പ്രതിവര്‍ഷം നൂറിലധികം സൈനികര്‍ ആത്മഹത്യ ചെയ്യുന്നതായി റിപ്പോര്‍ട്ട്

പ്രതിവര്‍ഷം നൂറിലധികം സൈനികര്‍ ആത്മഹത്യ ചെയ്യുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പ്രതിവര്‍ഷം നൂറിലധികം സൈനികര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നതായി റിപ്പോര്‍ട്ട്. ആത്മഹത്യയോടൊപ്പം സഹസൈനികരെ കൊലപ്പെടുത്തിയ സംഭവങ്ങളുമടക്കമാണ് ഇത്രയും മരണങ്ങള്‍ ഓരോ വര്‍ഷവും നടക്കുന്നത്. ചൊവ്വാഴ്ച പാര്‍ലമെന്റില്‍ പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംരേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെ 44 ആത്മഹത്യകളാണ് നടന്നത്. ഒരു സൈനികനെ മറ്റൊരു സൈനികന്‍ കൊലപ്പെടുത്തുകയും ചെയ്തു. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഒമ്ബത് സൈനിക ഉദ്യോഗസ്ഥര്‍, 19 ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 310 സൈനികര്‍ […]

‘കേപ്പ്’ അനധ്യാപക ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

‘കേപ്പ്’ അനധ്യാപക ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള സ്ഥാപനങ്ങളിലെ അനധ്യാപക ജീവനക്കാര്‍ക്ക്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന അതേ സ്‌കെയിലും ആനൂകൂല്യങ്ങളും നല്‍കികൊണ്ട് ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചു. 2014ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന്റെ അതേ മാതൃകയിലാണ് കേപ്പിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതോടെ പ്രതിമാസ ശമ്പളത്തില്‍ മൂവായിരം രൂപ മുതല്‍ പതിനായിരം രൂപയുടെ വര്‍ധനവാണ് ഉണ്ടാകുന്നത്. 2016 ജനുവരി മുതല്‍ മുന്‍കാല […]

അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍

അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍. വൈദ്യുതി മന്ത്രി എം.എം. മണിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. പ്രതിപക്ഷ എംഎല്‍എ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും വനഭൂമി വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു.

രക്ഷാബന്ധന്‍ പരിപാടിയ്ക്കിടെ സൈനികര്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു

രക്ഷാബന്ധന്‍ പരിപാടിയ്ക്കിടെ സൈനികര്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു

റായ്പൂര്‍: രക്ഷാബന്ധനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ദന്തേവാഡയിലെ പല്‍നാറില്‍ലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോസ്റ്റലില്‍ സി.ആര്‍.പി.എഫ് സൈനികര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതി. സ്‌കൂളില്‍ കൂടുതലും ആദിവാസി വിഭാഗത്തിലെ കുട്ടികളാണ് പഠിക്കുന്നത്. രണ്ടു ആദിവാസി കുട്ടികളാണ് പീഡനത്തിന് ഇരയായത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളാണ് പരാതിക്കാര്‍. സ്‌കൂളിലെ അഞ്ഞുറോളം വിദ്യാര്‍ഥിനികളാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. ജൂലായ് 31നായിരുന്നു സംഭവം. വിഷയത്തെ കുറിച്ചുള്ള അന്വേണത്തിന്റെ ഭാഗമായി ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും സി.ആര്‍.പി.എഫ്, ഡി.ഐ.ജിയും സ്‌കൂള്‍ സന്ദര്‍ശിച്ചു. ഹോസ്റ്റലിലെ […]

ആധാറുമായി ലിങ്ക് ചെയ്താല്‍ സര്‍ക്കാര്‍ അംഗീകൃത ഗോ സംരക്ഷകരാകാം

ആധാറുമായി ലിങ്ക് ചെയ്താല്‍ സര്‍ക്കാര്‍ അംഗീകൃത ഗോ സംരക്ഷകരാകാം

ന്യൂഡല്‍ഹി: ആധാറുമായി ലിങ്ക് ചെയ്ത അംഗീകൃത സര്‍ക്കാര്‍ ഗോ സരംക്ഷകരെ നിയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ബിജെപി ഭരിക്കുന്ന ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗോരക്ഷയുടെ പേരില്‍ സര്‍ക്കാരിനെ നാണം കെടുത്തുന്നവരില്‍ നിന്നും രക്ഷനേടാനാണ് നടപടിയെന്നാണ് സൂചന. മൃഗസംരക്ഷണത്തിന് വേണ്ടി രൂപവത്കരിച്ച എസ്.പി.സി.എ യുമായി സഹകരിച്ചാണ് ഗോ സേവാ ആയോഗ് പ്രവര്‍ത്തിക്കുക. ഈ സര്‍ട്ടിഫൈഡ് ഗോസംരക്ഷകരെ ആധാറുമായി ബന്ധിപ്പിക്കും. ഒപ്പം തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. നിയമലംഘനങ്ങള്‍ പോലീസിനെ അറിയിക്കുകയാവും ഇവരുടെ ചുമതല. ഈ വിവരങ്ങള്‍ ശേഖരിച്ച് പോലീസ് നടപടിയെടുക്കും. […]

മുഗളന്മാരുടേയും പാശ്ചാത്യരുടേയും ചരിത്രം കുട്ടികള്‍ പഠിക്കേണ്ട കാര്യമില്ല; 1960ന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും പഠിപ്പിക്കട്ടെയെന്ന് മഹാരാഷ്ട്ര സെക്കന്ററി ആന്റ് ഹയര്‍ സെക്കന്ററി എജ്യുക്കേഷന്‍

മുഗളന്മാരുടേയും പാശ്ചാത്യരുടേയും ചരിത്രം കുട്ടികള്‍ പഠിക്കേണ്ട കാര്യമില്ല; 1960ന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും പഠിപ്പിക്കട്ടെയെന്ന് മഹാരാഷ്ട്ര സെക്കന്ററി ആന്റ് ഹയര്‍ സെക്കന്ററി എജ്യുക്കേഷന്‍

ഭോപ്പാല്‍: മുഗളന്മാരുടേയും പാശ്ചാത്യരുടേയും ചരിത്രം കുട്ടികള്‍ പഠിക്കേണ്ട കാര്യമില്ലെന്ന് മഹാരാഷ്ട്ര സെക്കന്ററി ആന്റ് ഹയര്‍ സെക്കന്ററി എജ്യുക്കേഷന്റെ തീരുമാനം. ഏഴാം ക്ലാസിലേയും ഒന്‍പതാം ക്ലാസിലേയും പാഠപുസ്തകത്തില്‍ നിന്ന് ഈ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാണ് വിദ്യാഭ്യാസ വകുപ്പിനും ഹിസ്റ്ററി സബ്ജക്ട് കമ്മിറ്റിക്കും നല്‍കിയ ശിപാര്‍ശയില്‍ ബോര്‍ഡ് നിര്‍ദേശിക്കുന്നത്. മുഗളന്മാരുടേയും പാശ്ചാത്യരുടേയും ചരിത്രത്തിന് പകരം മറാത്ത ചക്രവര്‍ത്തി ശിവാജിയുടേയും 1960ന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും പഠിപ്പിക്കണമെന്നാണ് ശിപാര്‍ശ. തീരുമാനത്തില്‍ രാഷ്ട്രീയം കലര്‍ന്നിട്ടില്ലെന്നും വിദ്യാഭ്യാസ വിചക്ഷണരും അധ്യാപകരും അടങ്ങുന്ന വിദഗ്ധരുടെ നിര്‍ദേശമാണെന്നുമാണ് […]

മാഡം കെട്ടുകഥയിലെ കഥാപാത്രമല്ല: സിനിമാരംഗത്തുള്ള ഇവരെ പതിനാറിനുള്ളില്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി

മാഡം കെട്ടുകഥയിലെ കഥാപാത്രമല്ല: സിനിമാരംഗത്തുള്ള ഇവരെ പതിനാറിനുള്ളില്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ഒരു ‘മാഡ’ത്തിനു ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞത് കെട്ടുകഥയല്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും സുനി വ്യക്തമാക്കി. ഈ മാസം 16നുള്ളില്‍ വിഐപി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും സുനി വ്യക്തമാക്കി. ഒരു ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്ദംകുളം കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴാണ് ‘മാഡം’ കെട്ടുകഥയല്ലെന്ന് സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അതേസമയം, ‘മാഡം’ എന്ന കഥാപാത്രം കേസ് അന്വേഷണം വഴിതെറ്റിക്കാനുള്ള സുനിയുടെ തന്ത്രമാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. നടിയെ […]

ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ട സംഭവം: ആശുപത്രിയെ വിമര്‍ശിച്ച് പോലീസ് കമ്മീഷണര്‍ അജിത ബീഗം

ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ട സംഭവം: ആശുപത്രിയെ വിമര്‍ശിച്ച് പോലീസ് കമ്മീഷണര്‍ അജിത ബീഗം

കൊല്ലം: റോഡപകടത്തില്‍ പരുക്കേറ്റ് തമിഴ്‌നാട്ടുകാരനായ യുവാവ് ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ സ്വകാര്യ ആശുപത്രികളുടെ നിലപാടിനെ വിമര്‍ശിച്ച് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിത ബീഗം. ആശുപത്രികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരചട്ടലംഘനമാണെന്ന് അവര്‍ പറഞ്ഞു. രോഗിയെ പ്രവേശിപ്പിക്കാത്തതിനെക്കുറിച്ച് അന്വേഷിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. ഇതിനിടെ മാധ്യമങ്ങള്‍ വഴി സംഭവം ശ്രദ്ധയില്‍പെട്ട മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വാഹനാപകടത്തില്‍പ്പെട്ട് മുരുകന്‍ (47) എന്ന തൊഴിലാളിയാണ് മരിച്ചത്.മാധ്യമങ്ങള്‍ വഴി സംഭവം ശ്രദ്ധയില്‍പെട്ട മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. വാഹനാപകടത്തില്‍പ്പെട്ട് മുരുകന്‍ (47) എന്ന […]

കേരളത്തില്‍ ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കാസര്‍കോട് സ്വദേശിയാണെന്ന് റിപ്പോര്‍ട്ട്

കേരളത്തില്‍ ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കാസര്‍കോട് സ്വദേശിയാണെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ഏകോപിപ്പിക്കുന്നതും കാസര്‍കോട് സ്വദേശിയാണെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാറിലുള്ള കാസര്‍കോട് പടന്ന സ്വദേശി അബ്ദുള്‍ റാഷിദാണ് സംസ്ഥാനത്ത് ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്നും നിരവധി യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ റാഷിദ് പദ്ധതിയിട്ടിരുന്നതായും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഷജീര്‍ അബ്ദുള്ള കൊല്ലപ്പെട്ടതിന് ശേഷമാണ് റാഷിദ് സംസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തത്.   കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നിന്നും എന്‍ഐഎ അറസ്റ്റ ചെയ്ത […]

ലോയേഴ്‌സ് കോണ്‍ഗ്രസ്സ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

ലോയേഴ്‌സ്  കോണ്‍ഗ്രസ്സ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കാസര്‍കോട്: ലോയേഴ്‌സ് കോണ്‍ഗ്രസ്സ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം ഡി.സി.സി. പ്രസിഡണ്ട് ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ പ്രത്യേക മൊട്ടോര്‍ വാഹന ക്ലെയിംസ് ട്രൈബ്യൂണ്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ ലോയേസ് കോണ്‍ഗ്രസ്സ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി.രാമചന്ദ്രന്‍ അധ്യക്ഷനായി. സി.കെ.ശ്രീധരന്‍ എം.സി.ജോസ് യു.എസ്.ബാലന്‍ എന്നിവര്‍ സംസാരിച്ചു. ജോസ് സെവാസ്റ്റ്യന്‍ സ്വാഗതവും എം.ശ്രീജിത്ത് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എം.വി.എസ്.നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി.സെക്രട്ടറി കെ.നീലകണ്ംന്‍ സംസ്ഥാനസെക്രട്ടറി വി.എസ്.ചന്ദ്രശേഖരന്‍, പി.നാരായണന്‍ തങ്കച്ചന്‍മാത്യു, മാധവന്‍ മാലന്‍കട്, പി.കെ.ചന്ദ്രശേഖരന്‍ […]