പിണറായി വിജയന്‍ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷം സമാപനം മേയ് 30ന് നിശാഗന്ധിയില്‍

പിണറായി വിജയന്‍ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷം സമാപനം മേയ് 30ന് നിശാഗന്ധിയില്‍

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം മേയ് 30ന് വൈകിട്ട് അഞ്ചിന് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യുമെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, തുറമുഖ പുരാവസ്തു-പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സാംസ്‌കാരിക, പിന്നാക്കക്ഷേമ, നിയമ മന്ത്രി എ.കെ. ബാലന്‍, മേയര്‍ വി.കെ. പ്രശാന്ത്, […]

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടി

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുത്തു. ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുത്തത്. നിലവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗായിരുന്നു ഈ പദവി വഹിച്ചിരുന്നത്. ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയില്‍ നിന്ന് സി.പി. ജോഷിയെയും നീക്കി. ഗൗരവ് ഗൊഗോയ്ക്കാണ് പുതിയ ചുമതല.

ഇന്ധന വില ; അധിക നികുതി വരുമാനം കേരള സര്‍ക്കാര്‍ വേണ്ടെന്ന് വെക്കുമെന്ന് തോമസ് ഐസക്

ഇന്ധന വില ; അധിക നികുതി വരുമാനം കേരള സര്‍ക്കാര്‍ വേണ്ടെന്ന് വെക്കുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിനെ തുടര്‍ന്നുള്ള അധിക നികുതി വരുമാനം കേരളാ സര്‍ക്കാര്‍ വേണ്ടെന്ന് വെക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇക്കാര്യത്തില്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കേന്ദ്രനയത്തിനെതിരെ രാജ്യത്ത് ഉയര്‍ന്നു വരുന്ന സമരങ്ങള്‍ക്ക് ഈ നിലപാട് ശക്തി പകരുമെന്നും ഐസക്ക് വ്യക്തമാക്കി. തുടര്‍ച്ചയായ 13ാം ദിവസവും എണ്ണവില വര്‍ധിച്ച സാഹചര്യത്തിലാണ് ഇതില്‍ നിന്ന് ലഭിക്കുന്ന അധിക നികുതി വരുമാനം വേണ്ടെന്ന് വെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നിപ വൈറസ്: നടപടികള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു

നിപ വൈറസ്: നടപടികള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു

തിരുവനന്തപുരം: കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ ചീഫ്സെക്രട്ടറിതല സമിതി നിരന്തരമായി വിലയിരുത്തും. സര്‍ക്കാര്‍ മുഖേന എത്തിച്ച മരുന്നുകള്‍ വിതരണം തുടങ്ങി. വൈറസ് ബാധയേറ്റ മറ്റ് പ്രദേശങ്ങളിലും മരുന്ന് വിതരണംചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ 25 ന് ഉച്ചയ്ക്ക് 2 മണിക്ക് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, […]

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരണയുണ്ടായിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരണയുണ്ടായിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍

മലയാളത്തിലെ സിനിമാ താരങ്ങള്‍ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. താരങ്ങളെ ഇലക്ഷന് നില്‍ക്കാന്‍ സമീപിക്കുന്ന രാഷ്ട്രീയ കക്ഷികളും കേരളത്തിലുണ്ട്. ഇലക്ഷനില്‍ മത്സരിക്കാനായി ചിലര്‍ തന്നെയും സമീപിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുകയാണ് കുഞ്ചാക്കോ ബോബന്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചപ്പോഴായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. തെരഞ്ഞടുപ്പില്‍ മത്സരിക്കണമെന്ന ചിലരുടെ പ്രേരണയില്‍ നിന്ന് സ്‌നേഹപൂര്‍വം ഒഴിഞ്ഞു മാറുകയാണ് താന്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി പാര്‍ട്ടിയുടെ അല്ല, ജനങ്ങളുടെ മുഖ്യമന്ത്രിയാണ്; വിമര്‍ശിച്ച് ബിപ്ലവ് കുമാര്‍

പിണറായി പാര്‍ട്ടിയുടെ അല്ല, ജനങ്ങളുടെ മുഖ്യമന്ത്രിയാണ്; വിമര്‍ശിച്ച് ബിപ്ലവ് കുമാര്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. പിണറായി പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ലെന്നും, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നും, വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് പിണറായി സന്ദര്‍ശിക്കാത്തത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ത്രിപുര സര്‍ക്കാര്‍ ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നാണ് ബിപ്ലവ് കുമാര്‍ അറിയിച്ചിരിക്കുന്നത്. മണിക് സര്‍ക്കാരിന്റെ അവസ്ഥയിലേക്കാണ് പിണറായി സര്‍ക്കാര്‍ പോകുന്നതെന്നും കേരളത്തില്‍ ബിജെപി […]

