തുഷാര്‍ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല: യോഗ്യന്‍ വി.മുരളീധരനെന്ന് വെള്ളാപ്പള്ളി നടേശന്‍

തുഷാര്‍ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല: യോഗ്യന്‍ വി.മുരളീധരനെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളി എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാറിന് മോഹം നല്‍കാനും മോഹഭംഗമുണ്ടാക്കാനുമാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. ചില കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ബിഡിജെഎസ് ചോദിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. കേരളത്തില്‍ ബിജെപിക്ക് പിന്നാക്ക അഭിമുഖ്യമില്ല. വളരാനാകാത്തതിന് കാരണം ഇതാണ്. തുഷാറിനേക്കാള്‍ എംപി സ്ഥാനത്ത് യോഗ്യന്‍ വി.മുരളീധരനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തില്‍ എന്‍.ഡി.എ സംവിധാനവും പ്രവര്‍ത്തനവും വേണ്ടരീതിയില്‍ ഇല്ലന്നും ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലം കാത്തിരുന്ന് കാണാമെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു.

കേരളത്തില്‍ psc ഓഫീസ് അടച്ചുപൂട്ടി എകെജി സെന്റെറിന്റെ കൗണ്ടറില്‍ പ്രവര്‍ത്തിക്കണം: ഒ.രാജഗോപാല്‍

കേരളത്തില്‍ psc ഓഫീസ് അടച്ചുപൂട്ടി എകെജി സെന്റെറിന്റെ കൗണ്ടറില്‍ പ്രവര്‍ത്തിക്കണം: ഒ.രാജഗോപാല്‍

തിരുവനന്തപുരം: കേരളത്തില്‍ലെ psc ഓഫീസ് അടച്ചുപൂട്ടി എകെജി സെന്ററില്‍ പിന്‍വാതില്‍ നിയമനത്തിനുള്ള കൗണ്ടര്‍ തുറക്കണമെന്ന് ഒ രാജഗോപാല്‍ Mla. യുവമോര്‍ച്ച-ksrtc അഡ്വയ്സിഡ് കണ്ടക്റ്റര്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ സംയുക്ത സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഭരണം ജനങ്ങള്‍ക്കുവേണ്ടിയല്ല പാര്‍ട്ടിക്കുവേണ്ടിയുള്ള ഭരണമാണ് ഇവിടെ നടക്കുന്നത്. സര്‍ക്കാര്‍ യുവാക്കളെ വഞ്ചിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ താല്‍കാലികമായി നിയമിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയുമാണ് ഇവര്‍ ചെയുന്നത.് അഡ്വയ്സിസ് മെമ്മോ ലഭിച്ചിട്ടും ഇവിടെ നിയമനം ലഭിക്കാത്തത്ത് ആശങ്കാജനകമാണെന്നും ksrtc അഡ്വയ്സ് മെമ്മോ അയച്ച […]

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു

തിരുവനന്തപുരം: തമലത്ത് ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. വെട്ടേറ്റ പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വിനോദസഞ്ചാരികള്‍ അതിഥികളാണെന്ന ബോധം ജനങ്ങളിലുണ്ടാകണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

വിനോദസഞ്ചാരികള്‍ അതിഥികളാണെന്ന ബോധം ജനങ്ങളിലുണ്ടാകണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം:വിനോദസഞ്ചാരികള്‍ അതിഥികളാണെന്ന ബോധം ജനങ്ങളിലുണ്ടാക്കാന്‍ സാധിക്കണമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്) സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന സ്റ്റേക്ക്ഹോള്‍ഡേഴ്സിനുള്ള ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാര്‍ക്ക് ഉപയോഗപ്പെടുന്ന രീതിയില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സൗകര്യങ്ങളൊരുക്കി പാവപ്പെട്ടവര്‍ക്ക് ജീവനോപാധി കൂടിയാകുന്നരീതിയില്‍ മാറണം. കുടുംബമായി എത്തുന്ന വിദേശവിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. വിദേശസഞ്ചാരികള്‍ക്കൊപ്പം തദ്ദേശ ടൂറിസവും പ്രോത്സാഹിപ്പിക്കണം. ഉത്തരവാദിത്ത ടൂറിസം വളര്‍ത്താനും സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഓട്ടോ, ടാക്സി, ഹൗസ്ബോട്ട് ജീവനക്കാര്‍ […]

ത്രിപുരയില്‍ നടക്കുന്നത് സംഘ്പരിവാറിന്റെ തനിനിറം : ഹമീദ് വാണിയമ്പലം

ത്രിപുരയില്‍ നടക്കുന്നത് സംഘ്പരിവാറിന്റെ തനിനിറം : ഹമീദ് വാണിയമ്പലം

തിരുവനന്തപുരം : ത്രിപുരയില്‍ ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് വിജയത്തോടെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ സംഘ്പരിവാറിന്റെ തനിനിറമാണ് കാട്ടിത്തരുന്നതെന്നും രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ഇതിനെ ഒന്നിച്ചെതിര്‍ക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. ലെനില്‍ പ്രതിമ തകര്‍ത്തതും സി.പി.എം കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നൂറുകണക്കിന് ഓഫീസുകള്‍ തകര്‍ക്കുന്നതും ആയിരക്കണക്കിന് പ്രവര്‍ത്തകരെ ശാരീരകമായി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നതും ഫാസിസ്റ്റ് രീതി തന്നെയാണ്. രാജ്യത്തിലെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് മാത്രമല്ല ജനാധിപത്യ സംവിധാനത്തിനും നിയമ വാഴ്ചക്കും ആഭ്യന്തര സുരക്ഷക്കും വെല്ലുവിളിയാണ് സംഘ്പരിവാര്‍ […]

ഹൈക്കോടതി നടപടി സര്‍ക്കാരിനേറ്റ കനത്ത പരാജയമാണെന്ന് രമേശ് ചെന്നിത്തല

ഹൈക്കോടതി നടപടി സര്‍ക്കാരിനേറ്റ കനത്ത പരാജയമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി സര്‍ക്കാരിനേറ്റ കനത്ത പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ സാധിക്കുമോ എന്നും ചെന്നിത്തല ചോദിച്ചു.

ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കും

ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കും

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. കേസിന്റെ ഷുഹൈബിന്റെ കുടുംബ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശരിയായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കാന്‍ കഴിയും. ഗൂഢാലോചന കണ്ടെത്താതെ കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അറുതിയുണ്ടാക്കാന്‍ കഴിയില്ല. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ കൊലപാതകമാണ് ഷുഹൈബിന്റേതെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസന്വേഷിച്ച പോലീസിനെതിരെ കടുത്ത വിമര്‍ശനമാണ് കോടതി നടത്തിയത്. പോലീസ് അന്വേഷണത്തില്‍ ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.

പെരിയാറിന്റെ പ്രതിമകള്‍ക്ക് പൊലീസ് സുരക്ഷ വേണ്ട; തമിഴര്‍ സംരക്ഷണമൊരുക്കുമെന്ന് കമല്‍

പെരിയാറിന്റെ പ്രതിമകള്‍ക്ക് പൊലീസ് സുരക്ഷ വേണ്ട; തമിഴര്‍ സംരക്ഷണമൊരുക്കുമെന്ന് കമല്‍

ചെന്നൈ: പെരിയാറിന്റെ പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ ഹാസന്‍ രംഗത്ത്. തമിഴ്‌നാട്ടില്‍ പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമകള്‍ക്ക് പോലീസ് സുരക്ഷ നല്‍കേണ്ടെന്നും തമിഴര്‍ തന്നെ പ്രതിമ സംരക്ഷിക്കുമെന്നും കമല്‍ പറഞ്ഞു. തിരുപ്പത്തൂരില്‍ പെരിയാറിന്റെ പ്രതിമയ്ക്കു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പെരിയാറിന്റെ പ്രതിമകള്‍ക്കു പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ബിജെപി ഭരണത്തിലെത്തിയാല്‍ ആദ്യം ഇല്ലാതാക്കുക പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമകളായിരിക്കുമെന്ന ബിജെപി നേതാവ് എച്ച്. രാജയുടെ […]

ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍; 25 അംഗ പ്രത്യേക സംഘത്തെ നിയമിക്കും

ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍; 25 അംഗ പ്രത്യേക സംഘത്തെ നിയമിക്കും

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കാന്‍ തീരുമാനം. കരാറടിസ്ഥാനത്തില്‍ നിയമിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പബ്ലിക് റിലേഷന്‍സ് വകുപ്പിന് കീഴില്‍ 25 അംഗ സംഘത്തെയാണ് നിയമിക്കുന്നത്. സംഘത്തലവന് മാസം ഒന്നേകാല്‍ ലക്ഷം രൂപ വേതനം നിശ്ചയിച്ച് ഉത്തരവിന് അനുമതിയായി. പ്രത്യേക സംഘത്തിന് പ്രതിമാസം 41 ലക്ഷം രൂപ ചിലവ് വരുമെന്നാണ് കണക്ക്. ടീം ലീഡര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ നാലു കണ്ടന്റ് മാനേജര്‍മാരുണ്ടാകും. ഇവര്‍ക്ക് 75,000 രൂപ വീതം പ്രതിമാസം ലഭിക്കും. ആറ് കണ്ടന്റ് […]

ഷുഹൈബ് വധം ; കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍

ഷുഹൈബ് വധം ; കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍

തിരുവനന്തപുരം : കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍ രംഗത്ത്. നിരാഹാര സമരം അവസാനിപ്പിച്ചത് തെറ്റായിപ്പോയെന്ന് സുധാകരന്‍ കെപിസിസി യോഗത്തില്‍ അറിയിച്ചു. സമരം അവസാനിപ്പിക്കാന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

1 17 18 19 20 21 137