തലസ്ഥാനത്ത് മൂന്ന് ദിവസം കൂടി നിരോധനാജ്ഞ

തലസ്ഥാനത്ത് മൂന്ന് ദിവസം കൂടി നിരോധനാജ്ഞ

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും അക്രമസാധ്യതയുണ്ടെന്ന ഇന്റലിജന്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരോധനാജ്ഞ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. ഏതു സാഹചര്യവും നേരിടാന്‍ തക്ക വിധത്തില്‍ പോലീസിനെ സജ്ജമാക്കിയിട്ടുണ്ട് എന്ന്് ഡി.ജി.പി ലോക്നാഥ് ബഹ്റയും പറഞ്ഞു. അക്രമസംഭവത്തില്‍ മുഖ്യമന്ത്രി ഇന്ന് ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുമായിthiru ചര്‍ച്ച നടത്തും. എ.കെ.ജി സെന്റര്‍ അടക്കമുള്ള ഇടങ്ങള്‍ക്ക് പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സി.സി.ടി.വി നിരീക്ഷണം ഉള്‍പ്പെടെയുള്ളവ ശക്തമാക്കി. അവധിയില്‍ കഴിയുന്ന പോലീസുകാരെ വരെ വിളിച്ചു വരുത്തിയിട്ടുണ്ട്. അതിനിടയിലാണ് മുഖ്യമന്ത്രി ഇന്ന് ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതും. ഗവര്‍ണര്‍ പി […]

പശുക്കള്‍ കൊല്ലപ്പെടുന്ന ഈ രാജ്യത്ത് ജീവിക്കാന്‍ താല്‍പ്പര്യമില്ല: ബി.ജെ.പി എം.എല്‍.എ

പശുക്കള്‍ കൊല്ലപ്പെടുന്ന ഈ രാജ്യത്ത് ജീവിക്കാന്‍ താല്‍പ്പര്യമില്ല: ബി.ജെ.പി എം.എല്‍.എ

തെലുങ്കാന: പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിന് തെലുങ്കാന ബി.ജെ.പി എം.എല്‍.എ രാജാ സിംഗിനെതിരെ കേസ്. 2013 സെപ്റ്റംബറില്‍ ഹൈദരാബാദില്‍ നടത്തിയ വിശാല്‍ ഗോ രക്ഷണ ഘര്‍ജാന പരിപാടിയില്‍ വിദ്വേഷം പുലര്‍ത്തുന്ന പ്രസംഗം നടത്തിയതിനെതിരെയാണ് കേസ്. എന്നാല്‍ ഭരിക്കാനല്ല രാഷ്ട്രീയത്തില്‍ വന്നത്, എന്റെ മതത്തിന് വേണ്ടി സേവനം ചെയ്യാനും പശുക്കളെ സംരക്ഷിക്കാനുമാണെന്നാണ് രാജാ സിംഗിന്റെ പ്രതികരണം. പശുക്കള്‍ കൊല്ലപ്പെടുന്ന ഈ രാജ്യത്ത് ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്നും കേസെടുത്തതിനെതിരെ ഫെയ്‌സ്ബുക്കിലൂടെ രാജാ സിംഗ് പ്രതികരിച്ചു. കോണ്‍ഗ്രസ്സ് ഭരിക്കുന്ന സമയത്ത് എനിക്കെതിരെ 50 കേസുകള്‍ […]

മിസോറാം ലോട്ടറിക്കെതിരെ കേന്ദ്രസര്‍ക്കാരിനു സംസ്ഥാനം കത്തയച്ചു

മിസോറാം ലോട്ടറിക്കെതിരെ കേന്ദ്രസര്‍ക്കാരിനു സംസ്ഥാനം കത്തയച്ചു

തിരുവനന്തപുരം: നിയമപരമായ വ്യവസ്ഥകള്‍ ലംഘിച്ചാണു മിസോറാം ലോട്ടറി പ്രവര്‍ത്തിക്കുന്നതെന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മിസോറാം ലോട്ടറി വില്‍പ്പന കേരളത്തില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരിനു സംസ്ഥാനം കത്തയച്ചതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അറിയിച്ചു. മിസോറാം സര്‍ക്കാരിന്റെ കത്ത് ഇന്നലെ സംസ്ഥാന ചീഫ് സെക്രട്ടറിക്കു ലഭിച്ചു. വിതരണക്കാര്‍ ആരെന്നു മാത്രമാണ് സംസ്ഥാനത്തെ അറിയിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മറ്റൊരു സംസ്ഥാനം ഇവിടെ ലോട്ടറി വില്‍പ്പനയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള മുഴുവന്‍ ക്രമീകരണങ്ങളും അറിയിക്കേണ്ടതുണ്ട്. എന്നാല്‍, ഇതൊന്നും കത്തില്‍ […]

പ്രാദേശിക താത്ക്കാലിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജീവിത സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു

പ്രാദേശിക താത്ക്കാലിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജീവിത സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു

വാരിക, പത്രം, ടിവി ചാനല്‍ എന്നിവയിലെ പരസ്യം, സര്‍ക്കുലേഷന്‍, എഡിറ്റോറിയല്‍ മേഖലകളില്‍ ജോലിചെയ്യുന്ന വരുടെ ജീവിത സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നത് തിരുവല്ല: പ്രാദേശിക താത്ക്കാലിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജീവിത സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി ആരംഭിച്ചു. വാരിക, പത്രം, ടിവി ചാനല്‍ എന്നിവയിലെ പരസ്യം, സര്‍ക്കുലേഷന്‍, എഡിറ്റോറിയല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ജീവിത സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നത്. ഇതിന് വേണ്ട നടപടികള്‍ക്ക് സംസ്ഥാന പൊതുജന സമ്പര്‍ക്ക വകുപ്പ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ […]

നടി ആക്രമിക്കപ്പെട്ട സംഭവം: ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു

നടി ആക്രമിക്കപ്പെട്ട സംഭവം: ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് അന്വേഷണം കടുപ്പിച്ചു. സിനിമയിലെ പല പ്രമുഖരും കുടുങ്ങുന്നെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. കേസില്‍ ഇന്ന് നടന്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘം ഇടവേള ബാബുവിനെ വിളിച്ച് വരുത്തുകയായിരുന്നു. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി കൂടിയാണ് ഇടവേള ബാബു. ഒരുമണിക്കാണ് ഇടവേള ബാബു ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയത്. ചലച്ചിത്ര നിര്‍മാണ മേഖലയിലെ ദിലീപിന്റെ ഇടപെടലുകളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും അറിയുന്നതിനാണ് […]

മഹാളിക്കും ദ്രുതവാട്ടത്തിനും സാധ്യത

മഹാളിക്കും ദ്രുതവാട്ടത്തിനും സാധ്യത

കാസര്‍കോട്: മഹാളിക്കും ദ്രുതവാട്ടത്തിനും സാധ്യതനല്ല മഴയും ഉയര്‍ന്ന ആര്‍ദ്രതയും ഉള്ളതിനാല്‍ മഹാളിയും ദ്രുതവാട്ടവും പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ഈ മാസത്തെ കാര്‍ഷിക സാങ്കേതികവിദ്യ ഉപദേശക യോഗത്തില്‍ വിദഗ്ധര്‍ പറഞ്ഞു. അതുകൊണ്ട് കൃഷിക്കാര്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം. കോപ്പര്‍ ഹൈഡ്രോക്‌സൈഡ് മിശ്രിതം ബോര്‍ഡോ മിശ്രിതം പോലെ തന്നെ ഫലപ്രദമാണ്. തോട്ടങ്ങളിലെ തണല്‍ നിയന്ത്രിക്കുകയും നീര്‍വാര്‍ച്ച ഉറപ്പുവരുത്തുകയും വേണം. ചെങ്കള പഞ്ചായത്തിലെ ചെരൂര്‍ പാഠശേഖരത്തില്‍ അട്ട ശല്യം കൂടുതലായതിനാല്‍ പറിച്ചുനടല്‍, കള പറിക്കല്‍ തുടങ്ങിയവ ചെയ്യുവാന്‍ ആളെ കിട്ടുന്നില്ല എന്ന് കൃഷിക്കാര്‍ […]

മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം: സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് ശില്‍പശാല നടത്തി

മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം: സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് ശില്‍പശാല നടത്തി

ആഗസ്റ്റ് 15 ന് തുടങ്ങുന്ന ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’പരിപാടിക്ക് മുന്നോടിയായി ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സമാര്‍ക്ക് ഏകദിന ശില്പ്പശാല സംഘടിപ്പിച്ചു. കാസര്‍കോട്: സംസ്ഥാന ഹരിതകേരളം മിഷന്റെ സമഗ്ര ശുചിത്വ മാലിന്യ സംസ്‌ക്കരണ യജ്ഞത്തിന്റെ ഭാഗമായി ആഗസ്റ്റ് 15 ന് തുടങ്ങുന്ന ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’പരിപാടിക്ക് മുന്നോടിയായി ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സമാര്‍ക്ക് ഏകദിന ശില്പ്പശാല സംഘടിപ്പിച്ചു. ആഗസ്റ്റ് 6 മുതല്‍ 13 വരെ വോളണ്ടിയര്‍മാര്‍ നടത്തുന്ന ഗൃഹതല സന്ദര്‍ശന പരിപാടി, 15 നു നടക്കുന്ന ശുചിത്വ സംഗമം, […]

അരുന്ധതി റോയി വീണ്ടും ബുക്കര്‍ സാധ്യതാ പട്ടികയില്‍

അരുന്ധതി റോയി വീണ്ടും ബുക്കര്‍ സാധ്യതാ പട്ടികയില്‍

ന്യൂഡല്‍ഹി: 1997ല്‍ ആദ്യ നോവലായ ഗോഡ് ഓഫ് സ്മോള്‍ തിംഗ്സിലൂടെ ബുക്കര്‍ പുരസ്‌കാരം നേടിയ അരുന്ധതി റോയി വീണ്ടും ബുക്കര്‍ സാധ്യതാ പട്ടികയില്‍ ഇടം നേടി. പട്ടികയിലുള്ള എഴുത്തുകാരില്‍ മുമ്പ് പുരസ്‌കാരം നേടിയിട്ടുള്ളത് അരുന്ധതി മാത്രമാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അരുന്ധതി റോയി എഴുതിയ നോവലായ ഒരു ഇന്ത്യന്‍ ട്രാന്‍സ് ജെന്‍ഡറിന്റെ കഥപറയുന്ന ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ എന്ന നോവലാണ് അരുന്ധതിയെ രണ്ടാമതും ബുക്കര്‍ പട്ടികയില്‍ ഇടം നേടാന്‍ സഹായിച്ചത്. 50,000 ബ്രിട്ടീഷ് പൗണ്ട് […]

പ്ലാസ്റ്റിക് രഹിതം നമ്മുടെ നാട്

പ്ലാസ്റ്റിക് രഹിതം നമ്മുടെ നാട്

കാഞ്ഞങ്ങട്: ലോക പ്രകൃതി സംരക്ഷണ ദിനത്തിനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് നഗര സഭയും, റോട്ടറി മിഡ്ടൗണ്‍ കാഞ്ഞങ്ങാടും സംയുക്തമായി സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക് രഹിത നാടിന്റെ വാര്‍ഡ് തല ഉദ്ഘാടനം മേലാംങ്കോട്ട് ഏ.സി.കണ്ണന്‍നായര്‍ സ്മാരക യു.പി. സ്‌ക്കുളില്‍ വെച്ച് നഗര സഭ ചെയര്‍മാന്‍.വി.വി.രമേശന്‍, കുടുംബശ്രീകള്‍ക്ക് തുണിസഞ്ചി നല്‍കി നിര്‍വ്വഹിച്ചു. റോട്ടറി മിഡ്ടൗണ്‍ പ്രസിഡണ്ട് ടി.ജെ.സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ എല്‍.സുലൈഖ മുഖ്യാതിഥിയായി. വി.ജയകൃഷ്ണന്‍.കെ.സന്തോഷ്. സി.കെ.ആസിഫ്. സി.ശശിധരന്‍.പി.ആര്‍.ആശ.എന്നിവര്‍ സംസാരിച്ചു. 4-ാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കും ഓരോ തുണി […]

കേരളത്തില്‍ പെണ്‍കുട്ടികളേക്കാള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് ആണ്‍കുട്ടികള്‍

കേരളത്തില്‍ പെണ്‍കുട്ടികളേക്കാള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് ആണ്‍കുട്ടികള്‍

കേരളത്തില്‍ പെണ്‍കുട്ടികളേക്കാള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് ആണ്‍കുട്ടികളാണെന്ന് പഠന റിപ്പോര്‍ട്ട്. ബ്രിട്ടനിലെ സ്റ്റാഫോഡിലെ സെന്റ് ജോര്‍ജ്ജ് ആശുപത്രിയിലെ ഡോ. മനോജ് കുമാര്‍ തേറയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ.സെബിന്ദ് കുമാര്‍, ബ്രിട്ടനിലെ വോള്‍വെര്‍ഹാം സര്‍വ്വകലാശാലയിലെ മാനസികാരോഗ്യ വിഭാഗം മേധാവി ഡോ.സുരേന്ദ്ര് പി.സിംഗ് എന്നിവരും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പും നടത്തിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. തൃശ്ശൂര്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടത്തിയ പഠനത്തില്‍ മാനസികവും ശാരീരികവും ലൈംഗികവുമായ എല്ലാ തരം അതിക്രമങ്ങള്‍ക്കും പെണ്‍കുട്ടികളേക്കാള്‍ അധികം ഇരയാകുന്നത് […]