മുസ്ലീം ലീഗ് ഓണ്‍ലൈന്‍ കൂട്ടായ്മ മദ്രസ്സ പ്രൊജക്ട് യാഥാര്‍ത്ഥ്യമാകുന്നു

മുസ്ലീം ലീഗ് ഓണ്‍ലൈന്‍ കൂട്ടായ്മ മദ്രസ്സ പ്രൊജക്ട് യാഥാര്‍ത്ഥ്യമാകുന്നു

വേങ്ങര: നാഷണല്‍ പൊളിറ്റിക്‌സ് ഓണ്‍ലൈന്‍ കൂട്ടായ്മയുടെ ജാര്‍ഖണ്ഡ് മദ്രസ പ്രൊജക്ട് യാഥാര്‍ത്ഥ്യമാവുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ മുസ്ലിം ലീഗ് പാര്‍ട്ടി പ്രവര്‍ത്തകന്മാരും നേതാക്കളും അംഗങ്ങളായ ‘നാഷണല്‍ പൊളിറ്റിക്‌സ്’ വാട്ട്‌സ്ആപ്പ് കൂട്ടായ്മ ജാര്‍ക്ഖണ്ഡില്‍ നിര്‍മ്മിക്കുവാന്‍ തീരുമാനിച്ച മദ്രസ്സ അനുബന്ധ പ്രോജക്റ്റ് കാര്യങ്ങള്‍ക്കുമായി സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടവും മറ്റ് സൗകര്യങ്ങളും നിര്‍മ്മിക്കുന്ന പദ്ധതിക്ക് അന്തിമരൂപമായി. ജൂണ്‍ 28നു ദേശീയ സംസ്ഥാന നേതാക്കന്മാരുടെ സാന്നിധ്യത്തില്‍ റാഞ്ചിക്കടുത്ത് വാങ്ങിയ ഭൂമിയില്‍ ആദ്യഘട്ടമെന്നോണം മദ്രസക്ക് തറക്കല്ലിടും. ഇത് സംബന്ധമായി കഴിഞ്ഞ ദിവസം പാണക്കട് […]

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: കെഎം മാണി ഇന്ന് യുഡിഎഫ് വേദിയിലെത്തും

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: കെഎം മാണി ഇന്ന് യുഡിഎഫ് വേദിയിലെത്തും

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിന്റെ പ്രചരണപരിപാടിയില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും. മലപ്പുറത്തും വേങ്ങരയിലും പ്രചരണത്തിന് പോയിരുന്നുവെങ്കിലും അത് ലീഗുമായുള്ള ബന്ധത്തിന്റെ ഭാഗമാണെന്നായിരുന്നു അന്ന് മാണിയുടെ വിശദീകരണം. യുഡിഎഫിലേക്ക് തിരികെയില്ലെന്ന് ആവര്‍ത്തിച്ചിരുന്ന കെഎം മാണി ഇന്ന് പഴയ പ്രഖ്യാപനങ്ങള്‍ മറന്ന് ഇന്നു വീണ്ടും ആ വേദിയിലെത്തും. ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് ഡി വിജയകുമാറിന് വേണ്ടി കെഎം മാണി പ്രസംഗിക്കുന്നത്. നിലവില്‍ യുഡിഎഫിനുള്ള പിന്തുണ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും കൂടെയുള്ള വിശ്വസ്തരുടെയും പിജെ ജോസഫിന്റെയും […]

കണ്ണൂരിലെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണം; ആവശ്യം തള്ളി ഹൈക്കോടതി

കണ്ണൂരിലെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണം; ആവശ്യം തള്ളി ഹൈക്കോടതി

കണ്ണൂര്‍: എല്‍ഡിഎഫ് വന്ന ശേഷമുള്ള കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കണ്ണൂരിലെ കൊലപാതങ്ങള്‍ അന്വേഷിക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. തലശ്ശേരി ഇടിയോട് സ്മാരക ട്രസ്റ്റിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

ചെങ്ങന്നൂര്‍; വെള്ളാപ്പള്ളിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് വി.ഡി സതീശന്‍

ചെങ്ങന്നൂര്‍; വെള്ളാപ്പള്ളിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് വി.ഡി സതീശന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് വി.ഡി സതീശന്‍. എസ്എന്‍ഡിപി പ്രവര്‍ത്തകരില്‍ അധികവും കോണ്‍ഗ്രസ്സുകാരാണെന്നും അദ്ദേഹം പറഞ്ഞു.

1 2 3 132