ഓണ നാളിന്റെ വരവറിയിച്ച് അത്തച്ചമയം പൂത്തുലഞ്ഞു

ഓണ നാളിന്റെ വരവറിയിച്ച് അത്തച്ചമയം പൂത്തുലഞ്ഞു

തൃപ്പൂണിത്തുറ: ഓണാഘോഷത്തിന് വിളംബര ഭേരിമുഴക്കി തൃപ്പൂണിത്തുറയില്‍ ചരിത്ര പ്രസിദ്ധമായ അത്തച്ചമയം പൂത്തുലഞ്ഞു. പാരമ്പര്യം ചോരാതെ കണ്ണും കാതും കുളിര്‍പ്പിച്ച നിറകാഴ്ചയില്‍ പങ്കാളികളാകാനത്തെിയ ആയിരങ്ങള്‍ മലയാളികളുടെ ആഘോഷത്തിന്റെ ഔദ്യോഗിക തുടക്കത്തിന് സാക്ഷികളായി. അത്തച്ചമയത്തില്‍ പങ്കുചേരാന്‍ പുലര്‍ച്ചെമുതല്‍ രാജനഗരിയിലേക്ക് ജനപ്രവാഹമായിരുന്നു. രാവിലെ ഒന്‍പതുമണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അത്താഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. രാജഭരണ കാലത്ത് കൊച്ചി രാജാവിന്റെ കൊട്ടാരമായിരുന്ന ഹില്‍ പാലസ് അങ്കണത്തില്‍ നിന്നും അത്ത പതാക ഏറ്റുവാങ്ങി. അവിടെ നിന്നും ആഘോഷ പൂര്‍വം അത്തം നഗറായ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് […]

‘തല’യുടെ തേരോട്ടം തുടങ്ങി

‘തല’യുടെ തേരോട്ടം തുടങ്ങി

തമിഴകത്തിന്റെ സൂപ്പര്‍താരം അജിത്ത് നായകനാകുന്ന വിവേകത്തിന് കേരളത്തില്‍ വന്‍ വരവേല്‍പ്പ്. ബോക്‌സ് ഓഫീസില്‍ കോടികള്‍വാരിക്കൂട്ടിയ പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് വിവേകം കേരളത്തില്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത്. മുന്നൂറില്‍പ്പരം തിയറ്ററുകളിലാണ് ആദ്യ ദിനം ചിത്രം എത്തുന്നത്. പല കേന്ദ്രങ്ങളിലും പുലര്‍ച്ചെ തന്നെ ഫാന്‍സ് ഷോ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ ആദ്യദിന ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ വിവേകം തകര്‍ക്കുമെന്ന പ്രതീക്ഷയിലാണ് തല ആരാധകര്‍. .27 കോടിയാണ് ‘ബാഹുബലി 2’ ന്റെ ആദ്യദിന കേരള കളക്ഷന്‍. കേരളത്തില്‍ ഏറ്റവുമുയര്‍ന്ന ആദ്യദിനകളക്ഷന്‍ നേടിയ തമിഴ്ചിത്രം ഇപ്പോള്‍ […]

ദക്ഷിണാമൂര്‍ത്തി അനുസ്മരണ ചിത്രപ്രദര്‍ശനവും, സംഗീതാര്‍ച്ചനയും

ദക്ഷിണാമൂര്‍ത്തി അനുസ്മരണ ചിത്രപ്രദര്‍ശനവും, സംഗീതാര്‍ച്ചനയും

കാഞ്ഞങ്ങാട് : തത്വമസി യോഗ- യോഗ ചികിത്സാ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനും, സിനിമ സംഗീത സംവിധായകനുമായ വി.ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സ്മരണാര്‍ത്ഥം ചിത്രപ്രദര്‍ശനവും, അനുസ്മരണ സംഗീതാര്‍ച്ചനയും കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറിയില്‍ വെച്ച് ലളിത കലാ അക്കാദമി മെമ്പര്‍ രവീന്ദ്രന്‍ തൃക്കരിപ്പൂര് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിനാവി മുഖ്യ പ്രഭാഷണം നടത്തി. ചിത്ര-സംഗീത കലാകാരമാരെ പൊന്നാടയണിച്ച് ആദരിച്ചു. ഗണേശന്‍ മീത്തല്‍ അധ്യക്ഷനായി. ബി.അശോക് രാജ്, സോമശേഖരന്‍ വെള്ളിക്കോത്ത്, പ്രേമചന്ദ്രന്‍ ചോമ്പാല, […]

രാജപുരത്തും, ചെറുവത്തൂരും ആഘോഷം നേര്‍ക്കാഴ്ച്ചകള്‍…

രാജപുരത്തും, ചെറുവത്തൂരും ആഘോഷം നേര്‍ക്കാഴ്ച്ചകള്‍…

1839 ആഗസ്റ്റ 19നാണ് ആദ്യ ഫോട്ടോയുടെ പിറവിയെന്നതാണ് ചരിത്രം. ഫ്രാന്‍സിലാണിതിന്റെ പിറവി. ഇന്ന് പോക്കറ്റിലിട്ടു നടക്കുന്ന, കുളിമുറിയില്‍ മാത്രമല്ല, കീശയിലിരിക്കുന്ന പേനത്തുമ്പില്‍ വരെ ക്യാമറകള്‍. എത്ര വേഗതയിലായിരുന്നു വളര്‍ച്ച. ആദ്യമൊക്കെ ഇരുട്ടു മുറികളായിരുന്നു പഥ്യം. പിന്നീട് വെളിച്ചത്തിലേക്കു വന്നു തുടങ്ങി. അഭ്രപാളിയില്‍ നിന്നും സെല്ലിലോയ്ഡിലേക്കും, ക്രോമാറ്റിക്കില്‍ നിന്നും പാന്‍ ക്രമാറ്റിലേക്കുമായി അടുത്ത വളര്‍ച്ച. പിന്നീടാണ് ഷീറ്റ് ഫിലിം വന്നത്. അവിടുന്നുള്ള ചാട്ടമാണ് റോള്‍ ഫിലിം. അടുത്തു തന്നെ ലായനിയില്‍ നിന്നും മുക്തി നേടി ഇലക്രോട്ടിക്ക് പാത വഴി […]

കാസ്രോട്ടെ പ്ലസ്ടു പിള്ളേര്‍ പൊളിച്ച്…

കാസ്രോട്ടെ പ്ലസ്ടു പിള്ളേര്‍ പൊളിച്ച്…

കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ഥികള്‍ അണിയിച്ചൊരുക്കിയ സംഗീത ആല്‍ബം ‘ദി ഗുല്‍മോഹര്‍’ യൂ ട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം പതിനായിരത്തോളം പേര്‍ കണ്ടുകഴിഞ്ഞു. സംഗീത ആല്‍ബം വ്യാഴാഴ്ച രാത്രിയിലാണ് യൂ ട്യൂബിലിട്ടത്. കാസര്‍കോട് നായ്മാര്‍മൂല ടി.ഐ.എച്ച്.എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ ആഫാ അബ്ദുല്‍ കരീം കൂട്ടുകാരായ ബിലാല്‍ മുഹമ്മദ്, അഫ്ത്താബ് ആണ് ഈ ആല്‍ബത്തിലെ മിന്നും താരങ്ങള്‍. ഹിന്ദി, മലയാളം, തമിഴ് സിനിമാ ഗാനങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ ആല്‍ബത്തിന്റെ സംവിധായകരും ഗായകരും ഇവര്‍ തന്നെയെന്ന പ്രത്യേകതയുണ്ട്. ഉദുമ കാപ്പില്‍ […]

സക്‌സസ് കേരള മിനി സ്‌ക്രീന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

സക്‌സസ് കേരള മിനി സ്‌ക്രീന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: സക്‌സസ് കേരള മോട്ടിവേഷണല്‍ മാഗസിന്‍ ഏര്‍പ്പെടുത്തിയ സക്‌സസ് കേരള മിനിസ്‌ക്രീന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച നടനുള്ള അവാര്‍ഡ് ഡോ. ഷാജുവിനും മികച്ച നടിക്കുള്ള അവാര്‍ഡ് ശ്രീകലക്കും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. സ്റ്റാച്യു എം.എന്‍.വി.ജി അടിയോടി ഹാളില്‍ നടന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ഉദ്ഘാടനം ചെയ്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, വയലാര്‍ മാധവന്‍കുട്ടി, ആറ്റിങ്ങല്‍ വി.എസ് അജിത്കുമാര്‍, തോട്ടയ്ക്കാട് ശശി, ഡോ. എം. ആര്‍ തമ്പാന്‍, ഷാജില്‍ […]

ഒഴിവു ദിവസത്തെ കളി കോപ്പിയടിയായിരുന്നോ?

ഒഴിവു ദിവസത്തെ കളി കോപ്പിയടിയായിരുന്നോ?

ഉണ്ണി.ആറിന്റെ ചെറുകഥയെ ആസ്പദമാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ഒഴിവുദിവസത്തെ കളി’യുടെ മൗലികതയെ ചോദ്യം ചെയ്ത് എഴുത്തുകാരന്‍ രംഗത്ത്. എം.രാജീവ് കുമാറാണ് ഉണ്ണി.ആറിന്റെ 2003ല്‍ പ്രസിദ്ധീകരിക്കപ്പെട്ട കഥയ്ക്കും അതേപേരില്‍ സനല്‍കുമാര്‍ ശശിധരന്‍ 2015ല്‍ സംവിധാനം ചെയ്ത സിനിമയ്ക്കും സ്വിസ് നോവലിസ്റ്റ് ഫ്രെഡറിക് ഡ്യൂറന്‍മ്മറ്റിന്റെ ജര്‍മന്‍ കൃതിയുമായി ‘അത്ഭുതകരമായ’ സാദൃശ്യമുണ്ടെന്ന് ആരോപിച്ചിരിക്കുന്നത്. ഡ്യൂറന്‍മ്മര്‍ഗ് 1956ല്‍ ജര്‍മന്‍ ഭാഷയിലെഴുതി (ഡൈ പാന്‍ എന്ന പേരില്‍), 1960ല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട ‘എ ഡെയ്ഞ്ചറസ് ഗെയി’മിന് ഉണ്ണി.ആറിന്റെ കഥയോടും സനല്‍കുമാറിന്റെ സിനിമയോടും സാമ്യമുണ്ടെന്ന് […]

പെരിയ നവോദയ വിദ്യാലയത്തില്‍ ദശദിന ചുമര്‍ ചിത്രകലാ ശില്പശാല

പെരിയ നവോദയ വിദ്യാലയത്തില്‍ ദശദിന ചുമര്‍ ചിത്രകലാ ശില്പശാല

കാസറഗോഡ്: പെരിയ നവോദയ വിദ്യാലയത്തില്‍ ദശദിന ചുമര്‍ചിത്രകലാ ശില്പശാല പ്രശസ്ത ചുമര്‍ ചിത്രകാരന്‍ ബിജു പാണപ്പുഴ ഉദ്ഘാടനം ചെയ്തു. പൈതൃകങ്ങളുടെ നേര്‍ ചിത്രങ്ങളായ ചുമര്‍ ചിത്രങ്ങളുടെ അനന്ത സാധ്യതകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പ്രിന്‍സിപ്പാള്‍ കെ. എം വിജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കലാകാരന്മാരായ അരവിന്ദാക്ഷന്‍, കെ.വി.രേഷ്മ എന്നിവര്‍ സംസാരിച്ചു. കുമാരി അരുന്ധതി പത്മനാഭന്‍ നന്ദി പ്രകാശിപ്പിച്ചു. വിദ്യാലയത്തിലെ അഞ്ചാം ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ശില്പശാലയില്‍ വിദ്യാലയത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. പരിശീലന കളരിക്ക് […]

ശില്‍പി കലാകായിക കേന്ദ്രം ചാമുണ്ഡിക്കുന്നിന്റെ ജനറല്‍ ബോഡിയോഗം ആരംഭിച്ചു

ശില്‍പി കലാകായിക കേന്ദ്രം ചാമുണ്ഡിക്കുന്നിന്റെ ജനറല്‍ ബോഡിയോഗം ആരംഭിച്ചു

  ചാമുണ്ഡിക്കുന്ന്: ശില്‍പി കലാകായിക കേന്ദ്രം ചാമുണ്ഡിക്കുന്നിന്റെ ജനറല്‍ ബോഡിയോഗം മരത്തൈകള്‍ നട്ടുകൊണ്ട് ആരംഭിച്ചു. ക്ലബ്ബ് രക്ഷാധികാരിയും, സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി മെമ്പറുമായ പി. കാര്യമ്പു മരത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. അംഗങ്ങള്‍ ചേര്‍ന്ന് ക്ലാബ്ബ് പരിസരത്ത് പത്തോളം മരത്തൈകള്‍ നട്ടു. ക്ലബ്ബ് സെക്രട്ടറി രാജേഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുജിത്ത് അധ്യക്ഷനായി.

പ്രസംഗപരിശീലന പിപാടി സംഘടിപ്പിക്കും

പ്രസംഗപരിശീലന പിപാടി സംഘടിപ്പിക്കും

കാസര്‍കോട്: പ്രസംഗ കലയുടെ മര്‍മ്മമറിയാന്‍ ഉദിനൂരില്‍ പ്രസംഗപ്പട ഒരുങ്ങുന്നു. ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്‌കൂളിലാണ് ഇംഗ്ലീഷ് പ്രസംഗത്തില്‍ ഒരു കൈ നോക്കാന്‍ കുട്ടിക്കൂട്ടം ഒരുങ്ങുന്നത്. ഇതിന്റെ ആദ്യപടിയായി ഇംഗ്ലീഷ് സ്പീക്കേഴ്‌സ് ഫോറം രൂപീകരിച്ചു. കൈക്കോട്ട്കടവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനും വ്യക്തിത്വ വികസന പരിശീലകനുമായ ടി.എം റാഷിദ് മാസ്റ്റര്‍ സ്പീക്കേഴ്‌സ് ഫോറത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെ നൈസര്‍ഗികമായ കഴിവുകളും വാചിക ശേഷിയും പരിപോഷിപ്പിക്കുന്നതിന് ഗയിമുകളും അഭിനയക്കളരികളും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സോദാഹരണം വ്യക്തമാക്കുന്ന ക്ലാസില്‍ കുട്ടികള്‍ […]