നടി ആക്രമിക്കപ്പെട്ട സംഭവം: ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു

നടി ആക്രമിക്കപ്പെട്ട സംഭവം: ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് അന്വേഷണം കടുപ്പിച്ചു. സിനിമയിലെ പല പ്രമുഖരും കുടുങ്ങുന്നെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. കേസില്‍ ഇന്ന് നടന്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘം ഇടവേള ബാബുവിനെ വിളിച്ച് വരുത്തുകയായിരുന്നു. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി കൂടിയാണ് ഇടവേള ബാബു. ഒരുമണിക്കാണ് ഇടവേള ബാബു ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയത്. ചലച്ചിത്ര നിര്‍മാണ മേഖലയിലെ ദിലീപിന്റെ ഇടപെടലുകളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും അറിയുന്നതിനാണ് […]

മഹാളിക്കും ദ്രുതവാട്ടത്തിനും സാധ്യത

മഹാളിക്കും ദ്രുതവാട്ടത്തിനും സാധ്യത

കാസര്‍കോട്: മഹാളിക്കും ദ്രുതവാട്ടത്തിനും സാധ്യതനല്ല മഴയും ഉയര്‍ന്ന ആര്‍ദ്രതയും ഉള്ളതിനാല്‍ മഹാളിയും ദ്രുതവാട്ടവും പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ഈ മാസത്തെ കാര്‍ഷിക സാങ്കേതികവിദ്യ ഉപദേശക യോഗത്തില്‍ വിദഗ്ധര്‍ പറഞ്ഞു. അതുകൊണ്ട് കൃഷിക്കാര്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം. കോപ്പര്‍ ഹൈഡ്രോക്‌സൈഡ് മിശ്രിതം ബോര്‍ഡോ മിശ്രിതം പോലെ തന്നെ ഫലപ്രദമാണ്. തോട്ടങ്ങളിലെ തണല്‍ നിയന്ത്രിക്കുകയും നീര്‍വാര്‍ച്ച ഉറപ്പുവരുത്തുകയും വേണം. ചെങ്കള പഞ്ചായത്തിലെ ചെരൂര്‍ പാഠശേഖരത്തില്‍ അട്ട ശല്യം കൂടുതലായതിനാല്‍ പറിച്ചുനടല്‍, കള പറിക്കല്‍ തുടങ്ങിയവ ചെയ്യുവാന്‍ ആളെ കിട്ടുന്നില്ല എന്ന് കൃഷിക്കാര്‍ […]

മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം: സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് ശില്‍പശാല നടത്തി

മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം: സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് ശില്‍പശാല നടത്തി

ആഗസ്റ്റ് 15 ന് തുടങ്ങുന്ന ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’പരിപാടിക്ക് മുന്നോടിയായി ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സമാര്‍ക്ക് ഏകദിന ശില്പ്പശാല സംഘടിപ്പിച്ചു. കാസര്‍കോട്: സംസ്ഥാന ഹരിതകേരളം മിഷന്റെ സമഗ്ര ശുചിത്വ മാലിന്യ സംസ്‌ക്കരണ യജ്ഞത്തിന്റെ ഭാഗമായി ആഗസ്റ്റ് 15 ന് തുടങ്ങുന്ന ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’പരിപാടിക്ക് മുന്നോടിയായി ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സമാര്‍ക്ക് ഏകദിന ശില്പ്പശാല സംഘടിപ്പിച്ചു. ആഗസ്റ്റ് 6 മുതല്‍ 13 വരെ വോളണ്ടിയര്‍മാര്‍ നടത്തുന്ന ഗൃഹതല സന്ദര്‍ശന പരിപാടി, 15 നു നടക്കുന്ന ശുചിത്വ സംഗമം, […]

അരുന്ധതി റോയി വീണ്ടും ബുക്കര്‍ സാധ്യതാ പട്ടികയില്‍

അരുന്ധതി റോയി വീണ്ടും ബുക്കര്‍ സാധ്യതാ പട്ടികയില്‍

ന്യൂഡല്‍ഹി: 1997ല്‍ ആദ്യ നോവലായ ഗോഡ് ഓഫ് സ്മോള്‍ തിംഗ്സിലൂടെ ബുക്കര്‍ പുരസ്‌കാരം നേടിയ അരുന്ധതി റോയി വീണ്ടും ബുക്കര്‍ സാധ്യതാ പട്ടികയില്‍ ഇടം നേടി. പട്ടികയിലുള്ള എഴുത്തുകാരില്‍ മുമ്പ് പുരസ്‌കാരം നേടിയിട്ടുള്ളത് അരുന്ധതി മാത്രമാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അരുന്ധതി റോയി എഴുതിയ നോവലായ ഒരു ഇന്ത്യന്‍ ട്രാന്‍സ് ജെന്‍ഡറിന്റെ കഥപറയുന്ന ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ എന്ന നോവലാണ് അരുന്ധതിയെ രണ്ടാമതും ബുക്കര്‍ പട്ടികയില്‍ ഇടം നേടാന്‍ സഹായിച്ചത്. 50,000 ബ്രിട്ടീഷ് പൗണ്ട് […]

പ്ലാസ്റ്റിക് രഹിതം നമ്മുടെ നാട്

പ്ലാസ്റ്റിക് രഹിതം നമ്മുടെ നാട്

കാഞ്ഞങ്ങട്: ലോക പ്രകൃതി സംരക്ഷണ ദിനത്തിനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് നഗര സഭയും, റോട്ടറി മിഡ്ടൗണ്‍ കാഞ്ഞങ്ങാടും സംയുക്തമായി സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക് രഹിത നാടിന്റെ വാര്‍ഡ് തല ഉദ്ഘാടനം മേലാംങ്കോട്ട് ഏ.സി.കണ്ണന്‍നായര്‍ സ്മാരക യു.പി. സ്‌ക്കുളില്‍ വെച്ച് നഗര സഭ ചെയര്‍മാന്‍.വി.വി.രമേശന്‍, കുടുംബശ്രീകള്‍ക്ക് തുണിസഞ്ചി നല്‍കി നിര്‍വ്വഹിച്ചു. റോട്ടറി മിഡ്ടൗണ്‍ പ്രസിഡണ്ട് ടി.ജെ.സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ എല്‍.സുലൈഖ മുഖ്യാതിഥിയായി. വി.ജയകൃഷ്ണന്‍.കെ.സന്തോഷ്. സി.കെ.ആസിഫ്. സി.ശശിധരന്‍.പി.ആര്‍.ആശ.എന്നിവര്‍ സംസാരിച്ചു. 4-ാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കും ഓരോ തുണി […]

കേരളത്തില്‍ പെണ്‍കുട്ടികളേക്കാള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് ആണ്‍കുട്ടികള്‍

കേരളത്തില്‍ പെണ്‍കുട്ടികളേക്കാള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് ആണ്‍കുട്ടികള്‍

കേരളത്തില്‍ പെണ്‍കുട്ടികളേക്കാള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് ആണ്‍കുട്ടികളാണെന്ന് പഠന റിപ്പോര്‍ട്ട്. ബ്രിട്ടനിലെ സ്റ്റാഫോഡിലെ സെന്റ് ജോര്‍ജ്ജ് ആശുപത്രിയിലെ ഡോ. മനോജ് കുമാര്‍ തേറയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ.സെബിന്ദ് കുമാര്‍, ബ്രിട്ടനിലെ വോള്‍വെര്‍ഹാം സര്‍വ്വകലാശാലയിലെ മാനസികാരോഗ്യ വിഭാഗം മേധാവി ഡോ.സുരേന്ദ്ര് പി.സിംഗ് എന്നിവരും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പും നടത്തിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. തൃശ്ശൂര്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടത്തിയ പഠനത്തില്‍ മാനസികവും ശാരീരികവും ലൈംഗികവുമായ എല്ലാ തരം അതിക്രമങ്ങള്‍ക്കും പെണ്‍കുട്ടികളേക്കാള്‍ അധികം ഇരയാകുന്നത് […]

ഓണത്തിനു മുന്‍പേ ഉദുമ സ്പിന്നിങ് മില്‍ തുറക്കാന്‍ നടപടിയാകുന്നു

ഓണത്തിനു മുന്‍പേ ഉദുമ സ്പിന്നിങ് മില്‍ തുറക്കാന്‍ നടപടിയാകുന്നു

ഉദുമ: ടെക്‌സ്‌റ്റൈല്‍സ് കോര്‍പറേഷന്റെ മൈലാട്ടിയിലുള്ള ഉദുമ സ്പിന്നിങ് മില്‍ തുറക്കാന്‍ നടപടിയാകുന്നു. ഇതിന്റെ ഭാഗമായി കോര്‍പറേഷന്‍ ചെയര്‍മാന്‍ സി.ആര്‍.വത്സന്റെ നേതൃത്വത്തിലുള്ള സംഘം സ്പിന്നിങ് മില്‍ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. ഓണത്തിനു മുന്‍പേ മില്ല് തുറക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പു മേധാവികളുമായി തിരുവനന്തപുരത്ത് അടുത്ത ദിവസം ചര്‍ച്ച നടത്തും. വൈദ്യുതി കുടിശികയായി ലക്ഷങ്ങള്‍ അടയ്ക്കാനുണ്ടെന്നും തൊഴിലാളികളെ നിയമിക്കുന്നത് സംബന്ധിച്ചുള്ള നിയമതടസ്സം ഒരു പരിധിവരെ പരിഹരിച്ചതായും ചെയര്‍മാന്‍ അറിയിച്ചു. 2011ല്‍ വി.എസ്.അച്യുതാനന്ദന്റെ ഭരണകാലത്താണ് ഉദുമ മണ്ഡലത്തില്‍ മൈലാട്ടിയിലെ […]

സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുത നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുത നിയന്ത്രണം

തിരുവനന്തപുരം: ഇന്ന് വൈകീട്ട് 6.45 മുതല്‍ 10.45 വരെ സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണമുണ്ടാകും. 15 മിനിറ്റ് ഇടവിട്ടാണ് നിയന്ത്രണം. കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം. കേന്ദ്രവിഹിതത്തില്‍ 450 മെഗാവാട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്. പ്രതീക്ഷിച്ച കാലവര്‍ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നതും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കി. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരമണിക്കൂര്‍ വീതം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഫ്‌ളാഷ് ഇനി ഓര്‍മ്മയാകും

ഫ്‌ളാഷ് ഇനി ഓര്‍മ്മയാകും

2020 ആവുന്നതോടുകൂടി ഫ്‌ളാഷ് ഇല്ലാതാവുമെന്ന് അഡോബ്. ഇക്കാര്യത്തെക്കുറിച്ച് കമ്പനി തന്നെ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ ആയ HTML5, WebGL, WebAssembly തുടങ്ങിയവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഇവയെല്ലാം തന്നെ ഫ്‌ളാഷ് നല്‍കുന്ന എല്ലാ ഫീച്ചറുകളും നല്‍കുന്നും ഉണ്ട്. മിക്കയിടങ്ങളിലും ഫ്‌ലാഷിന്റെ ആവശ്യം തന്നെ ഇല്ലാതായിരിക്കുന്നു. 2020 ആവുന്നതോടെ ഫ്‌ലാഷിന്റെ പുതിയ അപ്ഡേറ്റുകള്‍ ഒന്നുംതന്നെ ഇറങ്ങില്ല. കമ്പനി പറയുന്നു. ഉള്ളടക്ക നിര്‍മ്മാതാക്കളോട് ഫ്‌ളാഷിനു പകരം മറ്റു പ്ലാറ്റ്ഫോമുകളിലേയ്ക്ക് മാറാന്‍ കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ ആപ്പിള്‍, ഫെയ്സ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മോസില്ല […]

കോവളം കൊട്ടാരം സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറും

കോവളം കൊട്ടാരം സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറും

തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറാന്‍ മന്ത്രിസഭായോഗ തീരുമാനം. ഉടമസ്ഥാവകാശം സര്‍ക്കാറില്‍ നിര്‍ത്തിക്കൊണ്ടായിരിക്കും കൈമാറ്റം. കൊട്ടാരം രവി പിള്ള ഗ്രൂപ്പിന് കൈമാറാനാണ് തീരുമാനം. കൊട്ടാരവും ബന്ധപ്പെട്ട 64.5 ഏക്കര്‍ സ്ഥലവുമാണ് കൈമാറുക. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ടൂറിസം വകുപ്പിന്റെ നിര്‍ദ്ദേശം മന്ത്രിസഭ പരിഗണിക്കുകയായിരുന്നു. നിരുപാധികമായി കോവളം കൊട്ടാരം കൈമാറുന്നതിനെ സി.പി.ഐ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഉടമസ്ഥാവകാശം സര്‍ക്കാറില്‍ തന്നെ നിലനിര്‍ത്തി കൊട്ടാരം കൈമാറാന്‍ തീരുമാനമായത്. കോവളം കൊട്ടാരം സ്വകാര്യ ഹോട്ടല്‍ ഉടമകളായ രവി പിള്ള ഗ്രൂപ്പിന് കൈമാറണമെന്ന […]