ചാമുണ്ഡിക്കുന്നില്‍ ഉത്തരമേഖല വടംവലി മത്സരം സംഘടിപ്പിക്കുന്നു

ചാമുണ്ഡിക്കുന്നില്‍ ഉത്തരമേഖല വടംവലി മത്സരം സംഘടിപ്പിക്കുന്നു

ബളാംതോട്: ചാമുണ്ഡിക്കുന്ന് യുവശക്തി ഗ്രന്ഥാലയം ആന്‍ഡ് വായനശാലയുടെ 30-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഉത്തരമേഖല വടംവലി മത്സരം ഏപ്രില്‍ 13 ന് രാത്രി 7 മണി മുതല്‍ ചാമുണ്ഡിക്കുന്നില്‍ നടക്കും. ഒന്നാം സമ്മാനം നേടുന്ന ടീമിന് 15000 രൂപയും ട്രോഫിയും മൂരിക്കുട്ടനും സമ്മാനമായി ലഭിക്കും. രണ്ടും, മൂന്നും, നാലും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 10000, 7000, 4000 രൂപയും ട്രോഫിയും സമ്മാനിക്കും. ക്വാട്ടര്‍ ഫൈനലില്‍ എത്തുന്ന 4 ടീമുകള്‍ക്ക് 2000 രൂപ പ്രോത്സാഹന സമ്മാനമായി ലഭിക്കും. 7 പേരടങ്ങുന്ന […]

യുണൈറ്റഡ് കപ്പ്; സെലക്ടഡ് സെന്റര്‍ ചിത്താരി ജേതാക്കള്‍

യുണൈറ്റഡ് കപ്പ്; സെലക്ടഡ് സെന്റര്‍ ചിത്താരി ജേതാക്കള്‍

കാഞ്ഞങ്ങാട്: ചിത്താരി യുണൈറ്റഡ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഇരുപത്തി ഒന്നാംവാര്‍ഷികഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ സെലക്ടഡ് സെന്റര്‍ ചിത്താരി ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ആര്‍.എസ്.വി.വി.കെ.കെ രാമഗിരിയെയാണ് പരാജയപ്പെടുത്തിയത്. വിജയികള്‍ക്ക് ഇരുപത്തി അയ്യായിരം രൂപ പ്രൈസ് മണിയും ട്രോഫിയും രണ്ടാം സ്ഥാനത്തിന് പതിനഞ്ചായിരം രൂപ പ്രൈസ് മണിയും ട്രോഫിയും സമ്മാനിച്ചു. കാസറഗോഡ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അസിനാര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. അന്‍വര്‍ ഹസ്സന്‍ അധ്യക്ഷത വഹിച്ചു. സി […]

രണ്ടാം ഏകദിനം: ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു

രണ്ടാം ഏകദിനം: ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ ഏകദിനത്തിലെന്നപോലെ മാറ്റമില്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

ലോകകപ്പ് വിജയം; എന്റെ കുട്ടികളെക്കുറിച്ച് അഭിമാനംകൊള്ളുന്നുവെന്ന് രാഹുല്‍ ദ്രാവിഡ്

ലോകകപ്പ് വിജയം; എന്റെ കുട്ടികളെക്കുറിച്ച് അഭിമാനംകൊള്ളുന്നുവെന്ന് രാഹുല്‍ ദ്രാവിഡ്

ക്രൈസ്റ്റ് ചര്‍ച്ച്: അണ്ടര്‍ 19 ലോകകിരീടം നേടിയ തന്റെ കുട്ടികളെക്കുറിച്ച് വളരെ അഭിമാനംകൊള്ളുന്നതായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ 14 മാസങ്ങളിലായി ചെയ്ത പരിശ്രമ ഫലമാണ് ഈ വിജയം, ടീമംഗങ്ങള്‍ തീര്‍ച്ചയായും ഈ കിരീടം അര്‍ഹിക്കുന്നു. അവരെ പിന്തുണക്കുന്ന ജീവനക്കാരില്‍ അഭിമാനിക്കുകയും ചെയ്യുന്നു. അവര്‍ക്ക് ഏറെക്കാലം വിലമതിക്കുന്ന ഒരു ഓര്‍മ്മയായിരിക്കും ഈ വിജയമെന്നും ദ്രാവിഡ് വ്യക്തമാക്കി. കരിയറില്‍ മുന്നോട്ട് പോകുമ്‌ബോള്‍ അവര്‍ക്ക് കൂടുതല്‍ വലിയതും മികച്ചതുമായ ഓര്‍മ്മകള്‍ ഇനിയും ഉണ്ടാകും, ടീമിനെ പരിശീലിപ്പിക്കുന്നതിനാല്‍ ഈ വിജയത്തില്‍ എനിക്ക് […]

കേബിള്‍ ടി വി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നീലേശ്വരം പളളിക്കരത്ത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്

കേബിള്‍ ടി വി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നീലേശ്വരം പളളിക്കരത്ത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്

നീലേശ്വരം :കേബിള്‍ ടി വി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നീലേശ്വരം പളളിക്കരത്ത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് എസ്.ഐ. നീലേശ്വരം മെല്‍വിന്‍ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.മനോജ് കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ലോഹിതാക്ഷന്‍, കോസ്‌മോസ് ക്ലബ്ബ് മെമ്പര്‍ ഇ.വി.രാജീവന്‍ എന്നിവര്‍ ആശംസയും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍ സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ സതീശ് പാക്കം നന്ദിയും പറഞ്ഞു.

ക്രിക്കറ്റ് കളിക്കിടെ ഷാര്‍ജയില്‍ നാടന്‍ തട്ടുകട ശ്രദ്ധയാനായി കാസറഗോഡുകാരന്‍

ക്രിക്കറ്റ് കളിക്കിടെ ഷാര്‍ജയില്‍ നാടന്‍ തട്ടുകട ശ്രദ്ധയാനായി കാസറഗോഡുകാരന്‍

ഷാര്‍ജ: വെള്ളിയാഴ്ച്ച നടന്ന ആലൂര്‍ യു എ ഇ പ്രിമിയര്‍ ലീഗ് സീസണ്‍ 2 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ പ്രധാന ആകര്‍ഷണമായ നാടന്‍ തട്ടുകട ജനശ്രദ്ധയാകര്‍ഷിച്ചു. കല്‍ത്തപ്പം, സോജി, ബ്രഡ് ആം പ്ലേറ്റ്, കാസര്‍ക്കോടന്‍ കോഴിക്കറി, ചെറുപുളി, സര്‍വ്വത്ത് തുടങ്ങിയ ഒരു പാട് നാടന്‍ വിഭവങ്ങള്‍ ടൂര്‍ണ്ണമെന്റ് വീക്ഷിക്കാന്‍ വന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രത്യേക അനുഭവമായി മാറി. തട്ടുകടക്ക് നേതൃത്വം നല്‍കിയ മൊയ്തീന്‍ മൂലടുക്കത്തെ ഇന്നലെ ട്രോഫി വിതരണ ചടങ്ങില്‍ പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു. നീണ്ട ഒന്‍പത് […]

ഐഎസ്എല്ലില്‍ മഞ്ഞപ്പടയ്ക്ക് കരുത്തേകാന്‍ പുള്‍ഗയോടൊപ്പം ബ്രസീല്‍ താരം നില്‍മറും

ഐഎസ്എല്ലില്‍ മഞ്ഞപ്പടയ്ക്ക് കരുത്തേകാന്‍ പുള്‍ഗയോടൊപ്പം ബ്രസീല്‍ താരം നില്‍മറും

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കരുത്തേകാന്‍ രണ്ടു വിദേശ താരങ്ങള്‍ എത്തുന്നു. ബ്രസീല്‍ താരം നില്‍മറും 2015 സീസണില്‍ ടീമിലുണ്ടായിരുന്ന വിക്ടര്‍ ഫൊക്കാര്‍ഡോ എന്നറിയപ്പെടുന്ന പുള്‍ഗയുമാണ് ബ്ലാസ്റ്റഴേ്‌സിന് സ്വന്തമാകുന്നത്. സിഫ്‌നിയോസിന് പകരക്കാരാനായി ഐസ്ലാന്‍ഡ് സ്‌ട്രെക്കര്‍ ഗുജോണ്‍ ബാള്‍ഡ് വിന്‍സണെ ബ്ലാസ്റ്റേഴ്‌സ് തട്ടകത്തിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുള്‍ഗയും നില്‍മറും ബ്ലാസ്റ്റേഴ്‌സിലേയ്ക്ക് എത്തുന്നത്. കൊച്ചിയിലെത്തിയ ഇരുവരും ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തില്‍ ഹ്യൂമും പുള്‍ഗയും തമ്മിലുള്ള ഐക്യം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ മറന്നിട്ടില്ല. […]

ക്യാപ്റ്റന്‍ ഓഡിയോ ലോഞ്ചില്‍ ഫുട്‌ബോള്‍ മാച്ച്; ജയസൂര്യയുടെ ടീം ഐം.എം വിജയന്റെ ടീമിനെ നേരിടും

ക്യാപ്റ്റന്‍ ഓഡിയോ ലോഞ്ചില്‍ ഫുട്‌ബോള്‍ മാച്ച്; ജയസൂര്യയുടെ ടീം ഐം.എം വിജയന്റെ ടീമിനെ നേരിടും

മലപ്പുറം: കാല്‍പന്തു കളിയിലൂടെ നമ്മുടെ ഇഷ്ടങ്ങളായി മാറിയ െഎ.എം വിജയനും ടീമും മലയാളികളുടെ പ്രിയതാരമായ ജയസൂര്യയും ടീമും ഏറ്റുമുട്ടാനൊരുങ്ങുന്നു. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന്റെ ഭാഗമായാണ് വെള്ളിത്തിരയിലെ താരങ്ങള്‍ ബൂട്ടണിയാന്‍ പോകുന്നത്. ഇന്ന് വൈകീട്ട് എടപ്പാള്‍ സഫാരി ഗ്രൗണ്ടിലാണ് മത്സരം. എടപ്പാള്‍ സ്‌പോര്‍ട്‌സ് അസോസിയേഷനാണ് സൗഹൃദ മത്സരം സംഘടിപ്പിക്കുന്നത്.

വോസ്‌നിയാസ്‌കിക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം

വോസ്‌നിയാസ്‌കിക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഡെന്‍മാര്‍ക്ക് താരം കരോളിന്‍ വോസ്‌നിയാസ്‌കിക്ക് സ്വന്തമാക്കി. മണിക്കൂറുകളോളം നീണ്ട പോരാട്ടത്തിനൊടുവില്‍ റുമാനിയന്‍ താരം സിമോണ ഹാപെപ്പിനെ വിഴ്ത്തിയാണ് വോസ്‌നിയാസ്‌കി കന്നി ഗ്രാന്‍സ്ലാം സ്വന്തമാക്കിയത്. സ്‌കോര്‍: 7-6, 3-6, 6-4. ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ഡെന്‍മാര്‍ക്ക് താരമാണ് വോസ്‌നിയാസ്‌കി. വിജയത്തോടെ ലോക ഒന്നാം നമ്ബര്‍ പദവിയും വോസ്‌നിയാസ്‌ക്കി ഹാലെപ്പില്‍ നിന്ന് തിരിച്ചെടുത്തു. വോസ്‌നിയാസ്‌കിയുടെ മുന്നാം ഗ്രാന്‍സ്ലാം ഫൈനലായിരുന്നു ഈ മത്സരം. ഇത് പതിനേഴം തവണയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ […]

ബിഗ് സല്യൂട്ട്; വിജയകിരീടം ചൂടിയ ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിന് സച്ചിന്റെ അഭിനന്ദനം

ബിഗ് സല്യൂട്ട്; വിജയകിരീടം ചൂടിയ ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിന് സച്ചിന്റെ അഭിനന്ദനം

മുംബൈ: കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടിയ ഇന്ത്യന്‍ ടീമിന് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറുടെ അഭിനന്ദനം. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എല്ലാം നേടിയെടുക്കാന്‍ സാധിക്കുമെന്നും, നമ്മുടെ മുഴുവന്‍ ടീമിനും ഒരു ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും, ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. Jahan chah wahan raah… As they rightly say, Determination will get you through everything. A big salute to our […]

1 2 3 32