ഫിഫ അണ്ടര്‍ 17 ലോകകപ്പ് ട്രോഫി മലയാള മണ്ണില്‍

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ട്രോഫി മലയാള മണ്ണില്‍

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ മൂന്നു ദിവസത്തെ പര്യടനത്തിനായി ഈ മാസം 21 നു ലോകകപ്പ് ട്രോഫി കൊച്ചിയിലെത്തും.തുടര്‍ന്ന് 22ന് മത്സരം നടക്കുന്ന പ്രധാന വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രദര്‍ശനത്തിനുവയ്ക്കും. മത്സരത്തിന്റെ കേരളത്തിലെ സംഘാടകര്‍ക്കും ഓഫീഷ്യല്‍സിനും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് അന്നേ ദിവസം ട്രോഫി കാണാനുള്ള അവസരം. അടുത്ത ദിവസം വാഹന വ്യൂഹങ്ങളുടെ അകമ്ബടിയോടെ നഗരത്തിലെ പ്രധാന സ്‌കൂളുകളില്‍ ട്രോഫി എത്തിക്കും. ഫിഫ നിശ്ചയിച്ചിട്ടുള്ള സ്‌കൂളുകളിലാണു ട്രോഫി […]

യു.എസ് ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ വീനസ് വില്യംസ് പുറത്ത്

യു.എസ് ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ വീനസ് വില്യംസ് പുറത്ത്

ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് വീനസ് വില്യംസ്പുറത്ത്. അമേരിക്കയുടെതന്നെ 83ാം റാങ്കുകാരി സൊളേന്‍ സ്റ്റീഫന്‍സാണ് വീനസിനെ തോല്‍പ്പിച്ചത്. ആതിഥേയ താരങ്ങള്‍ അണിനിരക്കുന്ന ഫൈനലില്‍ 15-ാം സീഡ് മാഡിസണ്‍ കെയ്സ് സീഡില്ലാ താരം സൊളേന്‍ സ്റ്റീഫനെ നേരിടും. മൂന്നു സെറ്റു നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു സ്റ്റീഫന്‍സിന്റെ വിജയം. ആദ്യ സെറ്റ് 6-1ന് സ്റ്റീഫന്‍സ് സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ വീനസ് തിരിച്ചടിച്ചു. ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ 6-0ത്തിന് ഒപ്പമെത്തി. എന്നാല്‍ മൂന്നാം സെറ്റില്‍ കടുത്ത പോരാട്ടം […]

ഓണാഘോഷം സംഘടിപ്പിച്ചു

ഓണാഘോഷം സംഘടിപ്പിച്ചു

പുല്ലൂര്‍: എടമുണ്ട രാജീവ്ജി ക്ലബ്ബിന്റെയും പ്രിയദര്‍ശിനി പുരുഷ സ്വയം സഹായ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഓണാഘോഷം വിപുലമായി ആചരിച്ചു. രാവിലെ നടന്ന കായിക മത്സരം പി പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. അഖില്‍, സുരേഷ് എടമുണ്ട എന്നിവര്‍ സംസരിച്ചു. വന്‍ ജനപങ്കാളിത്തം കൊണ്ട് കായിക മത്സരം ഗംഭീര വിജയമായി. പുരുഷ-വനിത വടവലിയോടുകൂടി കായിക മത്സരം സമാപിച്ചു. വൈകീട്ട് നടന്ന സമാപന ചടങ്ങ് മുന്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പപ്പന്‍ […]

അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും സമനില

അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും സമനില

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും സമനില. തെക്കേ അമേരിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വെനസ്വേലയാണ് അര്‍ജന്റീനയെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു. തോല്‍വിയിലേക്കു നീങ്ങിയ അര്‍ജന്റീനയെ വെനസ്വേല താരത്തിന്റെ സെല്‍ഫ് ഗോളാണ് രക്ഷിച്ചത്. മറ്റു യോഗ്യതാ മല്‍സരങ്ങളില്‍ കൊളംബിയ ബ്രസീലിനോടു സമനിലയില്‍ കുരുങ്ങുകയും ചിലെ ബൊളീവിയയോടു തോല്‍ക്കുകയും ചെയ്തതിനാല്‍ ജയിച്ചാല്‍ അര്‍ജന്റീനയ്ക്ക് മുന്നില്‍ കയറാന്‍ അവസരമുണ്ടായിരുന്നു. 16 മല്‍സരങ്ങളില്‍നിന്ന് 24 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് […]

ധോനിക്ക് ലോകറെക്കോഡ്

ധോനിക്ക് ലോകറെക്കോഡ്

കൊളംബോ: ഇന്ത്യന്‍ താരം എം.എസ് ധോനിക്ക് ലോകറെക്കോഡ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന ലോകത്തെ ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ്കൊളംബോയില്‍ നടക്കുന്ന ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ ധോനി നേടിയത്. ലങ്കന്‍ ഇന്നിങ്സില്‍ ചാഹല്‍ എറിഞ്ഞ 45-ാം ഓവറിലെ അവസാന പന്തില്‍ അഖില ധനഞ്ജയയ പുറത്താക്കിയാണ് ധോനി സ്റ്റമ്പിങ്ങില്‍ റെക്കോഡിലെത്തിയത്. ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ പേരിലുള്ള 99 സ്റ്റമ്പിങ്ങെന്നെ റെക്കോഡാണ് ക്യാപ്റ്റന്‍ കൂള്‍ മറികടന്നത്. ലങ്കയുടെ മുന്‍ ക്യാപ്റ്റനായ കുമാര്‍ സംഗക്കാര […]

ഏകദിനത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു

ഏകദിനത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു

കൊളംബോ: ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ നാല് മത്സരങ്ങളിലും ജയിച്ച ഇന്ത്യ പരമ്പര കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളിക്കുന്നില്ല. കോഹ്ലിയാണ് ക്യാപ്റ്റന്‍. ലങ്കന്‍ ടീമില്‍ കുശാല്‍ മെന്‍ഡിസിന് പകരം ക്യാപ്റ്റന്‍ ഉപുല്‍ തരംഗ തിരിച്ചെത്തി.

