മികച്ച പ്രകടനം തുടര്‍ന്നാല്‍ സച്ചിനെപ്പോലെയാകാം; കൊഹ്ലിയെ പുകഴ്ത്തി ബ്രയാന് ലാറ

മികച്ച പ്രകടനം തുടര്‍ന്നാല്‍ സച്ചിനെപ്പോലെയാകാം; കൊഹ്ലിയെ പുകഴ്ത്തി ബ്രയാന് ലാറ

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയെ പ്രശംസിച്ച് വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന് ലാറ. ട്വന്റി-20 ശൈലിയില്‍ ബാറ്റ് ചെയ്യുന്ന രീതി തുടരുകയാണെങ്കില്‍ കൊഹ്ലിക്ക് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലെയാകാന്‍ കഴിയുമെന്ന് ലാറ പറഞ്ഞു. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് കൊഹ്ലിയെന്നും ലാറ അഭിപ്രായപ്പെട്ടു. താന്‍ കളിക്കുന്ന കാലത്തെ കളിയല്ലെ ഇപ്പോഴത്തേതെന്നും ട്വന്റി-20 വന്നതിന് ശേഷം എല്ലാ ഫോര്‍മാറ്റിലും ആക്രമിച്ചു കളിക്കുന്ന ശൈലി കളിക്കാര്‍ അവലംബിക്കാന്‍ തുടങ്ങിയെന്നും ലാറ പറഞ്ഞു. ഇത് ബാറ്റ്‌സ്മാന്മാര്‍ക്ക് ഗുണം ചെയ്യും. കൊഹ്ലിയില്‍ നിന്നും […]

കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി

കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോ കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ടെസ്റ്റുകളില്‍ ഇന്ത്യയെ തുടര്‍ച്ചയായ വിജയങ്ങളിലേക്കു നയിച്ചതാണു കോഹ്ലിക്കു തുണയായത്. ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സിന്റെതാണു മികച്ച ടെസ്റ്റ് ബാറ്റിങ് പ്രകടനം. ഇംഗ്ലണ്ടിന്റെ തന്നെ സ്റ്റുവര്‍ട്ട് ബ്രോഡ് മികച്ച ബോളിങ് പ്രകടനത്തിനുടമയായി. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് മികച്ച ബാറ്റിങ് പ്രകടനത്തിനും വിന്‍ഡീസ് താരം സുനില്‍ നരെയ്ന്‍ മികച്ച ബോളിങ് പ്രകടനത്തിനും ഉടമയായി. ട്വന്റി20യില്‍ വിന്‍ഡീസ് താരം […]

ഇംഗ്ലീഷ് ഫുഡ്‌ബോള്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കിരീടം

ഇംഗ്ലീഷ് ഫുഡ്‌ബോള്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കിരീടം

ലണ്ടന്‍: ലീഗ് കപ്പ് ഫൈനലില്‍ സതാംപ്ടനെ 3-2നു തോല്‍പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം നേടി. വിജയത്തിന് പിന്നാലെ കോച്ച് ഹോസെ മൗറീഞ്ഞോ പ്രഖ്യാപിച്ചു ‘ഇതു കിരീടങ്ങളിലേക്കുള്ള തുടക്കം മാത്രം’. മൗറീഞ്ഞോയുടെ കീഴില്‍ യുണൈറ്റഡിന്റെ ആദ്യ മേജര്‍ കിരീടമാണിത്. വെംബ്ലിയില്‍ യുണൈറ്റഡിനെക്കാള്‍ നന്നായി കളിച്ചിട്ടും സതാംപ്ടനെ തോല്‍വിയുടെ കണ്ണീരു കുടിപ്പിച്ചത് സീസണ്‍ തുടക്കത്തില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്ന് മൗറീഞ്ഞോ ടീമിലെത്തിച്ച മുപ്പത്തഞ്ചുകാരന്‍ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. ഇരുപകുതികളിലുമായി ഇബ്ര നേടിയ രണ്ടു ഗോളുകള്‍ യുണൈറ്റഡിന്റെ സമീപകാല പരാജയജാതകം […]

മെസി മാജിക്കില്‍ ബാര്‍സിലോണ ഇതാദ്യമായി ലാലീഗ പോയന്റ് ടേബിളില്‍ ഒന്നാമന്മാരായി

മെസി മാജിക്കില്‍ ബാര്‍സിലോണ ഇതാദ്യമായി ലാലീഗ പോയന്റ് ടേബിളില്‍ ഒന്നാമന്മാരായി

മാഡ്രിഡ്: കളി അവസാനിക്കാന്‍ നാല് മിനുട്ട് മാത്രം ശേഷിക്കവെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരത്തിന്റെ മിന്നല്‍ നീക്കത്തില്‍ പിറന്ന ഗോളില്‍ 2-1ന് അത്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടത്തി ബാര്‍സിലോണ സീസണില്‍ ഇതാദ്യമായി ലാലീഗ പോയന്റ് ടേബിളില്‍ ഒന്നാമന്മാരായി. എന്നാല്‍ രാത്രി വൈകി റയല്‍ മാഡ്രിഡ് വില്ലാ റയലുമായി കളിക്കുന്നതിനാല്‍ ലീഡിന് ആയുസ് കുറവാണ്. അത്ലറ്റികോ മാഡ്രിഡ് – ബാര്‍ലോണ പോരാട്ടത്തിന്റെ ആദ്യപകുതി ഗോള്‍രഹിതം. ഇരുടീമുകളും സൂക്ഷ്മതയോടെ കളിച്ചപ്പോള്‍ തുറന്ന അവസരങ്ങളൊന്നും ഇരുടീമുകള്‍ക്കും ലഭിച്ചില്ല. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ കോര്‍ണര്‍ കിക്കില്‍ […]

ദേശീയ ഐ ലീഗ്: ബംഗലൂരു എഫ്സിയ്ക്കെതിരെ ഈസ്റ്റ് ബംഗാളിന് ജയം

ദേശീയ ഐ ലീഗ്: ബംഗലൂരു എഫ്സിയ്ക്കെതിരെ ഈസ്റ്റ് ബംഗാളിന് ജയം

സ്ട്രൈക്കര്‍ റോബിന്‍സിംഗിന്റെ ഇരട്ട ഗോളിന്റെ മികവില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബംഗാള്‍ വിജയികളായത്. ബംഗലൂരു: ദേശീയ ഐ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗലൂരു എഫ്സിയ്ക്കെതിരെ ഈസ്റ്റ് ബംഗാളിന് വിജയം. സ്ട്രൈക്കര്‍ റോബിന്‍സിംഗിന്റെ ഇരട്ട ഗോളിന്റെ മികവില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബംഗാള്‍ വിജയികളായത്. വിജയത്തോടെ ഈസ്റ്റ് ബംഗാള്‍ ലീഗില്‍ ഒന്നാംസ്ഥാനത്തെത്തി. 23 ആം മിനുട്ടില്‍ ഹെയ്തിക്കാരനായ സ്ട്രൈക്കര്‍ വെഡ്സണ്‍ ആന്‍സെലമിലൂടെ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. 54 ആം മിനുട്ടില്‍ റോബിന്‍സിംഗിലൂടെ ബംഗാള്‍ ലീഡ് രണ്ടായി ഉയര്‍ത്തി. അഞ്ചു […]

പ്രളയ ദുരിതാശ്വാസത്തില്‍നിന്ന് കോഹ്ലിക്ക് 47 ലക്ഷം; റാവത്ത് സര്‍ക്കാര്‍ വിവാദത്തില്‍

പ്രളയ ദുരിതാശ്വാസത്തില്‍നിന്ന് കോഹ്ലിക്ക് 47 ലക്ഷം; റാവത്ത് സര്‍ക്കാര്‍ വിവാദത്തില്‍

ഡെറാഡൂണ്‍: പ്രളയ ദുരിതാശ്വാസത്തിന് വകയിരുത്തിയ തുകയില്‍നിന്ന് 47.19 ലക്ഷം രൂപ ക്രിക്കറ്റ്താരം വിരാട് കോഹ്ലിക്ക് നല്‍കിയ ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിവാദത്തില്‍. മാര്‍ച്ച് 11ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് ഇത്തരമൊരു വിവാദമുണ്ടായത് സര്‍ക്കാറിന് തലവേദനയായി. 2013ല്‍ കേദാര്‍നാഥിലുണ്ടായ കനത്ത പ്രളയത്തില്‍ ദുരിതത്തിലായവരെ സഹായിക്കാന്‍ നീക്കിവെച്ച തുകയില്‍നിന്നാണ് സംസ്ഥാനത്തെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 60 സെക്കന്‍ഡ് വിഡിയോയില്‍ അഭിനയിച്ചതിന് വിരാട് കോഹ്ലിക്ക് പ്രതിഫലം നല്‍കിയത്. ആ സമയത്ത് ഉത്തരാഖണ്ഡിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു കോഹ്ലി. ബി.ജെ.പി അനുഭാവികൂടിയായ സാമൂഹിക പ്രവര്‍ത്തകന്‍ […]

