ചൈന ഓപ്പണ്‍ കിരീടം പി.വി.സിന്ധുവിന്

ചൈന ഓപ്പണ്‍ കിരീടം പി.വി.സിന്ധുവിന്

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് കിരീടം. ചൈനീസ് താരം സണ്‍ യുവിനെ തറപറ്റിച്ചാണ് സിന്ധു കിരീടം ചൂടിയത്. മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സിന്ധുവിന്റെ ആദ്യ ചൈന ഓപ്പണ്‍കിരീടമാണിത്. ഒളിമ്പിക്ക് വെള്ളിമെഡല്‍ നേടിയതിന്‌ശേഷം ആദ്യമായാണ് പ്രധാനപ്പെട്ട ഒരു ടൂര്‍ണ്ണമെന്റില്‍ സിനന്ധു ചാമ്പ്യനാകുന്നത്. ആദ്യ സെറ്റ് അനായസമായി സിന്ധു നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ കടുത്ത പോരാട്ടവുമായി സുന്‍ തിരിച്ചുവന്നു. തുടക്കത്തില്‍ മുന്നേറിയ സിന്ധുവിനെ പിന്നില്‍നിന്നും കയറിവന്ന സുന്‍ പിടിച്ചുകെട്ടി. ആദ്യ സെറ്റ് 17 […]

ഫിഫ മ്യൂസിയം തുറന്ന് ഒരു വര്‍ഷം തികയും മുന്‍പേ അടച്ചുപൂട്ടുന്നു

ഫിഫ മ്യൂസിയം തുറന്ന് ഒരു വര്‍ഷം തികയും മുന്‍പേ അടച്ചുപൂട്ടുന്നു

സ്വപ്ന പദ്ധതിയായി അവതരിപ്പിച്ച് എട്ടു മാസം മുന്‍പ് ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഫുട്‌ബോള്‍ മ്യൂസിയം ഫിഫ അടച്ചുപൂട്ടുന്നു. ഫിഫയ്ക്ക് നഷ്ടം വരുത്തുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടാനുള്ള തീരുമാനം. മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെട്ട പദ്ധതിയാണിത്. 2016 ല്‍ മ്യൂസിയം കാരണം 30 മില്യന്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ജനുവരിയില്‍ ചേരുന്ന യോഗത്തിലായിരിക്കും പൂട്ടാനുള്ള തീയതി തീരുമാനിക്കുക. പൂട്ടുമെന്ന കാര്യം ഉറപ്പാണെന്നും മ്യൂസിയം ഡയറക്ടര്‍ സ്റ്റെഫാന്‍ ജോസ്റ്റ്. ഇതു ജീവനക്കാരെ […]

ഉണരുന്നു കൃഷ്ണഗിരിയില്‍ രാജ്യത്തെ ആദ്യത്തെ ഹൈ ആള്‍ട്ടിറ്റിയൂഡ് കളിക്കളം

ഉണരുന്നു കൃഷ്ണഗിരിയില്‍ രാജ്യത്തെ ആദ്യത്തെ ഹൈ ആള്‍ട്ടിറ്റിയൂഡ് കളിക്കളം

ക്രിക്കറ്റ് ബാറ്റുകൊണ്ട് മേഘങ്ങളെ തൊടാം. ആകാശത്തിലേക്ക് സിക്‌സറുകള്‍ പറത്താം. നീലാകാശത്തിന് താഴെ മാനത്തേക്ക് തുറന്നുവെച്ചൊരു കളിമൈതാനം ഉണരുകയാണ്. രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കാണ് ഇവിടം വേദിയാകന്നുത്. നവംബര്‍ 21 മുതല്‍ ഇവിടെ മത്സരങ്ങള്‍ തുടങ്ങും. ഗൗതംഗംഭീറും ശിഖര്‍ ധവാനുമെല്ലാം സ്റ്റേഡിയത്തിലെത്തിക്കഴിഞ്ഞു. രാജ്യത്തെ ആദ്യത്തെ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയത്തിന് പ്രത്യേകതകള്‍ ഏറെയാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയമാണ് അന്താരാഷ്ട്ര ശദ്ധനേടുന്നത്. രാജ്യാന്തര നിലവാരമുള്ള പിച്ചുകള്‍ ഇവിടെയുള്ളത്. കഴിഞ്ഞ വര്‍ഷം രഞ്ജി മത്സരങ്ങളുടെ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇവിടെ […]

സിദ്ധാര്‍ത്ഥ് ബാബുവിന് 8.94 ലക്ഷംരൂപ അനുവദിക്കും

സിദ്ധാര്‍ത്ഥ് ബാബുവിന് 8.94 ലക്ഷംരൂപ അനുവദിക്കും

ഷൂട്ടിംങ് താരമായ സിദ്ധാര്‍ത്ഥ് ബാബുവിന് കായിക ഉപകരണങ്ങള്‍ വാങ്ങാനും അന്താരാഷ്ട്ര പരിശീലനത്തിനുമായി 8.94 ലക്ഷംരൂപ കായികവികസന നിധിയില്‍ നിന്നും അനുവദിക്കാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഫുട്‌ബോള്‍ കളിക്കാന്‍ വേഗമനുഷനുഷ്യന്‍ ഉസൈന്‍ ബോള്‍ട്ട് തയ്യാറെടുക്കുന്നു

ഫുട്‌ബോള്‍ കളിക്കാന്‍ വേഗമനുഷനുഷ്യന്‍ ഉസൈന്‍ ബോള്‍ട്ട് തയ്യാറെടുക്കുന്നു

ജമൈക്ക: ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യന്‍ ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോള്‍ മൈതാനത്തേക്ക് ഇറങ്ങാന്‍ തയ്യാറെടുക്കുന്നു. ജര്‍മ്മന്‍ ബുണ്ടേഴ്‌സ് ലീഗയിലെ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് വേണ്ടിയായിരിക്കും ട്രാക്കുകളില്‍ കൊടുങ്കാറ്റായി മാറിയ ബോള്‍ട്ട് ബൂട്ടണിയുക. കാല്‍പന്ത് കളിയോടുള്ള തന്റെ അഭിനിവേശത്തെക്കുറിച്ച് മുന്‍പ് പലവട്ടം ബോള്‍ട്ട് സംസാരിച്ചിരുന്നു. ട്രാക്കില്‍ നിന്നും ഉടനെ തന്നെ വിരമിക്കാനിരിക്കുന്ന താരം വിരമിച്ചതിന് ശേഷം ക്ലബ്ബിനൊപ്പം പരിശീലനം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒമ്പത് ഒളിമ്പിക് സ്വര്‍ണ്ണം നേടിയിട്ടുള്ള ബോള്‍ട്ട് തന്റെ പ്രിയപ്പെട്ട ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ […]

സെലിബ്രറ്റി ബാഡ്മിന്റണ്‍ ലീഗ് അമ്മ കേരള റോയല്‍സ് റണ്ണേഴ്‌സ്അപ്പ്

സെലിബ്രറ്റി ബാഡ്മിന്റണ്‍ ലീഗ് അമ്മ കേരള റോയല്‍സ് റണ്ണേഴ്‌സ്അപ്പ്

തെന്നിന്ത്യന്‍ സിനിമാതാരങ്ങള്‍ പങ്കെടുത്ത സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന്റെ ആദ്യ സീസണില്‍ ടോളീവുഡ് തണ്ടേഴ്‌സ് ജേതാക്കളായി. അമ്മ കേരള റോയല്‍സ്സാണ് റണ്ണേഴ്‌സ് അപ്പ്. ആദ്യന്തം വാശിയേറിയ കലാശപ്പോരാട്ടത്തില്‍ ജയറാം നയിച്ച അമ്മ കേരള റോയല്‍സിനെ 3-1 ന് ആണ് ടോളീവുഡ് തണ്ടേഴ്‌സ് പരാജയപ്പെടുത്തിയത്. ദേശീയതാരമായ സുധീര്‍ബാബു ആയിരുന്നു ടോളീവുഡിന്റെ തുറുപ്പുചീട്ട്. 4 വ്യക്തിഗത ട്രോഫികള്‍ കേരളം നേടി. കര്‍ണാടക ആപ്‌സ്, ചെന്നൈ റൈനോസ് എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ എത്തി. മലേഷ്യന്‍ തലസ്ഥാനമായ കോലാലമ്പൂരിലെ ചെറാസി ബാഡ്മിന്റണ്‍ […]

ഗോള്‍ഫ് താരം അദിതി അശോകിന് ചരിത്ര നേട്ടം

ഗോള്‍ഫ് താരം അദിതി അശോകിന് ചരിത്ര നേട്ടം

ലേഡീസ് യൂറോപ്യന്‍ ടൂര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ഗോള്‍ഫ് താരമെന്ന റെക്കോഡാണ് അദിതി സ്വന്തമാക്കിയത് ദില്ലി: ഇന്ത്യന്‍ ഓപ്പണ്‍ കിരീടം നേടിയ ഗോള്‍ഫ് താരം അദിതി അശോകിന് ചരിത്ര നേട്ടം. ലേഡീസ് യൂറോപ്യന്‍ ടൂര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ഗോള്‍ഫ് താരമെന്ന റെക്കോഡാണ് അദിതി സ്വന്തമാക്കിയത്. ഒമ്പതാം സ്ഥാനത്ത് മത്സരം തുടങ്ങിയ അദിതി 17-മത്തെ ഹോളിന് ശേഷം രണ്ടാം സ്ഥാനത്തെത്തി. അവസാന ഹോളില്‍ മികച്ച പ്രകടനത്തോടെ കിരീടവും സ്വന്തമാക്കി. പിന്നിന് മൂന്ന് അടി അകലെ വീണ പന്ത് […]

ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി മധുരപ്രതികാരം വീട്ടി വിനീത്

ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി മധുരപ്രതികാരം വീട്ടി വിനീത്

ചെന്നൈയിന്‍ എഫ്‌സിക്കെതിരെ വിജയ ഗോള്‍ നേടി താരമായ സി.കെ.വിനീത് ഇപ്പോള്‍ ഐഎം വിജയനും ജോപ്പോള്‍ അഞ്ചേരിക്കും ശേഷം മലയാളികള്‍ക്ക് ഫുട്‌ബോള്‍ മൈതാനത്ത് ആഘോഷിക്കാന്‍ ഉദിച്ച മറ്റൊരുതാരമാണ്. ഗോവക്കെതിരായ മത്സരത്തില്‍ വിജയ ഗോള്‍ നേടിയ സി.കെ.വിനീത് ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ക്ലാസിക് ഇരട്ട ഗോളാണ് നേടിയത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ അപമാനിച്ച ചെന്നൈയിന്‍ എഫ്.സി കോച്ച് മാറ്റരാസിക്കെതിരെയുളള മധുര പ്രതികാരം കൂടിയാണിത്. ഐലീഗും സന്തോഷ് ട്രോഫിയും ഫെഡറേഷന്‍ കപ്പും ഒന്നും നല്‍കാത്ത ആരവങ്ങളാണ് ഐ.എസ്.എല്ലില്‍ ഉണ്ടാകുന്നത്. സികെ.വിനീതിനെ പോലുളളവരുടെ പ്രകടനത്തെ സ്വാധീനിക്കുന്നതും […]

സര്‍ക്കാരിന്റെ ഇടപെട്ടു: ബാങ്കുനിയന്ത്രണം വലച്ച കായികതാരങ്ങള്‍ക്കു പണം എത്തിച്ചു

സര്‍ക്കാരിന്റെ ഇടപെട്ടു: ബാങ്കുനിയന്ത്രണം വലച്ച കായികതാരങ്ങള്‍ക്കു പണം എത്തിച്ചു

തിരുവനന്തപുരം: ദേശീയ അത്‌ലിറ്റിക് ചാമ്പ്യന്‍ഷിപ്പിനു കേരളത്തില്‍ നിന്നുപോയ കായികതാരങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചെലവിന് അനുവദിച്ച പണം ബാങ്കില്‍നിന്നു പിന്‍വലിക്കാന്‍ കഴിയാത്തതിനാല്‍ ഉണ്ടായ പ്രതിസന്ധി സംസ്ഥാനസര്‍ക്കാര്‍ ഇടപെട്ട് അടിയന്തരമായി പരിഹരിച്ചു. കറന്‍സി നിരോധത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് കായികതാരങ്ങളെ വലച്ചത്. അവര്‍ക്ക് ആവശ്യമായ തുക മത്സരം നടക്കുന്ന കോയമ്പത്തൂരില്‍ പ്രത്യേക പണംകൈമാറല്‍ സംവിധാനത്തിലൂടെ എത്തിക്കുകയായിരുന്നു. കായികതാരങ്ങളുടെ പ്രതിസന്ധി അറിഞ്ഞയുടന്‍ ധനമന്ത്രി തോമസ് ഐസക്ക് ഇടപെടുകയും പ്രശ്‌നം പരിഹരിക്കാന്‍ ധനവകുപ്പുദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അഞ്ചുലക്ഷം രൂപ […]

ബ്രസീലിനുമുമ്പില്‍ മൂന്ന് ഗോളിന് മുട്ടുകുത്തി അര്‍ജന്റീന

ബ്രസീലിനുമുമ്പില്‍ മൂന്ന് ഗോളിന് മുട്ടുകുത്തി അര്‍ജന്റീന

ജയത്തോടെ ബ്രസീലിന് ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഒന്നാം സ്ഥാനം ലോകഫുട്‌ബോളിലെ അതികായന്‍മാര്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിന് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലയണല്‍മെസിയുടെ നേതൃത്വത്തലുള്ള അര്‍ജന്റീനയെ ബ്രസീല്‍ പട തുരത്തിയത്. ബ്രസീലിന് വേണ്ടി ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കകയും ചെയ്ത ക്യാപ്റ്റന്‍ നെയ്മറാണ് മഞ്ഞപ്പടയുടെ സൂപ്പര്‍ഹീറോ ആയത്. ദേശീയ ജഴ്‌സിയില്‍ നെയ്മറിന്റെ 50ാം ഗോളായിരുന്നു ഇത്. ജയത്തോടെ ബ്രസീല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫിലിപ്പെ കുട്ടീഞ്ഞോ (25), നെയ്മര്‍ […]