ബ്രസീലിനുമുമ്പില്‍ മൂന്ന് ഗോളിന് മുട്ടുകുത്തി അര്‍ജന്റീന

ബ്രസീലിനുമുമ്പില്‍ മൂന്ന് ഗോളിന് മുട്ടുകുത്തി അര്‍ജന്റീന

ജയത്തോടെ ബ്രസീലിന് ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഒന്നാം സ്ഥാനം ലോകഫുട്‌ബോളിലെ അതികായന്‍മാര്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിന് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലയണല്‍മെസിയുടെ നേതൃത്വത്തലുള്ള അര്‍ജന്റീനയെ ബ്രസീല്‍ പട തുരത്തിയത്. ബ്രസീലിന് വേണ്ടി ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കകയും ചെയ്ത ക്യാപ്റ്റന്‍ നെയ്മറാണ് മഞ്ഞപ്പടയുടെ സൂപ്പര്‍ഹീറോ ആയത്. ദേശീയ ജഴ്‌സിയില്‍ നെയ്മറിന്റെ 50ാം ഗോളായിരുന്നു ഇത്. ജയത്തോടെ ബ്രസീല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫിലിപ്പെ കുട്ടീഞ്ഞോ (25), നെയ്മര്‍ […]

അന്ധര്‍ക്കായുള്ള ട്വന്റി ട്വന്റി ലോകകപ്പിന്റെ ബ്രാന്‍ഡ് അമ്പാസിഡറായി ദ്രാവിഡ്

അന്ധര്‍ക്കായുള്ള ട്വന്റി ട്വന്റി ലോകകപ്പിന്റെ ബ്രാന്‍ഡ് അമ്പാസിഡറായി ദ്രാവിഡ്

മുംബൈ: അന്ധര്‍ക്കായുള്ള ട്വന്റി ട്വന്റി ലോകകപ്പിന്റെ ബ്രാന്‍ഡ് അമ്പാസിഡറായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു.”അവരില്‍ നിന്ന് എനിക്കാണ് പ്രചോദനം ലഭിക്കേണ്ടത്. യഥാര്‍ത്ഥ ക്രിക്കറ്റിനേക്കാളും ബുദ്ധിമുട്ടുള്ള കളിയാണ് അവര്‍ കളിക്കുന്നത്. എനിക്ക് ഇങ്ങനെ ഒരു അനുഭവമില്ല. അതിനാല്‍ അവരെ പൂര്‍ണ്ണമായും രീതിയില്‍ പ്രോല്‍സാഹിപ്പിക്കാന്‍ സാധിക്കില്ല.” ലോകകപ്പിനെ കുറിച്ച് ജനങ്ങളില്‍ അറിവുണ്ടാക്കുകയാണ് തന്റെ ദൗതമെന്നും ദ്രാവിഡ് പറഞ്ഞു. ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെ അന്ധ ക്രിക്കറ്റ് കളിക്കാനായി ശ്രമിച്ചിരുന്നു. ഇത് കളിക്കാന്‍ ബുദ്ധിമുട്ടാണ്. അന്ന് വളരെ വേഗതയില്‍ […]

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരമുടങ്ങരുത്; പണം നല്‍കാന്‍ സുപ്രീംകോടതി അനുമതി

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരമുടങ്ങരുത്; പണം നല്‍കാന്‍ സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി: ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനു പണം നല്‍കാന്‍ ബി.സി.സി.ഐയ്ക്ക് സുപ്രീം കോടതി അനുമതി നല്‍കി. ഫണ്ട് ലഭിക്കാത്തപക്ഷം ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ മത്സരങ്ങള്‍ റദ്ദാക്കേണ്ടി വരുമെന്ന് ബി.സി.സി.ഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി ഫണ്ടു നല്‍കാന്‍ അനുമതി നല്‍കിയത്. ഫണ്ടില്ലെങ്കില്‍ ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന പരമ്പരയിലെ ആദ്യമത്സരമുള്‍പ്പെടെയുള്ള മത്സരങ്ങള്‍ നടക്കില്ലെന്നായിരുന്നു ബിസിസിഐ കോടതിയെ അറിയിച്ചിരുന്നത്. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതുവരെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ നിന്ന് ബി.സി.സി.ഐയെ വിലക്കിയ സാഹചര്യത്തിലാണ് ബി.സി.സി.ഐ സുപ്രീംകോടതിയെ സമീപ്പിച്ചത്.

നാല്‍പ്പത്തിയൊന്നാം വയസ്സുവരെ റൊണാള്‍ഡോക്ക് കളിക്കണം

നാല്‍പ്പത്തിയൊന്നാം വയസ്സുവരെ റൊണാള്‍ഡോക്ക് കളിക്കണം

ഇനിയും ഒരു പത്തുവര്‍ഷംകൂടി കളിക്കളത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് പോര്‍ച്ചുഗല്‍താരം ക്രിസ്റ്റിയാനോ റൊണ്ള്‍ഡോ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2021വരെയുള്ള റിയല്‍മാഡ്രിഡുമായുള്ള കരാര്‍ പുതുക്കലിനുശേഷമാണ് ക്ലബ് ക്യാപ്റ്റന്‍ ഇങ്ങനെ പറഞ്ഞത്. ‘ഇത് എന്റെ അവസാനത്തെ കരാര്‍ പുതുക്കലൊന്നും ആയിരിക്കില്ല, ഇനിയും ഞാന്‍ ഫുഡ്‌ബോള്‍ കളിക്കും, എന്റെ നാല്‍പത്തിയൊന്നാം വയസ്സുവരെ. എന്റെ കായികജീവിതം ഞാന്‍ ആസ്വദിച്ചുവരികയാണ്. ഇനിയും ഒരു പത്തുകൊല്ലംകൂടി എനിക്ക് ബാക്കിയുണ്ട്’. തന്റെ മകനും ഞാന്‍ ഈ ക്ലബില്‍ തുടരുന്നതാണ് ഇഷ്ടമെന്നും തന്നോടുള്ള സ്‌നേഹത്തിന് ഫാന്‍സുകരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശീയഗാനത്തെ ഐ.എസ്.എല്‍. അനാദരിച്ചതായി പോലീസ് കണ്ടെത്തി

ദേശീയഗാനത്തെ ഐ.എസ്.എല്‍. അനാദരിച്ചതായി  പോലീസ് കണ്ടെത്തി

കോട്ടയം: കൊച്ചിയിലെ ഐ.എസ്.എല്‍. മത്സരത്തിനിടെ ദേശീയഗാനത്തെ അവഹേളിച്ചതായി കൊച്ചി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഒക്‌ടോബര്‍ 14-ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഐ.എസ്.എല്‍. ഫുട്‌ബോള്‍ മത്സരത്തിനിടെ ദേശീയഗാനത്തെ അനാദരിച്ചത് ചൂണ്ടിക്കാട്ടി പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇക്കാര്യം പോലീസ് അന്വേഷിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ ദേശീയഗാനം ആലപിച്ച സമയത്ത് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന ഫുട്‌ബോള്‍ താരങ്ങളും അവരോടൊപ്പം നിന്ന കുട്ടികളും നെഞ്ചത്ത് കൈവച്ചുനിന്നതായും ഇത് അനുകരിച്ച് ബഹുഭൂരിപക്ഷം […]

അപൂര്‍വ്വ വിരുന്നായി കെ.ടി.എം മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് ഷോ

അപൂര്‍വ്വ വിരുന്നായി കെ.ടി.എം മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് ഷോ

പള്ളിക്കര: മുന്‍ചക്രം ആകാശത്തിന് നേരെയുയര്‍ത്തി നിവര്‍ന്ന് നിന്ന് ഓടിയും പിന്‍ചക്രം വായുവിലേക്ക് ഉയര്‍ത്തി ചെരിഞ്ഞോടിയുമുള്ള കെ.ടി.എം മോട്ടോര്‍ സൈക്കിളുകളുടെ കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസപ്രകടനത്തിന് ഇന്നലെ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങള്‍ സാക്ഷിയായി. കാസര്‍കോട്ടെ സെയിന്‍ മോട്ടോര്‍സ് ഗ്രൂപ്പാണ് ഏവരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ത്രസിപ്പിക്കുന്ന മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ട് ഷോക്ക് നേതൃത്വം നല്‍കിയത്.  കെ.ടി.എമ്മിന്റെ പ്രാഫഷണല്‍ സ്റ്റണ്ട് റൈഡര്‍മാരായ ക്രിസ്, മുനീര്‍, ഉല്ലാസ് എന്നിവര്‍ നടത്തിയ തലങ്ങും വിലങ്ങുമോടിയുള്ള പ്രകടനം കാസര്‍കോടിന് അപൂര്‍വ്വ വിരുന്നാവുകയും ചെയ്തു. കെ.ടി.എം […]

1 33 34 35