‘വംശീയത’ ആശയമാക്കിയുള്ള അന്താരാഷ്ട്ര കവിതാ ഫെസ്റ്റിവലിന് കേരളം വേദിയാകും

‘വംശീയത’ ആശയമാക്കിയുള്ള അന്താരാഷ്ട്ര കവിതാ ഫെസ്റ്റിവലിന് കേരളം വേദിയാകും

തിരുവനന്തപുരം: സ്വേച്ഛാധിപത്യം, വംശീയത എന്നിവക്കെതിരായ കവിതയെ അടിസ്ഥാനമാക്കി നൂറ്റിഇരുപത് ഭാഷകളിലെ കവികള്‍ക്ക് വേദിയൊരു വേദിയാകുകയാണ് കൃത്യ ഇന്റര്‍നാഷണല്‍ കവിത ഫെസ്റ്റിവലിന്റെ പതിനൊന്നാം എഡിഷന്‍. ഭാരത് ഭവന്‍- തിരുവനന്തപുരം, രജാ ഫൗണ്ടേഷന്‍, ന്യൂഡല്‍ഹി എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നു ദിവസത്തെ നീണ്ടുനില്ക്കുന്ന ഉത്സവം വ്യാഴാഴ്ചയാണ് നടക്കുന്നത്. ഉത്സവത്തിന്റെ തൊട്ടുമുന്‍പും തുടര്‍ന്നുള്ള ദിവസങ്ങളിലും സംഘടിപ്പിച്ച രണ്ടു പ്രത്യേക പരിപാടികള്‍. ഭാരത് ഭവനില്‍ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവി അശോക് വാജ്‌പേയി ചടങ്ങില്‍ […]

ചാര്‍ലിയുടെ മറാത്തി പതിപ്പ് ഉടന്‍

ചാര്‍ലിയുടെ മറാത്തി പതിപ്പ് ഉടന്‍

‘ചാര്‍ലി’യായി ദുല്‍ഖര്‍ സല്‍മാനും ടെസ്സയായി പാര്‍വതിയും എത്തിയ ചാര്‍ലി മലയാളി പ്രേഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ചാര്‍ലിക്ക് മറാത്തി പതിപ്പ് ഒരുങ്ങുകയാണ്. ‘ദേവാ ചി മായ ദേവാ ഏക് അത്രാങ്കി’ എന്ന് പേരിട്ടിരിക്കുന്ന മറാത്തിപ്പതിപ്പിലെ വീഡിയോ ഗാനം പുറത്തെത്തി. മുരളി നല്ലപ്പ സംവിധാനം ചെയ്ത ചിത്രത്തില്‍ അങ്കുഷ് ചൗധരിയാണ് ചാര്‍ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തേജസ്വിനി പണ്ഡിറ്റാണ് പാര്‍വതി അവതരിപ്പിച്ച ടെസ്സയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. തമിഴ്, ബംഗാളി, മറാത്തി ഭാഷകളില്‍ ചാര്‍ലി എത്തുമെന്ന് […]

കാസര്‍ഗോഡ് സ്‌പെഷ്യല്‍ സബ്ബ് ജയില്‍ ക്ഷേമ ദിനാഘോഷം

കാസര്‍ഗോഡ് സ്‌പെഷ്യല്‍ സബ്ബ് ജയില്‍ ക്ഷേമ ദിനാഘോഷം

കാസര്‍ഗോഡ്: കാസര്‍ഗോഡ് സബ്ബ് ജയിലിലെ ക്ഷേമദിനാഘോഷം നവംബര്‍ 4 മുതല്‍ 11 വരെ വിവിധ പരിപാടികളോടെ നടത്തുകയാണ്. നവംബര്‍ 11 ന് സമാപന സമ്മേളനം ജയില്‍ ഡി ഐ ജി സാം തങ്കയ്യന്റെ അധ്യക്ഷതയില്‍ എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും.

തെഹല്‍കയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടുവെന്ന് ജയ ജയ്റ്റ്‌ലി

തെഹല്‍കയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടുവെന്ന് ജയ ജയ്റ്റ്‌ലി

ന്യുഡല്‍ഹി: മുന്‍ എന്‍.ഡി.എ സര്‍ക്കാരിലെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ കുടുക്കിയ തെഹല്‍ക സ്റ്റിംഗ് ഓപറേഷനില്‍ തെഹല്‍കയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടുവെന്ന് ജയ ജയ്റ്റ്‌ലി. ജയയുടെ ആത്മകഥയായ ‘ലൈഫ് എമങ് ദ സ്‌കോര്‍പിയണ്‍സ്: മെമ്മറീസ് ഓഫ് എ വുമണ്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്‌സ്’ എന്ന പുസ്തകത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. പുസ്തകം ഇന്ന് പ്രസിദ്ധീകരിക്കും. പ്രതിരോധ വകുപ്പിലെ ആയുധ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവന്ന സ്റ്റിംഗ് ഓപറേഷന്‍ നടന്നത് 2001ലായിരുന്നു. എന്നാല്‍ തെഹല്‍കയ്ക്കു പിന്നിലുള്ള സാമ്ബത്തിക […]

ബേക്കല്‍ ഉപജില്ലാ കലോത്സവം വെളളിക്കോത്ത് സ്‌ക്കൂള്‍ മൂന്നാം തവണയും ജേതാക്കളായി

ബേക്കല്‍ ഉപജില്ലാ കലോത്സവം വെളളിക്കോത്ത് സ്‌ക്കൂള്‍ മൂന്നാം തവണയും ജേതാക്കളായി

ബേക്കല്‍ ഉപജില്ലാ യു.പി, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ മഹാകവി പി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്റ്റി സ്‌ക്കൂള്‍ മൂന്നാം തവണയും ഓവറോള്‍ കിരീടം നിലനിര്‍ത്തി. യു.പി, വിഭാഗത്തില്‍ 74 പോയന്റും, ഹൈസ്‌ക്കൂള്‍ 161പോയന്റും നേടിയാണ് ഓവറോള്‍ കിരീടം നിലനിര്‍ത്തിയത്.

മഞ്ജുവാര്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വുമണ്‍ പെര്‍ഫോമിങ് ആര്‍ട്‌സ് അസോസിയേഷന്‍

മഞ്ജുവാര്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വുമണ്‍ പെര്‍ഫോമിങ് ആര്‍ട്‌സ് അസോസിയേഷന്‍

നടി മഞ്ജുവാര്യര്‍ക്ക് കേരള കലാമണ്ഡലം പുരസ്‌കാരം നല്‍കിയതിനെതിരെ വിമര്‍ശനവുമായി വുമണ്‍ പെര്‍ഫോമിങ് ആര്‍ട്‌സ് അസോസിയേഷന്‍. കേരള കലാമണ്ഡലം എം.കെ.കെ. നായര്‍ പുരസ്‌കാരമാണ് മഞ്ജു വാര്യര്‍ക്ക് നല്‍കിയത്. ഇത് ആശാസ്യമല്ലെന്നും കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാകാരികളെ അവഗണിച്ചുകൊണ്ടു സിനിമാ അഭിനേതാക്കള്‍ക്ക് അവാര്‍ഡ് നല്‍കുന്നതെന്തിനെന്നും അസോസിയേഷന്‍ സെക്രട്ടറി കലാമണ്ഡലം ഹേമലത ചോദിച്ചു. കഴിഞ്ഞവര്‍ഷം നടന്‍ ജയറാമിനു പുരസ്‌കാരം നല്‍കിയിരുന്നു. പ്രതിസന്ധികള്‍ നേരിട്ട് ആദിവാസി മേഖലകളിലും മലയോരമേഖലകളിലും കടന്നുചെന്ന് നൃത്തം പഠിപ്പിക്കുന്ന നിരവധി അധ്യാപികമാരെ തഴഞ്ഞാണ് പുരസ്‌കാര നിര്‍ണയം. കലാമണ്ഡലത്തില്‍ നൃത്ത മേഖലയില്‍ […]

മലയാളപ്പെരുമ പെയ്തിറങ്ങി.. കേരള ഹൗസ് ഉത്സവത്തിമിര്‍പ്പില്‍

മലയാളപ്പെരുമ പെയ്തിറങ്ങി.. കേരള ഹൗസ് ഉത്സവത്തിമിര്‍പ്പില്‍

ന്യൂഡല്‍ഹി: ഭാഷാപെരുമയും നടനവിസ്മയവും ഇഴചേരുന്ന കലാവസന്തം അഞ്ചാം ദിനത്തിലേക്ക്. ഡല്‍ഹിയിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള ഭാഷാ മത്സരങ്ങളും നിറപ്പകിട്ടാര്‍ കലാവിരുന്നും ചേര്‍ന്ന് ഇന്നത്തെ ദിനം മുഴുവന്‍ കേരളാ ഹൗസിനെ മലയാളത്തിന്റെ ഉത്സവവേദിയാക്കും. ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് ഒരാഴ്ച നീണ്ടുനില്‍ക്കു കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചിരിക്കുത്. എന്‍.വി.എസ്. വാര്യരുടെ നേതൃത്വത്തില്‍ നടന്ന അക്ഷരശ്ലോകത്തോടെയായിരുന്നു ഇന്നലെ അരങ്ങുണര്‍ന്നത്. കേരള ഹൗസ് സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ഗാനമേളയും വേദിയെ ആഘോഷപ്പൂരമാക്കി. എസ്എന്‍ഡിപി യോഗം ഡല്‍ഹി യൂണിയനിലെ കലാകാരികള്‍ […]

ജി.എസ്.ടി നടപ്പാക്കിയത് വലിയ ലക്ഷ്യങ്ങള്‍ക്കായി

ജി.എസ്.ടി നടപ്പാക്കിയത് വലിയ ലക്ഷ്യങ്ങള്‍ക്കായി

ന്യൂഡല്‍ഹി: വലിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പിലാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി.എസ്.ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറക്കുറെ പരിഹരിച്ചു കഴിഞ്ഞു. ആവശ്യമെങ്കില്‍ ജി.എസ്.ടിയില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും മോദി പറഞ്ഞു. വ്യവസായ സൗഹാര്‍ദ രാജ്യമായതിലുടെ ഇന്ത്യയില്‍ ജീവിതവും സുഖകരമായി. വ്യവസായ സൗഹൃദരാജ്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക് ഉയര്‍ന്നത് ചിലര്‍ക്ക് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. മികച്ച ഭരണമാണ് റാങ്ക് ഉയര്‍ത്തിയത്. പരിഷ്‌കരണം, പരിവര്‍ത്തനം, പ്രവര്‍ത്തനം എന്നതാണ് സര്‍ക്കാറിന്റെ മുദ്രവാക്യമെന്നും മോദി പറഞ്ഞു. വ്യവസായ സൗഹൃദ രാജ്യങ്ങള്‍ക്ക് ലോകബാങ്ക് നല്‍കുന്ന റാങ്കിങ്ങില്‍ […]

മഹിഷ്മതി നേരിട്ട് കാണാന്‍ അവസരം

മഹിഷ്മതി നേരിട്ട് കാണാന്‍ അവസരം

ബോക്‌സ് ഓഫിസ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ ബാഹുബലി കണ്ടവര്‍ ആരും തന്നെ മഹിഷ്മതിയെ മറക്കാന്‍ ഇടയില്ല. സ്‌ക്രീനില്‍ അത്ഭുത ലോകമായി അവതരിച്ച മഹിഷ്മതി ഇപ്പോള്‍ നേരിട്ട് കാണാം. 100 ഏക്കറിലായി 60 കോടി രുപ ചിലവില്‍ ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ നിര്‍മ്മിച്ചിരുന്ന മഹിഷ്മതി സിനിമയുടെ ചിത്രീകരണത്തിന് ശേഷവും അങ്ങനെ തന്നെ നില നിര്‍ത്തിയിരിക്കുന്നു. 1250 രൂപയുടെ ടിക്കറ്റ് എടുത്താല്‍ രാവിലെ മുതല്‍ 11.30 വരെയും 2349 രൂപയുടെ പ്രീമിയം ടിക്കറ്റാണെങ്കില്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും […]

ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം രാവണേശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍

ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം രാവണേശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍

കാഞ്ഞങ്ങാട്: ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം രാവണേശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുരോഗമിക്കുന്നു. കലോത്സവത്തിന്റെ ഉദ്ഘാടനം സംഘാടക സമിതി വര്‍ക്കിംഗ് ചേയര്‍മാന്‍ എം ഗംഗാതരന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത് നിര്‍വഹിച്ചു. ചടങ്ങില്‍ വെച്ച് കലോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ സോവനീറിന്റെ പ്രകാശന കര്‍മ്മം അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍ നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി […]