വാട്സ്ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

വാട്സ്ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

ജനീവ: വാട്സ്ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനില്‍ വാട്സ്ആപ്പ് ഉപയോഗിക്കുവാനുള്ള കുറഞ്ഞ പ്രായം 16 ആക്കി ഉയര്‍ത്തുമെന്നാണ് വാട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്. മുമ്പ് വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 13 വയസായിരുന്നു. വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ പ്രായം സ്ഥിരീകരിക്കണമെന്ന നിബന്ധന അടുത്ത ആഴ്ചകളില്‍ വാട്സ്ആപ് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. എന്നാല്‍ പ്രായം എങ്ങനെയാണ് സ്ഥിരീകരിക്കുക എന്നതു സംബന്ധിച്ചു റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടില്ല.

കോടികളുടെ തട്ടിപ്പു നടത്തിയ ഹവാല ഇടപാടുകാരന്‍ എന്‍ഫോഴ്സ്മെന്റിന്റെ പിടിയില്‍

കോടികളുടെ തട്ടിപ്പു നടത്തിയ ഹവാല ഇടപാടുകാരന്‍ എന്‍ഫോഴ്സ്മെന്റിന്റെ പിടിയില്‍

മുംബൈ: 2,000 കോടിയുടെ തട്ടിപ്പു നടത്തിയ ഹവാല ഇടപാടുകാരന്‍ പിടിയില്‍. സ്റ്റേല്‍കോണ്‍ ഇന്‍ഫ്രാറ്റല്‍ പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ ആളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായിരിക്കുന്നത്. ഫറൂക്കിന്റെ 160 ഷെല്‍ കമ്പനികളുടെ ഭാഗമാണ് സ്റ്റെല്‍കോണ്‍. ഈ 160 കമ്പനികളും വ്യാജപ്പേരുകളിലുള്ളതും, ഡയറക്ടര്‍മാര്‍ എന്നു പറയുന്നവരുടെ വിവരങ്ങള്‍ വ്യാജമാണെന്നും അധികൃതര്‍ കണ്ടെത്തി. മുംബൈയിലെ സവേരി ബസാറിലുള്ള ഒറ്റമുറി ഓഫീസായിരുന്നു തട്ടിപ്പുകളുടെ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത്. 2014 മുതല്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ […]

കേരള പൊലീസ് രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരള പൊലീസ് രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശൂര്‍: കേരള പൊലീസിന്റെ പ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാംമുറ പാടില്ലെന്ന് നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നുവെന്നും, എന്നാല്‍ പലതരം മാനസികാവസ്ഥയുള്ളവരായിരിക്കും പൊലീസിലുണ്ടാവുകയെന്നും, ഇത്തരത്തില്‍ ഒറ്റപ്പെട്ട ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും, അവര്‍ക്കെതിരെ നടപടി കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ ഭരണസംവിധാനത്തിന് കീഴിലല്ല പൊലീസ് സംവിധാനം ആരംഭിച്ചതെന്നും, പുതിയമുഖം പൊലീസിനു കൈവന്നുവെങ്കിലും പഴയ അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും, നേരത്തെ തലപ്പത്തിരുന്ന പലര്‍ക്കും പൊലീസിന്റെ ഇന്നത്തെ ജനകീയ മുഖത്തില്‍ താല്‍പര്യമില്ലെന്നും, പഴയ പൊലീസ് രീതിയോടാണ് അവര്‍ക്കു താല്‍പര്യമെന്നും, നാടിനും ലോകത്തിനും […]

ഉരുട്ടിക്കൊല കേസില്‍ ഉള്‍പ്പെട്ട പ്രതി സംസ്ഥാനത്തിന്റെ ഐപിഎസ് പട്ടികയില്‍

ഉരുട്ടിക്കൊല കേസില്‍ ഉള്‍പ്പെട്ട പ്രതി സംസ്ഥാനത്തിന്റെ ഐപിഎസ് പട്ടികയില്‍

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറയുമ്പോഴും ക്രിമിനല്‍ പൊലീസിന് ഐപിഎസ് പദവി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച സംഭവമാണ് ഉദയകുമാര്‍ ഉരുട്ടിക്കൊല. ഈ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഡിവൈ.എസ്.പി ഇ.കെ സാബുവിന്റെ പേര് കേരളം കേന്ദ്രത്തിന് നല്‍കിയ ഐ.പി.എസ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം 2005 സെപ്തംബര്‍ 27-ാണ് അന്ന് സി.ഐ ആയിരുന്ന ഇ.കെ.സാബുവിന്റെ നേതൃത്വത്തില്‍ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉദയകുമാറിനെതിരെ മോഷണകുറ്റമാണ് ആരോപിച്ചിരുന്നത്. തുടര്‍ന്ന് […]

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാഷ്ടീയക്കാരെ പോലേ സംസാരിക്കുന്നത് ശരിയല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാഷ്ടീയക്കാരെ പോലേ സംസാരിക്കുന്നത് ശരിയല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി : മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാഷ്ട്രീയക്കാരെ പോലേ സംസാരിക്കുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥാനം രാജിവെച്ചിട്ട് വേണം ഇങ്ങനെ സംസാരിക്കാനെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. നേരത്തെ മനുഷ്യാവകാശ കമ്മീഷനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നിരുന്നു.

ഒഡീഷയില്‍ ക്ഷേത്രപൂജാരി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രരിപ്പിച്ചതായി പരാതി

ഒഡീഷയില്‍ ക്ഷേത്രപൂജാരി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രരിപ്പിച്ചതായി പരാതി

ഒഡീഷ: ഒഡീഷയില്‍ ക്ഷേത്രപൂജാരി വിവാഹിതയായ യുവതിയെ ബോധരഹിതയാക്കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രരിപ്പിച്ചതായി പരാതി. സരോജ് കുമാര്‍ ദാഷ് എന്ന പൂജാരിക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പീഡനത്തിനിരയായ യുവതിക്ക് സ്വര്‍ണ പണയത്തില്‍ സരോജ് കുമാര്‍ പണം നല്‍കാം എന്ന് പറഞ്ഞിരുന്നു. സ്വര്‍ണം പണയം വച്ച് പണം വാങ്ങാനായിരുന്നു യുവതി സരോജ് കുമാറിന്റെ വീട്ടില്‍ ചെന്നത്. വീട്ടില്‍ എത്തിയ യുവതിക്ക് സരോജ് കുമാര്‍ കുടിക്കാനായി വെള്ളം നല്‍കി. അത് കുടിച്ചതോടെ യുവതി ബോധരഹിതയായി. ബോധരഹിതയായ യുവതിയെ സരോജ് കുമാര്‍ […]

കളമശ്ശേരിയില്‍ യുവാവിനെ അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു : പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതി

കളമശ്ശേരിയില്‍ യുവാവിനെ അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു : പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതി

കൊച്ചി: കൊച്ചി കളമശ്ശേരിയില്‍ യുവാവിനെ അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതി. കളമശ്ശേരി സ്വദേശി എല്‍ദോസിനെയാണ് അക്രമികള്‍ വെട്ടി പരുക്കേല്‍പ്പിച്ചത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് വെട്ടേറ്റ യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. വെട്ടേറ്റ് കാല്‍ അറ്റുപോയ യുവാവിനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി. അതേസമയം, അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിനു കേസ് എടുത്തിട്ടുണ്ടെന്നു കളമശേരി പൊലീസ് പറഞ്ഞു. പ്രതികള്‍ ഒളിവിലാണെന്നും മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് വിശദമാക്കി.

തിരുവനന്തപുരം ടെക്നോസിറ്റിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അസ്ഥികൂടം കണ്ടെത്തി

തിരുവനന്തപുരം ടെക്നോസിറ്റിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അസ്ഥികൂടം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോസിറ്റിയില്‍ അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും എല്ലുകളുമാണ് ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണമാരംഭിച്ചു. എല്ലുകള്‍ കണ്ടതോടെ ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. സംഭവത്തില്‍ ദൂരൂഹതയ്ക്ക് സാധ്യതയുണ്ടെന്ന് പോലീസിന്റെ കണ്ടെത്തല്‍.

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ‘അങ്കിള്‍’; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ‘അങ്കിള്‍’; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അങ്കിളിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അബ്രാ ഫിലിംസ് ആന്‍ഡ് എസ്.ജെ ഫിലിംസിന്റെ ബാനറില്‍ ജോയ് മാത്യുവും സജയ് സെബാസ്റ്റ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് ജോയ് മാത്യു തന്നെയാണ് തിരക്കഥ ഒരുക്കിയത്. കാര്‍ത്തിക മുരളീധരനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് അച്ഛന്റെ ഒരു സുഹൃത്ത് എത്തുകയും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആശാ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് […]

ഉദുമ കുന്നില്‍ മഖാം ഉറൂസ് തുടങ്ങി

ഉദുമ കുന്നില്‍ മഖാം ഉറൂസ് തുടങ്ങി

ഉദുമ: ഉദുമ കുന്നില്‍ മുഹിയുദ്ദീന്‍ പളളി അങ്കണത്തില്‍ അന്ത്യ വിശ്രമം കൊളളുന്ന സയ്യിദ് അബ്ദുല്‍ഖാദിരില്‍ അന്തരി കുഞ്ഞിക്കോയ തങ്ങളുടെ പേരില്‍ വര്‍ഷം തോറും കഴിച്ച് വരാറുളള ഉറൂസ് നേര്‍ച്ച തുടങ്ങി. ഉദുമ പടിഞ്ഞാര്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഉദുമ കുന്നില്‍ മുഹിയുദ്ദീന്‍ മസ്ജിദ് പ്രസിഡണ്ട് അബ്ദുല്‍റഹിമാന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബഷീര്‍ തൈവളപ്പില്‍ സ്വാഗതം പറഞ്ഞു. കുന്നില്‍ മസ്ജിദ് ഇമാം ഖാലിദ് മൗലവി, ഇബ്രാഹിം കുന്നില്‍, സയ്യിദ് ഹംസകോയ തങ്ങള്‍ […]