ക്രിക്കറ്റിലും ഇനി ചുവപ്പ് കാര്‍ഡ്; അച്ചടക്കം ലംഘിച്ചാല്‍ പുറത്തിരിക്കേണ്ടിവരും

ക്രിക്കറ്റിലും ഇനി ചുവപ്പ് കാര്‍ഡ്; അച്ചടക്കം ലംഘിച്ചാല്‍ പുറത്തിരിക്കേണ്ടിവരും

ഹോക്കിയിലും ഫുട്‌ബോളിലും കണ്ടു വരുന്ന ചുവപ്പു കാര്‍ഡ് സമ്പ്രദായം ക്രിക്കറ്റിലും വരുന്നു. അച്ചടക്ക ലംഘനം നടത്തുന്ന താരങ്ങളെ മൈതാനത്തിന് പുറത്താക്കുന്ന ഈ സമ്പ്രദായം 2017 ഒക്ടോബര്‍ ഒന്നു മുതല്‍ ക്രിക്കറ്റിന്റെയും ഭാഗമാകുമെന്നാണ് പൂതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മൈതാനത്ത് കടുത്ത അച്ചടക്കലംഘനം നടത്തുന്ന താരങ്ങള്‍ക്കാകും ക്രിക്കറ്റില്‍ ചുവപ്പുകാര്‍ഡ് നല്‍കുക. എതിര്‍ ടീമിലെ താരങ്ങളെയോ അംപയര്‍മാരെയോ കയ്യേറ്റം ചെയ്യുക, അംപയറിറെ ഭീഷണിപ്പെടുത്തുക, സംഘാടകകര്‍ക്കോ കാണികള്‍ക്കോ ദേഹോപദ്രവം എല്‍പ്പിക്കുക, മറ്റു തരത്തിലുള്ള ഗുരുതര വീഴ്ചകള്‍ വരുത്തുക എന്നീ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കായിരിക്കും ചുവപ്പുകാര്‍ഡ് […]

ഗോളടിച്ച സന്തോഷത്തില്‍ ഗ്രൗണ്ടില്‍ക്കിടന്നുരുണ്ട കളിക്കാരന്‍ മരിച്ചു

ഗോളടിച്ച സന്തോഷത്തില്‍ ഗ്രൗണ്ടില്‍ക്കിടന്നുരുണ്ട കളിക്കാരന്‍ മരിച്ചു

ഗോളടിച്ച സന്തോഷത്തില്‍ ഗ്രൗണ്ടില്‍ക്കിടന്നുരുണ്ട പത്തൊമ്പതുകാരനായ കളിക്കാരന്‍ തത്ക്ഷണം മരിച്ചു. ടാന്‍സാനിയന്‍ ഫുട്ബോളിന്റെ ഭാവി വാഗ്ദാനമായ ഇസ്മയില്‍ മ്രിഷോ കല്‍ഫാന്‍ ആണ് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരണപ്പെട്ടത്. ആഭ്യന്തരലീഗില്‍ എംബാവോ എഫ്സിയും എംവാദുയ് എംഫിയും തമ്മിലുള്ള അണ്ടര്‍ 19 മത്സരത്തിനിടെയായിരുന്നു സംഭവം. എംബാവോയ്ക്കുവേണ്ടി ആദ്യ ഗോളടിച്ച കല്‍ഫാന്‍ നൃത്തത്തോടെ ആഘോഷം തുടങ്ങി. സഹകളിക്കാരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. എന്നാല്‍ കല്‍ഫാന്‍ വൈകാതെ നിലത്തുകിടന്ന് ഉരുളാന്‍ തുടങ്ങി. സംഭവത്തില്‍ പിശകുതോന്നിയ റഫറി കളിനിര്‍ത്തിവച്ചു. വൈദ്യസംഘം എത്തി പ്രഥമശുശ്രൂഷ നല്കിയശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം […]

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കിരീടം ചൂടി പാലക്കാട്

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കിരീടം ചൂടി പാലക്കാട്

എറണാകുളത്തിന്റെ മാര്‍ ബേസിലിനും കിരീടം സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം. മാര്‍ ബേസില്‍ കരുത്ത് തെളിയിച്ചിട്ടും കിരീടം തിരിച്ചുപിടിക്കാന്‍ എറണാകുളത്തിന് കഴിഞ്ഞില്ല. അവസാന ദിവസം വരെ രണ്ടാം സ്ഥാനത്ത് പതുങ്ങിയിരുന്ന പാലക്കാട് അവസാന ഇനങ്ങളില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തിയാണ് കിരീടം നിലനിര്‍ത്തിയത്. 255 പോയിന്റാണ് പാലക്കാടിനുള്ളത്. എറണാകുളത്തിന് 247 പോയിന്റ് കൊണ്ട് തൃപ്തിയടയേണ്ടിവന്നു. മീറ്റിന്റെ അവസാന ദിനം പാലക്കാട് 62 പോയിന്റ് നേടിയാണ് കിരീടമുറപ്പിച്ചത്. 40 പോയിന്റ് മാത്രമാണ് എറണാകുളത്തിന് അവസാന ദിനം നേടാനായത്. 200 […]

കൂത്തുപറമ്പുകാരന്‍ വിനീതിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്സ് സെമിയില്‍

കൂത്തുപറമ്പുകാരന്‍ വിനീതിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്സ് സെമിയില്‍

കൊച്ചി: ഐ.എസ്.എല്‍.മൂന്നാം സീസണില്‍ അവശേഷിക്കുന്ന ഒരേയൊരു സെമീസ്ഥാനം കേരളാ ബ്ലാസ്റ്റേഴ്സ് കളിച്ചു നേടി. കൊച്ചിയില്‍ നടന്ന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് സെമിയില്‍ കടന്നത്. കണ്ണൂരിലെ കൂത്തുപറമ്പില്‍ നിന്ന് വന്ന സി.കെ.വിനീത് വീണ്ടും രക്ഷകനായപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായി കേരളത്തിന്റെ സെമിപ്രവേശം രാജകീയമായി. 66-ാം മിനിറ്റിലായിരുന്നു വിനീതിന്റെ വിജയഗോള്‍. മുഹമ്മദ് റാഫിയില്‍ നിന്നും ലഭിച്ച പന്തുമായി ഇടതി വിംഗില്‍ നിന്നും ബോക്സിലേക്ക് മുന്നോറിയ വിനീത് യുണൈറ്റഡിന്റെ പ്രതിരോധ നിരയെ […]

ഏഷ്യ കപ്പ് ട്വന്റി 20യില്‍ പാക്കിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യന്‍വനിതകള്‍

ഏഷ്യ കപ്പ് ട്വന്റി 20യില്‍ പാക്കിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യന്‍വനിതകള്‍

ആറാമത്തെ തവണയാണ് ഇന്ത്യന്‍ ടീം കിരീടം സ്വന്തമാക്കുന്നത് എഷ്യ കപ്പ് ട്വന്റി 20 ഫൈനലില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ക്കു കിരീടം. 17 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ പാക്കിസ്ഥാനെ വീഴ്ത്തിയത്. മിതാലി രാജാണ് കളിയിലെയും ടൂര്‍ണമെന്റിലെയും താരം. ഇത് ആറാം തവണയാണ് ഇന്ത്യന്‍ ടീം കിരീടം സ്വന്തമാക്കുന്നത്. അവസാന രണ്ടു തവണയും പാക്കിസ്ഥാന്‍ വനിതകള്‍ക്കായിരുന്നു ഇന്ത്യയോടു തോല്‍ക്കാന്‍ വിധി. ഇന്ത്യ ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ […]

ക്രിക്കറ്റില്‍ വീണ്ടു കോഴമണമോ..

ക്രിക്കറ്റില്‍ വീണ്ടു കോഴമണമോ..

ഐ.എസ്.എല്ലില്‍ ആവേശം നിറയ്ക്കാന്‍ സംഘാടകര്‍ തന്നെ ഒത്തുകളിക്ക് ആവസരം ഒരുക്കുന്നു ഇന്ത്യന്‍ ഫുട്ബോളില്‍ വിപ്ലവകരമായ തുടക്കം കുറിച്ച പണംവാരിക്കളിയായ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കോടികളുടെ കോഴവാങ്ങല്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ഐ.എസ്.എല്ലില്‍ ആവേശം നിറയ്ക്കാന്‍ സംഘാടകര്‍ തന്നെ ഒത്തുകളിക്ക് ആവസരം ഒരുക്കുന്നതായി സംശയം. വിജയിക്കാന്‍ സാധിക്കുന്ന കളികള്‍ പരാജയപ്പെടുത്തുകയും, ചില കളികള്‍ സമനിലയിലാക്കുകയും ചെയ്യുന്നതാണ് ഒത്തുകളി വിവാദം ഉയരാന്‍ കാരണം. സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി- നോര്‍ത്ത് ഈസ്റ്റ് മത്സരത്തോടെയാണ് ഒത്തുകളി ആരോപണം ശക്തിപ്പെട്ടത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് […]

സ്വന്തംതട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് നിര്‍ണായക ദിനം

സ്വന്തംതട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് നിര്‍ണായക ദിനം

നോര്‍ത്ത് ഈസ്റ്റിനെതിരെ സമനില പിടിച്ചാല്‍ സെമിഫൈനലിലെ നാലു ടീമുകളില്‍ ഒന്നാകാം കേരള ബ്ലാസ്റ്റേഴ്സ് ,ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമി കളിക്കുമോ എന്ന് ഇന്നറിയാം. കൊച്ചിയില്‍ നടക്കുന്ന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ സമനില പിടിക്കാനായാല്‍ സെമിഫൈനല്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടും. നോര്‍ത്ത് ഈസ്റ്റിനാകട്ടെ, ജയിച്ചാല്‍മാത്രമേ മുന്നോട്ടു പോകാനാകൂ. ഐ.എസ്സ്.എല്ലിലെ അവസാന ലീഗ് മല്‍സരത്തിന് കൊച്ചി വേദിയാകുമ്പോള്‍ മൂന്ന് ടീമുകള്‍ സെമിഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മുബൈ എഫ് സി, ഡല്‍ഹി ഡൈനാമോസ്, അത് ലറ്റിക്കോ ഡി […]

യുവരാജ് സിങ് വിവാഹിതനായി

യുവരാജ് സിങ് വിവാഹിതനായി

ഛണ്ഡിഗഡ്: ക്രിക്കറ്റ് താരം യുവരാജ് സിങ് വിവാഹിതനായി. ബ്രിട്ടണില്‍ നിന്നുള്ള നടിയും മോഡലുമായ ഹേസല്‍ കീച്ചിനെയാണ് യുവരാജ് ഇന്നലെ മിന്നു കെട്ടി സ്വന്തമാക്കിയത്. ചണ്ഡീഗഡിലെ ഫത്തേഗര്‍ സാഹിബിലെ ഗുരുദ്വാരയില്‍ നടന്ന ചടങ്ങുകള്‍ സിഖ് രീതിയിലുള്ളതായിരുന്നു. നാളെ ഗോവയില്‍ ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകള്‍ നടക്കും. അഞ്ച്, ഏഴ് തീയതികളിലാണ് വിവാഹ സത്ക്കാരം നടക്കുക. ഇന്നലെ നടന്ന ചടങ്ങില്‍ ബോളിവുഡ്, ക്രിക്കറ്റ്, രാഷ്ട്രീയ, സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. അതേസമയം, യുവിയുടെ അച്ഛന്‍ യോഗ്രാജ് സിങ് ചടങ്ങില്‍ പങ്കെടുത്തില്ല എന്നത് […]

ലോക ചെസ്സ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണ്‍

ലോക ചെസ്സ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണ്‍

നേട്ടം 26ാമത് ജന്മദിനത്തില്‍ ലോക ചെസ് ചാംപ്യന്‍ഷിപ്പ് മാഗ്‌നസ് കാള്‍സന്‍ നിലനിര്‍ത്തി. സെര്‍ജി കര്‍യാക്കിനെ തോല്‍പ്പിച്ചാണ് കാള്‍സന്റെ കിരീടനേട്ടം കൈവരിച്ചത്. നോര്‍വെയുടെ കാള്‍സന്റെ മൂന്നാം കിരീടനേട്ടമാണിത്. പ്ലേഓഫിലേക്ക് നീണ്ട മത്സരത്തിനൊടുവിലാണ് വിജയം. കാള്‍സന്റെ 26ാമത് ജന്മദിനത്തിലാണ് നേട്ടം സ്വന്തമാക്കിയത് .

കാഞ്ഞങ്ങാട് ബ്ലോക്ക് കേരളോത്സവം

കാഞ്ഞങ്ങാട് ബ്ലോക്ക് കേരളോത്സവം

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വോളിബോള്‍ മത്സരത്തില്‍ പുല്ലൂര്‍ പെരിയ ഗ്രമപഞ്ചായത്ത് ടീം വിജയികളായി. ടീമിന് ബ്ലോക്ക് പഞ്ചയത്ത് പുല്ലൂര്‍ വൈസ് പ്രസിഡണ്ട് കരുണാകരന്‍ കുന്നത്ത് സമ്മാനം നല്‍കി.