കപ്പുയര്‍ത്തി കൊല്‍ക്കത്തപട; കേരളത്തിന് ഭാഗ്യമില്ലാത്ത ഞായറാഴ്ച

കപ്പുയര്‍ത്തി കൊല്‍ക്കത്തപട; കേരളത്തിന് ഭാഗ്യമില്ലാത്ത ഞായറാഴ്ച

കേരളത്തിന് ആദ്യഗോള്‍ കാസര്‍കോട്ടുകാരന്റെ വക കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത രണ്ടാം തവണ കിരീടം സ്വന്തമാക്കി. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും സമനില(1-1) പാലിച്ചതിനെത്തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ കേരളത്തിനായി അന്റോണിയോ ജര്‍മന്‍, ബെല്‍ഫോര്‍ട്ട്, മുഹമ്ദ് റഫീഖ് എന്നിവര്‍ കിക്ക് വലയിലെത്തിച്ചപ്പോള്‍ എന്‍ഡോയെയുടെയും ഹെംഗ്ബര്‍ട്ടിന്റെയും കിക്കുകള്‍ പാഴായി. കൊല്‍ക്കത്തയ്ക്കായി ആദ്യ കിക്കെടുത്ത ഇയാന്‍ ഹ്യൂം പെനല്‍റ്റി നഷ്ടമാക്കിയെങ്കിലും സമീഗ് ദൗത്തി, ബോര്‍ജ ഫെര്‍ണാണ്ടസ്, ജാവിയര്‍ ലാറ, […]

ഐ.എസ്.എല്‍: കപ്പില്‍ കന്നിമുത്തമിടാന്‍ ബ്ലാസ്റ്റേഴ്‌സ്

ഐ.എസ്.എല്‍: കപ്പില്‍ കന്നിമുത്തമിടാന്‍ ബ്ലാസ്റ്റേഴ്‌സ്

ഐ.എസ്.എല്‍ മൂന്നാം സീസണിലെ ജേതാക്കളെ ഇന്നറിയാം. കലാശപ്പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ സീസണിലെ ജേതാക്കളായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും. വൈകിട്ട് ഏഴിന് കൊച്ചിയിലാണ് മത്സരം നടക്കുക. ഇന്നാണ് ചരിത്ര പരമായ പോരാട്ടം, തിരിച്ചുവരവിന് അവസരമില്ലാത്ത കലാശപ്പോരാട്ടം. സ്റ്റീവ് കോപ്പലിന്റെ നിശബ്ദ തന്ത്രങ്ങളുമായി കന്നിക്കിരീടത്തിന് കേരള ബ്ലാസ്റ്റേഴ്സ്. ഗോളടിപ്പിക്കാതിരിക്കുന്നതിന് ശ്രദ്ധനല്‍കുന്ന ഹൊസെ മൊളീനയുടെ കുശാഗ്രബുദ്ധിയുമായി കിരീടം വീണ്ടെടുക്കാന്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത. ആരോണ്‍ ഹ്യൂസും സന്ദേശ് ജിംഗാനും സെഡ്രിക് ഹെര്‍ബര്‍ട്ടും നയിക്കുന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെയും ഭാവനാസമ്പന്നനായ ബോര്‍ജ […]

പിറന്നാള്‍ദിനത്തില്‍ വിവാഹിതനാകാന്‍ ഒരുങ്ങി മെസ്സി

പിറന്നാള്‍ദിനത്തില്‍ വിവാഹിതനാകാന്‍ ഒരുങ്ങി മെസ്സി

ലിയോണല്‍ മെസ്സിയും ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുന്നു. മെസ്സിയും ബാല്യകാല സഖി ആന്റെനോള റൊക്കൂസോയും വിവാഹിതരാവാന്‍ തീരുമാനിച്ചു. ഒമ്പത് വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. നാലു വയസ്സുള്ള തിയാഗോയും ഒരു വയസ്സുള്ള മാതേയോയും. മെസ്സിയുടെ മുപ്പതാം പിറന്നാള്‍ ദിനമായ ജൂലൈ 24നായിരിക്കും വിവാഹമെന്നാണ് സൂചന. മെസ്സിയുടെ ജന്‍മനാടായ റൊസാരിയോയില്‍ നടക്കുന്ന വിവാഹത്തില്‍ അര്‍ന്റൈന്‍ ടീമിലെയും ബാഴ്സലോണയിലെയും സഹാതാരങ്ങളും മറ്റ് പ്രമുഖരും പങ്കെടുക്കും. റൊക്കൂസോയുടെ സഹോദരനാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ഒമ്പതാം വയസ്സിലാണ് മെസ്സി റൊക്കൂസോയെ പരിചയപ്പെട്ടത്. മോഡലിംഗില്‍ […]

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍

ഫൈനലില്‍ 2014ലെ എതിരാളി കൊല്‍ക്കത്ത കേരളാ ബ്ലാസ്റ്റേഴ്‌സ്-ഡല്‍ഹി ഡൈനാമോസ് സെമിപോരാട്ടത്തിന്റെ രണ്ടാം പാദം ആവേശോജ്വലം. മൂന്നു ഗോളുകളും ഒരു ചുവപ്പുകാര്‍ഡും പിറന്ന മത്സരം അവസാനിക്കുമ്പോള്‍ ഡല്‍ഹി ഡൈനാമോസ് 2-1ന് വിജയിച്ചെങ്കിലും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഡല്‍ഹി അഗ്രിഗേറ്റ് സ്‌കോറില്‍ പരാജയപ്പെടുകയായിരുന്നു. ഇത് രണ്ടാം തവണയാണ് കേരള ബ്ലാസ്റ്റേഴ്‌സ്  ഐ.എസ്.എല്‍ ഫൈനലില്‍ എത്തുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0 നാണ് കേരളം ഡല്‍ഹിയെ തോല്‍പ്പിച്ചത്. എക്‌സ്ട്രാടൈമില്‍ ഇരു ടിമൂകളും ഗോളടിച്ചില്ല. ആദ്യപകുതിയുടെ അധികസമയത്ത് റൂബന്‍ റോച്ചെ നേടിയ ഗോളാണ് ഡല്‍ഹിക്ക് ലീഡ് […]

ഐ.എസ്.എല്‍ രണ്ടാം സെമിയില്‍ ഇന്ന് കേരളവും ഡല്‍ഹിയും

ഐ.എസ്.എല്‍ രണ്ടാം സെമിയില്‍ ഇന്ന് കേരളവും ഡല്‍ഹിയും

ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ഐ.എസ്.എല്‍ രണ്ടാം സെമിയിലെ രണ്ടാംപാദ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഡല്‍ഹി ഡൈനാമോസിനെതിരെ പോരാടും. കരുത്തും കുറവും പരസ്പരം മനസ്സിലാക്കിയ ടീമുകളാണ് കേരളാ ബ്ലാസ്റ്റേഴ്സും ഡെല്‍ഹി ഡൈനാമോസും. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടിലെ കളി കേരളത്തിന് വെല്ലുവിളിയാകും. ജയമില്ലെങ്കിലും സമനില നേടിയാല്‍ ബ്ലാസ്റ്റേഴ്സിന് ഫൈനലില്‍ എത്താം. എന്നാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പറഞ്ഞു. ഹോം ഗ്രൗണ്ടെന്ന ആനുകൂല്യം ഡല്‍ഹിക്ക് തീര്‍ച്ചയായും ഉണ്ട്. മാത്രമല്ല ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ […]

സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ ആറാം ജയവുമായി ബ്ലാസ്റ്റേഴ്‌സ്

സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ ആറാം ജയവുമായി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ ആറാം ജയവുമായി ബ്ലാസ്റ്റേഴ്‌സ്. ആദ്യപാദത്തിലെ ജയത്തോടെ 14ന് ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാംപാദ സെമിയില്‍ കൊമ്പന്‍മാര്‍ക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാം. രണ്ടാംപാദത്തില്‍ സമനില നേടിയാലും ബ്ലാസ്റ്റേഴ്‌സിന് ഐ.എസ്.എല്ലിലെ രണ്ടാം ഫൈനലില്‍ കളിക്കാം. ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊപ്പം ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവിലായിരുന്നു കേരളം കാത്തിരുന്ന ഗോള്‍ വീണത്. വിജയഗോളിന് പിന്നാലെ കേരളവലയിലേക്ക് പന്തെത്തേണ്ടതായിരുന്നു. 75-ാം മിനിട്ടില്‍ ഹെങ്ബര്‍ട്ടിന്റെ ഗോള്‍ലൈന്‍ ഹെഡര്‍ കേരളത്തിന്റെ രക്ഷക്കെത്തി. രണ്ടാം പകുതിയുടെ അന്ത്യനിമിഷങ്ങളില്‍ രണ്ടാം ഗോളിനായുള്ള ശ്രമത്തിന്റെ ഭാഗമായി […]

ആദ്യ സെമിയില്‍ കൊല്‍ക്കത്തയ്ക്ക് മുംബൈ സിറ്റിക്കെതിരെ ജയം

ആദ്യ സെമിയില്‍ കൊല്‍ക്കത്തയ്ക്ക് മുംബൈ സിറ്റിക്കെതിരെ ജയം

ഐ.എസ്.എല്ലിലെ നാടകീയമായ ആദ്യ സെമി ഫൈനലില്‍ കൊല്‍ക്കത്തയ്ക്ക് ജയം. ഒന്നാം പാദമത്സരത്തില്‍ ആതിഥേയരായ കൊല്‍ക്കത്ത രണ്ടിനെതിരെ മൂന്ന് ഗോളിന് മുംബൈ സിറ്റിയെ തോല്‍പിച്ചു. ഇയാന്‍ ഹ്യൂമിന്റെ ഇരട്ടഗോള്‍ മികവിലാണ് കൊല്‍ക്കത്തയുടെ ജയം. കളി തുടങ്ങി മൂന്നാം മിനിട്ടില്‍ ബോര്‍ജ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്ന് ലാല്‍റിന്‍ഡിക റാള്‍ട്ടേയാണ് കൊല്‍ക്കത്തയുടെ ആദ്യഗോള്‍ നേടിയത്. ഈ സീസണില്‍ ഒരു ഇന്ത്യന്‍ താരം കൊല്‍ക്കത്തയ്ക്കായി നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. സീസണിലെ ഏറ്റവും വേഗമേറിയ ഗോളുമായി ഇത്. ആദ്യ ഗോളിന്റെ ഞെട്ടലില്‍ നിന്ന് ശക്തമായി […]

