കോമണ്‍വെല്‍ത്ത് ഗെയിംസ്; ഗുസ്തിയില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം കൂടി

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഗുസ്തിയില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം കൂടി

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ വീണ്ടും ഇന്ത്യയ്ക്ക് സ്വര്‍ണ്ണം. വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗത്തും പുരുഷന്മാരുടെ 125 കിലോ നോര്‍ഡിക് വിഭാഗത്തില്‍ സുമിത്തുമാണ് സ്വര്‍ണം നേടിയത്. കാനഡ താരം ജെസിക്ക മക്ഡോണള്‍ഡിനെ 133നാണ് വിനേഷ് പരാജയപ്പെടുത്തിയത്. പരുക്കിനെ തുടര്‍ന്ന് നൈജിരിയന്‍ താരം സിനിവി ബോള്‍ടിക് പിന്മാറിയതോടെയാണ് സുമിത് സുവര്‍ണ നേട്ടം കൈവരിച്ചത്. ഇതോടെ കോമണ്‍വെല്‍ത്തില്‍ 23 സ്വര്‍ണവും 13 വെള്ളിയും 16 വെങ്കലവും സഹിതം ഇന്ത്യയുടെ ആകെ മെഡല്‍ […]

വനിതാ ബാഡ്മിന്റണില്‍ ഇന്ത്യന്‍ ഫൈനല്‍; സിന്ധു-സൈന പോരാട്ടം നാളെ

വനിതാ ബാഡ്മിന്റണില്‍ ഇന്ത്യന്‍ ഫൈനല്‍; സിന്ധു-സൈന പോരാട്ടം നാളെ

ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ സിംഗിള്‍ഡ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ ഫൈനല്‍. പി വി സിന്ധുവും സൈന നെഹ്വാളും കലാശപ്പോരില്‍ ഏറ്റുമുട്ടും. ഇതോടെ ഇന്ത്യ സ്വര്‍ണവും വെള്ളിയും ഉറപ്പിച്ചു. ആദ്യ സെമിയില്‍ സ്‌കോട്ട്ലാന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മൗറിനെ തോല്‍പ്പിച്ചാണ് സൈനയുടെ ഫൈനല്‍ പ്രവേശനം. സെമിയില്‍ നിലവിലെ ചാമ്പ്യന്‍ കാനഡയുടെ മൈക്കില്‍ ലീയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനല്‍ ഉറപ്പിച്ചത്. നാളെ രാവിലെ 9.30നാണ് ഫൈനല്‍. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കെ ശ്രീകാന്തും ഫൈനലിലെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ രാജീവ് ഔസേപ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് […]

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഗുസ്തി മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഗുസ്തി മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം

ഗോള്‍ഡ് കോസ്റ്റ് ; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തി മത്സരങ്ങള്‍ ആരംഭിച്ചു. ആദ്യ ദിവസത്തില്‍ 74 കിലോ വിഭാഗത്തില്‍ സുഷീല്‍ കുമാര്‍ ഫൈനലിലെത്തി. 57 കിലോ വിഭാഗം ഫൈനലില്‍ രാഹുല്‍ അവാരെയും കടന്നിട്ടുണ്ട്. വനിത വിഭാഗം 53 കിലോ മത്സരത്തില്‍ ഇന്ത്യയുടെ ബബിത പോഗട്ട് ഫൈനലില്‍ സ്ഥാനം നേടിയിട്ടുണ്ട്. 76 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ കിരണ്‍ സെമി ഉറപ്പാക്കി.

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് പന്ത്രണ്ടാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് പന്ത്രണ്ടാം സ്വര്‍ണം

ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പന്ത്രണ്ടാം സ്വര്‍ണം. വനിതകളുടെ ഡബിള്‍ ട്രാപ് ഇനത്തിലാണ് നേട്ടം. ശ്രേയസി സിങ് ആണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഓസ്ട്രേലിയയുടെ എമ്മ കോക്സിനെ തോല്‍പ്പിച്ചാണ് ശ്രേയസിയുടെ നേട്ടം.

കോമണ്‍വെല്‍ത്ത്: ആസ്ട്രേലിയന്‍ ടീമില്‍ മലയാളിയും

കോമണ്‍വെല്‍ത്ത്: ആസ്ട്രേലിയന്‍ ടീമില്‍ മലയാളിയും

ഗോള്‍ഡ് കോസ്റ്റ് : ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആസ്‌ട്രേലിയയില്‍ നിന്നുള്ള ഒഫിഷ്യല്‍ ടീമില്‍ മലയാളിയും. ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന ഒഫീഷ്യല്‍ ടീമിലാണ് തിരുവനന്തപുരം സ്വദേശി രാജീവ് നായര്‍ ഇടം നേടിയത്. മെല്‍ബണിലെ സണ്‍ഡേ സ്മാഷേഴ്സ് ബാഡ്മിന്റണ്‍ ക്ലബിലെ അംഗമാണ് രാജീവ്. 2017 ലെ സുധീര്‍മാന്‍ ലോക കപ്പിലും ഒഫീഷ്യല്‍ ടീം അംഗമായിരുന്നു.

പ്രോത്സാഹനമേകിയാല്‍ ഇനിയും പ്രതിഭകള്‍ ഉയര്‍ന്ന് വരും:രഞ്ജി താരം അസ്ഹറുദ്ധീന്‍

പ്രോത്സാഹനമേകിയാല്‍ ഇനിയും പ്രതിഭകള്‍ ഉയര്‍ന്ന് വരും:രഞ്ജി താരം അസ്ഹറുദ്ധീന്‍

ക്രിക്കറ്റ് കളി കാര്യമായെടുക്കുകയും കഴിവുള്ള കുട്ടികളെ കണ്ടെത്തി ക്ലബ്ബുകളും രക്ഷിതാക്കളും പ്രോത്സാഹനം നല്‍കുകയും ചെയ്താല്‍ ജില്ലയില്‍ നിന്നും മികച്ച പ്രതിഭകളെ സൃഷ്ടിക്കാന്‍ ഇനിയും സാധിക്കുമെന്ന് രഞ്ജി താരം അസ്ഹറുദ്ധീന്‍. പരവനടുക്കം യുനൈറ്റട് ആര്‍ട്ട്‌സ് & സ്‌പോര്‍റ്റ്‌സ് ക്ലബ്ബ് നല്‍കിയ ആദരത്തിനു മറുപടി പറയുകയായിരുന്നു അസ്ഹറുദ്ദീന്‍. യുനൈറ്റഡ് ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് പരവനടുക്കം, ജില്ലയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളെയും ക്രിക്കറ്റ് സംഘാടകരേയും ആദരിക്കാനായി നടത്തിയ തലമുറകള്‍ അണിനിരന്ന സംഗമ പരിപാടി കാസര്‍ക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് […]

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 11ന് ഇന്നു തുടക്കം; ആവേശത്തില്‍ ക്രിക്കറ്റ് പ്രേമികള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 11ന് ഇന്നു തുടക്കം; ആവേശത്തില്‍ ക്രിക്കറ്റ് പ്രേമികള്‍

മുംബൈ: ലോകത്തിലെ തന്നെ ഏറ്റവും പ്രചാരം നേടിയ ക്രിക്കറ്റ് ചെറുപൂരമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11ാം സീസണിന് ഇന്ന് കൊടിയേറ്റം. ഇന്നു രാത്രി എട്ടിന് മുംബൈ, വാംഖഡെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. മേയ് 27നു കലാശപ്പോരാട്ടവും ഇതേ വേദിയില്‍ത്തന്നെയാണ് നടക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് രണ്ടുവര്‍ഷം വിലക്ക് കഴിഞ്ഞ് തിരിച്ചെത്തുന്ന എം.എസ്.ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സും നിലവിലെ ചാമ്പ്യന്മാരായ മുംബൈയും തമ്മില്‍ ഏറ്റുമുട്ടും. രണ്ടു വര്‍ഷത്തെ വിലക്കിനുശേഷം ചെന്നൈ സൂപ്പര്‍ കിങ്സും ഷെയ്ന്‍ വോണ്‍ […]

ഭാരദ്വാഹനത്തില്‍ വീണ്ടും ഇന്ത്യയുടെ മെഡല്‍ വേട്ട; 69 കിലോഗ്രാം വിഭാഗത്തില്‍ ഹരിയാന സ്വദേശി ദീപക് ലാത്തറിന് വെങ്കലും

ഭാരദ്വാഹനത്തില്‍ വീണ്ടും ഇന്ത്യയുടെ മെഡല്‍ വേട്ട; 69 കിലോഗ്രാം വിഭാഗത്തില്‍ ഹരിയാന സ്വദേശി ദീപക് ലാത്തറിന് വെങ്കലും

ഗോള്‍ഡ്‌കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന ഭാരദ്വാഹനത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം. പുരുഷന്മാരുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഹരിയാന സ്വദേശിയായ ദീപക് ലാതറിന് വെങ്കലം. 18 കാരനായ ദീപക് സ്‌നാച്ചില്‍ 136 കിലോഗ്രാം, ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 159 കിലോഗ്രാമും ഉയര്‍ത്തി ആകെ 295 കിലോ ഉയര്‍ത്തിയാണ് വെങ്കലം നേടിയത്. സ്‌നാച്ചില്‍ 138 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 162 കിലോയും ഉയര്‍ത്താനുള്ള ദീപകിന്റെ ശ്രമം പരാജയപ്പെട്ടതോടെയാണ് വെങ്കലത്തിളക്കത്തില്‍ ഒതുങ്ങിയത്. ഗുരുരാജയാണ് വെള്ളി മെഡലോടെ ഭാരദ്വാഹനത്തില്‍ […]

വനിതകളുടെ അണ്ടര്‍ 23 കേരള ക്രിക്കറ്റ് ടീമിന് കെസിഎ സ്വീകരണം നല്‍കി

വനിതകളുടെ അണ്ടര്‍ 23 കേരള ക്രിക്കറ്റ് ടീമിന് കെസിഎ സ്വീകരണം നല്‍കി

കൊച്ചി: അണ്ടര്‍ 23 ടി 20 കിരീടം നേടിയ കേരള വനിത ക്രിക്കറ്റ് ടീമിന് കൊച്ചിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്വീകരണം നല്‍കി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ടീമിന് കെസിഎ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ പാരിതോഷികം കെസിഎ വൈസ് പ്രസിഡണ്ട് നാസര്‍ മച്ചാന്‍ ടീമംഗങ്ങള്‍ക്ക് സമ്മാനിച്ചു. ചടങ്ങില്‍ കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ്, എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി പ്രൊഫ. എഡ്വിന്‍ ജോസഫ്, കേരള ക്രിക്കറ്റ് ടീം ബൗളിങ്ങ് കോച്ച് […]

കോമണ്‍വെല്‍ത്ത് ഗെയിംസിന് നാളെ ഗോള്‍ഡ് കോസ്റ്റില്‍ തിരിതെളിയും

കോമണ്‍വെല്‍ത്ത് ഗെയിംസിന് നാളെ ഗോള്‍ഡ് കോസ്റ്റില്‍ തിരിതെളിയും

ഗോള്‍ഡ് കോസ്റ്റ്: 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ബുധനാഴ്ച ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തിരി തെളിയും. ബുധനാഴ്ചയാണ് ഔദ്യോഗിക ഉദ്ഘാടനം. അഞ്ചാം തിയതി മുതല്‍ മത്സരങ്ങള്‍ തുടങ്ങും. 71 രാജ്യങ്ങളില്‍നിന്നായി 6000ത്തോളം അത്ലറ്റുകളാണ് ഗോള്‍ഡ് കോസ്റ്റില്‍ മത്സരിക്കുന്നത്. 225 താരങ്ങളാണ് ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത്. 18 വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ ഏപ്രില്‍ 15ന് അവസാനിക്കും. അത്ലറ്റിക്സില്‍ മാത്രം 13 മലയാളികള്‍ കളത്തിലിറങ്ങുന്നുണ്ട്.