ശോഭാസുരേന്ദ്രന്‍ ഉള്‍പ്പെടെ മുന്നൂറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

ശോഭാസുരേന്ദ്രന്‍ ഉള്‍പ്പെടെ മുന്നൂറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ ഉള്‍പ്പെടെ മുന്നൂറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗതാഗതം തടസപ്പെടുത്തി സമരം നടത്തിയതിനാണ് കേസ്. ശോഭാസുരേന്ദ്രനു പുറമെ ബി ജെ പി ജില്ലാപ്രസിഡണ്ട് കെ ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി വേലായുധന്‍ കൊടവലം എന്നിവര്‍ക്കെതിരേയും കേസുണ്ട്. ഹൊസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്. തിങ്കളാഴ്ച ബി ജെ പി കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തിയിരുന്നു. സമരം ഗതാഗതം തടസപ്പെടുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്

ആദ്യ ഓണത്തിന് ദിലീപില്ല; സ്വയം ശപിച്ച് കാവ്യ

ആദ്യ ഓണത്തിന് ദിലീപില്ല; സ്വയം ശപിച്ച് കാവ്യ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ ജാമ്യം തേടി അങ്കമാലി കോടതിയേയും ഹൈക്കോടതിയേയും ഓരോ തവണ സമീപിച്ചിരുന്നെങ്കിലും രണ്ടും തള്ളിയിരുന്നു. ദിലീപിനെതിരെ കൂടുതല്‍ തെളിവുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ഇത്തവണയും കോടതി ജാമ്യം നിഷേധിച്ചപ്പോള്‍ അത് ദിലീപിന്റെ കുടുംബത്തിന് കനത്ത തിരിച്ചടിയായി. വിധി താങ്ങാനാവാതെ അലമുറയിട്ടു പൊട്ടിക്കരഞ്ഞ് കാവ്യ. പ്രതീക്ഷ കൈവിടാതെ ഇത്തവണ ജാമ്യം കിട്ടുമെന്നുറപ്പിച്ച അനൂപിനും ഇത് വലിയ തിരിച്ചടിയായിരുന്നു. ദിലീപിനെതിരായ രേഖകള്‍ […]

ഇബേയും ഫ്‌ളിപ്പ്കാര്‍ട്ടും കൈകോര്‍ക്കുന്നു

ഇബേയും ഫ്‌ളിപ്പ്കാര്‍ട്ടും കൈകോര്‍ക്കുന്നു

ആഗോളവ്യാപകമായി ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ തയാറാകുകയാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഇപ്പോള്‍. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഇ-ബേയുമായുള്ള സഹകരണത്തോടെ ആണ് ആഗോളവ്യാപകമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത്. ഫ്‌ളിപ്കാര്‍ട്ടിലെ വ്യാപാരികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ലോകവ്യാപകമായി വിറ്റഴിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമായിരിക്കുന്നത്. ഇ-ബേ ഇന്ത്യയുടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായ മുറയ്ക്കാണ് ആഗോള കമ്പോളത്തിലേക്കുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെ ചുവടുവെയ്പ്. ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ വിദേശ ഇന്ത്യക്കാരിലെത്തിക്കുകയാണു ലക്ഷ്യമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് ഫ്‌ലിപ്കാര്‍ട്ട് ഗ്ലോബല്‍ എന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ ഉത്പന്നങ്ങളായ സാരി, […]

സ്വാശ്രയ മെഡിക്കല്‍ ഫീസ്, സുപ്രിം കോടതി വിധി വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ തല്ലിക്കെടുത്തുന്നത് : ഹമീദ് വാണിയമ്പലം

സ്വാശ്രയ മെഡിക്കല്‍ ഫീസ്, സുപ്രിം കോടതി വിധി വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ തല്ലിക്കെടുത്തുന്നത് : ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: സ്വാശ്രയമെഡിക്കല്‍ കോളജ് ഫീസ് പ്രതിവര്‍ഷം 11 ലക്ഷമാക്കിയ സുപ്രിം കോടതി വിധി സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷയെ തല്ലിക്കെടുത്തുന്നതും വിദ്യാഭ്യാസക്കച്ചവടക്കാരുടെ ധാര്‍ഷ്ട്യം വര്‍ദ്ധിപ്പിക്കാനുതകുന്നതുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. രാജേന്ദ്രബാബു കമ്ീഷന്‍ നിശ്ചയിച്ച 5 ലക്ഷം രൂപ ഫീസ് എന്ന വ്യവസ്ഥയില്‍ സര്‍ക്കാരുമായി കരാറൊപ്പിട്ട മാനേജ്മെന്റുകള്‍ക്കും ഈ ഫീസ് ബാധമാക്കിയ കോടതി വിധി ഞെട്ടിപ്പിക്കുന്നതാണ്. മെറിറ്റ് വിദ്യാര്‍ത്ഥികളുടെ 25000 രൂപ മുതല്‍ രണ്ടരലക്ഷംവരെ ആയിരുന്ന ഫീസാണ് സര്‍ക്കാര്‍ 5 ലക്ഷമാക്കിയതും കോടതി വിധിയിലൂടെ […]

മലയാളികള്‍ക്ക് പിണറായി സര്‍ക്കാരിന്റെ ഓണസമ്മാനം; ന്യായവില ഹോട്ടലുകള്‍ കേരളത്തിലും

മലയാളികള്‍ക്ക് പിണറായി സര്‍ക്കാരിന്റെ ഓണസമ്മാനം; ന്യായവില ഹോട്ടലുകള്‍ കേരളത്തിലും

തമിഴ്‌നാട്ടിലെ അമ്മ ക്യാന്റീനുകളുടെ മാതൃകയില്‍ കേരളത്തിലും ന്യായവില ഹോട്ടലുകള്‍ ആരംഭിക്കാന്‍ ആലോചന. വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ന്യായവില ഹോട്ടലുകള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമനാണ് ഇത്തരമൊരു ആശയം സര്‍ക്കാരിന്റെ മുന്നില്‍വെച്ചത്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിശപ്പുരഹിത പദ്ധതിയുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 30ന് ചേരുന്ന യോഗത്തില്‍ ന്യായവില ഹോട്ടലുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യും. യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയുണ്ടായാല്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും തമ്മില്‍ ചര്‍ച്ച […]

ഗുര്‍മീത് റാം റഹീം സിങ്ങിന് 10 വര്‍ഷം തടവുശിക്ഷ

ഗുര്‍മീത് റാം റഹീം സിങ്ങിന് 10 വര്‍ഷം തടവുശിക്ഷ

ചണ്ഡിഗഡ്: അനുയായികളായിരുന്ന രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസില്‍ ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് 10 വര്‍ഷം തടവുശിക്ഷ. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ പ്രത്യേകം തയാറാക്കിയ കോടതി മുറിയില്‍വച്ചാണ് പ്രത്യേക സി.ബി.ഐ ജഡ്ജി ജഗ്ദീപ് സിങ് വിധി പ്രസ്താവിച്ചത്. വിധി പറയാനായി ജഡ്ജിയെ പ്രത്യേക ഹെലികോപ്റ്ററിലാണ് ജയിലിലെ കോടതിയിലെത്തിച്ചത്. അവസാനവാദത്തിനായി ഇരുഭാഗത്തിനും പത്തു മിനിറ്റു വീതം സമയം അനുവദിച്ചിരുന്നു. ഗുര്‍മീതിനു പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍ […]

കൊല്ലത്ത് മണി മാംഗല്യം

കൊല്ലത്ത് മണി മാംഗല്യം

കൊല്ലം: മലയാളികള്‍ ഏറെ സ്‌നേഹിക്കുന്ന നടനാണ് കലാഭവന്‍ മണി. ആരാധകരെ ഏറെ സ്‌നേഹിക്കുന്ന നടന്റെ മരണം അത്‌കൊണ്ട് തന്നെ മലയാളികളെ ഞെട്ടിച്ചതാണ്. മരണത്തിന് ശേഷവും മലയാളികള്‍ മണിയെ ഏറെ സ്‌നേഹിക്കുന്നു എന്നതിന് തെളിവാണ് കൊല്ലത്ത് ആരാധകര്‍ സംഘടിപ്പിച്ച പരിപാടി. കലാഭവന്‍ മണിയെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയായ കൊല്ലം കലാഭവന്‍ മണി മെമ്മോറിയല്‍ ഫൗണ്ടേഷനാണ് മണിയുടെ സ്മരണയ്ക്കായി സമൂഹവിവാഹം സംഘടിപ്പിച്ചത്. മണി മംഗല്യം എന്ന പേരിലായിരുന്നു സമൂഹ വിവാഹം ഒരുക്കിയത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 20 യുവാക്കളും യുവതികളുമാണ് മണി […]

എ.ഡി.എം.കെ പ്രമേയം അംഗീകരിച്ചു; ശശികലയും, ദിനകരനും പുറത്ത്

എ.ഡി.എം.കെ പ്രമേയം അംഗീകരിച്ചു; ശശികലയും, ദിനകരനും പുറത്ത്

ചെന്നൈ: അണ്ണാ ഡി.എം.കെ ഇടക്കാല ജനറല്‍ സെക്രട്ടറിയും അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ശശികലയേയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി.ദിനകരനേയും പുറത്താക്കാനുള്ള പ്രമേയത്തിന് പാര്‍ട്ടി അംഗീകാരം നല്‍കി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ഇരുവരേയും പുറത്താക്കുന്നതിനുള്ള അന്തിമ തീരുമാനം ഉടന്‍ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്ന് കൈക്കൊള്ളും. ഇവരെ പുറത്താക്കുന്നതോടൊപ്പം അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ പേരിലുള്ള ജയ ടി.വി, നാമത്തു എം.ജി.ആര്‍ മാഗസിന്‍ എന്നിവയും പാര്‍ട്ടി ഏറ്റെടുത്തു.

മാനഭംഗക്കേസില്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

മാനഭംഗക്കേസില്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

ചണ്ഡീഗഡ്: ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ ശിക്ഷ സിബിഐ കോടതി ഇന്നു പ്രഖ്യാപിക്കും. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ഹരിയാനയിലെ റോഹ്തക് സുനരിയ ജയിലില്‍ പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിംഗ് ഇന്ന് ഉച്ചയ്ക്കു രണ്ടരയ്ക്കാണ് ശിക്ഷ വിധിക്കുക. പഞ്ച്കുളയില്‍നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ജഗ്ദീപ് സിംഗ് ഞായറാഴ്ച വൈകിട്ട് റോഹ്തക്കിലെത്തിയിട്ടുണ്ടെന്നാണ് വിവരം. കോടതി വിധിക്കു മുന്നോടിയായി ഡല്‍ഹിയിലെ 11 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ ഞായറാഴ്ച രാത്രി ഡല്‍ഹി പൊലീസ് ഫ്‌ലാഗ് മാര്‍ച്ച് […]

ഓണമുണ്ണാന്‍ കീശകീറണം

ഓണമുണ്ണാന്‍ കീശകീറണം

  ആലപ്പുഴ: ജി.എസ്.ടി കാലത്തെ ആദ്യ ഓണം വിലക്കയറ്റത്തിന്റെതാണ്. പച്ചക്കറികളുടെ കാര്യത്തിലും സ്ഥിതി മറിച്ചൊന്നല്ല. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും തീവില. അരിവിലയാണെങ്കില്‍ 50ന് മുകളിലേക്കായി. കിലോയ്ക്ക് 40 രൂപയായിരുന്ന ഞാലിപ്പൂവന്‍ 90 രൂപ കടന്നു. ഓണം എത്തുമ്പോഴേക്കും സെഞ്ച്വറിയടിക്കുമെന്ന തരത്തിലാണ് നേന്ത്രപ്പഴത്തിന്റെ പോക്ക്. കിലോയ്ക്ക് 85 രൂപയാണ് പൊതുവിപണി വില. കിലോയ്ക്ക് 30 രൂപയായിരുന്ന പാളയംകോടന്റെ വില 60 രൂപയായി. രണ്ടാഴ്ച മുമ്പ് സവാളയായിരുന്നു പച്ചക്കറികളില്‍ ആശ്വാസം. കിലോയ്ക്ക് 18 ല്‍ നിന്ന് 40ലെത്തിയാണ് സവാളയുടെ നില്‍പ്പ്. ചെറിയുള്ളി […]

1 84 85 86 87 88 115