മെസ്സിയെ പിന്തള്ളി 2016ലെ മികച്ച ഫുട്‌ബോളറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തിരഞ്ഞെടുത്തു

മെസ്സിയെ പിന്തള്ളി 2016ലെ മികച്ച ഫുട്‌ബോളറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തിരഞ്ഞെടുത്തു

2016ലെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. നാലാം തവണയാണ് ഫിഫ പുരസ്‌കാരം റൊണാള്‍ഡോ നേടുന്നത്. ലിയോണല്‍ മെസ്സിയെയും അന്റോയ്ന്‍ ഗ്രീസ്മാനെയും പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം നേടുന്ന ആദ്യ താരമായി. കഴിഞ്ഞമാസം ബാലണ്‍ ഡി ഓര്‍ നേടിയ റൊണാള്‍ഡോ പുരസ്‌കാരം ഉറപ്പിച്ചിരുന്നതിനാല്‍ മെസ്സി ചടങ്ങിനെത്തിയതേയില്ല. ലെസ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളാക്കിയ മഹാത്ഭുതത്തിന് വഴിയൊരുക്കിയ ക്ലോഡിയോ റാനിയേരിക്ക് മികച്ച […]

സന്തോഷ് ട്രോഫി: കേരളം ഇന്ന് കര്‍ണാടകയെ നേരിടും

സന്തോഷ് ട്രോഫി: കേരളം ഇന്ന് കര്‍ണാടകയെ നേരിടും

ഗ്രൂപ്പില്‍ കേരളത്തിന്റെ അവസാന മത്സരം കര്‍ണാടകയുമായാണ് കോഴിക്കോട്: കോഴിക്കോട് നടക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരത്തില്‍ അവസാനറൗണ്ടിലേക്ക് പ്രവേശനം ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും. ഗ്രൂപ്പില്‍ കേരളത്തിന്റെ അവസാന മത്സരം കര്‍ണാടകയുമായാണ്. വൈകീട്ട് നാലിനാണ് കേരളകര്‍ണാടക മല്‍സരം. രണ്ട് കളികള്‍ ജയിച്ചതോടെ എ ഗ്രൂപ്പില്‍ ആറ് പോയിന്റുമായി കേരളം മുന്നിലാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ മല്‍സരത്തില്‍ സമനില നേടിയാല്‍ പോലും കേരളത്തിന് അവസാന റൗണ്ടിലെത്താം. എന്നാല്‍ ജയത്തോടെ തന്നെ അവസാന റൗണ്ടിലെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം. കഴിഞ്ഞതവണ തമിഴ്നാടുമായി […]

ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റ്: 11 സ്വര്‍ണവുമായി കേരളത്തിന് കീരിടം

ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റ്: 11 സ്വര്‍ണവുമായി കേരളത്തിന് കീരിടം

പ്രതീക്ഷകള്‍ തെറ്റിക്കാതെ കേരളത്തിന്റെ ചുണക്കുട്ടികള്‍ ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കിരീടം സ്വന്തമാക്കി. 11 സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ മുപ്പത് മെഡലുമായി 112 പോയിന്റുകളോടെയാണ് കേരളം തുടര്‍ച്ചയായ ഇരുപതാം കിരീടം ചൂടിയത്. 56 പോയിന്റുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്തെത്തി. 1500, 3000 മീറ്ററില്‍ സ്വര്‍ണം നേടിയ കേരളാ ക്യാപ്റ്റന്‍ കൂടിയായ സി.ബബിതയുടെയും 800, 400 മീറ്ററുകളില്‍ ദേശീയ റെക്കോര്‍ഡോടെ ഇരട്ടസ്വര്‍ണം നേടിയ അബിത മേരി മാനുവലിന്റെയും മികവിലാണ് കേരളത്തിന്റെ വിജയക്കുതിപ്പ്.

ഏകദിന, ട്വന്റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഏകദിന, ട്വന്റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എം എസ് ധോണി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യ ഒരു പരമ്പര കളിക്കുന്നത്. ധോണിക്ക് പകരം വിരാട് കോലി തന്നെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ലിമിറ്റഡ് ഓവര്‍ ടീം ഇങ്ങനെ. പത്ത് വര്‍ഷത്തിന് ശേഷം എം എസ് ധോണി ഇതാദ്യമായി മറ്റൊരു ക്യാപ്റ്റന്റെ കീഴില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും. ഇംഗ്ലണ്ട് പരമ്പരയ്ക്ക് തൊട്ടുമുമ്പാണ് എം എസ് ധോണി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. 2014 ല്‍ […]

ദേശീയ സീനിയല്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന് അഞ്ചാം സ്വര്‍ണം

ദേശീയ സീനിയല്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന് അഞ്ചാം സ്വര്‍ണം

പൂനെ: ദേശീയ സീനിയല്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന് അഞ്ചാം സ്വര്‍ണം. പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ അര്‍ഷ ബാബുവാണ് കേരളത്തിന് വേണ്ടി പൊന്നണിഞ്ഞത്. കേരളത്തിന്റെ തന്നെ ദിവ്യാ മോഹന്‍ ഈയിനത്തില്‍ വെള്ളിയും സ്വന്തമാക്കി. നേരത്തെ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ മുണ്ടൂര്‍ സ്‌കൂളിലെ വൈദേഹി വെള്ളി നേടിയിരുന്നു.

ധോണിക്ക് പകരം ആര്? പുതിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ആരൊക്കെ ഉണ്ടാകും..?

ധോണിക്ക് പകരം ആര്? പുതിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ആരൊക്കെ ഉണ്ടാകും..?

രോഹിത് ശര്‍മ, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, ജയന്ത് യാദവ് എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. അശ്വിനോ ജഡേജക്കോ വിശ്രമം നല്കാനും ആലോചനയുണ്ട് ഇന്ത്യയുടെ പുതിയ ഏകദിന, ട്വന്റി-20 ക്യാപ്റ്റനെ ഇന്നറിയാം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. വിരാട് കോലി, ധോണിയുടെ പിന്‍ഗാമിയാകാനാണ് എല്ലാ സാധ്യതയും. ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനാണ് ഇന്ന് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിന് മുമ്പായി ക്യാപ്റ്റനെ പ്രഖ്യാപിക്കേണ്ടതുണ്ട്. സെലക്ടര്‍മാരും കോച്ചും ക്യാപ്റ്റനും പങ്കെടുക്കുന്ന യോഗത്തിലേക്ക് കോലിയെ […]

സന്തോഷ് ട്രോഫി: പുതുച്ചേരിയെ എതിരില്ലാത്ത മൂന്നു ഗോളിന് കേരളം പരാജയപ്പെടുത്തി

സന്തോഷ് ട്രോഫി: പുതുച്ചേരിയെ എതിരില്ലാത്ത മൂന്നു ഗോളിന് കേരളം പരാജയപ്പെടുത്തി

കോഴിക്കോട്: സന്തോഷ് ട്രോഫിയില്‍ കേരളം ജയത്തോടെ പടയോട്ടം തുടങ്ങി. ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ പുതുച്ചേരിയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ വി.ഉസ്മാന്റെ ഇരട്ട ഗോളാണ് കേരളത്തിന് മികച്ച വിജയം സമ്മാനിച്ചത്. ആദ്യപകുതിയില്‍ ജോബി ജസ്റ്റിന്റെ ഗോളിലാണ് കേരളം മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ ഉസ്മാന്‍ പുതുച്ചേരിയുടെ വലയില്‍ രണ്ടു ഗോളുകള്‍കൂടി നിക്ഷേപിച്ച് ലീഡ് മൂന്നായി ഉയര്‍ത്തി. കേരളത്തിന്റെ ജയം ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. കപ്പ് കേരളത്തിലേക്ക് വീണ്ടും കൊണ്ടുവരുമെന്ന് പ്രതീക്ഷ ആരാധകര്‍ക്കുണ്ട്. ഇനിയുള്ള മത്സരങ്ങളില്‍ […]

ക്യാപ്റ്റന്‍ സ്ഥാനത്ത് ഇനി ധോണിയില്ല

ക്യാപ്റ്റന്‍ സ്ഥാനത്ത് ഇനി ധോണിയില്ല

മഹേന്ദ്രസിങ് ധോനി ഇന്ത്യന്‍ ഏകദിന, ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞു. നേരത്തെ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരെ ഈ മാസം നടക്കാനിരിക്കുന്ന ഏകദിന, ടി-ട്വന്റി പരമ്പരയ്ക്ക് തൊട്ടു മുന്‍പാണ് ധോനി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍, ടീം സെലക്ഷനില്‍ താന്‍ ലഭ്യമായിരിക്കുമെന്ന് ധോനി അറിയിച്ചിട്ടുണ്ട്. ജനുവരി ആറിന് മുംബൈയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗമാണ് പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുക. ക്യാപ്റ്റന്‍ എന്ന നിലയില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന് നല്‍കിയ സേവനത്തിന് ധോനിയോട് നന്ദി […]

ആന്‍ഡി മുറേയ്ക്ക് തുടര്‍ച്ചയായ 25-ാം വിജയം

ആന്‍ഡി മുറേയ്ക്ക് തുടര്‍ച്ചയായ 25-ാം വിജയം

ദോഹ: ലോക ഒന്നാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറേയ്ക്ക് തുടര്‍ച്ചയായ 25-ാം വിജയം. ഖത്തര്‍ ഓപ്പണില്‍ ജെറമി ചാര്‍ഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കെട്ടുകെട്ടിച്ചാണ് മുറേ തുടര്‍ച്ചയായ 25-ാം വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 6-0, 7-6 (7/2). ആദ്യ സെറ്റ് വെറും 20 മിനിറ്റിലാണ് മുറേ സ്വന്തം പേരിലെഴുതിയത്. ഇതിനുമുമ്പ് ഡേവിസ് കപ്പില്‍ അര്‍ജന്റീനയുടെ യുവാന്‍ ഡെല്‍ പോട്രോയോടാണ് മുറേ പരാജയപ്പെട്ടത്. 100 ദിവസം മുമ്പായിരുന്നു ഇത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ദളിതര്‍ക്കു സംവരണം നല്‍കണമെന്ന് കേന്ദ്രമന്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ദളിതര്‍ക്കു സംവരണം നല്‍കണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ദളിതര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സംവരണം നല്‍കണമെന്ന ആവശ്യവുമായി കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സഹമന്ത്രി രാംദാസ് അഠാവാലെയാണ് സംവരണം ആവശ്യപ്പെട്ടിരിക്കുന്നത്. ദളിത് സംവരണം ഏര്‍പ്പെടുത്തുന്നത് ടീമിന് കൂടുതല്‍ വിജയങ്ങള്‍ നേടിത്തരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ദളിതര്‍ക്ക് സംവരണംനല്‍കണം. ടീം മിക്കപ്പോഴും മത്സരങ്ങള്‍ തോല്‍ക്കുന്നു. അതില്‍നിന്നു മാറ്റംവരാന്‍ ദളിത് വിഭാഗക്കാരെ ഉള്‍പ്പെടുത്തണം- അഠാവാലെ പറഞ്ഞു. ഇപ്പോള്‍ വിരാട് കോഹ്ലിയുടെ ടീം മോദിയുടെ ടീമിനേക്കാള്‍ ഫോമിലാണെന്നും അഠാവാലെ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച കോണ്‍ഗ്രസ്, […]

1 27 28 29 30 31 35