കേരളം ചാമ്പ്യന്‍മാര്‍; ജൂനിയര്‍വിഭാഗത്തില്‍ തുടര്‍ച്ചയായ 18-ാം കിരീടം

കേരളം ചാമ്പ്യന്‍മാര്‍; ജൂനിയര്‍വിഭാഗത്തില്‍ തുടര്‍ച്ചയായ 18-ാം കിരീടം

വഡോദര ട്രാക്കിലെ ആധികാരികമായ കുതിപ്പിന്റെ കരുത്തില്‍ കേരളം ദേശീയ ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ കിരീടം ചൂടി. മൂന്നായി വിഭജിച്ചശേഷമുള്ള ആദ്യ സ്‌കൂള്‍ മീറ്റിന്റെ ജൂനിയര്‍വിഭാഗത്തില്‍ എതിരാളികളെ ഏറെ പിന്നിലാക്കി കേരളത്തിന്റെ കുട്ടികള്‍. അവസാന ദിവസത്തെ ആറ് ഫൈനലില്‍ അഞ്ചിലും കേരളം സ്വര്‍ണം കൊയ്തു. ആകെ 12 സ്വര്‍ണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവും സ്വന്തമാക്കി. ജൂനിയര്‍വിഭാഗത്തില്‍ തുടര്‍ച്ചയായ 18-ാം കിരീടമായിരുന്നു കേരളത്തിന്റേത്. ഹയാനാക്കാണ് രണ്ടാം സ്ഥാനം. മൂന്ന് മീറ്റ് റെക്കോഡുകള്‍ പിറന്ന ബുധനാഴ്ച കേരള ക്യാപ്റ്റന്‍ അപര്‍ണ […]

പൂനെ ടെസ്റ്റ്: ഇന്ത്യക്ക് ബൗളിങ്, ജയന്ത് യാദവ് ടീമില്‍

പൂനെ ടെസ്റ്റ്: ഇന്ത്യക്ക് ബൗളിങ്, ജയന്ത് യാദവ് ടീമില്‍

പൂനെ: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബൗളിങ്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഭുവനേശ്വര്‍ കുമാറിന് പകരം ജയന്ത് യാദവ് മടങ്ങിയെത്തി. ഓസ്ട്രേിയന്‍ ടീമില്‍ ഉസ്മാന്‍ ഖവാജക്ക് അവസരം ലഭിച്ചില്ല. നാട്ടില്‍ പരാജയമറിയാതെ മുന്നേറുന്ന ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരെയും പരമ്പര വിജയം സാധ്യമെന്നാണ് വിലയിരുത്തലുകള്‍. വിരാട് കോഹ്ലിയുടെ നായകത്വത്തില്‍ ഇന്ത്യ വന്‍ മുന്നേറ്റമാണ് നടത്തുന്നത്.

ധോണി വീണ്ടും നായകനായെത്തുന്നു

ധോണി വീണ്ടും നായകനായെത്തുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്രസിങ് ധോണി വീണ്ടും നായകപദവി ഏറ്റെടുക്കുന്നു. നേരത്തെ ടെസ്റ്റ് മത്സരങ്ങളില്‍നിന്നും ഏകദിന മത്സരങ്ങളില്‍നിന്നും ധോണി ക്യാപറ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. വിജയ് ഹസാരെ ട്രോഫിക്കായുള്ള ഝാര്‍ഖണ്ഡ് ടീമിനെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി നയിക്കുന്നത്. ഐപിഎല്ലില്‍ പുണെ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ധോണിയെ നായകനാക്കാനുള്ള തീരുമാനം ഝാര്‍ഖണ്ഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫിയില്‍ ഝാര്‍ഖണ്ഡിനായി ധോണി ഇറങ്ങിയിരുന്നെങ്കിലും മുന്‍ ഇന്ത്യന്‍ താരം കൂടിയായ […]

ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകും

ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകും

ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ പൂനെയില്‍ തുടക്കം. തുടര്‍ച്ചയായ 19 ടെസ്റ്റുകളില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ ഓസീസിനെ നേരിടുന്നത്. വിരാട് കോഹ്‌ലി ക്യാപ്റ്റനായതിന് ശേഷം ശ്രീലങ്കയിലും വെസ്റ്റ് ഇന്‍ഡീസിലും ന്യുസീലന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ബംഗ്ലാദേശിനെതിരെയും ഇന്ത്യ പരമ്പര നേടി. ഇതോടെ ടെസ്റ്റിലെ ഒന്നാം റാങ്കും ഇന്ത്യയെ തേടിയെത്തി. ഓസ്‌ട്രേലിയ അവസാനം ഇന്ത്യയില്‍ കളിച്ചപ്പോള്‍ ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. ഇരുടീമും അവസാനം ഏറ്റുമുട്ടിയത് ഓസ്‌ട്രേലിയയിലാണ്. അന്ന് നാല് ടെസ്റ്റുകളുടെ പരമ്പര ഓസീസ് 2.0ന് സ്വന്തമാക്കി.

1 21 22 23 24 25 36