പത്തനംതിട്ടയില്‍ ആയുധശേഖരം പിടികൂടി; എസ് ഡി പി ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പത്തനംതിട്ടയില്‍ ആയുധശേഖരം പിടികൂടി; എസ് ഡി പി ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പത്തനംതിട്ട: പറക്കോട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ആയുധശേഖരം പിടികൂടി. പറക്കോട് ഗ്യാലക്സി ഹൗസില്‍ ഷെഫീഖിനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പി ആര്‍ ജോസ്, ഷാഡോ പൊലീസ് എസ്ഐ അശ്വിത്ത് എസ് കാരാണ്മയില്‍, എഎസ്ഐ ഷിജു എന്നിവരാണ് ഷെഫീഖിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. അടൂരില്‍ ഗ്യാലക്സി എന്ന പേരില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയാണ് ഇയാള്‍. മൂന്നുവാള്‍, ഒരു വടിവാള്‍, രണ്ടു കത്തി, ഒരു ഇരുമ്പ് […]

ശങ്കരംപാടിയില്‍ ജല സംരക്ഷണ യജ്ഞം

ശങ്കരംപാടിയില്‍ ജല സംരക്ഷണ യജ്ഞം

പടുപ്പ്: ഇ.എം.എസ് ഗ്രന്ഥാലയം ശങ്കരംപാടിയും, പടുപ്പ് വനിതാ സഹകരണ സംഘത്തിന്റെയും നേതൃത്വത്തില്‍ നടക്കുന്ന കിണര്‍ റീചാര്‍ജ്ജുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. പ്രൊഫസ്സര്‍ ഗോപാലകൃഷ്ണന്‍ ക്ലാസ്സെടുത്തു. പഞ്ചായത്ത് മെമ്പര്‍ കെ.എന്‍ രാജന്‍, എം എ ബേബി, ബാങ്ക് സെക്രട്ടറി ശോഭന കുമാരി എന്നിവര്‍ നേതൃത്വം കൊടുത്തു. കിണര്‍ റീചാര്‍ജിങ്ങില്‍ മുഴുവന്‍ നാട്ടുകാരെയും സഹകരിപ്പിക്കാനും ജലക്ഷാമം ശാസ്ത്രീയമായി പരിഹരിക്കാനും ക്ലാസില്‍ തീരുമാനമായി

ഓണം ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്തു

ഓണം ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്തു

പത്തുകോടി രൂപ ഒന്നാം സമ്മാനവും നിരവധി മറ്റു സമ്മാനങ്ങളുമുള്ള തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശിനു നല്‍കി നിര്‍വഹിച്ചു. സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണജൂബിലി വര്‍ഷമായ 2017ല്‍ പത്തുകോടി രൂപ ഒന്നാം സമ്മാനമായുള്ള ബമ്പര്‍ ഭാഗ്യക്കുറി വകുപ്പ് ആരംഭിച്ചത് ലാഭകരമായതിനെത്തുടര്‍ന്നാണ് ഇക്കുറിയും ബമ്പര്‍ സമ്മാനത്തുക പത്തുകോടിയാക്കിയത്. സര്‍ക്കാരിന് 1696 കോടി രൂപയോളം നികുതിയിതര വരുമാനം നേടിത്തരുന്നതില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിര്‍ണായക പങ്കു […]

‘കാലിഡോസ്‌കോപ് 2018’ എം.ഐ.സി ആര്‍ട്‌സ് & സയന്‍സ് കോളേജ് മാഗസിന്‍  പ്രകാശനം ചെയ്തു

‘കാലിഡോസ്‌കോപ് 2018’ എം.ഐ.സി ആര്‍ട്‌സ് & സയന്‍സ് കോളേജ് മാഗസിന്‍  പ്രകാശനം ചെയ്തു

കാസറകോഡ്: എം.ഐ.സി ആര്‍ട്‌സ് & സയന്‍സ് കോളേജ് 2017-2018 യൂണിയന്‍ മാഗസിന്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സാഹിത്യവേദി ജില്ലാ പ്രസിഡന്റുമായ റഹ്മാന്‍ തായലങ്ങാടി പ്രകാശനം ചെയ്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ മാഗസിന്‍ നല്‍കി കൊണ്ട ്പ്രകാശനം ചെയ്തു. പരിപാടിയില്‍ മാഗസിന്‍ കണ്‍വീനര്‍ ഫിറോസ് ചെര്‍ക്കള, കോ -ഓര്‍ഡിനേറ്റര്‍ ഉവൈസ് പി വി, ഇല്ല്യാസ് ആലംപാടി, ഇന്‍ഷാദ് അലി ചെര്‍ക്കള, യാസര്‍ ഫംഷീദ് പാണലം, ജൗഹര്‍ അണങ്കൂര്‍, നവാസ് ചെര്‍ക്കള, റംഷീദ് നാലാംവാതുക്കല്‍, ഫഹദ്, സാബിത് ചെടേക്കാല്‍, […]

കാമ്പസുകളില്‍ വര്‍ഗ്ഗീയ സംഘടനകളുടെ പ്രവേശനം തടയണം: ഹാരിസ് ദാരിമി ബെദിര

കാമ്പസുകളില്‍ വര്‍ഗ്ഗീയ സംഘടനകളുടെ പ്രവേശനം തടയണം: ഹാരിസ് ദാരിമി ബെദിര

കാസര്‍കോട്: കേരളത്തിലെ കലാലയങ്ങളില്‍ വര്‍ഗീയ സംഘടനകള്‍ക്കതിരെ മതേതര വിദ്യാര്‍ത്ഥി സംഘടനകള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം സംഘടനകളുടെ പ്രവേശണം തടയണമെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പ്രസ്താവിച്ചു. മതേതര മുഖമൂടി അണിഞ്ഞ പല പേരുകളിലും പ്രത്യക്ഷപ്പെടുന്ന ഇത്തരം കൂട്ടായ്മകളില്‍ മക്കള്‍ പ്പെടാതിരിക്കാന്‍ രക്ഷിതാക്കളുടെ ശ്രദ്ധ വേണമെന്നു അദ്ധേഹം ആവശ്യപ്പെട്ടു. സര്‍ഗ്ഗാത്മക കാമ്പസുകള്‍ പുനസൃഷ്ടിക്കാനുള്ള ജനാതിപത്യ വേദികളായി കാമ്പസ് രാഷ്ട്രീയം മാറണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു

കാസര്‍കോട് ചേരങ്കൈയില്‍ കടലാക്രമണം ശക്തമായി 11 വീടുകള്‍ ഭീഷണിയില്‍

കാസര്‍കോട് ചേരങ്കൈയില്‍ കടലാക്രമണം ശക്തമായി 11 വീടുകള്‍ ഭീഷണിയില്‍

കാസര്‍കോട്: ചേരങ്കൈ കടപ്പുറത്ത് കടലാക്രമണം രൂക്ഷം, 11 വീടുകള്‍ ഭീഷണിയില്‍. ഇതില്‍ ഏതാനും വീടുകളില്‍ കടല്‍ വെള്ളം കയറി വീട്ടുസാധനങ്ങള്‍ നശിച്ചു. ചേരങ്കൈ, സിറാജ് നഗറിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. അബ്ദുല്‍ ജബ്ബാര്‍, മറിയംബി, മുഹമ്മദലി, സഫിയ, ബീഫാത്തിമ, ഫാറൂഖ്, മുഹമ്മദ് കുഞ്ഞി, മുരുകന്‍, ഇബ്രാഹിം എന്നിവരുടെ വീടുകളാണ് ഭീഷണി നേരിടുന്നത്. പലരും വീട്ടുസാധനങ്ങള്‍ പെറുക്കി കെട്ടി ബന്ധുവീടുകളിലും മറ്റും അഭയം തേടി. ദിവസങ്ങളായി ഇവിടെ കടലാക്രമണം തുടരുകയാണ്. ഇന്നലെ ഉച്ചയോടെ തിരമാലകള്‍ മീറ്ററുകള്‍ ഉയരത്തില്‍ ആഞ്ഞടിച്ചതോടെയാണ് ആള്‍ക്കാര്‍ […]

ബാണാസുര സാഗര്‍ ഡാം ഷട്ടര്‍ തുറന്നു; ആശങ്ക വേണ്ടെന്ന് അധികൃതര്‍

ബാണാസുര സാഗര്‍ ഡാം ഷട്ടര്‍ തുറന്നു; ആശങ്ക വേണ്ടെന്ന് അധികൃതര്‍

വയനാട്: ബാണാസുര സാഗര്‍ ഡാം സ്പില്‍വേ ഷട്ടര്‍ തുറന്നു. ഇന്ന് ഉച്ചക്ക് മൂന്നോടെയാണ് തുറന്നത്. ഒരു ഷട്ടറിന്റെ 20 സെ.മി ആണ് തുറന്നത്. ഒരു സെക്കന്റില്‍ 15 ക്യുബിക് മീറ്റര്‍ എന്ന തോതിലാണ് വെള്ളം തുറന്ന് വിടുന്നത്. ഒരു ഷട്ടര്‍ കുറച്ച് മാത്രമാണ് മനിലവില്‍ തുറന്നിട്ടുള്ളൂ. ആവശ്യമെങ്കില്‍ മാത്രമേ അടുത്തത് തുറക്കുകയുള്ളൂ. ജനങ്ങള്‍ അനാവശ്യ ഭീതി ഒഴിവാക്കണമെന്നും എന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.

മഴ പൊലിമ: കാമലം കണ്ടത്തില്‍ ആവേശമായി അവര്‍ ഒത്തുചേര്‍ന്നു

മഴ പൊലിമ: കാമലം കണ്ടത്തില്‍ ആവേശമായി അവര്‍ ഒത്തുചേര്‍ന്നു

ബേഡകം: ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് (അമ്പിലാടി) എഡിഎസ് നേതൃത്വത്തില്‍ കാമലം കണ്ടത്തില്‍ മഴപ്പൊലിമ-2018 സംഘടിപ്പിച്ചു. കുട്ടികളെയും, മുതിര്‍ന്നവരെയും പങ്കെടുപ്പിച്ച് ചളി കണ്ടത്തില്‍ വോളിബോള്‍, ഫുട്‌ബോള്‍, കമ്പവലി, ബലൂണ്‍ പ്രസിംങ്ങ്, മഗലം കളി, നാട്ടിപ്പാട്ട്, നാടന്‍ പാട്ട് തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. ശേഷം തരിശായി കിടന്നിരുന്ന ഒരേക്കറോളം വരുന്ന കണ്ടത്തില്‍ ഞാറുനട്ടു. സ്ത്രീകളും, പുരുഷന്‍മാരും, കുട്ടികളും പ്രായഭേദമന്യേ ഇരുനൂറിലധം ആളുകള്‍ പങ്കെടുത്തൂ. എഡിഎസ് സെക്രട്ടറി.എം. ശോഭന സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ധന്യ.എം അദ്ധ്യക്ഷത […]

നീലക്കുറിഞ്ഞിയെക്കുറിച്ചുള്ള ടൂറിസം വകുപ്പിന്റെ മൈക്രോസൈറ്റ് തുറന്നു

നീലക്കുറിഞ്ഞിയെക്കുറിച്ചുള്ള ടൂറിസം വകുപ്പിന്റെ മൈക്രോസൈറ്റ് തുറന്നു

സഹ്യാദ്രിയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് മൈക്രോസൈറ്റ് തുടങ്ങി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ www.keralatourism.org/neelakurinji എന്ന സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ രാജമല, ഇരവികുളം ദേശീയോദ്യാനം എന്നിവയടക്കം മൂന്നാര്‍ മലനിരകളെ നീല പരവതാനിയാക്കുന്ന ദൃശ്യത്തിന്റെ നിശ്ചല ദൃശ്യങ്ങളും വീഡിയോ ദൃശ്യങ്ങളുമടക്കമുള്ള വിശദമായ വിവരങ്ങളാണ് മൈക്രോസൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇരവികുളം ദേശീയോദ്യാനത്തിന്റെ മാര്‍ഗമധ്യേയുള്ള പ്രധാന ആകര്‍ഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നീലക്കുറിഞ്ഞിയുടെ പ്രത്യേകതകളും […]

കുറ്റിക്കോൽ – ബോവിക്കാനം റോഡിൽ മണ്ണിടിച്ചൽ രൂക്ഷം

കുറ്റിക്കോൽ – ബോവിക്കാനം റോഡിൽ മണ്ണിടിച്ചൽ രൂക്ഷം

കുറ്റിക്കോൽ: കുറ്റിക്കോൽ – ബോവിക്കാനം റോഡിൽ ഉണുപ്പുംകല്ലിൽ കുന്നിടിച്ചിൽ രൂക്ഷമായതിനെ തുടർന്ന് ഈ റൂട്ടിൽ ഗതാഗത തടസം പതിവായി. ശക്തമായ മഴയെ തുടർന്നാണ് കുന്നിടിച്ചിൽ ഉണ്ടായത്. റോഡിലേക്ക് വീണ മരകൊമ്പുകളും മൺക്കട്ടകളും നാട്ടുകാർ നീക്കം ചെയ്തതിനെ തുടർന്നാണ് ഇതുവഴി വാഹനങ്ങൾ കടന്നു പോയത്. മണ്ണിടിഞ്ഞ് റോഡ് തടസം നേരിടുന്നത് നാട്ടുകാർ അധികൃതരെ അറിയിച്ചിട്ടുണ്ട്. എന്നാൽ നടപടി ഉണ്ടായിട്ടില്ല

1 2 3 313