സഞ്ചരിക്കുന്ന പ്രദര്‍ശനവും കലാസംഘവും പര്യടനം സംസ്ഥാനതല സമാപനം ഇന്ന്

സഞ്ചരിക്കുന്ന പ്രദര്‍ശനവും കലാസംഘവും പര്യടനം സംസ്ഥാനതല സമാപനം ഇന്ന്

കാസര്‍കോട്: സഞ്ചരിക്കുന്ന പ്രദര്‍ശനവും കലാസംഘവും പര്യടനം സംസ്ഥാനതല സമാപനം ഇന്ന് കളക്ടറേറ്റില്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ നാലിന് തിരുവനന്തപുരത്ത് നിന്നും പര്യടനം ആരംഭിച്ച സഞ്ചരിക്കുന്ന പ്രദര്‍ശനത്തിന്റെയും കലാസംഘത്തിന്റെ പരിപാടികളുടെയും സംസ്ഥാനതല സമാപനം ഇന്ന്് ഉച്ചയ്ക്ക് 12.30ന് വിദ്യാനഗറില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സഞ്ചരിക്കുന്ന പ്രദര്‍ശനവും കാസര്‍കോട്, കുമ്പള, ഉപ്പള, എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷമാണ് കളക്ടറേറ്റില്‍ സമാപിക്കുന്നത്. വ്യാഴാഴ്ച കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍, ഹൊസ്ദുര്‍ഗ് ഗവ:വൊക്കേഷണല്‍ […]

നല്ല വെള്ളം വേണം നല്ല വായു വേണം നന്മയുടെ പാട്ടുകാര്‍ നാടുണര്‍ത്തി പാടി

നല്ല വെള്ളം വേണം നല്ല വായു വേണം നന്മയുടെ പാട്ടുകാര്‍ നാടുണര്‍ത്തി പാടി

പിലിക്കോട്: നല്ല വായു വേണം നല്ല വെള്ളം വേണം നല്ല നെല്ല് കതിരിടുന്ന നല്ല വയല്‍ വേണം…. ഇവയെല്ലാം നാളെയുടെ തലമുറയുടെ ജന്മാവകാശമാണെന്ന് വിളംബരം ചെയ്ത് ഗ്രാമങ്ങളിലും പട്ടണങ്ങളിലും അവര്‍ പാട്ടുപാടി. അച്ഛനും മുത്തച്ഛനും പഠിച്ച സര്‍ക്കാര്‍ വിദ്യാലയത്തെ ഉപേക്ഷിച്ച് മക്കളെ പൊങ്ങച്ചവിദ്യാലയങ്ങളിലയക്കുന്നതിനെ തുറന്നുകാട്ടി. എല്ലാവര്‍ക്കും വീടും ആരോഗ്യപ്രദമായജീവിതവും കരുണാര്‍ദ്രമായ മനസ്സും ഹരിതകേരളവും യാഥാര്‍ഥ്യമാക്കുന്നതിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് സംഘടിപ്പിച്ച കലാസംഘമാണ് ജില്ലയില്‍ ഉണര്‍ത്തു പാട്ടുകാരായത്. തിരുവന്തപുരത്ത് നിന്നും ജൂണ്‍ നാലിന് […]

മലയാളികള്‍ സാംസ്‌കാരിക ഉപഭോഗ സംസ്‌കാരത്തിലേക്ക് മാറണം: മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്

മലയാളികള്‍ സാംസ്‌കാരിക ഉപഭോഗ സംസ്‌കാരത്തിലേക്ക് മാറണം: മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്

തിരുവനന്തപുരം: വലിയ വീടുകള്‍ പണിയാനും ആവശ്യത്തിലേറെ ഭക്ഷണത്തിനും പണം ചെലവഴിക്കുന്ന മലയാളികള്‍ സാംസ്‌കാരിക ഉപഭോഗത്തിലേക്ക് മാറണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. പത്താമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയുടെ സമാപന ചടങ്ങ് കൈരളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക ഉപഭോഗത്തിലേക്ക് മാറുന്നതിനുളള പിന്തുണ സര്‍ക്കാര്‍ നല്‍കും. നല്ല സംഗീതം ആസ്വദിക്കാനും സിനിമകള്‍ കാണാനും പണം ചെലവഴിക്കണം. കേരളത്തിലെ സാംസ്‌കാരിക സൗകര്യങ്ങള്‍ ഇതിനായി മെച്ചപ്പെടണം. എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സാംസ്‌കാരിക […]