ഇടവേളയ്ക്കുശേഷം ഷരപോവ തിരിച്ചെത്തി

ഇടവേളയ്ക്കുശേഷം ഷരപോവ തിരിച്ചെത്തി

ന്യൂയോര്‍ക്ക്: ഒന്നരവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഗ്രാന്‍ഡ് സ്‌ളാം കളിക്കാനെത്തിയ റഷ്യക്കാരി മരിയ ഷരപോവയ്ക്ക് യുഎസ് ഓപ്പണില്‍ ത്രസിപ്പിക്കുന്ന തുടക്കം. രണ്ടാം സീഡ് റുമേനിയയുടെ സിമോണ ഹാലെപ്പിനെ ഷരപോവ ആദ്യറൌണ്ടില്‍ വീഴ്ത്തി. ഏഴാം സീഡ് ബ്രിട്ടന്റെ ജൊഹാന്ന കോന്റയും ആദ്യറൌണ്ടില്‍ പുറത്തായി. ഗാര്‍ബീന്‍ മുഗുരുസ, വീനസ് വില്യംസ്, പെട്ര ക്വിറ്റോവ എന്നിവര്‍ ആദ്യറൌണ്ട് കടന്നു. പുരുഷന്മാരില്‍ അലെക്‌സാണ്ടര്‍ സ്വരേവും ജോ വില്‍ഫ്രഡ് സോംഗയും രണ്ടാം റൌണ്ടിലെത്തി. ഡേവിഡ് ഫെററര്‍ പുറത്തായി. ഷരപോവയുടേത് മികച്ച പ്രകടനമായിരുന്നു. മൂന്നു സെറ്റ് നീണ്ടു പോരാട്ടം […]

സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനുള്ള നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി എ. സി. മൊയ്തീന്‍

സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനുള്ള നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി എ. സി. മൊയ്തീന്‍

സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനുള്ള നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വ്യവസായ, കായിക, യുവജനകാര്യ മന്ത്രി എ. സി. മൊയ്തീന്‍ പറഞ്ഞു. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡിന്റേയും പി. യു. ചിത്രയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിന്റേയും വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2010 മുതല്‍ 2014 വരെയുള്ള കായിക താരങ്ങള്‍ക്ക് നിയമനം നല്‍കേണ്ടതുണ്ട്. ഇക്കാര്യം പ്രത്യേക ടീം പരിശോധിക്കുകയാണ്. ഇവര്‍ക്ക് നിയമനം നല്‍കുന്നതിനൊപ്പം ഇതിനു ശേഷമുള്ളവരുടെ അപേക്ഷകള്‍ ക്ഷണിക്കും. പി. എസ്. സി മുഖേന […]

വെള്ളിത്തിളക്കത്തില്‍ സിന്ധു

വെള്ളിത്തിളക്കത്തില്‍ സിന്ധു

ജക്കാര്‍ത്ത: വലിയ പ്രതീക്ഷയുമായിറങ്ങിയ പി.വി. സിന്ധുവിന് ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളിത്തിളക്കം. കലാശപ്പോരില്‍ ജപ്പാന്റെ നസോമി ഒകുഹയോട് പൊരുതി കീഴടങ്ങിയ സിന്ധു, സൈന നെഹ്വാളിനു ശേഷം ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി. 2015 ജക്കാര്‍ത്തയിലായിരുന്നു സൈനയുടെ വെള്ളി നേട്ടം. 2013ലും 2014 ലും വെങ്കലും നേടിയിട്ടുള്ള സിന്ധുവിന്റെ ലോക ചാംപ്യന്‍ഷിപ്പിലെ മെഡല്‍ നേട്ടം ഇതോടെ മൂന്നായി. സ്‌കോര്‍: 19-21, 22-20, 2022. ഒപ്പത്തിനൊപ്പം മൂന്നാം സെറ്റ് ആദ്യ രണ്ടു സെറ്റുകളില്‍നിന്നും വ്യത്യസ്തമായി ഇത്തവണ […]

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പി.വി സിന്ധു ഫൈനലില്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പി.വി സിന്ധു ഫൈനലില്‍

ഗ്ലാസ്‌കോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലില്‍ കടന്നു. ചൈനയുടെ ചെന്‍ യുഫേയെ നേരിട്ടുള്ള ഗെയിമിനു തകര്‍ത്താണ് ഇന്ത്യന്‍ താരം ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-13, 21-10. സെമിയില്‍ സൈനയെ പരാജയപ്പെടുത്തിയ ജപ്പാന്റെ നൊസോമി ഒക്കുഹാരെയെയാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. 48 മിനിറ്റ് മാത്രം നീണ്ടു പോരാട്ടത്തിലാണ് ചൈനീസ് താരത്തെ സിന്ധു അനായാസം തകര്‍ത്തത്. സൈന നേഹ്വാളിനുശേഷം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. 2013 ലും 2014 […]