മട്ടന്നൂരില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

മട്ടന്നൂരില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

കണ്ണൂര്‍: മട്ടന്നൂരില്‍ ചൊവ്വാഴ്ച സിപിഎം ഹര്‍ത്താല്‍. സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. തിങ്കളാഴ്ച രാത്രിയാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. മാലൂര്‍, തില്ലങ്കേരി, കൂടാളി, കീഴല്ലൂര്‍ പഞ്ചായത്തുകളിലും ഇരിട്ടി, മട്ടന്നൂര്‍ നഗരസഭാ പരിധിയിലുമാണ് ഹര്‍ത്താല്‍. സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സുധീര്‍, ശ്രീജിത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

15 ദിവസമായി ബുക്കിംഗ് സ്വീകരിച്ചില്ല: 30കാരിയെ പീഡിപ്പിച്ച് മുങ്ങിയ ഡ്രൈവറും സഹായിയും പിടിയില്‍

15 ദിവസമായി ബുക്കിംഗ് സ്വീകരിച്ചില്ല: 30കാരിയെ പീഡിപ്പിച്ച് മുങ്ങിയ ഡ്രൈവറും സഹായിയും പിടിയില്‍

മുംബൈ: ക്യാമ്പ് യാത്രക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ക്യാമ്പ് ഡ്രൈവര്‍ അറസ്റ്റില്‍. കശ്മീരയില്‍ നിന്ന് താനെയിലേക്ക് പോകാന്‍ ക്യാമ്പില്‍ കയറിയ 30കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. മുംബൈയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ക്യാമ്പ് ഡ്രൈവര്‍ പാണ്ഡുരംഗ് ഗോസാവിയും സഹായി ഉമേഷ് ജസ്വന്ത് സാലയുമാണ് ശനിയാഴ്ച അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ഡിസംബര്‍ 26 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാര്‍ വജ്രേശ്വരിയിലേയ്ക്ക് ഓടിച്ചു കൊണ്ടുപോയ ഡ്രൈവര്‍ യുവതിയുടെ പക്കലുണ്ടായിരുന്ന പണവും മൊബൈലും പഴ്‌സും […]

ജയലളിതയുടെ ആര്‍കെ നഗറില്‍ വോട്ടെണ്ണല്‍ പുനരാരംഭിച്ചു; കരുത്തുകാട്ടി ദിനകരന്‍; ലീഡ് നില കുതിക്കുന്നു

ജയലളിതയുടെ ആര്‍കെ നഗറില്‍ വോട്ടെണ്ണല്‍ പുനരാരംഭിച്ചു; കരുത്തുകാട്ടി ദിനകരന്‍; ലീഡ് നില കുതിക്കുന്നു

തമിഴ്‌നാട്: തമിഴ്‌നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍ കെ നഗര്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുനരാരംഭിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തിനകത്ത് സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ ഇടയ്ക്ക് നിര്‍ത്തി വെച്ചിരുന്നു. എഐഡിഎംകെ വിമത സ്ഥാനാര്‍ത്ഥി ടിടിവി ദിനകറിന്റെ മുന്നേറ്റമാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ കാണുന്നത്. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ അണ്ണാ ഡി എം കെ വിമത സ്ഥാനാര്‍ത്ഥിയും ശശികലയുടെ ബന്ധുവുമായ ടിടിവി ദിനകരന് അനുകൂലമാണ്. അതേസമയം ഏക തപാല്‍ […]

കോഴിക്കോട്ട് മൂന്നു ലക്ഷം രൂപയുടെ ഹാഷിഷ് പിടികൂടി

കോഴിക്കോട്ട് മൂന്നു ലക്ഷം രൂപയുടെ ഹാഷിഷ് പിടികൂടി

കോഴിക്കോട്: പെരിങ്ങത്ത് മൂന്നു ലക്ഷം രൂപയുടെ ഹാഷിഷ് പോലീസ് പിടികൂടി. സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ സുഹൈല്‍, ഷാമില്‍ എന്നിവര്‍ കസ്റ്റഡിയിലായി. ഹാഷിഷ് കടത്തുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

കോട്ടയത്തെ കേരള കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു

കോട്ടയത്തെ കേരള കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു

കോട്ടയം: കോട്ടയത്തെ കേരള കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. ശനിയാഴ്ച രാവിലെയാണ് അഞ്ജാതസംഘം ഓഫീസിനു നേരെ പ്രകോപനമൊന്നുമില്ലാതെ കല്ലെറിഞ്ഞത്. ഓഫീസിലെ ലൈറ്റുകളും ജനല്‍ ചില്ലുകളും അക്രമിസംഘം അടിച്ചു തകര്‍ക്കുകയും ചെയ്തു. പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ ജനപക്ഷം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കേരള കോണ്‍ഗ്രസ്സ് (എം) നേതാക്കള്‍ ആരോപിച്ചു.

പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ അന്യസംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ അന്യസംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

മൂവാറ്റുപുഴ: പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍. പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് കൂടുതല്‍ പരിശോധന നടത്തി വരികയാണ്.

ഗുര്‍മീതിന്റെ പീഡനക്കഥകളെ കടത്തിവെട്ടും ബാബാ സച്ചിദാനന്ദിന്റെ ലീലാവിലാസങ്ങള്‍

ഗുര്‍മീതിന്റെ പീഡനക്കഥകളെ കടത്തിവെട്ടും ബാബാ സച്ചിദാനന്ദിന്റെ ലീലാവിലാസങ്ങള്‍

ഡല്‍ഹി: വിവാദ ആള്‍ദൈവം ബാബാ സച്ചിദാനന്ദിനെതിരെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന പീഡനക്കഥകള്‍. ഡല്‍ഹിയിലെ രോഹിണി ആശ്രമത്തില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ദില്ലി വനിതാ കമ്മീഷന്‍ അംഗങ്ങള്‍, ശിശുക്ഷേമ കമ്മറ്റി, ദില്ലി പൊലീസ് എന്നിവരുള്‍പ്പെട്ട സംഘമാണ് ആശ്രമത്തില്‍ നിന്ന് 40 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്. ആശ്രമത്തിലെ പീഡനകഥകള്‍ പുറംലോകമറിഞ്ഞതോടെ ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നീക്കം. വിവാദ ആള്‍ദൈവം ബാബാ സച്ചിദാനന്ദിനെതിരെ വിശ്വാസിയും ആശ്രമ അന്തോവാസിയുമായ യുവതിയുടെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ആശ്രമത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തിക്കൊണ്ടു […]

നേര്‍ത്ത വസ്ത്രമണിഞ്ഞ് രാധിക ആപ്തെ; സെക്സി ലുക്കില്‍ അതീവസുന്ദരി

നേര്‍ത്ത വസ്ത്രമണിഞ്ഞ് രാധിക ആപ്തെ; സെക്സി ലുക്കില്‍ അതീവസുന്ദരി

ട്വിറ്ററില്‍ തരംഗമായി ബോളിവുഡ് നടി രാധികാ ആപ്തേയുടെ പുതിയ ഫോട്ടോ ഷൂട്ട്. ജിക്യു ഇന്ത്യക്കു വേണ്ടി നടത്തിയ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടാണ് വൈറലായത്. നിരവധി ബോളിവുഡ്, തമിഴ്, തെന്നിന്ത്യന്‍ സിനിമകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള രാധിക, ലൈംഗികതയെക്കുറിച്ചുള്ള തുറന്നു പറച്ചിലുകളിലൂടെ വിവാദ നായികയുമായി. പാഡ്മാന്‍ എന്ന സിനിമയാണ് രാധികയുടെ ഏറ്റവും പുതുതായി ഇറങ്ങാനുള്ള ചിത്രം. ഇതിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഏറ്റവുമൊടുവില്‍ തെന്നിന്ത്യന്‍ നടനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയാണ് രാധിക വാര്‍ത്തകളില്‍ നിറഞ്ഞത്. ‘എന്നെ ഇപ്പോള്‍ പിന്തുടരുന്നത് ഒരു തെന്നിന്ത്യന്‍ […]

കെ.കരുണാകരന്‍ അനുസ്മരണം

കെ.കരുണാകരന്‍ അനുസ്മരണം

കാഞ്ഞങ്ങാട്: കെ.കരുണാകരന്‍ അനുസ്മരണം കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പരിപാടികളോടെ നടന്നു. മാന്തോപ്പ് മൈതാനിയില്‍ നടന്ന അനുസ്മരണവും പുഷ്പാര്‍ച്ചനയും മണ്ഡലം പ്രസിഡണ്ട് ഡി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം.കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മാത്യൂസ് തെരുവപ്പുഴ അഡ്വ ബാബുരാജ്, അനില്‍ വാഴുന്നോറടി, എന്‍.കെ രത്‌നാകരന്‍, പ്രവീണ്‍ തോയമ്മല്‍, വി.വി സുധാകരന്‍, ഒ.വി രാജേഷ്, അശോക് ഹെഗ്‌ഡെ എന്നിവര്‍ സംസാരിച്ചു.

ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണം

ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണം

കോട്ടയം: ആര്‍.എസ്.എസ് കാര്യാലയത്തിനു നേരെ ആക്രമണം. കോട്ടയം ഏറ്റുമാനൂരില്‍ ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണം. ഓഫീസിലെ ജനല്‍ ചില്ലുകളും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും തകര്‍ത്തു. അക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഏറ്റുമാനൂരപ്പന്‍ കോളേജില്‍ കഴിഞ്ഞ കുറച്ച് ദിവസമായി എസ്എഫ്ഐ, എബിവിപി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.