ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വേഗത്തില്‍ നടത്തണമെന്ന ആവശ്യവുമായി കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വേഗത്തില്‍ നടത്തണമെന്ന ആവശ്യമുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. തിരഞ്ഞെടുപ്പ് വൈകുന്നത് ബിജെപിയെ ബാധിക്കില്ലെന്നും എന്നാല്‍ വേഗത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് വൈകുന്നതിന് പിന്നില്‍ ബിജെപിയുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് നേരത്തെ എല്‍ഡിഎഫും യുഡിഎഫും ആരോപിച്ചിരുന്നു. മേയ് അവസാനം തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിഴിഞ്ഞത്ത് കടുത്ത പ്രതിസന്ധി; അദാനിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍

വിഴിഞ്ഞത്ത് കടുത്ത പ്രതിസന്ധി; അദാനിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട് കടുത്ത പ്രതിസന്ധി. അദാനിയോട് നഷ്ടപരിഹാരം തേടി സര്‍ക്കാര്‍ രംഗത്ത്. 19 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. നിശ്ചിതസമയത്ത് 25 ശതമാനം നിര്‍മാണം പൂര്‍ത്തിയാക്കാത്തിനാണ് നഷ്ടപരിഹാരം. ഒരു ദിവസം 12 ലക്ഷം എന്ന കരാര്‍ വ്യവസ്ഥ അനുസരിച്ചാണ് നടപടി. അതേസമയം നിര്‍മാണവുമായി ബന്ധപ്പെട്ട് നിലപാട് ആവര്‍ത്തിക്കുകയാണ് അദാനി. വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണം സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. 16 മാസം കൂടി കിട്ടിയേ തീരൂ എന്നും അദാനി അറിയിച്ചു.

വേര്‍പിരിഞ്ഞത് മാധ്യമ മനീഷി: മന്ത്രി ജലീല്‍

വേര്‍പിരിഞ്ഞത് മാധ്യമ മനീഷി: മന്ത്രി ജലീല്‍

തിരുവനന്തപുരം: പത്രമാധ്യമ രംഗത്തെ മഹാമനീഷിയുടെ തിരോധാനമാണു ടിവിആര്‍ ഷേണായിയുടെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നതെന്നു മന്ത്രി കെ. ടി. ജലീല്‍ പറഞ്ഞു. വൈകുന്നേരം കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ എന്‍. അശോകന്‍ അധ്യക്ഷനായിരുന്നു. കേരളത്തിന്റെ കീര്‍ത്തി ദേശീയ മാധ്യമ രംഗത്തേക്കു കൊണ്ടുവരാന്‍ ടിവിആറിനു കഴിഞ്ഞു. പത്രപ്രവര്‍ത്തന രംഗത്തെ അതികായന്‍മാരുടെ അവസാനത്തെ കണ്ണിയാണു അദ്ദേഹം. ടിവിആറിന്റെ കഴിവിനും പ്രാപ്തിക്കും ലഭിച്ച അംഗീകാരമാണ് അദ്ദേഹത്തിനു ലഭിച്ച അനേകം പുരസ്‌കാരങ്ങള്‍. […]

കോഴിക്കോട് പേരാമ്പ്രയില്‍ നാലു വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്

കോഴിക്കോട് പേരാമ്പ്രയില്‍ നാലു വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ നാലു വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്. രണ്ടു സിപിഎം പ്രവര്‍ത്തകരുടെയും രണ്ടു ശിവജി സേനാ പ്രവര്‍ത്തകരുടെയും വീടിന് നേരെയാണ് ചൊവ്വാഴ്ച രാത്രിയില്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. വിഷു ദിനത്തില്‍ പേരാമ്പ്രയില്‍ വച്ചുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. വിഷുദിവസം രാത്രി 25 ഓളം ശിവജി സേനാ പ്രവര്‍ത്തകര്‍ പേരാമ്പ്ര ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ കാര്‍ത്തിക ഫാമിലി റസ്റ്റോറന്റ് അടിച്ചു തകര്‍ത്തിരുന്നു. തടയാനെത്തിയ ഹോട്ടലുടമയേയും, ജീവനക്കാരേയും […]

മോദി വാഗ്ദാനം ചെയ്തത് നല്ല ദിനങ്ങള്‍ എന്നാല്‍ ജനങ്ങള്‍ ഇപ്പോഴും ക്യുവില്‍ തന്നെ : രാഹുല്‍ഗാന്ധി

മോദി വാഗ്ദാനം ചെയ്തത് നല്ല ദിനങ്ങള്‍ എന്നാല്‍ ജനങ്ങള്‍ ഇപ്പോഴും ക്യുവില്‍ തന്നെ : രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയത് നല്ല ദിനങ്ങള്‍, എന്നാല്‍ ജനങ്ങള്‍ ഇപ്പോഴും ക്യൂവില്‍ തുടരുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്ന് മോദി 500, 1000 നോട്ടുകള്‍ തട്ടിയെടുത്തു. ഇവ നീരവ് മോദിയുടെ പോക്കറ്റില്‍ ഇട്ട് കൊടുത്തുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ എ ടി എമ്മുകളില്‍ പണം ഇല്ലെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി തന്റെ അഭിപ്രായം പറഞ്ഞത്. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, […]

സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും കര്‍ഷക സഭകള്‍ സംഘടിപ്പിക്കും: മന്ത്രി വി. എസ്. സുനില്‍കുമാര്‍

സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും കര്‍ഷക സഭകള്‍ സംഘടിപ്പിക്കും: മന്ത്രി വി. എസ്. സുനില്‍കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും ജൂലായ് മാസത്തില്‍ കര്‍ഷക സഭകള്‍ സംഘടിപ്പിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നടന്ന വിഷന്‍ 2018 ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷക സഭകളിലൂടെ സംസ്ഥാനത്തെ പത്തു ലക്ഷം കര്‍ഷകരിലേക്കെത്തുകയാണ് ലക്ഷ്യം. വാര്‍ഡ് അംഗത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സഭകള്‍ കൃഷി ഓഫീസര്‍മാര്‍ സംഘടിപ്പിക്കണം. എല്ലാ വര്‍ഷവും കര്‍ഷക സഭകള്‍ നടത്താനാണ് വകുപ്പ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ കൃഷിഭവനുകള്‍ക്കു […]

ബിജെപി അധ്യക്ഷന്‍ രാജിവെച്ചു

ബിജെപി അധ്യക്ഷന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: കെ ഹരിബാബു ആന്ധ്രാപ്രദേശ് ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. വിശാഖപട്ടണം എംപികൂടിയായ ഹരിബാബു രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ചുകൊടുത്തു. സോമുവീരരാജു, മുന്‍ മന്ത്രി പി മാണിക്യാല റാവു, കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ കണ്ണ ലക്ഷ്മിനാരായണ, യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഡി.പുരന്ദരേശ്വരി എന്നിവരില്‍ ആരെങ്കിലും ബിജെപിയുടെ അടുത്ത സംസ്ഥാന അധ്യക്ഷനാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആന്ധ്രാപ്രദേശിലെ ബി ജെ പി അധ്യക്ഷസ്ഥാനം ലഭിക്കാന്‍ സാധ്യത കൂടുതല്‍ കപു സമുദായത്തില്‍ നിന്നുള്ള വീരരാജുവിനും […]

ആര്‍.എസ്സ്.എസ്സ് പ്രതിഷേധ പ്രകടനം നടത്തി

ആര്‍.എസ്സ്.എസ്സ് പ്രതിഷേധ പ്രകടനം നടത്തി

കാഞ്ഞങ്ങാട്: ആര്‍.എസ്സ്.എസ്സ് പ്രതിഷേധ പ്രകടനം നടത്തി. ആര്‍.എസ്സ്.എസ്സ് കാര്യവാഹക് സുനിലിന്റെ കല്ലുരാവിയിലെ വീട് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനം നടത്തിയത്

വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണം സി ബി ഐയ്ക്ക് വിടണമെന്ന് എം എം ഹസ്സന്‍

വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണം സി ബി ഐയ്ക്ക് വിടണമെന്ന് എം എം ഹസ്സന്‍

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍. റൂറല്‍ എസ് പി എ വി ജോര്‍ജ് സി പി എമ്മിന് വേണ്ടി വിടുപണി ചെയ്യുന്ന ആളെന്നും ഹസ്സന്‍ ആരോപിച്ചു. ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഐ ജി ശ്രീജിത്തിനെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കസ്റ്റഡി മരണം സി ബി ഐ ക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ടൂറിസം വകുപ്പിന്റെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടെ ബ്രാന്‍ഡിംഗ് നടപടി തുടങ്ങി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ടൂറിസം വകുപ്പിന്റെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടെ ബ്രാന്‍ഡിംഗ് നടപടി തുടങ്ങി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളില്‍ മികച്ച ഏകീകൃത സേവനം ഉറപ്പാക്കുന്നതിനായി അതിഥി മന്ദിരങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ബ്രാന്‍ഡിംഗ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സൈനേജ്, ലോഗോ, വൈഫൈ ഹോട്ട് സ്പോട്ട്, പി. ഒ. എസ് മെഷീന്‍ ഉപയോഗിച്ച് പണമടയ്ക്കല്‍, മെനുകാര്‍ഡ്, ടേബിള്‍ മാറ്റ്, ഗസ്റ്റ് ഫോള്‍ഡര്‍, ലിനന്‍ എന്നിവ മന്ത്രി പ്രകാശനം ചെയ്തു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, […]