‘വില്ലന്‍’ സിനിമയ്ക്ക് വേറിട്ട പ്രമോ ഒരുക്കി പ്രവാസ ലോകം

‘വില്ലന്‍’ സിനിമയ്ക്ക് വേറിട്ട പ്രമോ ഒരുക്കി പ്രവാസ ലോകം

മോഹന്‍ലാലിന്റെ പുതിയ ചിത്രം വില്ലന് പ്രമോഷന്‍ വീഡിയോ ഒരുക്കി ഗള്‍ഫ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍. മോഹന്‍ലാല്‍ ഓണ്‍ലൈന്‍ ഫാന്‍സ് യു.എ.ഇ അവതരിപ്പിക്കുന്ന വീഡിയോ ഒരുക്കിയിരിക്കുന്നത് മണ്ടേല മീഡിയ പ്രൊഡക്ഷന്‍സാണ്. യു.എ.ഇയില്‍ നവംബര്‍ 2ന് റിലീസിനൊരുങ്ങുന്ന വില്ലന്‍ സിനിമയുടെ പ്രമോയ്ക്ക് വന്‍ പിന്തുണയാണ് ലഭിച്ചു കൊാണ്ടിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. മോഹന്‍ലാല്‍ പടമായ വെളിപാടിന്റെ പുസ്തകത്തിലെ ഹിറ്റ് ഗാനമായ ജിമിക്കി കമ്മലിന്റെ പ്രമോഷന്‍വര്‍ക്ക് ആദ്യം നടത്തിയതും മണ്ടേല മീഡിയ പ്രൊഡക്ഷന്‍സായിരുന്നു. കടുത്ത വേനലിനെ അവഗണിച്ച് നാല്‍പതോളം യുവാക്കള്‍ ചുവട് […]

കാസര്‍കോട് ഉപജില്ലാ ശാസ്ത്രമേള; ജി.എച്ച്.എസ്.എസ് കുണ്ടംകുഴി ജേതാക്കള്‍

കാസര്‍കോട് ഉപജില്ലാ ശാസ്ത്രമേള; ജി.എച്ച്.എസ്.എസ് കുണ്ടംകുഴി ജേതാക്കള്‍

കാസര്‍കോട്: രണ്ട് ദിവസങ്ങളിലായി മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന കാസര്‍കോട് ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു. എല്ലാ മേളകളിലുമായി ജി.എച്ച്.എസ്.എസ് കുണ്ടംകുഴി ഓവറോള്‍ ചാമ്പ്യന്മാരായി. സമാപന സമ്മേളനം മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ ആര്‍.രഘു സ്വാഗതം പറഞ്ഞു. എ.ഇ.ഒ നന്ദികേശന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ബെള്ളൂര്‍, പി.ടി.എ പ്രസിഡണ്ട് മഹ്മൂദ് ബള്ളൂര്‍ പ്രസംഗിച്ചു. […]

മാലാഖ

മാലാഖ

ഫെയ്‌സ് ബുക്കിലൂടെ കണ്ണോടിക്കുമ്പോള്‍ അവിചാരിതമായിട്ടാണൊരു പോസ്റ്റില്‍ ശ്രദ്ധിച്ചത്. ഒരു ഫെയ്‌സ് ബുക്ക് സുഹൃത്ത് പ്രിയ കൂട്ടുകാരി സൂര്യ എസ് നായര്‍ എന്ന കുട്ടി വിട്ടുപിരിഞ്ഞു പോയത് ഷെയര്‍ ചെയ്ത പോസ്റ്റായിരുന്നു. ഞാന്‍ സൂര്യയുടെ പേജിലേക്ക് നോക്കി. ആഗസ്റ്റ് ഇരുപത്തിയാറാം തീയതി വരെ സ്വന്തം പ്രൊഫൈല്‍ ഫോട്ടോ മാറ്റിയിട്ടിട്ടുണ്ട്. ഫോട്ടോ പ്രൊട്ടക്റ്റ് ചെയ്തിട്ടുണ്ട്. നല്ല സുന്ദരിയായ പെണ്‍കുട്ടി. ആ കുട്ടി ആത്മഹത്യ ചെയ്തതാണെന്ന കമന്റ് കണ്ടു. നീണ്ടു മെലിഞ്ഞ് വെളുത്ത് കൊലുന്നനെയുള്ള പെണ്‍കുട്ടി. അവള്‍ ഒരു നഴ്‌സായിരുന്നു. അവള്‍ […]

ദിലീപ് ഒരു തുടര്‍ക്കഥ; കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഗൂഢാലോചനക്കേസില്‍ അകപ്പെട്ട് ജയിലിലായ ദിലീപിന് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതോടെ നടന്റെ നീക്കങ്ങളെല്ലാം പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്

ദിലീപ് ഒരു തുടര്‍ക്കഥ; കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഗൂഢാലോചനക്കേസില്‍ അകപ്പെട്ട് ജയിലിലായ ദിലീപിന് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതോടെ നടന്റെ നീക്കങ്ങളെല്ലാം പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഗൂഢാലോചനക്കേസില്‍ അകപ്പെട്ട് ജയിലിലായ ദിലീപിന് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതോടെ നടന്റെ നീക്കങ്ങളെല്ലാം പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഗൂഢാലോചനക്കേസില്‍ അകപ്പെട്ട് ജയിലിലായ ദിലീപിന് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതോടെ നടന്റെ നീക്കങ്ങളെല്ലാം പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ദിലീപിന്റെ ഒരോ നീക്കങ്ങളേയും അത്രമേല്‍ സസൂക്ഷ്മം വീക്ഷിക്കുന്ന പോലീസ് നടന്റെ ഫോണ്‍ കോളുകളും പരിശോധിക്കുന്നുണ്ടെന്നാണു പുറത്തു വരുന്ന വിവരം. ഇതിനായി പോലീസിന്റെ പ്രത്യേക രഹസ്യാന്വേഷണ വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് […]

പുള്ളിക്കാരന്‍ സ്റ്റാറാ…

പുള്ളിക്കാരന്‍ സ്റ്റാറാ…

ഇദ്ദേഹമാണ് ഷാജി. പേരാവൂരിനടുത്തുള്ള ഗവണ്‍മെന്റ എല്‍ പി സ്‌കൂളിലെ അദ്ധ്യാപകന്‍. അദ്ധ്യാപനം എന്നാല്‍ ഒരു തൊഴിലിനപ്പുറം ഒരു കര്‍ത്തവ്യം കൂടിയാണ് എന്ന പൂര്‍ണ്ണ ബോധ്യമുള്ള ചുരുക്കം ചില അദ്ധ്യാപകരില്‍ ഒരാള്‍. അദ്ധ്യാപകന്‍ മാത്രമല്ല ഒരു നല്ല ഫുട്‌ബോള്‍ കളിക്കാരനും പരിശീലകനും കൂടിയാണ് ഇദ്ദേഹം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ രക്ഷാധികാരി  ബൈജുവിനെപ്പോലെ ചിലപ്പോള്‍ അതിനേക്കാള്‍. നാട്ടുകാരില്‍ ചിലര്‍ക്ക് ഇദ്ദേഹമൊരു ഫുട്‌ബോള്‍ പ്രാന്തന്‍, മറ്റു ചിലര്‍ക്ക് ആരാധനാ കഥാപാത്രം. ഒരു കാലത്ത് ഒരു ക്ലാസില്‍ അന്‍പതിനു മുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന […]

രണ്ടാമത് സാംസ്‌കാരിക പൈതൃകോത്സവം 14, 15, 16 തീയതികളില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കും: മന്ത്രി എ.കെ. ബാലന്‍

രണ്ടാമത് സാംസ്‌കാരിക പൈതൃകോത്സവം 14, 15, 16 തീയതികളില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കും: മന്ത്രി എ.കെ. ബാലന്‍

കേരളത്തിന്റെ പൈതൃകവും സാംസ്‌കാരിക ഔന്നത്യവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിന് സാംസ്‌കാരിക വകുപ്പ് രൂപം കൊടുത്ത സാംസ്‌കാരിക പൈതൃകോത്സവം 14, 15, 16 തീയതികളില്‍ ഡല്‍ഹി കൊണാട്ട് പ്ലേസില്‍ നടക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ടാമത് പൈതൃകോത്സവമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ആദ്യത്തേത് ഫെബ്രുവരി 25 മുതല്‍ 27 വരെ തെലങ്കാനയിലാണ് നടന്നത്. 14 നു വൈകിട്ട് 6.45 ന് കോണോട്ട് പ്ലേസില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി […]

സുജാത ഒരു സ്ത്രീയുടെ ഉദാഹരണമല്ല

സുജാത ഒരു സ്ത്രീയുടെ ഉദാഹരണമല്ല

‘ഉദാഹരണം സുജാത’ യെ ഈ വരികളില്‍ നിര്‍വചിക്കാം. അശ്വനി അയ്യര്‍ തിവാരി ‘നില്‍ ബാട്ടേ സന്നത’, ‘അമ്മ കണക്ക്’ എന്നീ പേരുകളില്‍ ഹിന്ദിയിലും തമിഴിലും സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ ‘ഉദാഹരണം സുജാത’യായപ്പോള്‍ അത് അനുവര്‍ത്തനത്തിനപ്പുറത്ത് മലയാളത്തിന്റെ ചിത്രമായി. തിരുവനന്തപുരം നഗരത്തിനോട് ചേര്‍ന്ന ഒരു കോളനിയില്‍ താമസിക്കുന്ന സുജാതയുടേയും മകള്‍ ആതിരയുടേയും സ്വപ്നങ്ങളും പ്രതീക്ഷകളും സംഘര്‍ഷഭരിതമായ തലമുറാനന്തരവിടവും വൈകാരികതയുടെ ദൃശ്യഭാഷയില്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. അന്യഭാഷയില്‍ നിന്ന് കടം കൊണ്ട പ്രമേയമാണെങ്കിലും അത് തിരുവനന്തപുരമെന്ന തലസ്ഥാന/രാജനഗരിയുടെ മണ്ണിലേക്ക് […]

‘ദ് ഫ്‌ലെയിങ് ലോട്ടസ്’ നോട്ടു നിരോധനത്തെക്കുറിച്ചുള്ള ഗാനവുമായി എ.ആര്‍.റഹ്മാന്‍

‘ദ് ഫ്‌ലെയിങ് ലോട്ടസ്’ നോട്ടു നിരോധനത്തെക്കുറിച്ചുള്ള ഗാനവുമായി എ.ആര്‍.റഹ്മാന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ പരാമര്‍ശങ്ങള്‍ക്ക് ഇടയാക്കിയ ഉത്തരവായിരുന്നു കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം. നോട്ട് നിരോധത്തിന് ഒന്നാം വാര്‍ഷികം പൂര്‍ത്തിയാകുന്ന വേളയില്‍ നോട്ടു നിരോധനത്തെക്കുറിച്ചുള്ള ഗാനവുമായി ഓസ്‌കര്‍ ജേതാവ് എ.ആര്‍.റഹ്മാന്‍ എത്തിയിയിരിക്കുകയാണ്. ‘ദ് ഫ്‌ലെയിങ് ലോട്ടസ്’ എന്ന 19 മിനിറ്റുള്ള ഗാനമാണ് റഹ്മാന്‍ പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള രണ്ട് കറന്‍സികള്‍ അസാധുവാക്കിയ നടപടിയെക്കുറിച്ചാണു ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തെ പാട്ടില്‍ വിമര്‍ശിക്കുന്നില്ല എന്നാല്‍ തുറന്ന വ്യാഖ്യാനമാണ് […]

ഗാന്ധി ചിത്രപ്രദര്‍ശനവും കവിതാലാപന മത്സരവും നടത്തി

ഗാന്ധി ചിത്രപ്രദര്‍ശനവും കവിതാലാപന മത്സരവും നടത്തി

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് പട്‌ള ജി എച്ച് എസ് എസില്‍ രാഷ്ട്രപിതാവിന്റെ ജീവിതമുഹൂര്‍ത്തങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധിജിയെക്കുറിച്ചുളള കവിതകള്‍ ഉള്‍പ്പെടുത്തി കവിതാലാപന മത്സരവും സംഘടിപ്പിച്ചു. പരിപാടി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ ഉദ്ഘാടനം ചെയ്തു. ജിഎച്ച്എസ് പട്‌ള ഹെഡ്മിസ്ട്രസ് കുമാരി റാണി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി ടി ഉഷ സംസാരിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്‌റിലേഷന്‍സ് വകുപ്പ് അസി. എഡിറ്റര്‍ എം മധുസൂദനന്‍ സ്വാഗതവും […]

ജില്ലാതല വാര്‍ത്താ വായന മത്സരം സംഘടിപ്പിച്ചു

ജില്ലാതല വാര്‍ത്താ വായന മത്സരം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അസോസിയേഷന്‍ നേതൃത്വത്തില്‍ നടന്ന ജില്ലാതല വാര്‍ത്താ വായന മത്സരത്തില്‍ അട്ടേങ്ങാനം ഗവ: ഹൈസ്‌ക്കൂളിലെ അശ്വനി അശോക് ഒന്നാം സ്ഥാനവും, തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്റെറി സ്‌ക്കൂളിലെ ആഷല്‍ മരിയ അഗസ്ത്യന്‍ രണ്ടാം സ്ഥാനവും പങ്കിട്ടു. കന്നട വാര്‍ത്ത വായനയില്‍ ബോവിക്കാനം ഹയര്‍ സെക്കന്റെറി സ്‌ക്കൂളിലെ എം.ഗോപിക ഒന്നാം സ്ഥാനവും, പൈ വെളികെ ഗവ.ഹയര്‍ സെക്കന്റെറിയിലെ എം.മേധ രണ്ടാം സ്ഥാനവും പങ്കിട്ടു. എസ്.എച്ച്.എസ് സ്‌ക്കൂള്‍ ഷേണിയിലെ എസ്.എസ് സ്വേതയും തിരഞ്ഞെടുക്കപ്പെട്ടു. ദുര്‍ഗ്ഗാ […]