കോടതി കുറ്റവാളിയാണെന്ന് പറയും വരെ ദിലീപ് നിരപരാധി ഗണേഷ് കുമാര്‍

കോടതി കുറ്റവാളിയാണെന്ന് പറയും വരെ ദിലീപ് നിരപരാധി ഗണേഷ് കുമാര്‍

കൊച്ചി : കോടതി കുറ്റവാളിയാണെന്ന് പറയും വരെ ദിലീപ് നിരപരാധിയെന്ന് ഗണേഷ്‌ കുമാര്‍. അന്വേഷണത്തില്‍ തെറ്റ് പറ്റിയെങ്കില്‍ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ദിലീപിന്റെ സഹായം സ്വീകരിച്ചവര്‍ ആപത്ത് കാലത്ത് കൈവിടരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ദിലീപിനെ ജയിലില്‍ പോയി കണ്ടെത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിലീപിനെ കണ്ടെത് സുഹൃത്തെന്ന നിലയില്‍.

ടി ഒ സി സി യുടെ നാട്ടാര്‍ക്കൊപ്പം ഓണം-ബക്രീദ് 2017

ടി ഒ സി സി യുടെ നാട്ടാര്‍ക്കൊപ്പം ഓണം-ബക്രീദ് 2017

തച്ചങ്ങാട്: തച്ചങ്ങാട് സ്വദേശികളായ പ്രവാസികളുടെ കൂട്ടായ്മയായ ടി ഒ സി സി യുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ‘നാട്ടാര്‍ക്കൊപ്പം ഓണം-ബക്രീദ് 2017’ പരിപാടി ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ തച്ചങ്ങാട് ഉദ്ഘാടനം ചെയ്തു. അമ്പതോളം കുടുംബങ്ങള്‍ക്ക് സമൃദ്ധമായ ഓണക്കിറ്റും, ഓണക്കോടിയും ചടങ്ങില്‍ വിതരണം ചെയ്തു. മാധവന്‍ തച്ചങ്ങാട് അധ്യക്ഷനായ ചടങ്ങില്‍ പി.രാഘവന്‍, യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലിമെന്ററി പ്രസിഡണ്ട് സാജിദ് മൗവ്വല്‍, പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്, കെ.ബാലകൃഷ്ണന്‍, കണ്ണന്‍ കരുവാക്കോട്, ശ്രീനിവാസന്‍ അരവത്ത്, […]

മദ്യലോബിയുടെ അടിമകളാണ് സര്‍ക്കാര്‍: വി.എം സുധീരന്‍

മദ്യലോബിയുടെ അടിമകളാണ് സര്‍ക്കാര്‍: വി.എം സുധീരന്‍

തിരുവനന്തപുരം: മദ്യലോബിയുടെ അടിമകളായി സര്‍ക്കാര്‍ മാറിയെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ജനങ്ങള്‍ എതിരായിട്ടും മദ്യശാലകള്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. മദ്യശാലകള്‍ പൂട്ടിയപ്പോഴാണ് സംസ്ഥാനത്ത് ടൂറിസം വളര്‍ന്നത്. എക്‌സൈസ് കമ്മീഷണറുടെ തനിനിറം ഇതോടെ വെളിവായെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

ഭാഗവതിന്റെ പരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

ഭാഗവതിന്റെ പരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

കൊല്‍ക്കത്ത: ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ നടക്കാനിരുന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പങ്കെടുക്കാനിരുന്ന പരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. പരിപാടിക്കായി ബുക്ക് ചെയ്തിരുന്ന സര്‍ക്കാര്‍ ഹാളിനുള്ള അനുമതിയാണ് റദ്ദാക്കിയത്. വിജയദശമിയോടും മുഹറം പത്തിനോടും അടുത്ത ദിവസമാണ് പരിപാടി നടത്താനിരുന്നത്. അതിനാല്‍ പ്രശ്‌ന സാധ്യത കണക്കിലെടുത്താണ് മമത സര്‍ക്കാറിന്റെ നടപടി. ഗവര്‍ണര്‍ കേസരിനാഥ് തൃപാദിയും പരിപാടിയിലെ മുഖ്യാതിഥിയാണ്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തില്‍ സിസ്റ്റര്‍ നിവേദിതയുടെ പങ്ക് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിനാണ് വേദി നിഷേധിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈയില്‍ […]

കേരളം ബീഫ് കഴിക്കുന്നത് തുടരും: അല്‍ഫോന്‍സ് കണ്ണന്താനം

കേരളം ബീഫ് കഴിക്കുന്നത് തുടരും: അല്‍ഫോന്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: കേരളത്തില്‍ ബീഫ് ഭക്ഷണം തുടരുമെന്നും ഇന്ത്യയില്‍ ഭക്ഷ്യ അടിയന്തിരാവസ്ഥയില്ലെന്നും കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേന്ദ്ര ടൂറിസം – ഐ.ടി മന്ത്രിയായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അല്‍ഫോന്‍സ് കണ്ണന്താനമാണ് ആളുകള്‍ ബീഫ് കഴിക്കുന്നതില്‍ ബി.ജെ.പിക്ക് യാതൊരുവിധ പ്രശ്‌നവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഗോവയും കേരളവും ബീഫ് കഴിക്കുന്ന സംസ്ഥാനങ്ങളാണെന്നും അതുപോലെ തന്നെ തുടരുമെന്നും കണ്ണന്താനം പറഞ്ഞു. ക്രിസ്ത്യന്‍ സമുദായത്തെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ വലിയ സ്വപ്നത്തെയും ബന്ധിപ്പിക്കുന്ന പാലമായി മാറുമെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.

റോഡ് ഉപരോധവുമായി ബിജെപി

റോഡ് ഉപരോധവുമായി ബിജെപി

ചെര്‍ക്കള-ബദിയടുക്ക-പെര്‍ള-അടുക്ക സ്ഥല റോഡ് പൂര്‍ണ്ണമായി തകര്‍ന്നിട്ട് മാസങ്ങളായിട്ടും സംസ്ഥാന സര്‍ക്കാരിന്റെ അവഗണനക്കെതിരെ ബിജെപി കാസറകോട് ,മഞ്ചേശ്വരം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 13 മുതല്‍ 19 വരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന റോഡ് ഉപരോധം സംഘടിപ്പിക്കുവാന്‍ തിരുമാനിച്ചു. റോഡിന്റെ ശോച്ചാവസ്ഥ പരിഹരിക്കാന്‍ ആവശ്യപ്പെട്ടാണ് പ്രതിഷേധ സപ്താഹം . 13ന് രാവിലെ 9.30 ന് ചെര്‍ക്കളയില്‍ ബിജെപി ജില്ല പ്രസിഡന്റ് അഡ്വ: ശ്രീകാന്ത് റോഡ് ഉപരോധം ഉദ്ഘാടനം ചെയ്യും. 14 ന് അടുക്ക സ്ഥലയിലും, 15 ന് പള്ളത്തടുക്ക, […]

ഓണമാഘോഷിക്കുന്നമലയാളികള്‍ക്ക് എട്ടിന്റെ പണികൊടുത്ത് എ.ടി.എമ്മുകള്‍

ഓണമാഘോഷിക്കുന്നമലയാളികള്‍ക്ക് എട്ടിന്റെ പണികൊടുത്ത് എ.ടി.എമ്മുകള്‍

കണ്ണൂര്‍: ഓണത്തിന് മുന്‍പേ എടിഎമ്മുകളില്‍ നിന്ന് പണം എടുത്തവര്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ പണികിട്ടിയതു തന്നെ. ഇന്നും നാളെയും എടിഎമ്മുകളില്‍ നിന്ന് പണം എടുക്കുന്നവര്‍ വലയും. മിക്ക എടിഎമ്മുകളിലും പണമില്ലാത്ത അവസ്ഥയാണ്. നഗരത്തില്‍ ഏകദേശം 200 എടിഎം കൗണ്ടറുകളുണ്ടെന്നാണ് കണക്ക്, എന്നാല്‍ ഏറ്റവും തിരക്കേറിയ സമയമായിട്ടും പ്രവര്‍ത്തിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം. ശമ്പളമെത്തുന്ന സമയമായിട്ടും ബാങ്കുകള്‍ വേണ്ട മുന്‍കരുതലുകളെടുത്തില്ലെന്നാണ് പ്രധാന ആക്ഷേപം. എടിഎമ്മുകളില്‍ പണം നിറയ്ക്കാനായി സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പിച്ചിട്ടുള്ളത്, എല്ലാ എടിഎമ്മുകളിലും പണം ഉറപ്പാക്കാന്‍ ഏജന്‍സികള്‍ക്ക് നര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് […]

ഇത് കേന്ദ്രത്തിന്റെ ഓണസമ്മാനം: അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും

ഇത് കേന്ദ്രത്തിന്റെ ഓണസമ്മാനം: അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും

മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും. നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് മോദി സര്‍ക്കാരില്‍ കേരളത്തിനും ആദ്യ പ്രതിനിധിയെ ലഭിച്ചത്. കണ്ണന്താനം ഉള്‍പ്പെടെ ഒന്‍പത് പുതിയ മന്ത്രിമാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തിനു നിശ്ചയിച്ചിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ആരെയൊക്കെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് […]

ജാമ്യമില്ലാതെ തന്നെ ദിലീപ് പുറത്ത് കടക്കും

ജാമ്യമില്ലാതെ തന്നെ ദിലീപ് പുറത്ത് കടക്കും

കൊച്ചി: ഹൈക്കോടതി ജാമ്യം അനുവദിച്ചില്ലെങ്കിലും ദിലീപിന് വീട്ടില്‍ പോകാം. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് കോടതിയുടെ അനുമതി. സെപ്തംബര്‍ ആറിന് അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ പ്രത്യേകം അനുമതി വേണം എന്നാവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകന്‍ അങ്കമാലി കോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തെങ്കിലും കോടതി അനുമതി കൊടുക്കുകയായിരുന്നു. അമ്പത് ദിവസത്തിലേറെയായി ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന് സ്വന്തം വീട്ടിലേക്ക് പോകാനുള്ള സാഹചര്യം ആണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. റിമാന്‍ഡ് കാലാവധി തീരുന്ന ദിവസം തന്നെ ആയിരുന്നു ദിലീപ് ഇത്തരം […]

നിലവാരമില്ല; രാജ്യത്ത് 800 കോളേജുകള്‍ക്ക് പൂട്ട് വീഴും

നിലവാരമില്ല; രാജ്യത്ത് 800 കോളേജുകള്‍ക്ക് പൂട്ട് വീഴും

ബംഗളൂരു: രാജ്യത്ത് നിലവാരമില്ലാത്തതും അഡ്മിഷന്‍ നടക്കാത്തതുമായ 800 കോളേജുകള്‍ പൂട്ടുമെന്ന് ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍(എ.ഐ.സി.റ്റി.ഇ) ചെയര്‍മാന്‍ അനില്‍ ദത്താത്രേയ പറഞ്ഞു. ഈ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ എടുക്കാന്‍ കൂട്ടാക്കുന്നില്ലെന്നും ഓരോ വര്‍ഷവും നൂറോളം സീറ്റുകള്‍ ഇവിടങ്ങളില്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എ.ഐ.സി.റ്റി.ഇയുടെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ മൂലം ഓരോ വര്‍ഷവും 150ഓളം കോളേജുകള്‍ സ്വയം പൂട്ടാന്‍ അപേക്ഷ നല്‍കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ […]