുകാരിയായ വനിതാ സെക്രട്ടറിക്കു നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച എന്‍ജിനിയര്‍ പിടിയില്‍. 60 കാരനായ ഇയാളുടെ വിചാരണ നടപടികള്‍ തുടരുകയാണ്. ഫെബ്രുവരി 18ന് അല്‍ റഷീദിയയിലാണ് സംഭവം. ഇയാളുടെ ഉടമസ്ഥതയുലുളള സിലിക്കണ്‍ ഒയാസിസില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ അക്കൗണ്ടന്റായിരുന്നു യുവതി. രാത്രി എട്ടു മണികഴിഞ്ഞ് എല്ലാവരും ഓഫീസില്‍ നിന്നും പോയ ശേഷമാണ് സംഭവം. രാത്രി വൈകിയും ജോലി കഴിയാതിരുന്ന യുവതിയുടെ അടുത്ത് ഇയാള്‍ എത്തുകയും ശരീരത്ത് തൊടാന്‍ ശ്രമിക്കുകയുമായിരുന്നു. ഒഴിഞ്ഞു മാറിയപ്പോള്‍ ഇയാള്‍ വീണ്ടും അടുത്തെത്തി കാലില്‍ […]