മഞ്ചേശ്വരം എം.എല്‍.എയെ അയോഗ്യനാക്കണമെന്ന് കേസ്: സുരേന്ദ്രന്‍ ചെലവഴിച്ച പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ലീഗ്

മഞ്ചേശ്വരം എം.എല്‍.എയെ അയോഗ്യനാക്കണമെന്ന് കേസ്: സുരേന്ദ്രന്‍ ചെലവഴിച്ച പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ലീഗ്

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്നും വിജയിച്ച ലീഗ് എം.എല്‍.എയെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നടത്തിയ നിയമവ്യവഹാരത്തിനു ചെലവഴിച്ച പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്. കള്ളനോട്ടടിക്കേസില്‍ ബി.ജെ.പി നേതൃത്വവുമായി അടുത്ത ബന്ധമുള്ള പ്രാദേശിക നേതാക്കള്‍ പിടിയിലായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗൗരവകരമായ അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ നടന്ന കൊലപാതകക്കേസുകളിലെയും വര്‍ഗീയ സംഘര്‍ഷങ്ങളിലെയും പ്രതികളെ രക്ഷിക്കാനായി പണമൊഴുക്കുന്നതു […]

ന്യൂനപക്ഷമോര്‍ച്ചയുടെ പരിപാടിയില്‍ വേദി പങ്കിട്ട് കുമ്മനവും കെഎം മാണിയും

ന്യൂനപക്ഷമോര്‍ച്ചയുടെ പരിപാടിയില്‍ വേദി പങ്കിട്ട് കുമ്മനവും കെഎം മാണിയും

കൊച്ചി: ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് കെഎം മാണി. നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപൊലീത്തയെ ആദരിച്ചുകൊണ്ട് ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച പരിപാടിയിലാണ് കെഎം മാണി പങ്കെടുത്തത്. താമര നല്‍കിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്‍ കെഎം മാണിയെ സ്വീകരിച്ചത്. താമരക്ക് റോസാപ്പൂവിനേക്കാള്‍ ഗാംഭീര്യമുണ്ടെന്ന് ചടങ്ങില്‍ സംസാരിക്കവെ കെഎം മാണി പറഞ്ഞു. എല്ലായിടത്തും തനിക്ക് റോസാ പൂവാണ് ലഭിക്കാറ്. എന്നാല്‍ ഇവിടെ താമരപ്പൂ ലഭിച്ചതില്‍ ഏറെ പ്രത്യേകതകളുണ്ടെന്നും മാണി […]

ഇടുക്കിയില്‍ നാളെ എസ്.എന്‍.ഡി.പി ഹര്‍ത്താല്‍

ഇടുക്കിയില്‍ നാളെ എസ്.എന്‍.ഡി.പി ഹര്‍ത്താല്‍

ഇടുക്കി: ഇടുക്കി ജില്ലയില്‍ നാളെ എസ്.എന്‍.ഡി.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നെടുങ്കണ്ടം എസ്.എന്‍.ഡി.പി ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍

ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനു തിരഞ്ഞെടുപ്പു കമ്മിഷന്‍ വക വീണ്ടും കനത്ത പ്രഹരം

ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനു തിരഞ്ഞെടുപ്പു കമ്മിഷന്‍ വക വീണ്ടും കനത്ത പ്രഹരം

തിരിച്ചടികളില്‍ ഉഴറി നില്‍ക്കുന്ന ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനു തിരഞ്ഞെടുപ്പു കമ്മിഷന്‍ വക കനത്ത പ്രഹരം വീണ്ടും. ഇരട്ടപ്പദവി വിവാദത്തില്‍ കുടുങ്ങിയിരിക്കുന്ന 20 എഎപി എംഎല്‍എമാര്‍ക്കെതിരായ പരാതിയില്‍ വാദം കേള്‍ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ നസിം സെയ്ദി സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് എഎപിക്കു വന്‍ പ്രഹരമായ തീരുമാനം വന്നിരിക്കുന്നത്. അധികാരമേറ്റ് ഒരുമാസത്തിനുള്ളിലാണു അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാര്‍ 21 എഎപി എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. പാര്‍ലമെന്ററി സെക്രട്ടറിമാരുടേതു പ്രതിഫലം പറ്റുന്ന […]

കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ദതിയില്‍ തിരുവനന്തപുരം ജില്ലയ്ക്കും പരിഗണന

കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ദതിയില്‍ തിരുവനന്തപുരം ജില്ലയ്ക്കും പരിഗണന

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ നഗരങ്ങളെ ആഗോളനിലവാരത്തിലുള്ള സ്മാര്‍ട്ട് സിറ്റികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തില്‍ നിന്ന് തിരുവനന്തപുരം ജില്ലയും ഇടം നേടി. കേന്ദ്രനഗരവികസനവകുപ്പ് മന്ത്രി വെങ്കയ്യനായിഡുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുപ്പത് നഗരങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നാം ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തായാണ് തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് നേരത്തെ കൊച്ചി നഗരത്തേയും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തമിഴ് നാട്ടില്‍ നിന്ന് നാല് നഗരങ്ങള്‍ പദ്ധതിയില്‍ ഇടം നേടിയിട്ടുണ്ട്. തിരുവനന്തപുരം കൂടാതെ ബെംഗളൂരു, തിരുപ്പൂര്‍ തിരുനല്‍വേലി, തൂത്തുക്കുടി, […]

റാം നാഥ് കോവിന്ദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

റാം നാഥ് കോവിന്ദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂ ഡല്‍ഹി: എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി റാം നാഥ് കോവിന്ദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം വെളിവാക്കിയ ചടങ്ങില്‍, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎയുടെ മുഖ്യമന്ത്രിമാര്‍, എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാലുസെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. എന്‍ഡിഎയിലെ ഘടകക്ഷികള്‍ക്കു പുറമേ ജെഡിയു, ടിആര്‍എസ്, ഐഎഎഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി തുടങ്ങിയ […]

ക്വാറികള്‍ക്ക് ഇളവ് നല്‍കിയ മൈനര്‍ മിനറല്‍ ചട്ട ഭേദഗതി റദ്ദാക്കുക: വെല്‍ഫെയര്‍ പാര്‍ട്ടി

ക്വാറികള്‍ക്ക് ഇളവ് നല്‍കിയ മൈനര്‍ മിനറല്‍ ചട്ട ഭേദഗതി റദ്ദാക്കുക: വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ക്വാറികള്‍ക്ക് പാറപൊട്ടിക്കാനും ചൈനാക്ലേ അടക്കമുള്ള ധാതുക്കള്‍ ഖനനം ചെയ്യാനുമുള്ള ദൂരപരിധി 50 മീറ്ററായി കുറച്ച കേരളാ മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളിലെ ഭേദഗതി റദ്ദാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ജനവാസത്തിന് ഭീഷണിയായ രണ്ടായിരത്തിലധികം ക്വാറികളാണ് ദൂരപരിധി കുറച്ചത് കൊണ്ട് വീണ്ടും പ്രവര്‍ത്തിക്കാന്‍ പോകുന്നത്. ക്വാറി പെര്‍മിറ്റ് കാലാവധി അഞ്ച് വര്‍ഷമാക്കിയതും മാഫിയകളെ സഹായിക്കാനാണ്. മേജര്‍ മിനറലുകളായ ലാറ്റലൈറ്റ്, ചൈനക്ലേ, സിലിക്കാലാന്‍ഡ് എന്നിവയെ മൈനര്‍ മിനറലുകളുടെ പട്ടികയിലുള്‍പ്പെടുത്താനുള്ള തീരുമാനവും വന്‍കിട പാരിസ്ഥിതിക […]

കര്‍ണാടകത്തില്‍ എം.എല്‍.എമാര്‍ക്കെതിരെ ലേഖനം എഴുതിയ പത്രാധിപര്‍ക്ക് തടവ് ശിക്ഷ

കര്‍ണാടകത്തില്‍ എം.എല്‍.എമാര്‍ക്കെതിരെ ലേഖനം എഴുതിയ പത്രാധിപര്‍ക്ക് തടവ് ശിക്ഷ

ബംഗളൂരു: എം.എല്‍.എമാര്‍ക്കെതിരെ അപകീര്‍ത്തിപരമായ ലേഖനം പ്രസിദ്ധീകരിച്ച കന്നഡ പ്രസിദ്ധീകരണം പത്രാധിപന്മാര്‍ക്ക് കര്‍ണാടക നിയമസഭാ സ്പീക്കര്‍ തടവുശിക്ഷ വിധിച്ചു. രണ്ട് കന്നഡ ടാബ്ലോയിഡുകളിലെ എഡിറ്റര്‍മാരെയാണ് ശിക്ഷിച്ചത്. ഒരു വര്‍ഷത്തേക്കാണ് ശിക്ഷിച്ചത്.

8,167 കോടിരൂപയുടെ കാര്‍ഷിക വായ്പ എഴുതി തള്ളാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

8,167 കോടിരൂപയുടെ കാര്‍ഷിക വായ്പ എഴുതി തള്ളാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബംഗളുരു: ചെറുകിട കാര്‍ഷീക കടങ്ങള്‍ എഴുതിതള്ളാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തീരുമാനിച്ചു. 8,167 കോടിരൂപയുടെ കാര്‍ഷിക വായ്പയാണ് എഴുതിത്തള്ളുക. സര്‍ക്കാരിന്റെ ഈ തീരുമാനം 22 ലക്ഷം കര്‍ഷകര്‍ക്ക്് പ്രയോജനം ചെയ്യും. സംസ്ഥാനങ്ങള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ തന്നെ രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.2017 ജൂണ്‍ 20 വരെ അനുവദിച്ച 50,000 രൂപവരയെുള്ള കടങ്ങളാണ് എഴുതിത്തള്ളുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും സമാനമായ രീതിയില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനമെടുത്തിരുന്നു. […]

പുതുവൈപ്പിന്‍: സിംഗൂരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയ്യാറാകണമെന്ന് സി.പി.ഐ മുഖ പത്രം

പുതുവൈപ്പിന്‍: സിംഗൂരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയ്യാറാകണമെന്ന് സി.പി.ഐ മുഖ പത്രം

തിരുവനന്തപുരം: പുതുവൈപ്പിന്‍ എല്‍പിജി ടെര്‍മിനലിനെതിരേ നടന്നുവരുന്ന ജനകീയ സമരത്തിന് നേരെയുള്ള പോലീസ് ഇടപെടലിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. ബംഗാളിലെ സിംഗൂരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയ്യാറാകണമെന്നും സമരക്കാരെ നരനായാട്ടിന് ഇടയാക്കിയ പോലീസുകാര്‍ക്ക് എതിരേ നടപടിവേണമെന്നും പത്രം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ വിമര്‍ശനത്തിന് പിന്നാലെയാണ് പത്രത്തിന്റെയും വിമര്‍ശനം. കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന പുതുവൈപ്പ് എന്ന തലക്കെട്ടില്‍ നല്‍കിയിരിക്കുന്ന ലേഖനത്തില്‍ പുതുവൈപ്പില്‍ സമാധാനപരമായി നടന്ന സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ […]