കണ്ണൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്തു

കണ്ണൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്തു

കണ്ണൂര്‍: കണ്ണൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം. തളിപ്പറമ്പിലെ താലൂക്ക് ഓഫീസിനടുത്തുള്ള രാഷ്ട്രപിതാവിന്റെ പ്രതിമയാണ് തകര്‍ത്തത്. പ്രതിമയില്‍ ചാര്‍ത്തിയ മാലയും കണ്ണടും തകര്‍ത്ത നിലയിലാണ്. പിന്നില്‍ കാവിധാരിയെന്നാണു നിഗമനം. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍.ടി.ഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നവരാണ് പ്രതിമയെ അക്രമിക്കുന്നത് കണ്ടത്. ഇയാളെക്കുറിച്ച് പോലീസിന് ഏകദേശ വിവരം ലഭിച്ചിട്ടുമുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്

ഹൈക്കോടതി നടപടി സര്‍ക്കാരിനേറ്റ കനത്ത പരാജയമാണെന്ന് രമേശ് ചെന്നിത്തല

ഹൈക്കോടതി നടപടി സര്‍ക്കാരിനേറ്റ കനത്ത പരാജയമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി സര്‍ക്കാരിനേറ്റ കനത്ത പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ സാധിക്കുമോ എന്നും ചെന്നിത്തല ചോദിച്ചു.

സ്മാര്‍ട് ഫിഫ്റ്റി മല്‍സരം: ദക്ഷിണേന്ത്യയിലെ മികച്ച 40 സ്റ്റാര്‍ട്ടപ്പുകളില്‍ കൊച്ചി നവാള്‍ട്ടും

സ്മാര്‍ട് ഫിഫ്റ്റി മല്‍സരം: ദക്ഷിണേന്ത്യയിലെ മികച്ച 40 സ്റ്റാര്‍ട്ടപ്പുകളില്‍ കൊച്ചി നവാള്‍ട്ടും

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സൗരോര്‍ജ യാത്രാബോട്ടുകള്‍ അവതരിപ്പിച്ച കൊച്ചിയിലെ നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്‌സ് എന്ന സ്റ്റാര്‍ട്ടപ് ‘സ്മാര്‍ട് ഫിഫ്റ്റി’ മല്‍സരത്തില്‍ ദക്ഷിണേന്ത്യയില്‍നിന്നുള്ള 40 മികച്ച സ്റ്റാര്‍ട്ടപ്പുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു. കൊല്‍ക്കത്ത ഐഐഎം ഇന്നവേഷന്‍ പാര്‍ക്ക്, കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പുമായി ചേര്‍ന്നാണ് രാജ്യവ്യാപകമായി മികച്ച ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള സ്റ്റാര്‍ട്ടപ്പുകളെ തിരഞ്ഞെടുക്കാന്‍ സ്മാര്‍ട്ട് ഫിഫ്റ്റി മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യമാകെയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് ഏറ്റവും മികച്ച 50 നൂതന പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ മല്‍സരം. സംരംഭകത്വത്തിലൂടെയുള്ള സാമൂഹിക വികസനം […]

വനിതാ ദിനത്തില്‍ കരുത്തറിയിക്കാന്‍ വനിതാപോലീസ്

വനിതാ ദിനത്തില്‍ കരുത്തറിയിക്കാന്‍ വനിതാപോലീസ്

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് ആരംഭിക്കുന്ന വിവിധ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരുത്തറിയിക്കാന്‍ സംസ്ഥാനത്തെ വനിതാ പോലീസ് സംഘവും സജ്ജമായി. വനിതാദിനത്തില്‍ സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളില്‍ വനിതാ എസ്.ഐ.മാരായിരിക്കും എസ്.എച്ച്.ഒ.മാരായി ചുമതല വഹിക്കുക. സംസ്ഥാനത്ത് ആദ്യമായിട്ടാണ് വനിതാ ദിനത്തില്‍ വനിതകള്‍ക്ക് പോലീസ് സ്റ്റേഷനുകളുടെ പൂര്‍ണ ചുമതല നല്‍കുന്നത്. ഇത് വനിതകള്‍ക്ക് കിട്ടുന്ന വലിയൊരംഗീകാരമാണെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ […]

ഒരാഴ്ചക്കുള്ളില്‍ ചൈനീസ് ബഹിരാകാശനിലയം തകര്‍ന്ന് വീഴും; കേരളവും ഭയപ്പെടണം

ഒരാഴ്ചക്കുള്ളില്‍ ചൈനീസ് ബഹിരാകാശനിലയം തകര്‍ന്ന് വീഴും; കേരളവും ഭയപ്പെടണം

ബീജിംഗ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയില്‍ തകര്‍ന്നുവീണ് പൊട്ടിത്തെറിക്കുമെന്ന് ശാസ്ത്രലോകം. യുറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ എസ്സയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചൈനയുടെ തിയോങ്‌ഗോങ്ങ് 1 ബഹിരാകാശ സ്റ്റേഷനാണ് നിയന്ത്രണം വിട്ടത്. 8.5 ടണ്‍ ഭാരമുള്ള നിലയം അടുത്ത വര്‍ഷം ജനുവരി, മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ ഭൂമിയില്‍ പതിക്കുമെന്നാണ് ഇഎസ്എ മുന്നറിയിപ്പു നല്‍കുന്നത്. 12 മീറ്ററാണ് നിലയത്തിന്റെ നീളം. ന്യൂയോര്‍ക്ക്, ലോസ്ഏഞ്ചല്‍സ്, മീയാമി, മാഡ്രിഡ്, ലണ്ടന്‍, റോം, പാരീസ്, മുംബൈ, ബീജിംഗ്, ടോക്കിയോ എന്നിവയുടെ പരിസരങ്ങളില്‍ നിലയം പതിക്കാനാണ് […]

ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കും

ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കും

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. കേസിന്റെ ഷുഹൈബിന്റെ കുടുംബ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശരിയായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കാന്‍ കഴിയും. ഗൂഢാലോചന കണ്ടെത്താതെ കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അറുതിയുണ്ടാക്കാന്‍ കഴിയില്ല. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ കൊലപാതകമാണ് ഷുഹൈബിന്റേതെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസന്വേഷിച്ച പോലീസിനെതിരെ കടുത്ത വിമര്‍ശനമാണ് കോടതി നടത്തിയത്. പോലീസ് അന്വേഷണത്തില്‍ ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.

പെരിയാറിന്റെ പ്രതിമകള്‍ക്ക് പൊലീസ് സുരക്ഷ വേണ്ട; തമിഴര്‍ സംരക്ഷണമൊരുക്കുമെന്ന് കമല്‍

പെരിയാറിന്റെ പ്രതിമകള്‍ക്ക് പൊലീസ് സുരക്ഷ വേണ്ട; തമിഴര്‍ സംരക്ഷണമൊരുക്കുമെന്ന് കമല്‍

ചെന്നൈ: പെരിയാറിന്റെ പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ ഹാസന്‍ രംഗത്ത്. തമിഴ്‌നാട്ടില്‍ പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമകള്‍ക്ക് പോലീസ് സുരക്ഷ നല്‍കേണ്ടെന്നും തമിഴര്‍ തന്നെ പ്രതിമ സംരക്ഷിക്കുമെന്നും കമല്‍ പറഞ്ഞു. തിരുപ്പത്തൂരില്‍ പെരിയാറിന്റെ പ്രതിമയ്ക്കു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പെരിയാറിന്റെ പ്രതിമകള്‍ക്കു പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ബിജെപി ഭരണത്തിലെത്തിയാല്‍ ആദ്യം ഇല്ലാതാക്കുക പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമകളായിരിക്കുമെന്ന ബിജെപി നേതാവ് എച്ച്. രാജയുടെ […]

ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍; 25 അംഗ പ്രത്യേക സംഘത്തെ നിയമിക്കും

ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍; 25 അംഗ പ്രത്യേക സംഘത്തെ നിയമിക്കും

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കാന്‍ തീരുമാനം. കരാറടിസ്ഥാനത്തില്‍ നിയമിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പബ്ലിക് റിലേഷന്‍സ് വകുപ്പിന് കീഴില്‍ 25 അംഗ സംഘത്തെയാണ് നിയമിക്കുന്നത്. സംഘത്തലവന് മാസം ഒന്നേകാല്‍ ലക്ഷം രൂപ വേതനം നിശ്ചയിച്ച് ഉത്തരവിന് അനുമതിയായി. പ്രത്യേക സംഘത്തിന് പ്രതിമാസം 41 ലക്ഷം രൂപ ചിലവ് വരുമെന്നാണ് കണക്ക്. ടീം ലീഡര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ നാലു കണ്ടന്റ് മാനേജര്‍മാരുണ്ടാകും. ഇവര്‍ക്ക് 75,000 രൂപ വീതം പ്രതിമാസം ലഭിക്കും. ആറ് കണ്ടന്റ് […]

ഷുഹൈബ് വധം ; കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍

ഷുഹൈബ് വധം ; കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍

തിരുവനന്തപുരം : കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍ രംഗത്ത്. നിരാഹാര സമരം അവസാനിപ്പിച്ചത് തെറ്റായിപ്പോയെന്ന് സുധാകരന്‍ കെപിസിസി യോഗത്തില്‍ അറിയിച്ചു. സമരം അവസാനിപ്പിക്കാന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

രാജ്യത്താകെ കലാപം പടര്‍ത്തി ബിജെപി; ത്രിപുരക്കും തമിഴ്‌നാടിനും പിന്നാലെ ബംഗാളിലും സംഘപരിവാര്‍ അഴിഞ്ഞാട്ടം

രാജ്യത്താകെ കലാപം പടര്‍ത്തി ബിജെപി; ത്രിപുരക്കും തമിഴ്‌നാടിനും പിന്നാലെ ബംഗാളിലും സംഘപരിവാര്‍ അഴിഞ്ഞാട്ടം

ത്രിപുരയില്‍ ബിജെപിയുടെ അക്രമം തുടരുന്നു. സൗത്ത് ത്രിപുരയില്‍ ലെനിന്റെ മറ്റൊരു പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇതിന് പിന്നാലെ ബിജെപിയുടെ പഴയ രാഷ്ട്രിയ പാര്‍ടിയായ ജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പശ്ചിമ ബംഗാളിലെ പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ചു. അക്രമം രാജ്യത്തിന്റെ പല ഭാഗത്തും വ്യാപിക്കുന്നു.അതേ സമയം പ്രതിമകള്‍ തകര്‍ക്കുന്നതിരെ നടപടി കൈക്കൊള്ളാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എന്നാല്‍ ത്രിപുരയില്‍ സാധാരണക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെ തള്ളിപറയാന്‍ പ്രധാനമന്ത്രി ഇത് വരെ തയ്യാറായില്ല. […]

1 8 9 10 11 12 235