വീണ്ടും കൊഹ്‌ലി; ഇന്ത്യ ലീഡ് നിലനിര്‍ത്തി

വീണ്ടും കൊഹ്‌ലി; ഇന്ത്യ ലീഡ് നിലനിര്‍ത്തി

മുംബൈ: അപരാജിത സെഞ്ചുറിയുമായി ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് കളിച്ച് വിരാട് കൊഹ്ലിയും ഫോമിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ച സെഞ്ചുറിയുമായി മുരളി വിജയ്യുയും കളം നിറഞ്ഞപ്പോള്‍ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇംഗ്ലണ്ട് സ്‌കോറായ 400 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 451 റണ്‍സെടുത്തിട്ടുണ്ട്. 147 റണ്‍സുമായി കൊഹ്ലിയും 30 റണ്‍സുമായി ജയന്ത് യാദവും ക്രീസില്‍. പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 87 […]

ക്രിക്കറ്റിലും ഇനി ചുവപ്പ് കാര്‍ഡ്; അച്ചടക്കം ലംഘിച്ചാല്‍ പുറത്തിരിക്കേണ്ടിവരും

ക്രിക്കറ്റിലും ഇനി ചുവപ്പ് കാര്‍ഡ്; അച്ചടക്കം ലംഘിച്ചാല്‍ പുറത്തിരിക്കേണ്ടിവരും

ഹോക്കിയിലും ഫുട്‌ബോളിലും കണ്ടു വരുന്ന ചുവപ്പു കാര്‍ഡ് സമ്പ്രദായം ക്രിക്കറ്റിലും വരുന്നു. അച്ചടക്ക ലംഘനം നടത്തുന്ന താരങ്ങളെ മൈതാനത്തിന് പുറത്താക്കുന്ന ഈ സമ്പ്രദായം 2017 ഒക്ടോബര്‍ ഒന്നു മുതല്‍ ക്രിക്കറ്റിന്റെയും ഭാഗമാകുമെന്നാണ് പൂതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മൈതാനത്ത് കടുത്ത അച്ചടക്കലംഘനം നടത്തുന്ന താരങ്ങള്‍ക്കാകും ക്രിക്കറ്റില്‍ ചുവപ്പുകാര്‍ഡ് നല്‍കുക. എതിര്‍ ടീമിലെ താരങ്ങളെയോ അംപയര്‍മാരെയോ കയ്യേറ്റം ചെയ്യുക, അംപയറിറെ ഭീഷണിപ്പെടുത്തുക, സംഘാടകകര്‍ക്കോ കാണികള്‍ക്കോ ദേഹോപദ്രവം എല്‍പ്പിക്കുക, മറ്റു തരത്തിലുള്ള ഗുരുതര വീഴ്ചകള്‍ വരുത്തുക എന്നീ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കായിരിക്കും ചുവപ്പുകാര്‍ഡ് […]

ഗോളടിച്ച സന്തോഷത്തില്‍ ഗ്രൗണ്ടില്‍ക്കിടന്നുരുണ്ട കളിക്കാരന്‍ മരിച്ചു

ഗോളടിച്ച സന്തോഷത്തില്‍ ഗ്രൗണ്ടില്‍ക്കിടന്നുരുണ്ട കളിക്കാരന്‍ മരിച്ചു

ഗോളടിച്ച സന്തോഷത്തില്‍ ഗ്രൗണ്ടില്‍ക്കിടന്നുരുണ്ട പത്തൊമ്പതുകാരനായ കളിക്കാരന്‍ തത്ക്ഷണം മരിച്ചു. ടാന്‍സാനിയന്‍ ഫുട്ബോളിന്റെ ഭാവി വാഗ്ദാനമായ ഇസ്മയില്‍ മ്രിഷോ കല്‍ഫാന്‍ ആണ് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരണപ്പെട്ടത്. ആഭ്യന്തരലീഗില്‍ എംബാവോ എഫ്സിയും എംവാദുയ് എംഫിയും തമ്മിലുള്ള അണ്ടര്‍ 19 മത്സരത്തിനിടെയായിരുന്നു സംഭവം. എംബാവോയ്ക്കുവേണ്ടി ആദ്യ ഗോളടിച്ച കല്‍ഫാന്‍ നൃത്തത്തോടെ ആഘോഷം തുടങ്ങി. സഹകളിക്കാരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. എന്നാല്‍ കല്‍ഫാന്‍ വൈകാതെ നിലത്തുകിടന്ന് ഉരുളാന്‍ തുടങ്ങി. സംഭവത്തില്‍ പിശകുതോന്നിയ റഫറി കളിനിര്‍ത്തിവച്ചു. വൈദ്യസംഘം എത്തി പ്രഥമശുശ്രൂഷ നല്കിയശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം […]