ജിഎസ്ടിയും നോട്ട് നിരോധനവും നിയമപരമായ പിടിച്ചുപറിയെന്ന് മന്‍മോഹന്‍ സിംഗ്

ജിഎസ്ടിയും നോട്ട് നിരോധനവും നിയമപരമായ പിടിച്ചുപറിയെന്ന് മന്‍മോഹന്‍ സിംഗ്

അഹമ്മദാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ സാമ്ബത്തിക നയങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി വീണ്ടും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ജിഎസ്ടിയും നോട്ട് നിരോധനവും രാജ്യത്ത് സംഘടിത കൊള്ളയും നിയമപരമായ പിടിച്ചുപറിയുമായി മാറിയിരിക്കുകയാണെന്ന് അഹമ്മദാബാദില്‍ അദ്ദേഹം പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയതോടെ ചെറുകിട ബിസിനസ് രംഗത്ത് പണം നിക്ഷേപിക്കാനുള്ള ഇന്ത്യക്കാരുടെ ആത്മവിശ്വാസം കേന്ദ്രം തല്ലിക്കെടുത്തി. ജിഎസ്ടിയെ ചോദ്യം ചെയ്താല്‍ നികുതി വെട്ടിപ്പുകാരാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ എട്ട് ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയ്ക്ക് കറുത്ത ദിനമാണ്. 86 ശതമാനം കറന്‍സിയും പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം […]

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തെക്കുറിച്ച് സര്‍ക്കാര്‍ സംസാരിക്കട്ടെ: വി.എസ്

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തെക്കുറിച്ച് സര്‍ക്കാര്‍ സംസാരിക്കട്ടെ: വി.എസ്

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തെക്കുറിച്ച് സര്‍ക്കാരാണ് സംസാരിക്കേണ്ടതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് പറയുന്നുവെന്ന് നോക്കാമെന്നും അതിന് ശേഷം തീരുമാനമെടുക്കാമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

‘തമിഴ്‌നാടിനെ നന്മയുടെ ദേശമാക്കുകയാണ് ലക്ഷ്യം’; ജനങ്ങളുമായി സംവദിക്കാന്‍ മൊബൈല്‍ ആപ്പുമായി കമല്‍ ഹാസന്‍

‘തമിഴ്‌നാടിനെ നന്മയുടെ ദേശമാക്കുകയാണ് ലക്ഷ്യം’; ജനങ്ങളുമായി സംവദിക്കാന്‍ മൊബൈല്‍ ആപ്പുമായി കമല്‍ ഹാസന്‍

ചെന്നൈ: ജനങ്ങളുമായി സംവദിക്കുന്നതിനായി നടന്‍ കമല്‍ ഹാസന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കും. ജനുവരിയോടെ ആപ്പ് പുറത്തിറക്കുമെന്ന് കമല്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ‘മയ്യം വിസില്‍’ എന്ന് പേരിലാണ് ആപ്പ് പുറത്തിറക്കുന്നത്. തന്റെ 63ാം പിറന്നാള്‍ ദിനത്തിലാണ് താരത്തിന്റെ പുതിയ നീക്കം. തമിഴ്‌നാടിനെ നന്മയുടെ ദേശമാക്കുകയാണ് ലക്ഷ്യം. അധികാരത്തിലെത്തിയാല്‍ തന്നെ ചൂണ്ടിയും വിസിലടിക്കാമെന്നും കമല്‍ ചെന്നൈയില്‍ പറഞ്ഞു. ജനങ്ങള്‍വേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയായ രീതിയില്‍ വേണം; അദ്ദേഹം വ്യക്തമാക്കി. ചെന്നൈയില്‍ ശക്തമായ മഴയുള്ളതിനാല്‍ പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ വേണ്ടെന്നും കമല്‍ […]

എം.സി ജോസഫൈന്റെ പ്രസ്താവന രാഷ്ട്രീയ പരമെന്ന് രേഖ ശര്‍മ്മ

എം.സി ജോസഫൈന്റെ പ്രസ്താവന രാഷ്ട്രീയ പരമെന്ന് രേഖ ശര്‍മ്മ

ന്യൂഡല്‍ഹി: സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ പ്രസ്താവന രാഷ്ട്രീയ പരമെന്ന് ദേശീയ വനിത കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ. കേരളത്തില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം ഗൗരവമായി കാണണമെന്നും രേഖ ശര്‍മ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് സംസാരിക്കാനായി കേരളത്തിലെ ഡി.ജി.പിയെ കാണുമെന്നും രേഖ ശര്‍മ വ്യക്തമാക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിത പരിവര്‍ത്തനം നടക്കുന്ന സംസ്ഥാനം കേരളമാണെന്നും രേഖ ശര്‍മ പറഞ്ഞു. കേരളത്തില്‍ നിര്‍ബന്ധിത […]

എന്റെ നാട്ടില്‍ നടക്കുന്ന മത്സരം കാണാന്‍ അതിയായ ആഗ്രഹമുണ്ട്; പക്ഷേ ഞാനിപ്പോഴും ബിസിസിഐയുടെ വിലക്കിലാണ്: ശ്രീശാന്ത്

എന്റെ നാട്ടില്‍ നടക്കുന്ന മത്സരം കാണാന്‍ അതിയായ ആഗ്രഹമുണ്ട്; പക്ഷേ ഞാനിപ്പോഴും ബിസിസിഐയുടെ വിലക്കിലാണ്: ശ്രീശാന്ത്

തിരുവനന്തപുരം: 2013 ല്‍ ഐ.പി.എല്ലിനിടെ വാതു വെപ്പില്‍ പിടിച്ചില്ലായിരുന്നെങ്കില്‍ തിരുവനന്തപുരത്ത് ട്വന്റി-ട്വന്റി വിരുന്നെത്തുമ്‌ബോള്‍ കേരളത്തിന്റെ പ്രതീക്ഷയായി നമ്മുടെ ശ്രീശാന്ത് ഉണ്ടാകും എന്നത് ഒരു സത്യമാണ്. വാതു വെപ്പില്‍ ശ്രീശാന്ത് നിരപരാധിയാണ് എന്ന് തെളിഞ്ഞിട്ടും ശ്രീശാന്തിനെ ആക്രമിക്കുന്ന ബി.സി.സി.ഐയോട് പോരാടുന്നതിനിടയിലാണ് കേരളത്തിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വിരുന്നെത്തിയിരിക്കുന്നത്. എന്റെ നാട്ടില്‍ നടക്കുന്ന മത്സരം കാണാന്‍ അതിയായ ആഗ്രഹമുണ്ട്. പക്ഷേ ഞാനിപ്പോഴും ബിസിസിഐയുടെ വിലക്കിലാണ്. മത്സരം കാണാന്‍ വരെ തന്നെ അനുവദിക്കുന്നില്ല. ഇത് നിരാശയുണര്‍ത്തുന്നതാണ്. പക്ഷേ കുഴപ്പമില്ല, മറ്റുപലകാര്യങ്ങളുമായി ഞാനീദിവസം […]

തമിഴ്‌നാട്ടില്‍ പുതിയ വ്യവസായ സംരംഭവുമായി സരിത

തമിഴ്‌നാട്ടില്‍ പുതിയ വ്യവസായ സംരംഭവുമായി സരിത

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ പുതിയ വ്യവസായ സംരംഭവുമായി സോളാര്‍ നായിക സരിത എസ് നായര്‍. കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് കടലാസ് ബാഗ്, കപ്പ്, പ്ലേറ്റ് എന്നിവ നിര്‍മിച്ച് വില്‍ക്കുന്ന സരിതയുടെ നവസംരംഭം. വി.എസ്. ഇക്കോ ഇന്‍ഡസ്ട്രീസ് എന്നാണ് പുതിയ സ്ഥാപനത്തിന്റെ പേര്. തക്കല നാഗര്‍കോവില്‍ റോഡില്‍ കൊല്ലന്‍വിളയിലാണ് പേപ്പര്‍ നിര്‍മിത വസ്തുക്കളുടെ വില്‍പ്പനയ്ക്കുള്ള ഷോറൂം. തക്കല കുലശേഖരം റോഡില്‍ പദ്മനാഭപുരത്തിന് സമീപത്താണ് നിര്‍മാണയൂണിറ്റ്. കടലാസ് ബാഗുകള്‍ കൈകൊണ്ടും കപ്പുകള്‍ യന്ത്രസഹായത്തോടെയുമാണ് നിര്‍മിക്കുന്നത്. ഒരു യൂണിറ്റില്‍ തദ്ദേശീയരായ വനിതകള്‍ ഉള്‍പ്പെടെ […]

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഡി.എം.കെ നോട്ടു നിരോധന പ്രതിഷേധം ഒഴിവാക്കി

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഡി.എം.കെ നോട്ടു നിരോധന പ്രതിഷേധം ഒഴിവാക്കി

