മേയര്‍ക്ക് കാറപകടത്തില്‍ പരിക്ക്

മേയര്‍ക്ക് കാറപകടത്തില്‍ പരിക്ക്

കൊല്ലം: തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്തിന് കൊല്ലത്തുണ്ടായ വാഹന അപകടത്തില്‍ പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ഓച്ചിറ വവ്വാക്കാവ് ജംഗ്ഷന് സമീപമായിരുന്നു അപകടം. മേയറുടെ ഔദ്യോഗിക വാഹനത്തിലായിരുന്നു യാത്ര. വാഹനത്തിന്റെ മുന്‍ വശം പൂര്‍ണ്ണമായും തകര്‍ന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പൊലീസ് മൂന്നു പേരെയും ഒരു സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് അയച്ചു. അദ്ദേഹത്തെ കൂടാതെ ഡ്രൈവര്‍ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഓച്ചിറ പൊലീസ് പറഞ്ഞു. എറണാകുളം ഭാഗത്ത് നിന്ന് […]

ക്രമസമാധാനനില തകര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

ക്രമസമാധാനനില തകര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും, കൊലപാതകവും കവര്‍ച്ചയും നിത്യസംഭവമായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കൂടാതെ സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങള്‍ കഴിയുന്നതുവരെ സെക്രട്ടേറിയേറ്റ് പൂട്ടിയിടുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പേരാവൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദ് വെട്ടേറ്റ് മരിച്ചിരുന്നു. തുടര്‍ന്ന് ഇവിടെ സംഘര്‍ഷാവസ്ഥയാണ് നില നില്‍ക്കുന്നത്. ഇത്തരത്തില്‍ ദിവസവും നിരവധി അക്രമങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തല വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

സ്വര്‍ണവിലയില്‍ വര്‍ധനവോടെ വിപണി മുന്നേറുന്നു ; പവന് 22,280 രൂപ

സ്വര്‍ണവിലയില്‍ വര്‍ധനവോടെ വിപണി മുന്നേറുന്നു ; പവന് 22,280 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവോടെ വിപണി മുന്നേറുന്നു.പവന് 80 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. പവന് 22,280 രൂപയിലും ഗ്രാമിന് 2,785 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

പെരിന്തല്‍മണ്ണയില്‍ വന്‍ ഹാഷിഷ് വേട്ട ; നാലുപേര്‍ പൊലീസ് പിടിയില്‍

പെരിന്തല്‍മണ്ണയില്‍ വന്‍ ഹാഷിഷ് വേട്ട ; നാലുപേര്‍ പൊലീസ് പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഹാഷിഷ് പിടിച്ചെടുത്തു. ഹാഷിഷ് കടത്താന്‍ ശ്രമിച്ച നാലുപേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ എറണാകുളം സ്വദേശികളും, രണ്ടുപേര്‍ പെരിന്തല്‍മണ്ണ സ്വദേശികളുമാണ്

കണ്ണൂരില്‍ സ്‌ഫോടനം : രണ്ടുപേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ സ്‌ഫോടനം : രണ്ടുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കുയിലൂരില്‍ കാട് വൃത്തിയാക്കുന്നതിനിടെ സ്‌ഫോടനം. ഹര്‍ത്താല്‍ ദിനത്തില്‍ വഴിയോരത്തെ കാട് വെട്ടി വൃത്തിയാക്കുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ പരിസര വാസിയായ സി വി രവീന്ദ്രന് പരിക്കേറ്റു.  കാട്ടില്‍ ഒളിച്ചുവച്ച ഉഗ്രശേഷിയുള്ള ബോംബാണ് പൊട്ടിയതെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂരില്‍ ഇതിനുമുമ്ബും ഇത്തരത്തില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്.  

ശസ്ത്രക്രിയക്ക് ശേഷം വേദനസംഹാരി നല്‍കി; നവജാതശിശു ഒരു മണിക്കൂറിനുള്ളില്‍ മരിച്ചു

ശസ്ത്രക്രിയക്ക് ശേഷം വേദനസംഹാരി നല്‍കി; നവജാതശിശു ഒരു മണിക്കൂറിനുള്ളില്‍ മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ചികിത്സ പിഴവു മൂലം മരണം. നാല് മാസം പ്രായമുള്ള കുഞ്ഞാണ് ഇത്തവണ ഇരയായത്. അമിതമായി വേദനസംഹാരികള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് കുഞ്ഞുമരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ കുടുംബം പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 17ന് ഡല്‍ഹിയിലെ രോഹിണിയിലുള്ള ജെയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലാണ് സംഭവം. മുച്ചുണ്ടിന് ചെറിയ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം കുട്ടി അരമണിക്കൂറോളം വേദനകാരണം കരയുകയും ചെയ്തിരുന്നു. വേദനമാറുന്നതിനായി വേദനസംഹാരി നല്‍കിയതോടെയാണ് കുട്ടി പൂര്‍ണമായും നിശ്ശബ്ദനാകുകയായിരുന്നുവെന്ന് കുടുംബം […]

യുപി പൊലീസിന്റെ ക്രൂരത; വാഹനത്തില്‍ രക്തക്കറ പുരളുമെന്ന്, അപകടത്തില്‍പെട്ട യുവാക്കള്‍ക്ക് ദാരുണാന്ത്യം

യുപി പൊലീസിന്റെ ക്രൂരത; വാഹനത്തില്‍ രക്തക്കറ പുരളുമെന്ന്, അപകടത്തില്‍പെട്ട യുവാക്കള്‍ക്ക് ദാരുണാന്ത്യം

സഹറാണ്‍പൂര്‍: യുപി പൊലീസിന്റെ ക്രൂരതയില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ രക്തം വാര്‍ന്ന് മരിച്ചു. ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യര്‍ത്ഥികളെ കാറില്‍ രക്തം പറ്റുമെന്ന കാരണത്താല്‍ ആശുപത്രിയിലെത്തിക്കാതെ ഉത്തര്‍പ്രദേശ് പൊലീസിന്റെ ക്രൂരത. വിദ്യാര്‍ത്ഥികള്‍ രക്തം വാര്‍ന്ന് റോഡില്‍ കിടക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവരം സമൂഹമറിഞ്ഞത്. സഹറാണ്‍പൂരില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. പട്രോളിംഗിലുണ്ടായിരുന്ന മൂന്നു പോലീസുകാര്‍ സംഭവസ്ഥലത്തെത്തിയെങ്കിലും വാഹനത്തില്‍ രക്തം പറ്റുമെന്ന കാരണത്താല്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിച്ചില്ല. തുടര്‍ന്ന് പ്രാദേശിക പൊലീസ് സ്റ്റേഷനില്‍നിന്നു മറ്റൊരു വാഹനമെത്തിച്ചാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ […]

ദേശീയ അദ്ധ്യാപക പരിഷത്ത്

ദേശീയ അദ്ധ്യാപക പരിഷത്ത്

കാഞ്ഞങ്ങാട്: ദേശീയ അദ്ധ്യാപക പരിഷത്ത് കാസര്‍ഗോഡ് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ വെച്ച് ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ (കണ്‍ട്രോളര്‍-സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള) ഉദ്ഘാടനം ചെയ്തു. എന്‍.ടി.യു ജില്ല സെക്രട്ടറി പ്രഭാകരന്‍ നായര്‍ സ്വാഗതം പറഞ്ഞു. എന്‍.ടി.യു ജില്ല പ്രസിഡണ്ട് വിഘ്‌നേശ്വരാ കേടുകോടി അദ്ധ്യക്ഷനായി. ശ്രീജിത്ത്.എം, ദാമോദര പണിക്കര്‍.പി, അശോക് ബാദൂര്‍, ബാലകൃഷ്ണന്‍.വി.വി, വെങ്കപ്പ ഷെട്ടി, സത്യനാഥ.വി.വി, രഞ്ജിത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. രാജീവന്‍ എം നന്ദിയും പറഞ്ഞു.

അമേരിക്ക സാമ്പത്തിക പ്രതിസന്ധിയില്‍ ; ബജറ്റ് പാസായില്ല, ധനവിനിമയം മുടങ്ങും

അമേരിക്ക സാമ്പത്തിക പ്രതിസന്ധിയില്‍ ; ബജറ്റ് പാസായില്ല, ധനവിനിമയം മുടങ്ങും

വാഷിങ്ടണ്‍: അമേരിക്കയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി. ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല. ട്രഷറിയില്‍ നിന്നുള്ള ധനവിനിമയം പൂര്‍ണമായും മുടങ്ങും. ധനകാര്യബില്‍ പാസാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് യുഎസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനവും നിലച്ചേക്കും. സെനറ്റര്‍മാരുടെ യോഗത്തിലെ വോട്ടെടുപ്പു പരാജയപ്പെട്ടു. ‘ഡ്രീമേഴ്‌സ്’ എന്നറിയപ്പെടുന്ന ചെറുപ്പക്കാരായ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാതിരുന്നതിനെ തുടര്‍ന്നാണു ബില്‍ പാസാകാതിരുന്നത്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെയായിരുന്നു വോട്ടെടുപ്പ്. ബില്‍ പാസാക്കാന്‍ 60 വോട്ടുകളാണു റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കു വേണ്ടിയിരുന്നത്. എന്നാല്‍ 50 വോട്ടുകള്‍ മാത്രമാണ് അവര്‍ക്കു ലഭിച്ചത്. […]

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ; അനായാസ ജയത്തോടെ റാഫേല്‍ നദാല്‍ പ്രീക്വാര്‍ട്ടറില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ; അനായാസ ജയത്തോടെ റാഫേല്‍ നദാല്‍ പ്രീക്വാര്‍ട്ടറില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ലോക ഒന്നാം നമ്ബര്‍ റാഫേല്‍ നദാലിന് തകര്‍പ്പന്‍ വിജയം. അനായാസ ജയത്തോടെയാണ് നദാല്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. വെറും അഞ്ചു ഗെയിം മാത്രം നഷ്ടമാക്കി നേരിട്ടുള്ള സെറ്റുകള്‍ക്ക് ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയുടെ ദാമിര്‍ സുംഹറിനെ പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സ്പാനിഷ് താരത്തിന്റെ മുന്നേറ്റം. 6-1, 6-3, 6-1 നായിരുന്നു നദാലിന്റെ ജയം.