ദേശീയ വാദികള്‍ ചോരപ്പുഴയും വിദ്വേഷവും നിറയ്ക്കുന്നു: മുഖ്യമന്ത്രി

ദേശീയ വാദികള്‍ ചോരപ്പുഴയും വിദ്വേഷവും നിറയ്ക്കുന്നു: മുഖ്യമന്ത്രി

ഇന്നത്തെ ദേശീയ വാദികള്‍ ചോരപുഴയൊഴുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന മഹാകവി കുട്ടമത്ത് സമ്പൂര്‍ണ കൃതികളുടെ പ്രകാശനം ചെറുവത്തൂര്‍ പൂമാല ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ദേശീയ പ്രസ്ഥാനങ്ങള്‍ മാനവ ഐക്യത്തിനു വേണ്ടിയാണ് ദേശീയതയെ ഉപയോഗിച്ചത്. എന്നാല്‍ ഇന്നത്തെ ദേശീയ വാദികള്‍ ചോരപ്പുഴയും വിദ്വേഷവുമാണ് ഇതിനായി ഉപയോഗിക്കുന്നത് എന്ന് മുഖ്യമന്ത്രി കുറ്റപെടുത്തി. എല്ലാ മനുഷ്യരേയും ഏകോദര സഹോദരങ്ങളെ പോലെ കാണുന്ന ഇന്ത്യന്‍ ദേശീയതയുടെ സാംസ്‌കാരിക- രാഷ്ട്രീയ വീക്ഷണീ ഉയര്‍ത്തി പിടിച്ച കവിയായിരുന്നു മഹാകവി […]

ജി.ടെക്ക് പയ്യന്നൂര്‍ സെന്ററില്‍ ജോബ്‌ഫെയര്‍ നവംബര്‍ 11ന്

ജി.ടെക്ക് പയ്യന്നൂര്‍ സെന്ററില്‍ ജോബ്‌ഫെയര്‍ നവംബര്‍ 11ന്

പയ്യന്നൂര്‍: ജി.ടെക്ക് കമ്പ്യൂട്ടര്‍ സെന്റര്‍ പയ്യന്നൂര്‍ ശാഖയില്‍ 2017 വര്‍ഷത്തെ ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നു. ആയിരത്തോളം വേക്കന്‍സികളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഫെയര്‍ നവംബര്‍ 11ന് ജി.ടെക് പയ്യന്നൂര്‍ സെന്ററില്‍ നടക്കും. ജി.ടെക്ക് സെന്ററില്‍ പഠിച്ചവര്‍ക്കും, അല്ലാത്തവര്‍ക്കും ഈ സുവര്‍ണാവസരം ഉപയോഗിക്കാം. പ്ലസ്.ടു, എഞ്ചിനീയറിംഗ്, എം.ബി.എ, മാര്‍ക്കറ്റിംഗ്,ഡിസൈനിംഗ് തുടങ്ങി വിവിധ മേഖലകളില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്ക് ജോബ് ഫെയറില്‍ പങ്കെടുക്കാം. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ബയോ ഡാറ്റയും, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആവശ്യമാണ്. […]

കൃഷിമന്ത്രി വിളിപ്പുറത്ത്

കൃഷിമന്ത്രി വിളിപ്പുറത്ത്

തിരുവനന്തപുരം: കൃഷിമന്ത്രിയുമായി നേരിട്ട് സംവദിക്കുവാന്‍ കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും അവസരമൊരുങ്ങുന്നു. കൃഷിമന്ത്രി വിളിപ്പുറത്ത് എന്ന ലൈവ് ഫോണ്‍ ഇന്‍ പരിപാടിയിലൂടെ എല്ലാ മാസവും മന്ത്രി ജനങ്ങളുമായി നേരിട്ട് സംസാരിക്കുന്നതാണ്. എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച വൈകുന്നേരം 5.30 മുതല്‍ 6.30 വരെയാണ് തത്സമയ ഫോണ്‍ പരിപാടി. സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യത്തിന്റെ (എസ് എഫ് എ സി) നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സജ്ജമാക്കിയിട്ടുളള പുതിയ കാള്‍സെന്ററിനാണ് പരിപാടിയുടെ ചുമതല. കോള്‍ സെന്ററിന്റെ ടോള്‍ഫ്രീ നമ്പര്‍ 1800-425-1661 ആണ്. ഇതിനു പുറമേ […]

ഇതാ..പതിനായിരം രൂപയ്ക്ക് താഴെയുള്ള അഞ്ച് ഫോര്‍ജി ഫോണുകള്‍

ഇതാ..പതിനായിരം രൂപയ്ക്ക് താഴെയുള്ള അഞ്ച് ഫോര്‍ജി ഫോണുകള്‍

ഈ ഫോര്‍ ജി കാലത്ത് ഒരു സാധാരണക്കാരന്റെ ബഡ്‌ജെക്ടില്‍ അതായത് 10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന മികച്ച സവിശേഷതകള്‍ ഉള്ള കുറച്ചു സ്മാര്‍ട്ട് ഫോണുകളെ പരിചയപ്പെടുത്തുന്നു. ഇവയെല്ലാം തന്നെ 4ജി സ്മാര്‍ട്ട് ഫോണുകള്‍കൂടിയാണ് . Motorola Moto E4 Plus മോട്ടോയുടെ കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ തന്നെയാണിത് .13 MP Rear 5 MP ക്യാമെറ കൂടാതെ 5000mAh ന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .വില 9999 രൂപ റെഡ്മി 4a 5 […]

സര്‍ദാര്‍ വല്ലേഭായ് പട്ടേലിന്റെ മഹത്വം കോണ്‍ഗ്രസ് മറക്കുന്നു പ്രധാനമന്ത്രി

സര്‍ദാര്‍ വല്ലേഭായ് പട്ടേലിന്റെ മഹത്വം കോണ്‍ഗ്രസ് മറക്കുന്നു പ്രധാനമന്ത്രി

ദില്ലി: സര്‍ദാര്‍ വല്ലേഭായ് പട്ടേലിന്റെ മഹത്വം കോണ്‍ഗ്രസ് മറക്കുന്നുവെന്ന് പ്രധാനമന്ത്രി നേരന്ദ്ര മോദി. പട്ടേല്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള ‘റണ്‍ ഫോര്‍ യൂണിറ്റി’ പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയുടെ സംഭാവനകള്‍ മായിച്ചുകളയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മോദി വിമര്‍ശിച്ചു. ‘പട്ടേലിന്റെ മഹത്വം സര്‍ക്കാരുകള്‍ മറക്കുകയാണ്. അദ്ദേഹത്തിന്റെ പങ്ക് രാജ്യത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നില്ല. ചരിത്രത്തില്‍ നിന്ന് അദ്ദേഹത്തിന്റെ സംഭാവനകള്‍ മായ്ച്ചുകളയാനോ വിലകുറച്ചുകാണാനോ ശ്രമം നടക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പട്ടേലിനെ ഗുരുവായി കണ്ടാലും ഇല്ലെങ്കിലും യുവാക്കള്‍ […]

വെളളനിറത്തിലുളള ഗൗണ്‍: നയന്‍സ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുന്നു

വെളളനിറത്തിലുളള ഗൗണ്‍: നയന്‍സ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുന്നു

നയന്‍ താര കാമുകന്‍ വിഘ്‌നേശ് ശിവന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി നടത്തിയ അമേരിക്കന്‍ യാത്രയിലെ ചിത്രങ്ങള്‍ വൈറലായിരുന്നു. അന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങളില്‍ എല്ലാം തൂവെള്ള നിറത്തിലുള്ള വസത്രങ്ങള്‍ അണിഞ്ഞാണ് നയന്‍സ് പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ വെള്ള വസ്ത്രങ്ങള്‍ അണിഞ്ഞുള്ള നയന്‍താരയുടെ മറ്റൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുന്നത്. തന്റെ പുതിയ ചിത്രമായ വേലൈക്കാരന്റെ ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായി രാജസ്ഥാനിലെ അജേമറിലാണ് നയന്‍താരയുളളത്. ഗാനരംഗത്തില്‍നിന്നുളള നയന്‍താരയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്. വെളളനിറത്തിലുളള ഗൗണ്‍ ആണ് നയസ് ധരിച്ചിരിക്കുന്നത്. […]

യുവാക്കളുടെ ആവേശമായ പോണ്‍ താരം മിയ ഖലീഫ മലയാളത്തിലേക്ക്

യുവാക്കളുടെ ആവേശമായ പോണ്‍ താരം മിയ ഖലീഫ മലയാളത്തിലേക്ക്

ലോകത്തെ ആവേശം കൊള്ളിച്ച പോണ്‍ താരം മിയ ഖലീഫ മലയാളത്തിലേക്ക്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തിലായിരിക്കും മിയ മലയാളികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുക. വാര്‍ത്ത ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു പ്രമുഖ മാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട്. വെറുതെ വന്നു പോകുന്ന വേഷത്തിലായിരിക്കില്ല മിയയെന്നും ക്യാരക്റ്റര്‍ റോളിലായിരിക്കും താരമെത്തുകയെന്നും സംവിധായകന്‍ ഒമര്‍ ലുലു പറയുന്നു. ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍ എന്നായിരിക്കും ചിത്രത്തിന്റെ പേര്. ഒരു ബോളിവുഡ് കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. മിയ പ്രൊജക്ടിനോട് […]

അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ വീണ്ടും വെള്ളിത്തിരയിലേയ്ക്ക്

അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ വീണ്ടും വെള്ളിത്തിരയിലേയ്ക്ക്

നടി നസ്രിയ നസീം തിരിച്ചു വരുന്നു. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നുവെന്നും പൃഥ്വിരാജ്, പാര്‍വതി എന്നിവരോടൊപ്പമുള്ള ചിത്രമാണിതെന്നും നസ്രിയ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് നസ്രിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം നിരവധി പേര്‍ തന്നോട് ചോദിച്ചത് സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചായിരുന്നെന്നും നസ്രിയ വ്യക്തമാക്കി. https://www.facebook.com/Nazriya4u/posts/1217139845053265

ഐഎസ് ബന്ധം: കണ്ണൂരില്‍ നാലുപേര്‍കൂടി അറസ്റ്റില്‍

ഐഎസ് ബന്ധം: കണ്ണൂരില്‍ നാലുപേര്‍കൂടി അറസ്റ്റില്‍

കണ്ണൂര്‍: ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നാലുപേരെകൂടി കണ്ണൂരില്‍ പോലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കല്ലില്‍ നിന്ന് രണ്ടുപേരെയും വളപട്ടണത്ത് നിന്ന് രണ്ടു പേരെയുമാണ് അന്വേഷണ സംഘം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഐഎസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ചുപേരുമായി ഇവര്‍ക്കു ബന്ധമുള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റിലായവര്‍ക്ക് പാസ്‌പോര്‍ട്ട്, വീസ, യാത്രാരേഖകള്‍ എന്നിവ സംഘടിപ്പിച്ച് കൊടുത്തതില്‍ കസ്റ്റഡിയിലായവര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. യാത്രാ രേഖകളും പാസ്‌പോര്‍ട്ടും തയാറാക്കി നല്‍കിയ കണ്ണൂരിലെ ചില ട്രാവല്‍ ഏജന്‍സികളില്‍ അന്വേഷണ സംഘം […]

ഇന്ത്യന്‍നിര്‍മ്മിത വിദേശമദ്യം; തൊട്ടാല്‍ പൊള്ളും

ഇന്ത്യന്‍നിര്‍മ്മിത വിദേശമദ്യം; തൊട്ടാല്‍ പൊള്ളും

തിരുവനന്തപുരം: ഇനി വിദേശ മദ്യം തൊട്ടാല്‍ പൊള്ളും. ഇന്ത്യന്‍നിര്‍മ്മിത വിദേശമദ്യത്തിന് ഏഴുശതമാനം വിലവര്‍ധിപ്പിച്ചു. സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ നടപ്പിലാക്കാനാണ് ബെവ്‌കോയുടെ പദ്ധതി. മദ്യനിര്‍മ്മാണ കമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് നല്‍കുന്ന ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതാണ് കാരണം. നിലവിലുള്ള തറവിലയുടെ ഏഴ് ശതമാനമാകും കമ്പനികള്‍ക്കുള്ള വിലവര്‍ധന. ഇതോടൊപ്പം നികുതിയും ചേര്‍ത്താണ് പുതുക്കിയ വില. ഇന്ത്യന്‍നിര്‍മ്മിത വിദേശമദ്യത്തിന് ഏഴുശതമാനം വിലവര്‍ധിപ്പിച്ചു. സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ നടപ്പിലാക്കാനാണ് ബെവ്‌കോയുടെ പദ്ധതി. മദ്യനിര്‍മ്മാണ കമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് നല്‍കുന്ന ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതാണ് കാരണം. […]