ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനു തിരഞ്ഞെടുപ്പു കമ്മിഷന്‍ വക വീണ്ടും കനത്ത പ്രഹരം

ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനു തിരഞ്ഞെടുപ്പു കമ്മിഷന്‍ വക വീണ്ടും കനത്ത പ്രഹരം

തിരിച്ചടികളില്‍ ഉഴറി നില്‍ക്കുന്ന ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനു തിരഞ്ഞെടുപ്പു കമ്മിഷന്‍ വക കനത്ത പ്രഹരം വീണ്ടും. ഇരട്ടപ്പദവി വിവാദത്തില്‍ കുടുങ്ങിയിരിക്കുന്ന 20 എഎപി എംഎല്‍എമാര്‍ക്കെതിരായ പരാതിയില്‍ വാദം കേള്‍ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ നസിം സെയ്ദി സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് എഎപിക്കു വന്‍ പ്രഹരമായ തീരുമാനം വന്നിരിക്കുന്നത്. അധികാരമേറ്റ് ഒരുമാസത്തിനുള്ളിലാണു അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാര്‍ 21 എഎപി എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. പാര്‍ലമെന്ററി സെക്രട്ടറിമാരുടേതു പ്രതിഫലം പറ്റുന്ന […]

കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ദതിയില്‍ തിരുവനന്തപുരം ജില്ലയ്ക്കും പരിഗണന

കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ദതിയില്‍ തിരുവനന്തപുരം ജില്ലയ്ക്കും പരിഗണന

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ നഗരങ്ങളെ ആഗോളനിലവാരത്തിലുള്ള സ്മാര്‍ട്ട് സിറ്റികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തില്‍ നിന്ന് തിരുവനന്തപുരം ജില്ലയും ഇടം നേടി. കേന്ദ്രനഗരവികസനവകുപ്പ് മന്ത്രി വെങ്കയ്യനായിഡുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുപ്പത് നഗരങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നാം ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തായാണ് തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് നേരത്തെ കൊച്ചി നഗരത്തേയും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തമിഴ് നാട്ടില്‍ നിന്ന് നാല് നഗരങ്ങള്‍ പദ്ധതിയില്‍ ഇടം നേടിയിട്ടുണ്ട്. തിരുവനന്തപുരം കൂടാതെ ബെംഗളൂരു, തിരുപ്പൂര്‍ തിരുനല്‍വേലി, തൂത്തുക്കുടി, […]

റാം നാഥ് കോവിന്ദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

റാം നാഥ് കോവിന്ദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂ ഡല്‍ഹി: എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി റാം നാഥ് കോവിന്ദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം വെളിവാക്കിയ ചടങ്ങില്‍, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎയുടെ മുഖ്യമന്ത്രിമാര്‍, എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാലുസെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. എന്‍ഡിഎയിലെ ഘടകക്ഷികള്‍ക്കു പുറമേ ജെഡിയു, ടിആര്‍എസ്, ഐഎഎഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി തുടങ്ങിയ […]

ക്വാറികള്‍ക്ക് ഇളവ് നല്‍കിയ മൈനര്‍ മിനറല്‍ ചട്ട ഭേദഗതി റദ്ദാക്കുക: വെല്‍ഫെയര്‍ പാര്‍ട്ടി

ക്വാറികള്‍ക്ക് ഇളവ് നല്‍കിയ മൈനര്‍ മിനറല്‍ ചട്ട ഭേദഗതി റദ്ദാക്കുക: വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ക്വാറികള്‍ക്ക് പാറപൊട്ടിക്കാനും ചൈനാക്ലേ അടക്കമുള്ള ധാതുക്കള്‍ ഖനനം ചെയ്യാനുമുള്ള ദൂരപരിധി 50 മീറ്ററായി കുറച്ച കേരളാ മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളിലെ ഭേദഗതി റദ്ദാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ജനവാസത്തിന് ഭീഷണിയായ രണ്ടായിരത്തിലധികം ക്വാറികളാണ് ദൂരപരിധി കുറച്ചത് കൊണ്ട് വീണ്ടും പ്രവര്‍ത്തിക്കാന്‍ പോകുന്നത്. ക്വാറി പെര്‍മിറ്റ് കാലാവധി അഞ്ച് വര്‍ഷമാക്കിയതും മാഫിയകളെ സഹായിക്കാനാണ്. മേജര്‍ മിനറലുകളായ ലാറ്റലൈറ്റ്, ചൈനക്ലേ, സിലിക്കാലാന്‍ഡ് എന്നിവയെ മൈനര്‍ മിനറലുകളുടെ പട്ടികയിലുള്‍പ്പെടുത്താനുള്ള തീരുമാനവും വന്‍കിട പാരിസ്ഥിതിക […]

കര്‍ണാടകത്തില്‍ എം.എല്‍.എമാര്‍ക്കെതിരെ ലേഖനം എഴുതിയ പത്രാധിപര്‍ക്ക് തടവ് ശിക്ഷ

കര്‍ണാടകത്തില്‍ എം.എല്‍.എമാര്‍ക്കെതിരെ ലേഖനം എഴുതിയ പത്രാധിപര്‍ക്ക് തടവ് ശിക്ഷ

ബംഗളൂരു: എം.എല്‍.എമാര്‍ക്കെതിരെ അപകീര്‍ത്തിപരമായ ലേഖനം പ്രസിദ്ധീകരിച്ച കന്നഡ പ്രസിദ്ധീകരണം പത്രാധിപന്മാര്‍ക്ക് കര്‍ണാടക നിയമസഭാ സ്പീക്കര്‍ തടവുശിക്ഷ വിധിച്ചു. രണ്ട് കന്നഡ ടാബ്ലോയിഡുകളിലെ എഡിറ്റര്‍മാരെയാണ് ശിക്ഷിച്ചത്. ഒരു വര്‍ഷത്തേക്കാണ് ശിക്ഷിച്ചത്.

8,167 കോടിരൂപയുടെ കാര്‍ഷിക വായ്പ എഴുതി തള്ളാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

8,167 കോടിരൂപയുടെ കാര്‍ഷിക വായ്പ എഴുതി തള്ളാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബംഗളുരു: ചെറുകിട കാര്‍ഷീക കടങ്ങള്‍ എഴുതിതള്ളാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തീരുമാനിച്ചു. 8,167 കോടിരൂപയുടെ കാര്‍ഷിക വായ്പയാണ് എഴുതിത്തള്ളുക. സര്‍ക്കാരിന്റെ ഈ തീരുമാനം 22 ലക്ഷം കര്‍ഷകര്‍ക്ക്് പ്രയോജനം ചെയ്യും. സംസ്ഥാനങ്ങള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ തന്നെ രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.2017 ജൂണ്‍ 20 വരെ അനുവദിച്ച 50,000 രൂപവരയെുള്ള കടങ്ങളാണ് എഴുതിത്തള്ളുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും സമാനമായ രീതിയില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനമെടുത്തിരുന്നു. […]

പുതുവൈപ്പിന്‍: സിംഗൂരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയ്യാറാകണമെന്ന് സി.പി.ഐ മുഖ പത്രം

പുതുവൈപ്പിന്‍: സിംഗൂരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയ്യാറാകണമെന്ന് സി.പി.ഐ മുഖ പത്രം

തിരുവനന്തപുരം: പുതുവൈപ്പിന്‍ എല്‍പിജി ടെര്‍മിനലിനെതിരേ നടന്നുവരുന്ന ജനകീയ സമരത്തിന് നേരെയുള്ള പോലീസ് ഇടപെടലിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. ബംഗാളിലെ സിംഗൂരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയ്യാറാകണമെന്നും സമരക്കാരെ നരനായാട്ടിന് ഇടയാക്കിയ പോലീസുകാര്‍ക്ക് എതിരേ നടപടിവേണമെന്നും പത്രം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ വിമര്‍ശനത്തിന് പിന്നാലെയാണ് പത്രത്തിന്റെയും വിമര്‍ശനം. കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന പുതുവൈപ്പ് എന്ന തലക്കെട്ടില്‍ നല്‍കിയിരിക്കുന്ന ലേഖനത്തില്‍ പുതുവൈപ്പില്‍ സമാധാനപരമായി നടന്ന സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ […]

പുതുവൈപ്പിനില്‍ വീണ്ടും സംഘര്‍ഷാവസ്ഥ

പുതുവൈപ്പിനില്‍ വീണ്ടും സംഘര്‍ഷാവസ്ഥ

സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനക്കൂട്ടം കമ്പനിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു കൊച്ചി: പുതുവൈപ്പിനില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നറിഞ്ഞ് സ്ഥലത്തെത്തിയ ജനക്കൂട്ടം കമ്പനിക്ക് മുമ്പില്‍ ഉപരോധ സമരം തുടങ്ങി. സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനക്കൂട്ടം കമ്പനിക്ക് മുന്നില്‍ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. ജൂലൈ നാലിന് ഹൈകോടതി കേസ് പരിഗണിക്കും വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ ഉറപ്പ് ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപരോധം. 121ദിവസങ്ങള്‍ നീണ്ട ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്കൊടുവിലായിരുന്നു മന്ത്രി ഉറപ്പ് […]

പനി മരണ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം: സി.പി.ജോണ്‍

പനി മരണ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം: സി.പി.ജോണ്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പനിമരണ നിയന്ത്രണത്തില്‍ സര്‍ക്കാകര്‍ പൂര്‍ണ്മ പരാജയമെന്ന് സി.എം.പി സംസ്ഥാന ജനരല്‍ സെക്രട്ടറി സി.പി ജോണ്‍. പനി ബാധിച്ച് മരണപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ 10ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പനി ബാധിച്ചതിനാലും, ഈ പനി ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്നതിനാലും ഒട്ടനവധി ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. അവര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പനിബാധിത മരണങ്ങളില്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നുള്ള വീഴ്ച വ്യക്തമായതിനാലും, സര്‍ക്കാര്‍ അലംഭാവം തുടരുന്നതിനാലും ഇതില്‍ പ്രതിഷേധിച്ച് ജൂണ്‍ 24 ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ […]

കൊച്ചി മെട്രോ: ഉദ്ഘാടനയാത്രയില്‍ കുമ്മനം ഇടം പിടിച്ചത് വിവാദമാകുന്നു

കൊച്ചി മെട്രോ: ഉദ്ഘാടനയാത്രയില്‍ കുമ്മനം ഇടം പിടിച്ചത് വിവാദമാകുന്നു

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യാത്രചെയ്തത് വന്‍ ജന പ്രക്ഷോഭം. സോഷ്യല്‍ മീഡിയയില്‍ കുമ്മനത്തിനെതിരെ ട്രോള്‍ മഴ വര്‍ഷിക്കുകയാണ് ജനങ്ങള്‍. കുമ്മനം എട്ട് കാലി മമ്മൂഞ്ഞാണെന്നും, ആദ്യത്തെ കള്ള വണ്ടിയാത്രക്കാരനാണെന്നും സോഷ്യല്‍ മീഡിയയില്‍ ആക്ഷേപമുയരുകയാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രോട്ടോകോള്‍ ലംഘിച്ചാണ് യാത്ര നടത്തിയെന്നും ആരോപണമുണ്ട്. മെട്രോയില്‍ ആദ്യ യാത്ര ചെയ്യുന്നവരുടെ പട്ടികയില്‍ കുമ്മനത്തിന്റെ പേര് ഉണ്ടായിരുന്നില്ല. ഇത് മറികടന്നാണ് പ്രധാനമന്ത്രിക്കൊപ്പം കുമ്മനം രാജശേഖരന്‍ യാത്ര […]

1 135 136 137