നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വ്യാജമെഡിക്കല്‍ രേഖയുണ്ടാക്കിയതായി പോലീസ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വ്യാജമെഡിക്കല്‍ രേഖയുണ്ടാക്കിയതായി പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍നിന്ന് രക്ഷപ്പെടുന്നതിനായി നടന്‍ ദിലീപ് വ്യാജമെഡിക്കല്‍ രേഖയുണ്ടാക്കിയതായി പോലീസ്. നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലായിരുന്നെന്ന് വരുത്താനായിരുന്ന ദിലീപിന്റെ നീക്കം. ആലുവയിലെ ആശുപത്രിയില്‍ ഫെബ്രുവരി 17 മുതല്‍ 21വരെയാണ് ദിലീപ് ചികിത്സയില്‍ കഴിഞ്ഞിരുന്നതായി രേഖകള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടറിന്റേയും നഴ്‌സിന്റേയും മൊഴി രേഖപ്പെടുത്തി. അതേസമയം, നടി ആക്രമണത്തിനിരയായ സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്നു സൂചന. കൃത്യം നടത്തിയതു ദിലീപിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ദിലീപ് പറഞ്ഞതനുസരിച്ചു ക്വട്ടേഷന്‍ ഏറ്റെടുത്തയാളാണു […]

വന്യജീവി ശാസ്ത്ര കേന്ദ്രം ശിലാസ്ഥാപനം ഇന്ന്

വന്യജീവി ശാസ്ത്ര കേന്ദ്രം ശിലാസ്ഥാപനം ഇന്ന്

തിരുവനന്തപുരം: പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ വന്യ ജീവികളിലെ രോഗ നിര്‍ണ്ണയത്തിനും പഠനത്തിനും ഗവവേഷണത്തിനുമായി അത്യാധുനിക സൗകര്യങ്ങളോടുകൂടി ആരംഭിക്കുന്ന വന്യജീവി ശാസ്ത്ര കേന്ദ്രത്തിന്റെ (സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സയന്‍സസ്) ശിലാസ്ഥാപനം ഇന്ന് വൈകിട്ട് മൂന്നിന് വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിര്‍വ്വഹിക്കും. ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷത വഹിക്കും. മൃഗങ്ങളിലെ അര്‍ബുദ രോഗ ബാധ തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുന്നതിന് പത്തോളജി വിഭാഗത്തിന്റെ കീഴില്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഓങ്കോളജി വിഭാഗവും […]

ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി

ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി

പത്തനംതിട്ട: നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. പുലര്‍ച്ചെ 6 മണിയോടെയാണ് ദിലീപ് സനിധാനത്ത് എത്തിയത്. സാന്നിധാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തിയ ദിലീപ് തുടര്‍ന്ന് രണ്ട് മേല്‍ശാന്തിമാരേയും തന്ത്രിയേയും കണ്ടു അനുഗ്രഹം വാങ്ങി. ഏതാനും സുഹൃത്തുക്കള്‍ ഒപ്പം ഇരുമുടി കെട്ടേന്തിയാണ് ദിലീപ് മലചവിട്ടിയത്. നെയ്യഭിഷേകവും, പുഷ്പാഭിഷേകവും വഴിപാടും സന്നിധാനത്ത് നടത്തിയാണ് ദിലീപ് മല ഇറങ്ങിയത്.

ക്ഷേത്ര പൂജാരികളെ ജീവിത പങ്കാളിയാക്കുന്ന സ്ത്രീകള്‍ക്ക് മൂന്ന് ലക്ഷം രൂപ വാഗ്ദാനം നല്‍കി തെലങ്കാന സര്‍ക്കാര്‍

ക്ഷേത്ര പൂജാരികളെ ജീവിത പങ്കാളിയാക്കുന്ന സ്ത്രീകള്‍ക്ക് മൂന്ന് ലക്ഷം രൂപ വാഗ്ദാനം നല്‍കി തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: ക്ഷേത്ര പൂജാരികളായ ബ്രാഹ്മണ യുവാക്കളെ വിവാഹം ചെയ്യാന്‍ തയ്യാറാവുന്ന സ്ത്രീകള്‍ക്ക് മൂന്ന് ലക്ഷം രൂപ വാഗ്ദാനം നല്‍കി തെലങ്കാന സര്‍ക്കാര്‍. അടുത്ത മാസം മുതല്‍ ക്ഷേത്ര പൂജാരികളെ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് തെലുങ്കാന സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നല്‍കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബ്രാഹ്മണരായ ക്ഷേത്ര പൂജാരികളുടെ വിവാഹം നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലും, സ്ത്രീകള്‍ വിവാഹത്തിന് തയ്യാറാകാത്തതിനാലുമാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. മൂന്നു ലക്ഷം രൂപ ദമ്പതികള്‍ക്ക് സംയുക്തമായി ഫിക്സഡ് ഡെപ്പോസിറ്റായി നല്‍കും. പുറമെ വിവാഹത്തിന്റെ […]

സംഗീത് സോമിന് ആറാം ക്ലാസിലെ ചരിത്ര പുസ്തകം നല്‍കൂ: ജാവേദ് അക്തര്‍

സംഗീത് സോമിന് ആറാം ക്ലാസിലെ ചരിത്ര പുസ്തകം നല്‍കൂ: ജാവേദ് അക്തര്‍

ന്യൂഡല്‍ഹി: താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന ബി.ജെ.പി എം.പി സംഗീത് സോമിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ബോളിവുഡ് തിരക്കഥാ കൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. ചരിത്രത്തില്‍ സംഗീത് സോം അജ്ഞനാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് അക്തര്‍ ട്വിറ്ററില്‍ കുറിച്ചു. ”സംഗീത് സോമിന് ചരിത്രത്തിലുള്ള അജ്ഞത സ്മരിക്കപ്പെടും. ആരെങ്കിലും അദ്ദേഹത്തിന് ആറാം ക്‌ളാസിലെ ഏതെങ്കിലും ചരിത്ര പുസ്തകം നല്‍കണം”- എന്നതായിരുന്നു ജാവേദ് അക്തറിന്റെ ട്വീറ്റ്. മുഗള്‍ വംശത്തിന്റെ നിഷ്ഠൂര ഭരണത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് താജ്മഹലെന്നും അത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നുമുള്ള സംഗീത് സോമിന്റെ […]

ഭാരതീയ ചികിത്സാ വകുപ്പ്; ഔഷധസസ്യ പ്രദര്‍ശനവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു

ഭാരതീയ ചികിത്സാ വകുപ്പ്; ഔഷധസസ്യ പ്രദര്‍ശനവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു

കാസര്‍കോട് : കാസര്‍കോട് ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെയും സെന്റര്‍ ഫോര്‍ ബയോഡൈവേര്‍സിറ്റി & ക്ലൈമറ്റ് ചേഞ്ച് ഓണ്‍ മെഡിസിനല്‍ പ്ലാന്റ് എന്നിവയവുടെ സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട് ഗവഃ ആയുര്‍വ്വേദ ആശുപത്രിയില്‍ ഔഷധസസ്യ പ്രദര്‍ശനവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ്‌കുമാര്‍ എസ് എന്‍ ക്ലാസ്സെടുത്തു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് വിജയ സ്വാഗതവും സീനിയര്‍ മെഡിക്കല്‍ […]

എല്‍ ബി എസ് എഞ്ചിനിയറിംഗ് കോളജ് ഹോസ്റ്റലില്‍ കത്തിക്കുത്ത്; എംഎസ്എഫ് പ്രവര്‍ത്തകന് വെട്ടേറ്റു

എല്‍ ബി എസ് എഞ്ചിനിയറിംഗ് കോളജ് ഹോസ്റ്റലില്‍ കത്തിക്കുത്ത്; എംഎസ്എഫ് പ്രവര്‍ത്തകന് വെട്ടേറ്റു

എല്‍ ബി എസ് എഞ്ചിനിയറിംഗ് കോളജ് ഹോസ്റ്റലില്‍ കത്തിക്കുത്ത്. എംഎസ്എഫ് പ്രവര്‍ത്തകന് വെട്ടേറ്റ് കൈഞരമ്പ് മുറിഞ്ഞു. പൊവ്വല്‍ എല്‍ ബി എസ് എഞ്ചിനിയറിംഗ് കോളജിലെ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി കെ ആദിലി(20)നാണ് വെട്ടേറ്റത്. പത്തംഗ സംഘം ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ചുകടന്ന് വെട്ടുന്നതിനിടെ കൈ കൊണ്ട് തടഞ്ഞപ്പോഴാണ് കൈക്ക് വെട്ടേറ്റത്. ആദിലിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. എസ് എഫ് ഐ പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ കഴിയുന്ന […]

ആമിര്‍ ഖാന്‍ നായകനാകുന്ന സീക്രട്ട് സൂപ്പര്‍ സ്റ്റാറിലെ പുതിയ ഗാനം പുറത്തെത്തി

ആമിര്‍ ഖാന്‍ നായകനാകുന്ന സീക്രട്ട് സൂപ്പര്‍ സ്റ്റാറിലെ പുതിയ ഗാനം പുറത്തെത്തി

ആമിര്‍ ഖാന്‍ നായകനാകുന്ന സീക്രട്ട് സൂപ്പര്‍ സ്റ്റാറിലെ പുതിയ ഗാനം പുറത്തെത്തി. സൈറ വസീം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈത് ചന്ദനാണ്. ഗുദ്ഗുഡി എന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. കൗസര്‍ മുനീറിന്റെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്, സുനിധി ചൗഹാനാണ് ആലാപനം. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആമീര്‍ ഖാന്‍ തന്നെയാണ്. മെഹെര്‍ വിജ്, രാജ് അരുണ്‍, തിര്‍ത്ഥ് ശര്‍മ്മ, കബീര്‍ ഷെയ്ക്, ഫറുഖ് ജഫര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സംഗീതം സ്വപ്നം കണ്ട് […]

ഹരിയാനയില്‍ യുവഗായിക വെടിയേറ്റ് മരിച്ചു

ഹരിയാനയില്‍ യുവഗായിക വെടിയേറ്റ് മരിച്ചു

ചണ്ഡീഗഡ്: ഹരിയാനയിലെ പാനിപ്പത്തില്‍ 22കാരിയായ ഗായിക വെടിയേറ്റ് മരിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം. ഡല്‍ഹിയില്‍ താമസിക്കുന്ന ഹരിയാനക്കാരിയായ ഹര്‍ഷിത ദഹിയയാണ് വെടിറ്റേ് മരിച്ചത്. പാനിപ്പത്തിലെ ഒരു ഗ്രാമത്തില്‍ പരിപാടിയില്‍ പങ്കെടുത്തശേഷം ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നതിനിടെയാണ് സംഭവം. ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെ ഹര്‍ഷിതയുടെ കാര്‍ മറ്റൊരു കാറിലെത്തിയ അജ്ഞാതരായ രണ്ടംഗ സംഘം തടയുകയും ഡ്രൈവറോടും ഹര്‍ഷിതയോടും കാറില്‍ നിങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് പറയുന്നു. ഹര്‍ഷിത കാറില്‍ നിന്നിറങ്ങുന്നതിനു മുമ്പ് തന്നെ അജ്ഞാതര്‍ ഗായികയ്ക്കുനേരെ ഏഴു തവണ വെടിയുതിര്‍ത്തു. ആറ്റെണ്ണം ഗായികയുടെ […]

ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ഉപയോഗത്തിനെതിരേ വ്യാപക പ്രചാരണം സംഘടിപ്പിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ഉപയോഗത്തിനെതിരേ വ്യാപക പ്രചാരണം സംഘടിപ്പിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ഉപയോഗത്തിനെതിരേ വ്യാപകമായ ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് (എഎംആര്‍) കാംപെയ്ന്‍ ആരംഭിക്കുമെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി നവംബര്‍ 13 മുതല്‍ 19 വരെ ആന്റിബയോട്ടിക് അവബോധ ആഴ്ച ആചരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാലും ഫലം കാണാത്തവിധം മരുന്നുകളോട് പ്രതികരണശേഷി ഇല്ലാത്ത രോഗാണുക്കളുടെ തോത് കുറച്ചുകൊണ്ടുവരേണ്ടത് രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ അനിവാര്യമാണ്. ഇതിനായി ആരോഗ്യം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രചാരണം ആസൂത്രണം […]