അല്‍ ബാത്തിന : ഒമാനിലെ ഏറ്റവും വലിയ എക്സ്പ്രസ്വേ തയ്യാര്‍

അല്‍ ബാത്തിന : ഒമാനിലെ ഏറ്റവും വലിയ എക്സ്പ്രസ്വേ തയ്യാര്‍

മസ്‌കത്ത് : ഒമാനിലെ തന്നെ ഏറ്റവും വലിയതും ആധുനിക രീതിയിലുളളതുമായ റോഡ് നിര്‍മ്മാണ പദ്ധതി അല്‍ ബാത്തിന എക്സ്പ്രസ് വേ ഗതാഗതത്തിന് തയ്യാര്‍. 270 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഗതാഗത-വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു എക്സ്പ്രസ് വേയുടെ നിര്‍മ്മാണം. ഹല്‍ബാനില്‍ മസ്‌കറ്റ് ഹൈവേ അവസാനിക്കുന്ന ഭാഗം മുതല്‍ വടക്കന്‍ ബാല്‍ത്തിന ഗവര്‍ണറേറ്റിലെ ഖത്മത്ത് മലാഹ വരെ നീളുന്നതാണ് ബാത്തിന എക്സ്പ്രസ് വേ. എക്സ്പ്രസ് വേയില്‍ ഒരു വശത്തേക്ക് നാലു ലൈനുകള്‍ വീതമാണുള്ളത്. പാത തുറക്കുന്നതോടെ […]

അറേബ്യന്‍ കപ്പ് 2018 ; മെയ് പതിനൊന്നിന് ദുബായില്‍ പന്തുരുളും

അറേബ്യന്‍ കപ്പ് 2018 ; മെയ് പതിനൊന്നിന് ദുബായില്‍ പന്തുരുളും

ദുബായ് : കെഎംസിസി ദുബായ് – ഷാര്‍ജാ അജാനൂര്‍ പഞ്ചായത്ത് ശാഖാ കമ്മിറ്റികള്‍ സംയുക്തമായി ആഥിതേയമരുളുന്ന അറേബ്യന്‍ കപ്പ് ’18 സെവന്‍സ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മെയ് പതിനൊന്നിന് വെള്ളിയാഴ്ച്ച ദുബായില്‍ പന്തുരുളും. പ്രവാസികള്‍ക്കിടയിലെ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പതിനാറോളം ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത് , നാട്ടിലെയും മറുനാട്ടിലെയും ക്ലബ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ മാറ്റുരയ്ക്കുന്ന താര രാജക്കന്‍മാര്‍ തന്നെയായിരിക്കും പതിനാറോളം ടീമുകളിലായി ദുബായ് യുടെ കളി മൈതാനിയില്‍ പോരിനിറങ്ങാന്‍ എത്തുന്നത്. ദുബായ് അല്‍ഖുസൈസ് ഗ്ലോബല്‍ ടാര്‍ഗറ്റ് ഗ്രൗണ്ടാണ് […]

ഇന്റര്‍ ബഹ്റൈന്‍ കെഎംസിസി ഫുട്ബോള്‍ കാര്‍ണിവല്‍ ; കെഎംസിസി കാസര്‍കോടിന് കിരീടം

ഇന്റര്‍ ബഹ്റൈന്‍ കെഎംസിസി ഫുട്ബോള്‍ കാര്‍ണിവല്‍ ; കെഎംസിസി കാസര്‍കോടിന് കിരീടം

മനാമാ : മൂന്ന് ദിവസങ്ങളിലായി ബഹ്റൈനിലെ അല്‍ ഇത്തിഹാദ് ഫുട്ബോള്‍ മൈതാനിയില്‍ കെഎംസിസി ബഹ്റൈന്‍ ആഥിതേയമരുളി അരങ്ങേറിയ ഒമ്പതോളം താരങ്ങളടങ്ങിയ പതിനാലോളം ടീമുകള്‍ മാറ്റുരയ്ച്ച ഇന്റര്‍ ബഹ്റൈന്‍ കെഎംസിസി ഫുട്ബോള്‍ കാര്‍ണിവലിലെ അവസാന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കെഎംസിസി കണ്ണൂര്‍ ടീമിനെ പരാജയപെടുത്തി കെഎംസിസി കാസര്‍കോട് ഫുട്ബോള്‍ കാര്‍ണിവലിലെ കിരീടം സ്വന്തമാക്കി. കെഎംസിസി കാസര്‍ഗോഡ് രണ്ട് ഗോളുകളും നേടിയത് പെനാല്‍റ്റി ബോക്‌സിനകത്ത് വെച്ച് എതൃ കളിക്കാരന്റെ ഫൗള്‍ നിമിത്തം കിട്ടിയ പെനാല്‍റ്റി യിലൂടെയാണ്, കെഎംസിസി കാസര്‍ഗോഡിന് […]

സൗദി രാജകുമാരന്റെ കൊട്ടാരത്തിന് മുകളില്‍ ഡ്രോണ്‍; വെടിവെച്ചിട്ട് സൈന്യം

സൗദി രാജകുമാരന്റെ കൊട്ടാരത്തിന് മുകളില്‍ ഡ്രോണ്‍; വെടിവെച്ചിട്ട് സൈന്യം

റിയാദ്: സൗദി അറേബ്യയില്‍ കൊട്ടാരത്തിന് മുകളിലൂടെ പറന്ന ഡ്രോണ്‍, സൈന്യം വെടിവെച്ചിട്ടു. റിയാദിലെ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപത്തായി രാത്രി എട്ട് മണിയോടെയാണ് ഡ്രോണ്‍ കണ്ടത്. അതീവസുരക്ഷയുള്ള പ്രദേശമാണ് ഇത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സൈന്യം വെടിയുതിര്‍ത്തത്. Reports of heavy gunfire in #Riyadh #SaudiArabia near King Salman’s palace. No clear what’s going on right now. Some suggests that it might be a coup attempt […]

ബഹ്റിനില്‍ ഭൂകമ്പം

ബഹ്റിനില്‍ ഭൂകമ്പം

ദുബൈ : ബഹ്റിനില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണു ബഹ്റിനില്‍ ഉണ്ടായത്. പ്രദേശിക സമയം 9.34 ഓടെയായിരുന്നു സംഭവം. നോര്‍ത്ത് ഈസ്റ്റ് ബഹ്റിനിലായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. സംഭവത്തില്‍ വലിയ നാശനഷ്ടമോ ആളപായമോ രേഖപ്പെടുത്തട്ടില്ല.

പ്രധിഷേധ സംഗമം നടത്തി

പ്രധിഷേധ സംഗമം നടത്തി

ജിദ്ദ: ഫാസിസ്റ്റ് വര്‍ഗ്ഗീയ ശക്തികള്‍ അതിദാരുണമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കത്വവയിലെ ആസിഫ ബാനുവിനു നീതി ലഭിക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് കെ എം സി സി ജിദ്ദ കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രധിഷേധ സംഗമം നടത്തി. ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടന്ന സംഗമം സെന്‍ട്രല്‍ കമ്മറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. ഹസ്സന്‍ ബത്തേരി, അബ്ദുല്ല ഹിറ്റാച്ചി,അബ്ദുല്‍ ഖാദര്‍ മിഹ്രാജ്,ഇബ്റാഹീം ഇബ്ബു്, റഹീം പള്ളിക്കര, ഷുക്കൂര്‍ കാഞ്ഞങ്ങാട്, ബഷീര്‍ ചിത്താരി, കാദര്‍ ചെര്‍ക്കള, ജലീല്‍ ചെര്‍ക്കള, ഹാഷിം […]

കാസറഗോഡ് മുനിസിപ്പല്‍ കെ.എം.സി.സിയുടെ ടീമായ കിംഗ്‌സ് കാസറഗോഡിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

കാസറഗോഡ് മുനിസിപ്പല്‍ കെ.എം.സി.സിയുടെ ടീമായ കിംഗ്‌സ് കാസറഗോഡിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

അബുദാബി: അബുദാബി കാസറഗോഡ് മണ്ഡലം കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 20 ന് നടത്തപ്പെടുന്ന ക്രിക്കറ്റ് ഫെസ്റ്റില്‍ മത്സരിക്കുന്ന കാസറഗോഡ് മുനിസിപ്പല്‍ കെ.എം.സി.സിയുടെ ടീമായ കിംഗ്‌സ് കാസറഗോഡിന്റെ ജേഴ്‌സി പ്രകാശനം  ലോജിക് സ്‌പോര്‍ട്‌സ് മാനേജര്‍ നൂറു ബാങ്കോട് പ്രസിഡന്റ് സമീര്‍ തായലങ്ങാടിയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുനിസിപ്പല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മൊയ്തീന്‍ പള്ളിക്കാല്‍, മണ്ഡലം കെ.എം.സി.സി ട്രഷറര്‍ ഷാഫി നാട്ടക്കല്‍, ഷിഹാബ് ഊദ് തളങ്കര, സിയാദ് ടി.എച്ച്, ബദറുദ്ദീന്‍ ഹൊന്ന മുല, അന്‍സാരി അണങ്കൂര്‍, നിബ്‌റാസ്, മുഷ്താഖ് […]

മുസ്ലീം ലീഗ് കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍റഹ്മാന്‍ സാഹിബിന് ഉജ്ജ്വല സ്വീകരണം നല്‍കി

മുസ്ലീം ലീഗ് കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍റഹ്മാന്‍ സാഹിബിന് ഉജ്ജ്വല സ്വീകരണം നല്‍കി

ദുബൈ: മുസ്ലീം ലീഗ് കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി ആയതിന് ശേഷം ആദ്യമായി യു.എ.ഇലെത്തിയ എ അബ്ദുല്‍ റഹ്മാന്‍ സാഹിബിന് കെ എം സി സി നേതാക്കള്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് മുനിസിപ്പല്‍ കമ്മിറ്റി നടത്തുന്ന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ദുബൈ കെ.എം.സി.സി കാസറഗോഡ് മുനിസിപ്പല്‍ കമ്മിറ്റി ഖുസൈസ് സ്‌കൗട്ട് മിഷന്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന പ്രോഗ്രാമിന് വേണ്ടിയാണ് അബ്ദുല്‍റഹ്മാന്‍ സാഹിബ് ദുബായില്‍ എത്തിയത്. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് […]

70,000 വ്യാജ വാച്ചുകള്‍ പിടിച്ചെടുത്ത് ദുബായ് പോലീസ്

70,000 വ്യാജ വാച്ചുകള്‍ പിടിച്ചെടുത്ത് ദുബായ് പോലീസ്

ദുബായ്: വ്യാജ ആഡംബര വാച്ചുകള്‍ വിറ്റയാളെ ദുബായ് പൊലീസ് പിടികൂടി. നെയ്ഫ് പ്രദേശത്ത് ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇത്തരത്തില്‍ 70,000 വാച്ചുകളാണ് പിടിച്ചെടുത്തത്.പ്രതി ഒരു വാച്ച് കട നടത്തിയിരുന്നുവെന്നും അവിടെ വ്യാജ ആഡംബര വാച്ചുകള്‍ വിറ്റിരുന്നുവെന്നും ഇക്കണോമിക് ക്രൈംസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡയറക്ടര്‍ കേണല്‍ സാലു ബു ഒസായിബ പറഞ്ഞു. വിലയേറിയ വാച്ചുകള്‍ എന്ന് പേരില്‍ വ്യാജ വാച്ചുകളാണ് ഇയാള്‍ വിറ്റിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഇയാളുടെ അപ്പാര്‍മെന്റ് പരിശോധിക്കുകയും വാച്ചുകള്‍ കണ്ടെത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇയാളെ […]

ദുബായ് വേള്‍ഡ്കപ്പ്; പുതിയ ട്രാഫിക് പ്ലാനുമായി ദുബായ് ആര്‍.ടി.എ

ദുബായ് വേള്‍ഡ്കപ്പ്; പുതിയ ട്രാഫിക് പ്ലാനുമായി ദുബായ് ആര്‍.ടി.എ

ദുബായ്: വേള്‍ഡ്കപ്പിനോട് അനുബന്ധിച്ച് പുതിയ ട്രാഫിക് പ്ലാനുമായി ദുബായ് ആര്‍.ടി.എ. മെഡിയന്‍ റേസ് കോഴ്‌സില്‍ വച്ച് നടക്കുന്ന ദുബായ് വേള്‍ഡ് കപ്പിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് പുതിയ ട്രാഫിക് പ്ലാന്‍. മാര്‍ച്ച് 31 ശനിയാഴ്ചയാണ് വേള്‍ഡ് കപ്പ് നടക്കുന്നത്. നാളെ വൈകിട്ട് 3 മണി മുതല്‍ 12 വരെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാര്‍ക്കായി മെഡിയന്‍ റാസ്‌കോഴ്‌സ് മുതല്‍ ബുര്‍ജ് […]