ചെന്നൈ: പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ നോട്ടു നിരോധനത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ നിന്നും ഡി.എം.കെ. പിന്‍മാറി. ഇന്നലെയാണ് അസുഖ വിവരങ്ങളന്വേഷിക്കാന്‍ മോദി കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലെത്തിയത്. നോട്ടുനിരോധനത്തിന്റെ വാര്‍ഷിക ദിനമായ നവംബര്‍ എട്ടിന് നടക്കേണ്ടിയിരുന്ന സമര പരിപാടികള്‍ ഉപേക്ഷിക്കുന്നതായി ഇന്നാണ് ഡി.എം.കെ പ്രഖ്യാപിച്ചത്. എന്നാല്‍, മഴക്കെടുതികള്‍ സംസ്ഥാനത്തെ എട്ടു ജില്ലകള്‍ ദുരിതമനുഭവിക്കുന്നതു മൂലമാണ് സമരം ഉപേക്ഷിച്ചതെന്നാണ് ഡി.എം.കെയുടെ വിശദീകരണം. അതേസമയം, 2019ലെ കേന്ദ്ര തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് നടപടിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍ […]

തെഹല്‍കയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടുവെന്ന് ജയ ജയ്റ്റ്‌ലി

തെഹല്‍കയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടുവെന്ന് ജയ ജയ്റ്റ്‌ലി

ന്യുഡല്‍ഹി: മുന്‍ എന്‍.ഡി.എ സര്‍ക്കാരിലെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ കുടുക്കിയ തെഹല്‍ക സ്റ്റിംഗ് ഓപറേഷനില്‍ തെഹല്‍കയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടുവെന്ന് ജയ ജയ്റ്റ്‌ലി. ജയയുടെ ആത്മകഥയായ ‘ലൈഫ് എമങ് ദ സ്‌കോര്‍പിയണ്‍സ്: മെമ്മറീസ് ഓഫ് എ വുമണ്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്‌സ്’ എന്ന പുസ്തകത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. പുസ്തകം ഇന്ന് പ്രസിദ്ധീകരിക്കും. പ്രതിരോധ വകുപ്പിലെ ആയുധ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവന്ന സ്റ്റിംഗ് ഓപറേഷന്‍ നടന്നത് 2001ലായിരുന്നു. എന്നാല്‍ തെഹല്‍കയ്ക്കു പിന്നിലുള്ള സാമ്ബത്തിക […]

റിലയന്‍സ് ജിയോ പുതിയ ലക്ഷ്യവുമായി വീണ്ടും മത്സര രംഗത്തേക്ക്

റിലയന്‍സ് ജിയോ പുതിയ ലക്ഷ്യവുമായി വീണ്ടും മത്സര രംഗത്തേക്ക്

മത്സര രംഗത്തു നിറസാന്നിധ്യമായ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ പുതിയ ലക്ഷ്യവുമായി വരുന്നു.30 നഗരങ്ങളില്‍ അതിവേഗ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസ് കൊണ്ടുവരാന്‍ പദ്ധതിയിടുകയാണ് ജിയോ. ഇതോടൊപ്പം ടിവി സര്‍വീസ് തുടങ്ങാനും പദ്ധതുയുണ്ട്.വീടുകളിലെല്ലാം ജിയോയുടെ ടിവി സര്‍വീസും എഫ്ടിടിഎച്ച് ബ്രോഡ്ബാന്‍ഡും ആരംഭിക്കും. ഇന്റര്‍നെറ്റ് വഴിയായിരിക്കും ടെലിവിഷന്‍ സര്‍വീസ് ആരംഭിക്കുക.ആദ്യഘട്ടത്തില്‍ തന്നെ അഞ്ചു കോടി വീടുകളില്‍ സര്‍വീസ് എത്തിക്കാനാകുമെന്നാണ് കരുതുന്നത്. നിലവില്‍ മൂന്നു ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. അനില്‍ അംബാനിയുടെ ആര്‍കോമിന്റേതാണ് ഇതില്‍ ഒന്നരലക്ഷം കിലോമീറ്റര്‍ […]

കായല്‍ കയ്യേറ്റം; കോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല

കായല്‍ കയ്യേറ്റം; കോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല

കോഴിക്കോട്: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍കൊള്ളയെ ചെറുതായി കാണാന്‍ കഴിയില്ലെന്നും നിയമ വിദഗ്ധരുമായി ആലോചിച്ച് കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കളക്ടര്‍ക്കെതിരെ മന്ത്രി കോടതിയെ സമീപിക്കുന്ന സംഭവം ചിലപ്പോള്‍ കേരളത്തില്‍ ആദ്യത്തേതാണ്. സി.പി.എം ഭരണത്തില്‍ മാത്രമേ ഇത്തരം അപൂര്‍വ പ്രതിഭാസം കാണാന്‍ കഴിയൂ എന്ന് ചെന്നിത്തല പരിഹസിച്ചു. തോമസ് ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് ലഭിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും പുറത്ത് വിടാന്‍ മുഖ്യമന്ത്രി എന്തേ ഭയക്കുന്നുവെന്ന് ചെന്നിത്തല ചോദിച്ചു. […]

1 39 40 41 42 43 115